Home Blog Page 540

രാമായണ മാസാചരണം : വാർത്ത അടിസ്ഥാനരഹിതം എന്ന് കോടിയേരി

0

തിരുവനന്തപുരം: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ രാമായണ മാസാചരണം സംഘടിപ്പിക്കുന്നെന്ന തരത്തിലുള്ള വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന്  കോടിയേരി ബാലകൃഷ്ണന്‍. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പത്രക്കുറിപ്പ് വായിക്കാം

സിപിഐ എം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന നിലയില്‍ വിവിധ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണ്.

രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍ എസ്‌ എസ്‌ സംഘപരിവാരം വര്‍ഗീയ പ്രചരണത്തിനും രാഷ്ട്രീയലാഭത്തിനും വേണ്ടി ദുര്‍വിനിയോഗം ചെയ്‌തു വരികയാണ്‌. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച്‌ നടത്തുന്ന ഇത്തരം തെറ്റായ നീക്കങ്ങളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനായി സംസ്‌കൃത പണ്ഡിതരും, അധ്യാപകരുമൊക്കെ ചേർന്ന് രൂപം നല്‍കിയിട്ടുള്ള സംസ്‌കൃതസംഘം എന്ന സംഘടന വിവിധങ്ങളായ പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നുണ്ട്‌.

ഈ സംഘടന സിപിഐ എം’ന്റെ കീഴിലുള്ള സംഘടനയല്ല. ഒരു സ്വതന്ത്ര സംഘടനയാണ്‌. ആ സംഘടന നടത്തുന്ന പ്രചരണ പരിപാടികള്‍ കര്‍ക്കിടകമാസത്തിലെ രാമായണ പാരായണമല്ല എന്നാണ്‌ മനസ്സിലാക്കുന്നത്‌. അത്‌ കര്‍ക്കിടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല. വസ്‌തുത ഇതായിരിക്കെ, ആ സംഘടനയുടെ പരിപാടിയെ സിപിഐ എം’നെതിരെയുള്ള ഒരു പ്രചരണമാക്കാനാണ്‌ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌. ഇത്തരം പ്രചരങ്ങളിൽ കുടുങ്ങിപ്പോകാതെ ജനങ്ങൾ വസ്തുതകൾ മനസിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

“നീലി” ഒഫീഷ്യൽ പോസ്റ്റർ കാണാം

0

നവാഗതനായ അല്‍ത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം “നീലി”യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. സണ്‍ ആഡ്സ് ആന്‍റ് ഫിലിം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്.

റിയാസ് മാറാത്ത്, മുനീര്‍ മുഹമ്മദ് ഉണ്ണി എന്നിവരാണ് നീലിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മംമ്താമോഹന്‍ദാസ്, അനൂപ് മേനോന്‍, സീനു സൈനുദ്ദീന്‍, ശ്രീകുമാര്‍, ബാബുരാജ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പൃഥ്വിരാജ് റിലീസ് ചെയ്തിരുന്നു.

കനത്തമഴ : രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0

കനത്തമഴ തുടരുന്ന് രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു .ഇടുക്കി, മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത് .

ഇടുക്കി ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് .മലപ്പുറം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് നാളെ അവധി .

മോഹൻലാലിന്റെ വില്ലനായി വിവേക് ഒബ്‌റോയ്

0

മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ചിത്രം ലൂസിഫറിൽ വില്ലനായി വിവേക് ഒബ്‌റോയ് എത്തുന്നു. ഇരുവരും നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും വിവേകിന്റെ ആദ്യ മലയാള ചിത്രമാണ് ലൂസിഫർ. മഞ്ജു വാര്യർ, സാനിയ തുടങ്ങി മികച്ച ഒരു താരനിരതന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ലൂസിഫർ നിർമ്മിക്കുന്നത്. ഛായാഗ്രഹണം സുജിത് വാസുദേവ്. ലൂസിഫറിന്റെ ചിത്രീകരണo ഉടൻ ആരംഭിക്കും.

സവാരിയിൽ അതിഥി താരമായി ദിലീപ്

0

അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സവാരിയിൽ അതിഥി താരമായി ദിലീപ് എത്തുന്നു. സൂരജ് വെഞ്ഞാറമൂടാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രവീണ, ജയരാജ് വാര്യർ, ശിവജി ഗുരുവായൂർ, ശരൺ എന്നിവരാണ് മറ്റു താരങ്ങൾ.

