Home Blog Page 538

തായ് സ്‌പൈസി ചിക്കൻ

0

1 . എണ്ണ                      – രണ്ടു വലിയ സ്പൂൺ

2 . വെളുത്തുള്ളി          – ആറ് അല്ലി, പൊടിയായി അരിഞ്ഞത്

ചുവന്നുള്ളി             – അരക്കപ്പ്, ഓരോന്നും രണ്ടാക്കിയത്

വറ്റൽമുളക്               – ആറ്, അരി കളഞ്ഞു രണ്ടാക്കിയത്

3 . കശുവണ്ടി വറുത്തത് കഴുകി ഊറ്റിയത്              – അരക്കപ്പ്

4 . ചിക്കൻ ചെറിയ ചതുര കഷ്ണങ്ങൾ ആക്കിയത്  – 225 ഗ്രാം

5 . സോയ സോസ്          –  ഒരു ചെറിയ സ്പൂൺ

സ്വീറ്റ് സോയ സോസ്  – ഒരു വലിയ സ്പൂൺ

ഫിഷ് സോസ്             – ഒരു ചെറിയ സ്പൂൺ

പഞ്ചസാര                 – കാൽ ചെറിയ സ്പൂൺ

വെള്ളം                     – രണ്ടു വലിയ സ്പൂൺ

6 . സ്പ്രിങ് ഒണിയൻ     – ഒന്ന്, ഒന്നരയിഞ്ച് നീളത്തിൽ മുറിച്ചത്

തയ്യാറാക്കുന്ന വിധം 

  •  ചീനിച്ചട്ടിയിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റി മണം വരുമ്പോൾ കശുവണ്ടി ചേർത്തു വറുക്കണം.
  • ഇതിലേക്ക് ചിക്കൻ ചേർത്തിളക്കി ചിക്കന്റെ പുറം മൊരിഞ്ഞു വരുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്ത് ചിക്കൻ വേവും വരെ തുടരെയിളക്കുക
  • ചിക്കൻ വെന്തശേഷം സ്പ്രിങ് ഒണിയൻമുറിച്ചതും ചേർത്തിളക്കി വാങ്ങി വിളമ്പുക.

 

കാന്താരിമുളക് കൃഷി

0

കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക. വിത്ത് പാകുന്നതിനു മുന്പ് അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കിൽ സ്യുഡോമോണസില്‍ കുതിർത്ത് വെക്കുക. അരമണിക്കൂറിനു ശേഷം അധികം ആഴത്തില്‍ പോകാതെ വിത്ത് പാകുക, ആവശ്യത്തിനു നനയ്ക്കണം. പാകി 4-5 ദിവസം കൊണ്ട് വിത്ത് മുളക്കും. വിത്തുകള്‍ കിളിർത്ത് വരുമ്പോൾ അതിൽ ആരോഗ്യമുള്ള തൈകള്‍ പറിച്ചു മാറ്റി നടാം.

നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്ക്കാം . കുമ്മായം ചേര്ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്ത്ത് ഇളക്കി നടാം.
കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്.

“ലൂസിഫർ” പൂജ കഴിഞ്ഞു

0

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ചിത്രം ലൂസിഫറിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു.  മുരളി ഗോപിയാണ് തിരക്കഥ എഴുതുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ലൂസിഫർ നിർമ്മിക്കുന്നത്.

ചിത്രങ്ങൾ കാണാം

 

സംസ്ഥാനത്ത് പെരുമഴയിൽ കനത്ത നാശനഷ്ടം

0

സംസ്ഥാനത്ത് ശമനമില്ലാത്ത മഴയിൽ വ്യാപകമായ നഷ്ടം. മൂന്നു മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. നാലുപേരെ കാണാനില്ല. ആലപ്പുഴയിലും എറണാകുളത്തും കോട്ടയത്തും സ്ഥിതി രൂക്ഷമാണ്. വ്യാഴാഴ്ച വരെ കനത്ത മഴതുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കൊച്ചി നഗരത്തില്‍ വെള്ളം കയറി വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷനിലും വെളളക്കെട്ട് രൂക്ഷമാണ്. തിരുവനന്തപുരത്ത് കനത്ത മഴയെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയാറ് കരകവിഞ്ഞു. മൂവാറ്റുപുഴ ഇലാഹിയകോളനിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.വാഗമൺ റോഡിൽ മലവെള്ളപാച്ചിലില്‍ ഗതാഗതം തടസപ്പെട്ടു.

