Home Blog Page 539

“നീരാളി” പിടുത്തം മുറുക്കുമോ ? മൂവി റിവ്യൂ വായിക്കാം

0

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് നീരാളി. നവാഗതനായ സജി തോമസിന്റേതാണ് തിരക്കഥ.

കൊടും വനത്തിലൂടെ സഞ്ചരിക്കുമ്പോൾ അപകടമുണ്ടായി ഒരു കുത്തനെയുള്ള കൊക്കയിൽ നിങ്ങൾ തൂങ്ങിക്കിടക്കുകയാണെങ്കിൽ എന്ത് സംഭവിക്കും? അത്തരമൊരു അതിജീവനത്തിന്റെ കഥപറയുന്ന ചിത്രമാണ് “നീരാളി”.

ജിമോളജിസ്റ്റ് സണ്ണി ജോർജ് തന്റെ ഗർഭിണിയായ ഭാര്യയെ കാണാൻ റോഡ് മാർഗം നടത്തുന്ന ഒരു യാത്രയിലൂടെയാണ് നീരാളി കഥ തുടങ്ങുന്നത്. തന്റെ ഓഫീസിലെ ഡ്രൈവർ വീരപ്പയോടൊപ്പം ഒരു മിനി ട്രക്കിലാണ് സണ്ണി യാത്ര തുടങ്ങിയത്. സണ്ണിയും വീരപ്പയും തോൽപ്പട്ടി വനത്തിലൂടെ യാത്ര തുടരുമ്പോൾ ഒരു അപകടത്തിൽ പെടുകയും ട്രക്ക് ഒരു കൊക്കയിലേക്ക് തൂങ്ങി കിടക്കുകയും ചെയ്യുന്നു. അപകടത്തിൽ നിന്ന് സണ്ണിയും വീരപ്പയും രക്ഷപ്പെടുമോ എന്നുള്ളത് സിനിമ കണ്ടുതന്നെ മനസിലാക്കണം. കൂടാതെ ആ യാത്രയിലെ നിഗൂഢതയും.

ചിത്രത്തിൽ സണ്ണിയായി എത്തുന്നത് മോഹൻലാൽ ആണ്. ഒരു പ്ലെ ബോയ് കഥാപാത്രമാണ് സണ്ണി. സണ്ണിയുടെ ഭാര്യ മോളിക്കുട്ടിയായി നാദിയ മൊയ്തുവും വീരപ്പയെന്ന ഡ്രൈവർ ആയി സുരാജുo വേഷമിട്ടിരിക്കുന്നു. സുരാജിന്റെ അഭിനയം എടുത്തുപറയേണ്ടത് തന്നെയാണ്. കോമഡിയും സെന്റിമെൻസും ഒരേപോലെ കൊണ്ടുപോകാൻ സുരാജിന് സാധിച്ചു. പാർവതി നായർ, ദിലീഷ് പോത്തൻ, ബിനീഷ് കോടിയേരി, സന്ദീപ് നാരായണൻ എന്നിവരാണ് മറ്റു താരങ്ങൾ.

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ദക്ഷിണേന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച പാർവതി നായർ ലാലേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് നീരാളി.

മലയാളത്തിൽ ഇതുവരെ പരീക്ഷിക്കാത്ത അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം പ്രതീക്ഷകൾക്കൊപ്പം ഉയർന്നോ എന്നുള്ളത് സംശയമാണ്. വിഎഫ്എക്സ് രംഗങ്ങൾ മിതമായിമാത്രമാണ് ചിത്രത്തിലുള്ളത്. ആദ്യപകുതി രണ്ടാംപകുതിയിലേക്കുള്ള പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും എവിടെയൊക്കെയോ ഒരു പൂർണതക്കുറവ് അനുഭവപ്പെടുന്നു. രണ്ടാംപകുതിയിൽ ചിത്രം ഒരല്പം ഇഴഞ്ഞു നീങ്ങുന്നു.