ട്രൂകോളർ ഡേറ്റാബേസില്‍ നിന്ന് നിങ്ങളുടെ നമ്പർ നീക്കം ചെയ്യാം

0

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഇഷ്ട ആപ്ലിക്കേഷനാണ് ട്രൂകോളര്‍. സ്പാം കോളുകള്‍ തടയാനും, കോളുകള്‍ തിരിച്ചറിയാനും ട്രൂകോളര്‍ സഹായിക്കുന്നു.എന്നാൽ വ്യക്തികളുടെ വിവരങ്ങള്‍ ട്രൂകോളർ ആപ്പ് ചോര്‍ത്തുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട് .നിങ്ങളുടെ നമ്പര്‍ ഡാറ്റാബേസില്‍ നിന്ന് എടുത്തുകളയാൻ ട്രൂകോളര്‍ ഇപ്പോൾ സംവിധാനം ഒരിക്കിയിട്ടുണ്ട് .നിങ്ങളുടെ നമ്പര്‍ ട്രൂകോളറില്‍ നിന്നും നീക്കം ചെയ്യാൻ ആദ്യം നിങ്ങളുടെ  ട്രൂകോളർ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യണം.

1. ആന്‍ഡ്രോയ്ഡ്:

സ്റ്റെപ്പ് 1: ട്രൂകോളർ അപ്ലിക്കേഷൻ തുറക്കുക

സ്റ്റെപ്പ് 2: നിങ്ങളുടെ ട്രൂകോളർ അക്കൌണ്ടിൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക

സ്റ്റെപ്പ് 3: കോണില് ഉള്ള പീപ്പിൾ ഐക്കണില് ടാപ്പ് ചെയ്ത് സെറ്റിങ്ങ്സ്  സെലക്ട് ചെയുക .

സ്റ്റെപ്പ് 4 : എബൌട്ട് സെലക്ട് ചെയ്യുക

സ്റ്റെപ്പ് 5 : ഡീആക്ടീവ് ഓപ്ഷനിൽ ടാപ്പുചെയ്യുക

2. ഐ-ഫോണ്‍

സ്റ്റെപ്പ് 1: ട്രൂകോളർ അപ്ലിക്കേഷൻ തുറക്കുക

സ്റ്റെപ്പ് 2: നിങ്ങളുടെ ട്രൂകോളർ അക്കൌണ്ടിൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക

സ്റ്റെപ്പ് 3: ഗിയർ ഐക്കണിൽ ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 4 :എബൌട്ട് സെലക്ട് ചെയ്യുക

സ്റ്റെപ്പ് 5 : ഡീആക്ടീവ് ഓപ്ഷനിൽ ടാപ്പുചെയ്യുക

3 . വിന്‍ഡോസ് മൊബൈല്‍:

സ്റ്റെപ്പ് 1: ട്രൂകോളർ അപ്ലിക്കേഷൻ തുറക്കുക

സ്റ്റെപ്പ് 2: നിങ്ങളുടെ ട്രൂകോളർ അക്കൌണ്ടിൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക

സ്റ്റെപ്പ് 3:അടിയിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പുചെയ്യുക

സ്റ്റെപ്പ് 4 : സെറ്റിങ്സിൽ ഹെൽപ്പ് ഓപ്ഷൻ തിരഞ്ഞെടുക്കുക

സ്റ്റെപ്പ് 5 : ഡീആക്ടീവ് ഓപ്ഷനിൽ ടാപ്പുചെയ്യുക

ഈ സ്റ്റെപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ട്രൂകോളർ അക്കൗണ്ട് അപ്ലിക്കേഷനിൽ നിർജ്ജീവമാക്കാൻ കഴിയും .എന്നിരുന്നാലും, നിങ്ങളുടെ വിശദാംശങ്ങൾ തുടർന്നും ട്രൂകോളർ ഡേറ്റാബേസില്‍ ഉണ്ടായിരിക്കും .ട്രൂകോളർ ഡേറ്റാബേസില്‍ നിന്ന് നിങ്ങളുടെ നമ്പർ ഡിലീറ്റ് ചെയ്യാൻ ട്രൂകോളർ ‘അൺലിസ്റ്റ്’ പേജ് ഓപ്പൺ ചെയ്യുക https://www.truecaller.com/unlisting  . ഈ പേജിൽ നിങ്ങൾക്ക് നിങ്ങളുടെ നമ്പർ നൽകി ‘അൺലിസ്റ്റ്’ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അണ്‍ലിസ്റ്റ് അപേക്ഷ കിട്ടി 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ നമ്പർ ട്രൂകോളർ ഡേറ്റാബേസില്‍ നിന്ന് റിമൂവ് ചെയ്യും .

 

 

വൈദികരുടെ അറസ്റ്റ് ഉടൻ

0

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് സഭാ വൈദികരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. ഇവരുടെ ‌മുന്‍കൂര്‍ ജാമ്യാേപക്ഷ ഹൈക്കോടി തള്ളിയതോടെയാണ്  അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോകുന്നത് .കേസ് ഡയറി വിശദമായി പരിശോധിച്ചതിന് ശേഷം ആണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാേപക്ഷ തള്ളിയത് . ഫാ.ജെയ്സ് കെ.ജോര്‍ജ്,ഫാ.ജോബ് മാത്യു,ഫാ.സോണിവര്‍ഗീസ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാേപക്ഷ ഹര്‍ജിയാണ് കോടതി തള്ളിയത്.പരാതി ഗൂഢലക്ഷ്യങ്ങളോടെ ആണെന്നായിരുന്നു വൈദികരുടെ വാദം എന്നാൽ വീട്ടമ്മയുടെ മതവിശ്വാസത്തെ പ്രതികള്‍ ദുരുപയോഗം ചെയ്തെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

 

രജനികാന്ത് ചിത്രം ‘2.0’ റിലീസ് തീയതി പ്രഖ്യാപിച്ചു

0

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 2.0 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു . ചിത്രത്തിന്റെ സംവിധായകൻ ശങ്കര്‍ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റീലിസ് തീയതി പുറത്തുവിട്ടത് .2018 നവംബർ 29 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സയന്‍സ് ഫിക്ഷന്‍ ചിത്രമായ 2.0 യിൽ രജനീകാന്തും , അക്ഷയ് കുമാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത് .

ചീര പാലുകറി – റെസിപ്പി

0

1 .

 

 

 

 

 

 

1 .  എണ്ണ           – രണ്ടു വലിയ സ്പൂൺ

ചുവന്ന ചീര – മൂന്നു കപ്പ്, അരിഞ്ഞത്

2 .  സവാള          – ഒന്ന് , പൊടിയായി അരിഞ്ഞത്

പച്ചമുളക്      – അഞ്ച് , അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

കുരുമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

കറുവപ്പട്ട      – ഒരു ചെറിയ കഷ്ണം

ഗ്രാമ്പു          – രണ്ട്

ഉപ്പ്              – പാകത്തിന്

3 . ഒരു തേങ്ങാ ചുരണ്ടിപ്പിഴിഞ്ഞത്

ഒന്നാംപാൽ      – ഒരു കപ്പ്

രണ്ടാം പാൽ    – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

 *    പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് വഴറ്റുക. ഇതിലേക്ക്                   രണ്ടാംപാൽ ചേർത്ത് വേവിക്കുക.

  •  ചീര വെന്തശേഷം ഒന്നാംപാൽ ചേർക്കുക. തിളവരുമ്പോൾ അടുപ്പിൽനിന്നു മാറ്റി ചൂടോടെ വിളമ്പുക.

ദൗത്യം വിജയം : ഗുഹയിൽ അകപെട്ടവർ ജീവിതത്തിലേക്ക്

0

തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ എല്ലാവരും രക്ഷപെട്ടു. 20 പേരടങ്ങിയ ദൗത്യസംഘമാണ് ഇന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.  ഇന്നും ഇന്നലെയും മഴ ശക്തമായി പെയ്യാഞ്ഞത് രക്ഷാപ്രവർത്തനത്തിന് സഹായകമായി.  ബഡ്ഡിഡൈവ് ചെയ്തുകൊണ്ടുള്ള രക്ഷാപ്രവർത്തന രീതിയാണ് വിജയം കണ്ടത്.

12 കുട്ടികളും ഒരു കോച്ചുമാണ് കനത്ത മഴയെത്തുടർന്നു ഗുഹയിൽ അകപ്പെട്ടത്. 18 ദിവസമായി ഇവർ ഗുഹയിൽ പെട്ടിട്ട്. രക്ഷപെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രക്ഷാപ്രവർത്തനത്തെ ലോകം മുഴുവൻ അഭിനന്ദിച്ചു.

ചില പൊടികൈകൾ

  •  വെയിലേറ്റ പാടുകൾ അകറ്റാൻ രണ്ടു ടീസ്പൂൺ പുളിച്ച തൈരും നാല് ടീസ്പൂൺ തണ്ണിമത്തൻ നീരും ആറു ടീസ്പൂൺ ബദാം പേസ്റ്റും ചേർത്ത മിശ്രിതം മുഖത്തും കൈകളിലും പുരട്ടുക. ഉണങ്ങിക്കഴിഞ്ഞു നല്ല തണുത്ത വെള്ളത്തിൽ കഴുകാം.

  • ചുണ്ടിന്റെ കറുപ്പ് മാറാൻ ഒരു ടീസ്പൂൺ ബീറ്റ്‌റൂട്ടിന്റെ നീരിൽ അല്പം തേനും 2 – 3 തുള്ളി നാരങ്ങാ നീരും കലർത്തി ചുണ്ടിൽ പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ദിവസവും ചെയ്താൽ ചുണ്ടിന്റെ കറുപ്പുനിറം മാറും

  •  വെള്ളത്തിൽ അല്പം കല്ലുപ്പിട്ട് കലക്കി ആ വെള്ളം വീടിനുള്ളിലും പുറത്തും തളിച്ചാൽ ഈച്ച ശല്യം കുറയും.

  • രാത്രി കാലങ്ങളിൽ ട്യൂബ് ലൈറ്റുകൾ ഇടുന്നതിനുമുൻപ് ട്യൂബിൽ അല്പം പെർഫ്യൂം തടവിയ ശേഷം ഓൺ ചെയ്യുക. പ്രകാശത്തോടൊപ്പം പരിമളവും വീട്ടിൽ നിറഞ്ഞുനിൽക്കും.

  • നാരങ്ങയുടെ നീര് എടുത്തശേഷം തൊലി കളയാതെ അത് കാൽപാദങ്ങളിലോ കൈമുട്ടുകളിലോ തേക്കാവുന്നതാണ്‌ ഇത് ചർമ്മം മൃദുലമാകാൻ സഹായിക്കും.

  • വസ്ത്രത്തിൽ രക്തക്കറ പുരണ്ടാൽ ആ വസ്ത്രം ആദ്യം ഉപ്പുവെള്ളത്തിൽ അരമണിക്കൂർ മുക്കിവച്ചതിനു ശേഷം സോപ്പുപൊടി കലക്കിയ ചൂടുവെള്ളത്തിൽ കുറച്ചുനേരം വച്ച് ഉരച്ചെടുക്കുക. കറ പോകും.

  • കൊതുകുകടി മൂലമുണ്ടാകുന്ന തടിപ്പ് മാറാൻ ചെറുനാരങ്ങാനീര് പുരട്ടിയാൽ മതി.

എഡിജിപി യുടെ മകളുടെ കേസ് ഒത്തുതീർക്കാൻ നീക്കം

0

പോലീസ് ഡ്രൈവർ ഗവാസ്കറിനെ മർദ്ധിച്ച കേസ് ഒത്തുതീർക്കാൻ നീക്കം. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിക്ത ഗവാസ്‌കറോട് മാപ്പുപറയാൻ  തയ്യാറാണെന്ന് അറിയിച്ചു. അഭിഭാഷകർ വഴിയാണ് ഒത്തുതീർപ്പിന് നീക്കം നടന്നത്.

എന്നാൽ കേസിൽനിന്ന് പിന്മാറാൻ തയ്യാറല്ലെന്ന് ഗവാസ്കർ അറിയിച്ചു. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നുo ഗവാസ്കറുടെ കുടുംബം പറഞ്ഞു.

ഈ കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിൽ തെളിവുകള്‍ സ്‌നിക്തക്കെതിരാണെന്ന സൂചനകളുണ്ട്. അതിനാലാണ് ഒത്തുതീർപ്പിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നത്.