HomeMoviesമലയാളത്തിൽ അമ്മയായും മുത്തശ്ശിയായും അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച പ്രശസ്ത നടി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു

മലയാളത്തിൽ അമ്മയായും മുത്തശ്ശിയായും അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച പ്രശസ്ത നടി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു

നടിയും ഡബിംഗ് ആർട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു.വാർധക്യസഹജമായ രോഗങ്ങളാൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു.90 വയസ്സായിരുന്നു. 1986 ൽ ഹരിഹരന്റെ പഞ്ചാഗ്നി എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിൽ അരങ്ങേറ്റം. തൂവൽ കൊട്ടാരം, വിസ്മയം, പട്ടാഭിഷേകം, അനന്തഭദ്രം, വിസ്മയ തുമ്പത്ത് എന്നിവയാണ് മറ്റു ചില ചിത്രങ്ങൾ. സിനിമയ്ക്ക്  പുറമെ ചില ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്നു. കോഴിക്കോട് ആകാശവാണിയിൽ അനൗൺസറും ആർട്ടിസ്റ്റും ആയിരുന്നു. ആകാശവാണിയിൽ നിന്നാണ് സിനിമ രംഗത്ത് പ്രവേശിച്ചത്.

RELATED ARTICLES
- Advertisment -

Most Popular