HomeNewsമണ്ഡലകാലo അനുമതി തേടി പോലീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 10 മുതൽ 50 വയസ്സിനിടയിലുള്ള 550...

മണ്ഡലകാലo അനുമതി തേടി പോലീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 10 മുതൽ 50 വയസ്സിനിടയിലുള്ള 550 യുവതികൾ

ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ അനുമതി തേടി പോലീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് 550 ഓളം 10 മുതൽ 50 ന് ഇടയിൽ പ്രായമുള്ള യുവതികൾ. കൂടുതൽ പേർ ഇനിയും ബുക്ക് ചെയ്യുമെന്ന് കരുതുന്നു എന്ന് പോലീസ് അറിയിച്ചു.ശബരിമലയിൽ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഒൺലൈൻ പോർട്ടൽ ആരംഭിച്ചത്. കെ എസ് ആർ ടി സി യുമായും പോർട്ടൽ ബസിപ്പിച്ചിട്ടുണ്ട്. ബുക്ക് ചെയ്തവരുടെ വിവരങ്ങൾ എല്ലാം തന്നെ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. സുരക്ഷിതമായ ദർശനത്തിന് എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും ആശങ്കപെടേണ്ടതില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular