ഐ ലീഗിൽ തന്റെ ആദ്യജയത്തോടെ ഗോകുലം എഫ് സി. കോഴിക്കോട് ഷില്ലോങ്ങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. ഗനി നിഗം എന്ന യുവ താരത്തിന്റെ മിന്നു പ്രകടനമാണ് വിജയത്തിന് പിന്നിൽ. ഒരു ഗോളും ഒരു അസിസ്റ്റുമായി ഗാനി ഹിറോ ഓഫ് ദി മാച്ച് അവർഡ് കരസ്ഥമാക്കി.ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.
വീണ്ടും മലക്കം മറിഞ്ഞ് ശ്രീധരൻപിള്ള
വീണ്ടും പുതിയ അഭിപ്രായവുമായി ശ്രീധരൻപിള്ള യുവമോർച്ച് പ്രസംഗത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നു എന്നും എന്നാൽ വിളിച്ചതാരെന്ന് ഓർമ്മയിലെന്നും അന്നേ ദിവസം നൂറുകണക്കിന് ഫോൺ കോളുകൾ തനിക്ക് വന്നെന്നും ആരാണ് വിളിച്ചതെന്ന് ആവശ്യമുള്ളവർ അന്വേഷിക്കട്ടെ എന്നും ശ്രീധരൻപിള്ള പറഞ്ഞു. എന്നാൽ ഹൈക്കോടതിയിൽ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജിയിൽ തന്ത്രി തന്നെ വിളിച്ചുവെന്നും ഉപദേശം തേടിയിരുന്നുവെന്നും ശ്രീധരൻപിള്ള.
വിജയകൊടി പാറിച്ച് 66റാം മത് നെഹ്റു ട്രോഫിയിൽ പായിപ്പാടൻ ചുണ്ടൻ
ഇക്കൊല്ലത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ ജയിംസ്കുട്ടി ജേക്കബിന്റെ നേതൃത്വത്തിലുള്ള പള്ളാതുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ പായിപ്പാടൻ ചുണ്ടൻ ചാമ്പ്യൻമാരായി. ഗംഭീരവും വാശിയേറിയതുമായ മത്സരത്തിൽ ആലപ്പുഴ ബോട്ട്ക്ലബ് തുഴഞ്ഞ കാട്ടിൽ തേക്കേതിൽ രണ്ടാം സ്ഥാനവും യുണൈറ്റഡ് ബോട്ട്ക്ലബ്ബ് കൈനകരി തുഴഞ്ഞ ആയാപറമ്പ് മൂന്നാം സ്ഥാനത്തായും ഫിനിഷ് ചെയ്തു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നാലാം തവണയാണ് പായിപ്പാടൻ ട്രോഫി സ്വന്തമാക്കുന്നത്.
മലയാളത്തിൽ അമ്മയായും മുത്തശ്ശിയായും അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച പ്രശസ്ത നടി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു
നടിയും ഡബിംഗ് ആർട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു.വാർധക്യസഹജമായ രോഗങ്ങളാൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു.90 വയസ്സായിരുന്നു. 1986 ൽ ഹരിഹരന്റെ പഞ്ചാഗ്നി എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിൽ അരങ്ങേറ്റം. തൂവൽ കൊട്ടാരം, വിസ്മയം, പട്ടാഭിഷേകം, അനന്തഭദ്രം, വിസ്മയ തുമ്പത്ത് എന്നിവയാണ് മറ്റു ചില ചിത്രങ്ങൾ. സിനിമയ്ക്ക് പുറമെ ചില ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്നു. കോഴിക്കോട് ആകാശവാണിയിൽ അനൗൺസറും ആർട്ടിസ്റ്റും ആയിരുന്നു. ആകാശവാണിയിൽ നിന്നാണ് സിനിമ രംഗത്ത് പ്രവേശിച്ചത്.
വേൾഡ്കപ്പ് T20 : വിജയത്തുടക്കത്തോടെ ഇന്ത്യൻ പെൺപട
വുമൺസ് വേൾഡ് കപ്പ് T20 യിൽ ഇന്ത്യൻ ടീമിന് വിജയത്തോടെ തുടക്കം. ന്യൂസിലാഡിന് എതിരെ 34 റൺസിനാണ് ടീ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് കരസ്ഥമാക്കി. എന്നാൽ കിവീസിന്റെ ഇന്നിംഗ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 160 ൽ അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഹർമ്മൻപ്രീത് കൗർ 51 പന്തിൽ 103 റൺസുമായി കളിയിലെ താരമായി.
കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് താൽകാലിക സ്റ്റേ
കെ എം ഷാജിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് താൽക്കാലിക സ്റ്റേ. സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള രണ്ടാഴ്ച സമയത്തിനാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. വർഗ്ഗീയവാദി എന്ന് തന്നെ വിശേഷിപ്പിച്ചതിൽ തനിക്ക് അതിയായ വിഷമമുണ്ടെന്ന് കെ എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കെ എം ഷാജി അയോഗ്യൻ
എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയി അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി. ആറുവര്‍ഷത്തേക്ക് ഷാജിയ്ക്ക് ഇനിം മല്‍സരിക്കാനാവില്ല. വ്യക്തിഹത്യ, അപകീര്‍ത്തി നോട്ടീസുകള്‍ തെളിവായി സ്വീകരിച്ചാണ് വിധി.
തെരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചരണം നടത്തി എന്നാരോപിച്ചാണ് എതിർ സ്ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാർ ഹർജി നൽകിയത്. നികേഷ് കുമാറിന് കോടതിച്ചിലവ് 50,000 രൂപ നൽകണമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
സ്റ്റേയ്ക്ക് അപേക്ഷ നല്‍കുo, ഒരുവിധികൊണ്ട് തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ല. ഞാൻ വര്‍ഗീയ പ്രചാരണം നടത്തി എന്നാണ് ആരോപണം. രാഷ്ട്രീയത്തില്‍ ഇന്നലെ വന്ന ആളല്ല ഞാന്‍. എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരെ പോരാട്ടം നടത്തിയ ആളാണ്. ജനങ്ങൾക്ക് എന്നെ അറിയാം എന്നും കെ എം ഷാജി പ്രതികരിച്ചു.
“മേരാ നാം ഷാജി” ചിത്രീകരണം നവംബർ 16 ന് ആരംഭിക്കും
അമർ അക്ബർ അന്തോണിക്കും, കട്ടപ്പനയിലെ ഹൃത്വിക് റോഷനും ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം മേരാ നാം ഷാജിയുടെ ചിത്രീകരണം നവംബർ 16 ന് ആരംഭിക്കും. മൂന്നു ഗുണ്ടകളുടെ കഥ നർമത്തിന്റെ അകമ്പടിയിൽ പറഞ്ഞു പോകുന്ന ചിത്രത്തിൽ ഗുണ്ടയായി ബൈജുവും, ബിജു മേനോനും, ആസിഫ് അലിയും വേഷമിടുന്നു.
നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസനുമുണ്ട്. ബി രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ജൈവ ഉൽപന്നങ്ങൾക്ക് താങ്ങുവിലയും സംഭരണവും
ജൈവകാർഷികോത്പന്നങ്ങൾ പ്രത്യേകം സംഭരിക്കുന്നതിനും അവയ്ക്കു താങ്ങുവില ഏർപ്പെടുത്തുന്നതിനുമുള്ള ആലോചനകൾ കേന്ദ്രസർക്കാർ ആരംഭിച്ചുകഴിഞ്ഞു. ജൈവ ഉൽപന്നങ്ങൾക്ക് 20 ശതമാനം അധികം താങ്ങുവിലയാണ് കേന്ദ്രo ശുപാർശ ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാനസർക്കാരിന്റെ അഭിപ്രായം ചോദിച്ചിരിക്കുകയാണ് കേന്ദ്രം.
ജൈവോത്പന്നങ്ങൾ പ്രത്യേകം സംഭരിക്കുന്നതിലൂടെ രാസവളവും കീടനാശിനിയും ചേർത്ത ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത് കുറയും. രാസവളവും കീടനാശിനിയും പ്രയോഗിച്ച വിളവിനൊപ്പം ജൈവോൽപന്നങ്ങളും വിൽകേണ്ടിവരുന്നതുമൂലം കൃഷിക്കാരും ഉപഭോക്താക്കളും ഏറെ പ്രയാസപ്പെട്ടുവരികയായിരുന്നു. കേന്ദ്രസർക്കാർ ഉൽപന്നങ്ങൾ സംഭരിക്കുന്നതിലൂടെ അത് ജൈവ കർഷകർക്ക് വളരെ ഉപകാരപ്രദമാകും.

