Home Blog Page 533

പായസം വിവിധതരം : ഓണം സ്പെഷ്യൽ

0

ഓണമല്ലേ വരുന്നത് വിവിധതരം പായസങ്ങൾ തയ്യാറാക്കാം.

അവൽ പായസം 

  1. അവൽ – കാൽ കിലോ
  2. നെയ്യ്    – പാകത്തിന്
  3. തേങ്ങ   – ഒരു വലുത് , ചുരണ്ടിയത്
  4. ശർക്കര – 400 ഗ്രാം ,,, വെള്ളം – പാകത്തിന്
  5. ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
  6. കശുവണ്ടിപ്പരിപ്പ് – 10, നുറുക്കിയത് ,,, ഉണക്കമുന്തിരി – 15

പാകം ചെയ്യുന്ന വിധം :-

  • അവൽ വൃത്തിയാക്കി നെയ്യിൽ ചുവക്കെ വറുത്തെടുക്കുക. ഇതു മിക്സിയിലാക്കി തരുതരുപ്പായി പൊടിച്ചെടുക്കണം. റവ പോലിരിക്കണം.
  • തേങ്ങ ചുരണ്ടിയതു പിഴിഞ്ഞു ഒന്നും രണ്ടും മൂന്നും പാൽ എടുത്തു വയ്ക്കുക.
  • ശർക്കര പൊടിച്ചു നികക്കെ വെള്ളമൊഴിച്ചു ഉരുക്കി അരിച്ചു വയ്ക്കണം.
  • ഒരു ഉരുളിയിൽ മൂന്നാം പാൽ അടുപ്പിൽ വച്ചു തിളപ്പിച്ച് അതിൽ അവൽ വറുത്തുപൊടിച്ചതും ചേർത്തിളക്കി വേവിക്കുക.തിളച്ചു വറ്റിത്തുടങ്ങുമ്പോൾ ശർക്കര ചേർത്തിളക്കി വരട്ടിയെടുക്കണം.
  • ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് മെല്ലെ ഇളക്കുക.
  • ഒന്നാം പാലും ചേർത്തിളക്കി വാങ്ങി ഏലയ്ക്കാപ്പൊടിയും ചേർക്കുക
  • ബാക്കിയുള്ള നെയ്യിൽ കശുവണ്ടിപ്പരിപ്പ് നുറുക്കും ഉണക്കമുന്തിരിയും വറുത്തു പായസത്തിൽ ചേർത്തിളക്കി ചൂടോടെ വിളമ്പാം.

പൈനാപ്പിൾ പായസം 

  1. തേങ്ങ ചുരണ്ടിയത് – ആറു കപ്പ്
  2. പച്ചരി – ഒരു കപ്പ് ,,, കടലപ്പരിപ്പ് – കാൽ കപ്പ്
  3. പഴുത്ത പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – അരക്കപ്പ്
  4. ശർക്കരപ്പാനി – രണ്ടരക്കപ്പ്‌
  5. ചുക്കുപൊടി – അര ചെറിയ സ്പൂൺ ,,, ജീരകംപൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം :-

  • തേങ്ങ വെള്ളം ചേർത്ത് പിഴിഞ്ഞ് ഒരു കപ്പ് ഒന്നാം പാൽ, നാല് കപ്പ് രണ്ടാം പാൽ, എട്ടു കപ്പ് മൂന്നാം പാൽ എന്നിവ എടുത്തുവയ്ക്കുക.
  • മൂന്നാം പാൽ അടുപ്പത്തുവച്ചു തിളയ്ക്കുമ്പോൾ അരിയും കടലപ്പരിപ്പും ചേർത്ത് വെന്തശേഷം പൈനാപ്പിളും ചേർത്ത് വേവിക്കുക. വെള്ളം വറ്റിയശേഷം ശർക്കരപ്പാനിയും രണ്ടാം പാലും ചേർത്ത് തുടരെ ഇളക്കുക. പാകത്തിന് കുറുകുമ്പോൾ ചുക്കും ജീരകവും പൊടിച്ചതും ഒന്നാം പാലും ചേർത്ത് ഇളക്കി വാങ്ങണം.