മോഹൻലാൽ എന്ന നടന്റെ അഭിനയമികവാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. എന്നാൽ മലയാള സിനിമയ്ക്ക് പരിചയമില്ലാത്ത ആവിഷ്കാര ശൈലിയും വെല്ലുവിളി നിറഞ്ഞ തിരക്കഥയും സിനിമയാക്കിയ സംവിധായകന്റെ മികവ് പറയാതിരിക്കാൻ സാധിക്കില്ല.

മൊത്തത്തിൽ പറഞ്ഞാൽ ഒരു ആവറേജ് സിനിമയാണ് നീരാളി.  അമിതപ്രതീക്ഷ ഒന്നുമില്ലാതെ ചിത്രം കണ്ടാൽ തീർത്തും നിരാശരാകില്ല.

 

ബിഗ് സ്‌ക്രീനിൽ അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം “കുട്ടിമാമ”

0

മലയാളികളെ എന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപിടി സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച നടനാണ് ശ്രീനിവാസൻ. അച്ഛന് പിന്നാലെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു.

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിച്ചഭിനയിച്ച ചിത്രങ്ങൾ ഉണ്ടായെങ്കിലും ധ്യാനിനോടൊപ്പം ശ്രീനിവാസൻ ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് അണിയറയിൽ ഒരുക്കം തുടങ്ങി. കുട്ടിമാമ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഒരു ജവാന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ കുട്ടിമാമ ആയാണ് ശ്രീനിവാസൻ വേഷമിടുന്നത്. ഓഗസ്റ്റിൽ ഷൂട്ടിങ് ആരംഭിക്കുന്നത് ചിത്രത്തിന്റെ നായിക ദുർഗ കൃഷ്ണ ആണ്. വി.എം.വിനുവാണ് സംവിധായകൻ.

കാര്‍ത്തിയുടെ കടൈക്കുട്ടി സിങ്കം ഇന്നു തീയേറ്ററുകളില്‍

0

കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രം കടൈക്കുട്ടി സിങ്കം ഇന്നു കേരള തീയേറ്ററുകളില്‍ .പാണ്ഡിരാജ് സംവിധാനം ചെയുന്ന ചിത്രം നിര്‍മ്മിക്കുന്നത് സൂര്യയാണ്. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.കടൈകുട്ടി സിങ്കം സിനിമയുടെ പ്രചരണാർത്ഥം തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ നടൻ കാർത്തി, നടി അർത്ഥന, സംവിധായകൻ പാണ്ഡ്യരാജ് എന്നിവർ പങ്കെടുതിരുന്നു .ചിത്രങ്ങൾ കാണാം

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ ജൂലൈ 15ന് ആരംഭിക്കും

0

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ ജൂലൈ 15 മുതല്‍ ഒക്‌ടോബര്‍ രണ്ട് വരെ നടക്കും. വള്ളസദ്യ വഴിപാടുകളുടെ ബുക്കിംഗ് ഇതിനോടകം 325 കവിഞ്ഞു. ഈ വര്‍ഷവും വള്ളസദ്യ ക്രമീകരിക്കുന്നത് ഏകജാലക സംവിധാനത്തില്‍ പാക്കേജുകളായിട്ടാണ്. ഒരു വള്ളസദ്യ നടത്തുന്നതിന് കുറഞ്ഞത് 250 പേര്‍ക്ക് 65000 രൂപയും കൂടുതലായി വരുന്ന ഓരോ 50 പേര്‍ക്ക് 6500 രൂപ നിരക്കിലുമായിരിക്കും. ഇതില്‍ ക്ഷേത്രത്തിനുള്ളില്‍ സമര്‍പ്പിക്കുന്ന നെല്‍പറ, തെങ്ങിന്‍ പൂക്കുല ഉള്‍പ്പടെ വെച്ചൊരുക്ക്, നാഗസ്വരം, സ്വീകരണം, മാല-പൂവ്, മുത്തുക്കുട, ഓഡിറ്റോറിയം/പന്തല്‍ വാടക, സദ്യയുടെ തുക തുടങ്ങി എല്ലാ ചിലവുകളും അടങ്ങിയിരിക്കും. വഴിപാട് നടത്തുന്ന ഭക്തന്‍ കരകള്‍ക്ക് നല്‍കുന്ന ദക്ഷിണ ഒഴിച്ചുള്ള എല്ലാ ചിലവുകളും പാക്കേജ് തുകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ ഭക്തന്‍ തന്നെ പറ തളിച്ചതിന് ശേഷം കരനാഥന്മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. മറ്റൊരു ദക്ഷിണയും അനുവദിക്കുന്നതല്ല.

ഈ വര്‍ഷത്തെ വള്ളസദ്യകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  എ പത്മകുമാര്‍ ഉത്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണദേവി, ജില്ലാ കളക്ടര്‍ പി.ബി.\ൂഹ്, ജില്ലാ പോലീസ് മേധാവി റ്റി. നാരായണന്‍,  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ കെ. രാഘവന്‍, കെ.പി. ശങ്കര്‍ദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വള്ളസദ്യ വഴിപാടുകള്‍ മികച്ച രീതിയില്‍ നടത്തുന്നതിന് പള്ളിയോടസേവാസംഘം വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വള്ളസദ്യ പന്തലുകളില്‍ വേണ്ട നിയന്ത്രണം നടത്തുന്നതിന് ഓരോ കരയ്ക്കും അഞ്ചു ബാഡ്ജുകള്‍ വീതം \ല്‍കും. കരനാഥന്മാര്‍ ഇവ ധരിച്ച് കൊണ്ട് തിരക്ക് നിയന്ത്രിച്ച് വഴിപാടുകാരേയും പള്ളിയോടത്തില്‍ വരുന്നവരേയും പന്തലില്‍ പ്രവേശിപ്പിക്കും. കൂടാതെ പ്രതിനിധികള്‍ അതാത് കരകളുടെ സദ്യപന്തലുകളില്‍ ഉണ്ടായിരിക്കും. കരകളുടെയും കരനാഥന്മാരുടേയും സഹകരണം ഉറപ്പിക്കുവാന്‍ മൂന്നുമേഖലകളിലും മേഖല സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്ത് അവരുടെ അഭിപ്രായം ആരായുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

ആറന്മുള വള്ളസദ്യയില്‍ ഈ വര്‍ഷം ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കും. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി പേപ്പര്‍ ഗ്ലാസ്സുകള്‍ക്ക് പകരം സ്റ്റീല്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കും.  വള്ളസദ്യ വഴിപാടുകള്‍ ആചാരങ്ങള്‍ പാലിച്ചുകൊണ്ട്  നടത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ രണ്ട് ഊട്ടുപുരകള്‍ കൂടാതെ 200 പേര്‍ക്ക് ഇരിക്കാവുന്ന എട്ട് പന്തലുകള്‍ ക്രമീകരിക്കും. വള്ളസദ്യയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പള്ളിയോടസേവാസംഘവും ഭക്തജന പ്രതിനിധികളും അടങ്ങുന്ന നിര്‍വ്വഹണ സമിതി രൂപീകരിച്ചിട്ടുണ്ട്.

