HomeEntertainmentഭീതിയും കൗതുകവും പടർത്തി സീ5 യിലെ 'മുത്തശ്ശി' പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു

ഭീതിയും കൗതുകവും പടർത്തി സീ5 യിലെ ‘മുത്തശ്ശി’ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു

വ്യത്യസ്തമായ കഥാ പശ്ചാത്തലത്തിൽ, ആകാംക്ഷഭരിതമായൊരു കഥ പറയുന്ന, 6 എപ്പിസോഡുകളുള്ള മലയാളം സീരിസാണ് ‘മുത്തശ്ശി’. ആദ്യ ഭാ​ഗം കാണുമ്പോൾ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റും വിധം ചേരുവകൾ ചേ‍‍ർത്തൊരുക്കിയ ഈ സീരിസ് ZEE5 ലൂടെയാണ് റിലീസ് ചെയ്തത്. 90കളാണ് കഥാപാശ്ചാത്തലം. സ്ലോ ഫേസിൽ ആരംഭിക്കുന്ന കഥ പതിയെ പ്രേക്ഷകരെ കഥയിലേക്കും കഥാപാത്രങ്ങളിലേക്കും കെട്ടിയിടുന്നു. മായയുടേയും മായാജാലത്തിൻ്റെയും ശക്തി തുറന്നു കാണിക്കുന്ന ചിത്രം പ്രേക്ഷക‍ക്ക് സമ്മാനിക്കുന്നത് അവിസ്മരണീയമായ ദൃശ്യാവിഷ്ക്കാരമാണ്. ഒരൽപം പേടിയോടെയും അടങ്ങാത്ത കൗതുകത്തോടെയുമല്ലാതെ നിങ്ങൾക്കിത് കണ്ടു തീ‍ർക്കാനാവില്ല.

പ്രേതം, ഭൂതം, മാടൻ, മറുത, ചാത്തൻ തുടങ്ങി പലതരത്തിലുള്ള ശക്തികളെ പരാമ‍ർശിക്കുന്ന സിനിമകളും മറ്റു ഇതിനോടകം കണ്ടിട്ടുണ്ടെങ്കിലും രക്ഷസിനെ കുറിച്ച് പറയുന്ന ഈ സീരിസ് പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായൊരു ദൃഷ്യാവിഷ്കാരമാണ് നൽകുന്നത്. അതുകൊണ്ടു തന്നെയാണ് ഈ സീരിസിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നതും. ഒരു കാര്യം ഉറപ്പു തരാം. കഥയിലേക്ക് കടന്നു കഴിഞ്ഞാൽ ഇതൊരു സീരിസാണെന്ന കാര്യം തന്നെ നിങ്ങൾ മറന്നുപോവും. അത്രയേറെ മികവോടെയാണ് ‘മുത്തശ്ശി’ ഒരുക്കിയിരിക്കുന്നത്.

നന്ദുലാൽ ആദ്യമായ് കഥയും സംവിധാനവും നിർവഹിച്ച ഈ സീരിസിലെ കേന്ദ്ര കഥാപാത്രങ്ങളായ കാന്തിയെ കെപിഎസി ലീലയും ശ്രീഥറിനെ രാജനെ അമിത് ചക്കാലക്കലും ലീലയെ അഖിലയും മാണ് അവതരിപ്പിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ മികവുറ്റ പ്രകടനത്തോടൊപ്പം അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ കൂടെ ചേരുന്നതോടെ ചിത്രം പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു.
റേറ്റിംഗ് : 3.5/5

RELATED ARTICLES
- Advertisment -
Google search engine

Most Popular