മൂവാറ്റുപുഴയിൽ ക്രമാധീതമായി ജലനിരപ്പുയർന്നു കടകളിൽ വെള്ളം കയറി. എറണാകുളം ജില്ലയിലെ ആദിവാസി ഊരുകൾ ഒറ്റപെട്ടു. കനത്തമഴയെ തുടർന്ന് കടലോര മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ആന്റ് മാന്‍ ആന്‍ഡ് ദി വാസ്പ് റിവ്യൂ

0

2015 ഇൽ മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (MCU) പന്ത്രണ്ടാമത്തെ സിനിമ ആയ ആന്റ് മാന്‍ (2015) ഇന്റെ രണ്ടാം ഭാഗം ആണ് ആന്റ് മാന്‍ ആന്‍ഡ് ദി വാസ്പ്

“ആന്റ് മാന്‍ ആന്‍ഡ് ദി വാസ്പ്”

ആന്റ് മാന്‍ (Scott Lang) ഇപ്പോൾ വീട്ടിൽ ആണ് പഴയ സൂപ്പർഹീറോ കുപ്പായം ഓക്കേ അഴിച്ചു വച്ച് മര്യാദക്കു ജീവിക്കുന്നു..!!?
ഡോക്ടർ ഹാങ്ക്ഉം ഹോപ്പും ഹോപ്പിന്റെ അമ്മയെ രക്ഷിക്കാൻ ഉള്ള ശ്രമത്തിൽ ആണ് .അതിനായി അവർ പുതിയൊരു ലാബ് തയാറാക്കുന്നു അത് തട്ടി എടുക്കാനായി Ghost വരുന്നു..!
അങ്ങനെ വീണ്ടും സ്കോട്ട് ,ഹോപ്പ് ഡോക്ടർ ഹാങ്ക് ഒരുമിക്കുന്നു കൂടെ സ്കോട്ട് ഇന്റെ പഴയ കൂട്ടുകാരും….!!!

സിനിമയുടെ ആദ്യ പകുതിയിൽ Waspനാണ് കൂടുതൽ സ്ക്രീൻ ടൈം ഉള്ളത്. Ghost ഇന്റെ ഫ്ലാഷ്ബാക്ക് സ്റ്റോറി നന്നായിരുന്നു. ആക്ഷൻ നും കോമഡിയും ഓക്കേ ഉണ്ടെങ്കിലും ഇടക്കൊരു ചെറിയ ലാഗ് ഫീൽ ചെയ്തു
എന്നാൽ രണ്ടാം പകുതി ആക്ഷൻ,കോമഡി , ഇമോഷണൽ രംഗങ്ങൾ മികച്ച വിഷുവൽ കൊണ്ട് നിറഞ്ഞു നിന്നു…!!
നല്ല 3D എഫ്ഫക്റ്റ് ആയിരുന്നു

മൊത്തത്തിൽ ഒരു തവണ എന്ജോയ് ചെയ്തു കാണാം ആദ്യ പോസ്റ്റ് ക്രെഡിറ്റ് മാത്രമാണ് തീർച്ചയും കാണേണ്ടത്…!!
രണ്ടാമത്തെ പോസ്റ്റ് ക്രെഡിറ്റിനായി വെയിറ്റ് ചെയ്യണ്ട കാര്യമേ ഇല്ല.

Rating :-3/5

NB:- നല്ല 3Dഉള്ള തിയേറ്ററിൽ തന്നെ കാണാൻ ശ്രെമിക്കുക

റിവ്യൂ : അഭിജിത് എ ജി  Abhijith A G 

മനസ്സുനിറച്ച് കൂടെ : മൂവി റിവ്യൂ

0

അഞ്ജലി മേനോൻ എന്ന തിരക്കഥാകൃത്തിന്റെ തൂലികയിൽ ഒരുങ്ങിയ ഒരു മനോഹരമായ ചിത്രമാണ് കൂടെ. ചിത്രത്തിൽ നസ്രിയ, പ്രിത്വിരാജ്, പാർവതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അഞ്ജലി മേനോനെ പോലെ ആഴത്തിൽ മനുഷബന്ധത്തെ ചിത്രീകരിക്കുന്ന ഒരു തിരകഥാകൃത്ത് ഇപ്പോൾ ഇല്ലെന്നുതന്നെ പറയാം. ആദ്യ സിനിമയായ മഞ്ചാടിക്കുരു മുതൽ ഇപ്പോൾ “കൂടെ” എന്ന ചിത്രത്തിലും ഈ തീവ്രത വളരെ ഭംഗിയായി അഞ്ജലി വരച്ചു കാട്ടി. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

ഏതൊരു പ്രേക്ഷകനെയും ഇഷ്ടപ്പെടുത്തുന്ന രീതിയിൽ മനോഹരമായ ഒരു സഹോദരി സഹോദര ബന്ധങ്ങളുടെ കഥ പറയുകയാണ് കൂടെയിലൂടെ അഞ്ജലി. അതോടൊപ്പം നല്ലൊരു പ്രണയബന്ധവും കാണാം. ഒരേ സമയം ഒരു സഹോദരനായും കാമുകനായും മുന്നോട്ട് പോവുന്ന ഒരു യുവാവിന്റെ കഥ.

ചിത്രത്തിൽ ജെന്നി ആയി നസ്രിയ വേഷമിടുന്നു. ജെന്നിയുടെ സഹോദരൻ ജോഷ്വാ ആയി പൃഥ്വിരാജുo സോഫിയയായി പാർവതിയും വേഷമിടുന്നു. “കൂടെ”യിൽ  പ്രിത്വിരാജിനെയും പാർവതിയെയും നസ്രിയയെയും കാണില്ല പകരം ജോഷ്വായെയും സോഫിയെയും ജെന്നിയെയും കാണാം. അത്രത്തോളം മികച്ച പ്രകടനമാണ് എല്ലാവരും കാഴ്ചവച്ചത്.

പൃഥ്വിരാജും നസ്രിയയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ അച്ഛനമ്മമാരായി സംവിധായകന്‍ രഞ്ജിത്തും മാലാ പാര്‍വതിയും വേഷമിട്ടിരിക്കുന്നു. റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ക്ലൈമാക്സിൽ റോഷന്റെ പ്രകടനം എടുത്തുപറയേണ്ടതുതന്നെയാണ്.

ലിറ്റില്‍ സ്വയമ്പാണ് ഛായാഗ്രാഹണം. പ്രവീണ്‍ പ്രഭാകരാണ് എഡിറ്റിങ്. എം ജയചന്ദ്രനും രഘു ദീക്ഷിതുമാണ് ഗാനങ്ങള്‍ക്ക് ഈണമിട്ടത്. എം. രഞ്ജിത്താണ് നിര്‍മാണം.

വാക്കുകൾക്കപ്പുറം വർണനിയമാണ് കൂടെ. തീർച്ചയായും ഈ ചിത്രം കുടുംബത്തോടൊപ്പം തീയറ്ററിൽ പോയി കാണണം.

 

 

ലവ് ആക്ഷൻ ഡ്രാമ : പൂജ കഴിഞ്ഞു

0

നയൻതാരയും നിവിൻ പോളിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന “ലവ് ആക്ഷൻ ഡ്രാമ”യുടെ പൂജ കൊച്ചിയിൽ നടന്നു. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകനാകുന്ന ചിത്രം നിർമ്മിക്കുന്നത് അജു വർഗീസ് ആണ്.

ശ്രീനിവാസനും പാർവതിയും അഭിനയിച്ച തളത്തിൽ ദിനേശൻ ശോഭ എന്നീ കഥാപാത്രങ്ങളുടെ പേരിലാണ് നിവിനും നയൻതാരയും അഭിനയിക്കുന്നത്. മലയാളത്തിൽ ഒരു ഇടവേളക്കുശേഷം നയൻ‌താര അഭിനയിക്കുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ.

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 

വരത്തന്‍റെ  ടീസര്‍ പുറത്തിറങ്ങി

0

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിൽ നായകനാകുന്ന വരത്തന്‍റെ  ടീസര്‍ പുറത്തിറങ്ങി. കൗതുകം നിറഞ്ഞുനില്‍കുന്ന ടീസര്‍ ഇതിനോടകം ലക്ഷകണക്കിന് പ്രേക്ഷകരാണ് കണ്ടത്. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്.

ഐശ്വര്യ ലക്ഷ്മിയാണ്‌ നായിക. അമല്‍ നീരദിന്‍റെ എഎന്‍പിയും ഫഹദ് ഫാസിലിന്‍റെ നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹർഷൻ എഡിറ്റിംഗും സുഷിൻ ശ്യാം സംഗീതവും നല്‍കുന്നു.

സിനിമ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വാഗമൺ, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും.

ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ചരിത്രം തിരുത്തി ഇന്ത്യ

0

ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യക്കാരി പെൺകുട്ടിയ്ക്ക് വിജയം. വൻരാജ്യങ്ങളുടെ കുത്തകയായ ട്രാക്ക് ഇനത്തിൽ ഹിമ ദാസ് സ്വർണം നേടിയപ്പോൾ അത് ഇന്ത്യയുടെ ചരിത്ര വിജയമായി. പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ‌ 51.46 സെക്കൻഡിൽ ഫിനിഷ് ചെയതാണു ഹിമ സ്വർണം സ്വന്തമാക്കിയത്.

ഫുടബോൾ മത്സര ലഹരിയിലിരിക്കുന്ന ഇന്ത്യ പക്ഷെ ഈ വിജയം അറിഞ്ഞത് ഒരല്പം വൈകിയാണ്. ഫിൻലൻഡിലെ ടാംപരെയിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങിയത് അറിഞ്ഞപ്പോൾ വിവിധ മേഖലകളിലെ പ്രമുഖർ ഹിമയ്ക് അഭിനന്ദനവുമായി എത്തി.

ഓർത്തഡോക്സ് സഭയിലെ പീഡനം : വൈദികൻ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

0

ഓർത്തഡോക്സ് സഭയിലെ പീഡനം വൈദികൻ സുപ്രിം കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ് ആണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. നാലാം പ്രതി ജെയ്‌സ് ജെ ജോർജ് തിങ്കളാഴ്ച  മുൻ‌കൂർ ജാമ്യാപേക്ഷ നൽകും. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനുമുൻപ് ഒളിവിലുള്ളവരെ അറസ്ററ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

പൊള്ളലേറ്റ മലബാര്‍ ഫിനാന്‍സ് ഉടമ മരിച്ചു : അക്രമിയെ തിരിച്ചറിഞ്ഞു

0

കോഴിക്കോട് : അക്രമി പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതര പൊള്ളലോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന മലബാര്‍ ഫിനാന്‍സ് ഉടമ പി.ടി.കുരുവിള മരിച്ചു. ഇന്നു പുലർച്ചെയാണ് കുരുവിള മരിച്ചത്. സ്വര്‍ണം പണയം വയ്ക്കാനെന്ന വ്യാജേനയെത്തിയ തൃശൂര്‍ സ്വദേശി സുമേഷെന്ന് പരിചപ്പെടുത്തിയ ആളാണ് ആക്രമിച്ചത്. തീയിട്ടശേഷം അക്രമി ഒാടിരക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിൽ ആലപ്പുഴ വള്ളികുന്നം സ്വദേശി സുധീഷ് കുമാറാണ് കൊലപാതകം നടത്തിയതെന്ന് സ്ഥിതീകരിച്ചു. ഇയാൾ ഒളിവിലാണ്. സുധീഷിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിവരികയാണ്.

നോവോചോക്കിന്റെ സ്രോതസ്സ് ഇരയുടെ വീടിനുള്ളിൽ കണ്ടെത്തി

0

ലണ്ടന്‍: വില്‍റ്റ്‌ഷെയറിലെ അമെസ്ബറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ദമ്പതിമാര്‍ക്കുനേരെ പ്രയോഗിക്കപ്പെട്ടത് നൊവിഷോക് എന്ന നെര്‍വ് ഏജന്റ് ( നാഡി വ്യൂഹത്തെ ബാധിക്കുന്ന വിഷ വസ്തു ) തന്നെയെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു . വിഷബാധ ഏറ്റ ദമ്പതികളിൽ സ്ത്രീ മരിച്ചിരുന്നു . ഭർത്താവ്‌ ചാർളി റോയി  ആശുപത്രിയിൽ വളരെ ഗുരുതരമായ സ്ഥിതിയിൽ കഴിയുകയാണ് .

ഇവരുടെ വീട്ടിൽ നിന്ന് ഒരു ചെറിയ കുപ്പി വിഷ വസ്തു പൊലീസ് കണ്ടെത്തി . കുപ്പിയിലെ വിഷവസ്തു നൊവിഷോക് എന്ന നെര്‍വ് ഏജന്റ് തന്നെയാണെന്ന് പോലീസ് സ്ഥിദ്ധീകരിച്ചു . മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേരെ പ്രയോഗിക്കപ്പെട്ട അതേ മിലിട്ടറി ഗ്രേഡ് വിഷം തന്നെയാണോ ഇതെന്നും ഇത് അമെസ്ബറി ദമ്ബതികള്‍ക്ക് എങ്ങനെ ലഭിച്ചു എന്നും പോലീസ് അനേഷണം ആരംഭിച്ചു .