പാചകത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പ് വരുത്തുന്നതിനും വൃത്തിയുള്ള അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും ഫുഡ് കമ്മറ്റിയുടെയും വള്ളസദ്യ നിര്‍വ്വഹണ സമിതിയുടെയും  നേതൃത്വത്തില്‍ പാചകശാലകളില്‍ പരിശോധന നടത്തും. ഈ വര്‍ഷത്തെ ഫുഡ് കമ്മറ്റി കണ്‍വീനറായി സുരേഷ്‌കുമാര്‍ ജി പുതുക്കുളങ്ങരെയും ജോയിന്റ് കണ്‍വീനറായി വി.കെ. ചന്ദ്രന്‍ പിള്ളയേയും (ഇടനാട്) കിഴക്കന്‍ മേഖല കണ്‍വീനറായി പി.ആര്‍.വിശ്വനാഥന്‍ നായരേയും (ഇടക്കുളം) മദ്ധ്യമേഖല കണ്‍വീനറായി ഡി. രാജശേഖരന്‍ നായരേയും (ഇടയാറന്മുള) പടിഞ്ഞാറന്‍മേഖല കണ്‍വീനറായി കെ. എസ്. ഹരികുമാറിനേയും (പ്രയാര്‍) തെരഞ്ഞെടുത്തു.

ജൂലൈ 14ന് അടുപ്പില്‍ അഗ്നി പകരും

ഈ വര്‍ഷത്തെ വള്ളസദ്യയ്ക്ക് തുടക്കം കുറിക്കുന്നതിനായി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മേല്‍ശാന്തി പകര്‍ന്നു നല്‍കുന്ന അഗ്നി ഈ മാസം 14ന് രാവിലെ 8.20 നും 8.50 നും മധ്യേ ഊട്ടുപുരയിലെ നിലവിളക്കില്‍  പള്ളിയോടസേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി പകരുന്നതും അതിന് ശേഷം പ്രധാന അടുപ്പില്‍ അഗ്നി പകരുന്നതുമാണ്.

ആറന്മുളയിലെ ഓണാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ജൂലൈ 15 മുതല്‍ വള്ളസദ്യ വഴിപാടുകള്‍ നടക്കും. അന്ന് മുതലുള്ള 80 ദിവസം ആറന്മുളയുടെ ഉത്സവ കാലമാണ്. വഞ്ചിപ്പാട്ടിന്റേയും വഞ്ചി തുഴച്ചിലിന്റേയും താളങ്ങള്‍ പമ്പയില്‍ എങ്ങും ഉയരുന്ന 80 ദിവസത്തെ ഉത്സവകാലത്തെ വരവേല്‍ക്കാന്‍ 52 കരകളിലും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിവരുന്നു.

ഉതൃട്ടാതി ജലോത്സവം

ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലോത്സവം ആഗസ്റ്റ് 29ന് നടക്കും. ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ഉത്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ധനകാര്യമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്, ജലവിഭവവകുപ്പ് മന്ത്രി മാത്യു റ്റി.തോമസ്, ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, എന്‍.എസ്.എസ്. പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ ജലോത്സവത്തില്‍ എ ബാച്ചില്‍ 35ഉം ബി ബാച്ചില്‍ 17ഉം ഉള്‍പ്പെടെ 52 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്.

തിരുവോണത്തോണി

തിരുവോണത്തോണിയുടെയും അറിയിപ്പുതോണിയുടെയും യാത്ര സുഗമമായി ക്രമീകരിക്കുന്നതിന് പള്ളിയോടസേവാസംഘം ഈ വര്‍ഷം മുതല്‍ ഒരു സബ് കമ്മറ്റി രൂപീകരിച്ച് കണ്‍വീനറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി ബോട്ട്, യമഹവള്ളം എന്നിവ ഏര്‍പ്പെടുത്തും. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിന് കാട്ടൂര്‍ മഹാവിഷ്ണുക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടങ്ങള്‍ക്ക് ഈ വര്‍ഷം മുതല്‍ ആയിരം രൂപ വീതം ഗ്രാന്റ് നല്‍കും.

സാമൂഹികസേവന പദ്ധതി – വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു.

പള്ളിയോട സേവാ സംഘം 52 പള്ളിയോട കരകളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഓരോ കുട്ടിക്ക് 3000 വീതം വിദ്യാഭ്യാസ ധനസഹായം നല്‍കും. ജൂലൈ 15 ന് ഉച്ചയ്ക്ക് രണ്ടിന് ആറന്മുള എന്‍.എസ്.എസ്. ഗസ്റ്റ് ഹൗസില്‍ കൂടുന്ന കരനാഥന്മാരുള്‍പ്പടെ ഉള്ളവര്‍ പങ്കെടുക്കുന്ന സംയുക്ത പൊതുയോഗത്തില്‍ വിദ്യാഭ്യാസ ധനസഹായവും കരകള്‍ക്കുള്ള അഡ്വാന്‍സ് ഗ്രാന്റും വിതരണം ചെയ്യും.

അഷ്ടമിരോഹിണി വള്ളസദ്യ

ആഗസ്റ്റ് രണ്ടിന് നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വള്ളസദ്യയില്‍ 52 പള്ളിയോടങ്ങളില്‍ എത്തുന്നവര്‍ ഉള്‍പ്പടെ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് കരുതുന്നു. അഷ്ടമിരോഹിണി ദിവസം ഒരു പള്ളിയോടത്തിനു വള്ളസദ്യ നടത്തുന്നതിന് 10000 രൂപയുടെ കൂപ്പണുകളാണ് തിരുവിതാംകൂര്‍  ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു നല്‍കിയിട്ടുള്ളത്. ഒരു വള്ളസദ്യ നടത്തുന്നവര്‍ക്ക് 15 സദ്യ കൂപ്പണുകള്‍ നല്‍കും. അഷ്ടമിരോഹിണി വള്ളസദ്യയുടെ കൂപ്പണ്‍ വിതരണോത്ഘാടനം ഈ മാസം 19ന് ഉച്ചയ്ക്ക് 11.30\് ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രാങ്കണത്തില്‍ \ടക്കും.

ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും

80 ദിവസം നീണ്ടു നില്‍ക്കുന്ന വള്ളസദ്യ കാലയളവില്‍ പള്ളിയോടത്തില്‍ എത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്ക് പറ്റുന്നവര്‍ക്ക് 50000 രൂപയും മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കുന്നതിനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ പള്ളിയോട സേവാസംഘം പ്രതിനിധികള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍ക്കും 50000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വള്ളസദ്യയ്ക്ക് സ്‌പെഷ്യല്‍ പാസ്

വള്ളസദ്യ നടത്തുന്നവര്‍ക്കും അവര്‍ ക്ഷണിക്കുന്നവര്‍ക്കും ബന്ധപ്പെട്ട കരക്കാര്‍ക്കും മാത്രമാണ് വള്ളസദ്യ വഴിപാടില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്. ഈ അവസരം ലഭിക്കാത്തവര്‍ക്കായി പള്ളിയോട സേവാസംഘം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ സ്‌പെഷ്യല്‍ പാസിലൂടെ വള്ളസദ്യ നല്‍കും. ആഗസ്റ്റ് \ാല് മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലും പൊതു ഒഴിവ് ദിവസങ്ങളിലും സ്‌പെഷ്യല്‍ പാസിലൂടെ സദ്യ കഴിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് 150 രൂപയാണ് ഈടാക്കുന്നത്. ഇതിനായി പള്ളിയോടസേവാസംഘവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്ത് പണം അടയ്ക്കണം.

ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി സാനിയ മിർസ : ഫോട്ടോഷൂട്ട് വീഡിയോ കാണാം

0

ടെന്നീസ് താരം സാനിയ മിർസ തന്റെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിറ വയറുമായാണ് സാനിയ ജെഫ്ഡബ്ല്യൂ ന്റെ ഫോട്ടോ ഷൂട്ടിന് എത്തിയത്. ടെന്നീസിനും ക്രിക്കറ്റിനും അവധി നല്‍കി കുഞ്ഞിനായി കാത്തിരിക്കുകയാണ് സാനിയ മിര്‍സയും ഷുഐബ് മാലിക്കും.

ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടാവുകയാണെങ്കില്‍ കുഞ്ഞിന്റെ സര്‍നെയിം മാലിക എന്ന് മാത്രമാക്കാതെ മിര്‍സ മാലിക് എന്നായിരിക്കും. അവിടെയാണ് ഞങ്ങള്‍ ഒരു കുടുംബമെന്ന നിലയില്‍ നിലകൊളളുന്നത് എന്നാണ് സാനിയ പറയുന്നത്.

സാനിയയുടെ ഫോട്ടോഷൂട്ട് വീഡിയോ കാണാം 

 

കീലെസ് കാറുള്ളവർ സൂക്ഷിക്കുക

0

രാത്രിയിൽ നിങ്ങളുടെ കീലെസ് കാർ കീകൾ സൂക്ഷിക്കുന്നതിനുള്ള മികച്ച മാർഗ്ഗം അലുമിനിയം ഫോയിലിൽ പൊതിയുക എന്നതാണ്,  ഇത് മോഷണങ്ങളിൽ നിന്ന് കീലെസ്കാറുകളെ സംരക്ഷിക്കുന്നതിനായി മുൻ എഫ്.ബി.ഐ ഏജന്റിന്റെ ഉപദേശമാണ് . എഫ്.ബി.ഐ ൽ നിന്ന് വിരമിച്ച് ഇപ്പോൾ GlobalSecurityIQ- യുടെ സി ഇ ഓ  ആയ ഹോളി എൽ. ഹുബേർറ്റിന്റെ ഉപദേശം ആണിത് . അലുമിനിയം ഫോയിലിൽ പൊതിയുക എന്നത് ഏറ്റവും ചിലവുകുറഞ്ഞ മാർഗമാണ് . ഇല്ലെങ്കിൽ ഓൺലൈനിൽ Faraday bag എന്ന പ്രോഡക്റ്റ് വാങ്ങാനാണ് ഹോളി എൽ. ഹുബേർറ്റ് ഉപദേശിക്കുന്നത് .

കീകളിൽ നിന്നുള്ള ഫോബ് സിഗ്നൽ വഴിയാണ് കാർ കീലെസ് എൻട്രി സാദ്യമാക്കുന്നത് .കള്ളന്മാർ  വീട്ടിന്റെ ഉള്ളിലോ  ,പോക്കറ്റിലോ ഇരിക്കുന്ന കീകളിൽ നിന്നുള്ള ഫോബ് സിഗ്നലിനെ ചില ഉപകരണങ്ങൾ ഉപയോഗിച്ച്  ശക്തിപ്പെടുത്തുകയും കോപ്പി ചെയുകയും ചെയുന്നു , ഫോബ് സിഗ്നൽ കിട്ടുന്നതോടുകൂടി കീ അടുത്തുണ്ടെന്നുകരുതി കാർ അൺലോക്ക് ആകുകയും കള്ളന്മാർക്ക് കാർ സ്റ്റാർട്ട് ചെയ്‌ത്‌ കൊണ്ടുപോകാനും സാധിക്കുന്നു . 100 മീറ്റർ ദൂരെയുള്ള കീകൾ വരെ കള്ളന്മാർക്ക് ഈ ഉപകരണം ഉപയോഗിച്ച് കോപ്പി ചെയ്യാൻ സാധിക്കും എന്നാണ് റിപോർട്ടുകൾ . അലുമിനിയം ഫോയിലിൽ പൊതിയുന്നത് വഴി സിഗ്നലുകൾ ബ്ലോക്ക് ചെയ്യാൻ സാധിക്കുന്നു , ഇതുകാരണം കള്ളമാർക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് സിഗ്‌നലുകൾ റീഡ് ചെയ്യാൻ സാധിക്കില്ല . എന്നാൽ പുതിയ കാറുകളിൽ ഇത് സാധ്യമല്ലന്നാണ് കമ്പിനികൾ അവകാശപ്പെടുന്നത് .

തണ്ണിമത്തൻ തക്കാളി ജ്യൂസ്

0

ചേരുവകൾ 

  • തണ്ണിമത്തൻ അറിഞ്ഞത്    – രണ്ടു കപ്പ്
  • തക്കാളി അരിഞ്ഞത്          – അരക്കപ്പ്
  • പഞ്ചസാര                         – ആവശ്യത്തിന്
  • തണ്ണിമത്തൻ നുറുക്കിയത്   – അരക്കപ്പ്

തയ്യാറാക്കുന്ന വിധം 

നുറുക്കിയ തണ്ണിമത്തനൊഴികെ മറ്റെല്ലാ ചേരുവകളും മിക്സിയിലിട്ട് ആവശ്യത്തിന് ഐസ് ക്യൂബ് ചേർത്ത് പൊടിക്കുക. ഇത് ഗ്ലാസിൽ ഒഴിച്ച ശേഷം നുറുക്കിയ തണ്ണിമത്തൻ മുകളിൽ നിരത്തുക. തണുപ്പോടെ കഴിക്കാം

മൺറോതുരുത്തിന്റെ ഭംഗി ആസ്വദിക്കാം : യാത്ര

0

ഗ്രാമഭംഗിയും പ്രകൃതി സൗന്ദര്യവും പഴമയും നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് മൺറോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ്‌ ആണ് മൺറോതുരുത്ത്. അടിസ്ഥാനപരമായി എട്ടു ദ്വീപുകളുടെ ഒരു ക്ലസ്റ്റർ ആണ് ഈ ദ്വീപ്‌. കല്ലടയാറിനും അഷ്ട്ടമുടിക്കായലിനും ഇടയിലായി ഉള്ള അതിമനോഹരമായ ഒരു പ്രദേശം ആണ് മൺറോതുരുത്ത്. കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകൾ നേരെ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നിങ്ങൾ മൺറോതുരുത്ത് വഴി ആണ് ട്രെയിന്‍ പോകുന്നത്. പ്രകൃതി രമണീയ ഗ്രാമകാഴ്ചകള്‍ കേണൽ മൺറോയുടെ തുരുത്തിൽ ഇപ്പോഴുമുണ്ട്. തുരുത്തു കാണാൻ എപ്പോഴും നല്ലത് കെട്ടുവള്ളമാണ്.

കൊല്ലത്തുനിന്നും 25 കിലോമീറ്റർ, കരുനാഗപ്പള്ളി നിന്ന് 25 കിലോമീറ്റർ, കുണ്ടറ നിന്ന് 12 കിലോമീറ്ററും ദൂരെ റെയിൽ, വെള്ളം മാര്‍ഗം ഈ ദ്വീപില്‍ എത്തിചേരാം. 13.4 ചതുരശ്ര കിലോമീറ്റർ ആണ് ദ്വീപിന്‍റെ മൊത്തം വിസ്തീർണ്ണം. മൺറോതുരുത്തിൽ വരുന്നവരൊക്കെ കാത്തിരിക്കുന്ന ഒരു രാജരുചിയുണ്ട്. മാലമീൻ കറി. ഈ തുരുത്തിൽ മാത്രം നിഗൂഡമായി വളരുന്ന മീനാണ് മാലമീൻ.

മണ്‍റോ തുരുത്തിലെ കായല്‍സവാരിയ്ക്ക് വിവിധതരം ടൂര്‍പാക്കേജുകളാണുള്ളത്.  ഒരാള്‍ക്ക് 500 രൂപയാണ് ചാര്‍ജ്. കൊല്ലം ജില്ലാ വിനോദസഞ്ചാരവകുപ്പിന്റെ ബോട്ടുജെട്ടിക്കടുത്തുള്ള ഓഫീസില്‍ നിന്നും ടെംപോ ട്രാവലറില്‍ മണ്‍റോ തുരുത്തില്‍ എത്തിക്കും കാരൂത്രക്കടവില്‍ നിന്ന് തോണി പുറപ്പെട്ട് കാരൂത്രകടവിലെത്തിക്കും. അഞ്ചര കിലോമീറ്റര്‍ കൈത്തോട്ടിലൂടെ യാത്ര. രാവിലെ ഒമ്പതുമണിക്ക് പുറപ്പെട്ട് ഒന്നരയ്ക്ക് തിരിച്ചെത്തുന്ന വിധവും ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെട്ട് വൈകീട്ട് 6.30ന് തിരിച്ചെത്തുംവിധവും രണ്ട് സമയങ്ങള്‍ തിരഞ്ഞെടുക്കാം. ആയൂര്‍വേദ കേന്ദ്രത്തിലെ മസാജിങ് അടക്കമുള്ള 1750 രൂപയുടെ പാക്കേജും ഉണ്ട്. 10 മണിക്ക് പുറപ്പെട്ട് അഞ്ച് മണിക്ക് തിരിച്ചെത്തുന്ന 1500 രൂപയുടെ പാക്കേജും ഉണ്ട്. വിദേശികളും ഉത്തരേന്ത്യന്‍ സഞ്ചാരികളുമാണ് കൂടുതലായെത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : DTPC (Kollam)0474-2745625

കന്യാസ്ത്രീയുടെ പരാതികെട്ടിച്ചമച്ചത് : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

0

കന്യാസ്ത്രീയുടെ പരാതികെട്ടിച്ചമച്ചതാണെന്ന്  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍.താൻ വത്തിക്കാനിലേക്ക് കടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ജലന്ധറില്‍ ഒളിച്ച് താമസിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു . കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് കേരളാ പോലീസ് ഇതുവരെ തന്നെ  ഫോണില്‍പ്പോലും വിളിച്ചിട്ടില്ലെന്നും കേരളാ പോലീസിന്റെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ഒരു ടീവി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു .ജലന്ധര്‍ രൂപതയുടെ ഓഫീസിൽ വെച്ചാണ് അദ്ദേഹം ടീവി ചാനലിന് അഭിമുഖം നൽകിയത് .

കുമ്പസാര പീഡനം : ഒരു വൈദികന്‍ കീഴടങ്ങി

0

കൊല്ലം : ഓർത്തഡോക്സ് സഭയിലെ കുമ്പസാര പീഡനക്കേസിൽ പ്രതിയായ ഒരു വൈദികന്‍ കീഴടങ്ങി. രണ്ടാം പ്രതിയായ ഫാ. ജോബ് മാത്യുവാണ് കൊല്ലത്തെ ഡിവൈഎസ്പി ഓഫിസില്എത്തി  കീഴടങ്ങിയത്.ആകെ നാലു പ്രതികളാണ് ഉള്ളത്. ഇനി മൂന്നുപേർ ഒളിവിലാണ് .ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ . ഹൈക്കോടതി ഇന്നലെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വൈദികൻ പോലീസിന് മുന്നിൽ കീഴടങ്ങിയത്.

ജോണി ജോണി യെസ്‌ അപ്പാ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ എത്തി

0

ഹിറ്റ് ചിത്രം വെള്ളിമൂങ്ങയ്ക്ക് ശേഷം തിരക്കഥാകൃത്ത് ജോജി തോമസ് സംവിധായകൻ മാർത്താണ്ഡന് വേണ്ടി എഴുതുന്ന കുഞ്ചാക്കോ ബോബൻ ചിത്രം “ജോണി ജോണി യെസ്‌ അപ്പാ” യുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ എത്തി. പാവാടയ്ക്ക് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോണി ജോണി യെസ്‌ അപ്പാ.

 

“സവാരി ” ട്രെയ്‌ലർ കാണാം

0

സൂരജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സവാരി യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. അശോക് നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ദിലീപ് ചിത്രത്തിൽ അതിഥി താരമായി എത്തുന്നുണ്ട്. ജൂലായ് 20ന് സവാരി തീയറ്ററുകളിൽ എത്തും.

സവാരിയുടെ ട്രെയ്‌ലർ കാണാം