ഗോതമ്പു പായസം  

  1. പാൽ  – ആറു കപ്പ്
  2. ഗോതമ്പുനുറുക്ക്‌ – അരക്കപ്പ്
  3. പഞ്ചസാര – മുക്കാൽ കപ്പ്
  4. ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ ,,, കുങ്കുമപ്പൂവ് – ഒരു നുള്ള് ഒരു വലിയ സ്പൂൺ ചൂടുപാലിൽ കുതിർത്തത് ,,,,  ബദാം നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം :-

  • ചുവടുകട്ടിയുള്ള പാത്രത്തിൽ പാൽ തിളപ്പിക്കുക
  • ഇതിൽ കഴുകി അരിച്ചുവച്ചിരിക്കുന്ന ഗോതമ്പു നുറിക്കിട്ടു വേവിക്കുക.
  • വെന്ത കൂട്ടിൽ പഞ്ചസാര ചേർത്തിളക്കുക
  • ഇതിൽ നാലാമത്തെ ചേരുവ ചേർത്തിളക്കി ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം

ഇളനീർ പായസം

  1. തേങ്ങാപ്പാൽ  – 250 മില്ലി,,, കണ്ടൻസ്ഡ് മിൽക്ക് – 150 മില്ലി ,,, ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
  2. കരിക്ക് – 50 ഗ്രാം , ചെറുതായി അരിഞ്ഞത്
  3. കശുവണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തത് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം :-

  • ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു തണുപ്പിക്കുക
  • ഇതിലേക്ക് കരിക്ക് അരിഞ്ഞതും കശുവണ്ടിപ്പരിപ്പും ചേർത്തിളക്കി തണുപ്പിച്ചു വിളമ്പുക.

കാജോൾ തിരിച്ചെത്തുന്നു : ഹെലികോപ്റ്റര്‍ ഈലയുടെ ട്രെയിലര്‍ പുറത്തിറങ്ങി

0

ബോളിവുഡ് നടി കാജോളിന്റെ പുതിയ ചിത്രം ഹെലികോപ്റ്റര്‍ ഈലയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി .ഏറെ നാളുകൾക്കു ശേഷം ആണ് കജോൾ ബോളിവുഡിൽ തിരിച്ചെത്തുന്നത് .ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രദീപ് കുമാറാണ് .കാജോള്‍ ‘അമ്മ വേഷത്തിലും ഒരു ഗായികയുടെയും വേഷത്തിലുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത് .നാഷണല്‍ അവാര്‍ഡ് വിന്നർ റിധി സെന്‍ ആണ് കാജോളിന്റെ മകന്റെ വേഷത്തിൽ എത്തുന്നത് .അജയ് ദേവ്ഗണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത് .സെപ്റ്റംബര്‍ 7ന് ചിത്രം തിയറ്ററുകളിലെത്തും.

ഉമ്പായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം

0


അന്തരിച്ച ഗസല്‍ഗായകന്‍ ഉമ്പായിയുടെ കുടുംബത്തിന് സാംസ്‌കാരിക വകുപ്പ് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ശനിയാഴ്ച ഉമ്പായിയുടെ വസതിയിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വകുപ്പ് സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം അദ്ദേഹം കുടുംബാംഗങ്ങളെ നേരിട്ട് അറിയിക്കുകയായിരുന്നു. കെ ജെ മാക്‌സി എംഎല്‍എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

പി.എന്‍.എക്‌സ്.3409/18

ഇബ്‌ലീസ് മലയാളം മൂവി റിവ്യൂ

0

രോഹിത് വി എസിന്റെ സംവിധാനത്തില്‍ ആസിഫലിയും മഡോണ സെബാസ്റ്റിയനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് ഇബ്‌ലീസ്. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മലയാളസിനിമ ഇപ്പോൾ ധാരാളം പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അതിൽ ചിലത് വിജയിക്കാറുമുണ്ട്. അത്തരത്തിൽ ഒരു ചിത്രം ആണ് ഇബ്‌ലീസ്. എണ്‍പതുകളില്‍ നടക്കുന്ന കഥയാണ് ഇബ്‌ലീസ് പറയുന്നത്. ഒരു ഗ്രാമവും ആ ഗ്രാമത്തിലെ ആളുകളുടെ വിശ്വാസങ്ങളും വ്യത്യസ്‌ത ശൈലിയിലുള്ള ജീവിത രീതികളും നായകൻറെ ശക്തമായ പ്രണയവുമൊക്കെയാണ് ചിത്രത്തിന്റെ കഥ.

മരണത്തെ ഉത്സവമാക്കുന്ന ഒരു നാടാണ് അത്. ദേശത്തിനെന്നും മരണത്തിന്റെ മണവും മുഖവും സൗന്ദര്യവുമാണ്. വിചാര വികാരങ്ങളൊന്നും ദേശത്തെ സ്വാധീനിക്കുന്നില്ല. ജീവനുള്ള ദേഹങ്ങൾക്കും ആത്മാക്കൾക്കും ഇടയിൽ നടക്കുന്നൊരു കെട്ടുകഥയാണ് ഇബ്‌ലീസ്. വളരെ സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രമാണ് ഇത്.

ചിത്രത്തിൽ നായകനായ വൈശാഖനായ് ആസിഫലിയും ഫിദ ആയി മഡോണയും വേഷമിട്ടിരിക്കുന്നു. ലാല്‍, സിദ്ദിഖ്, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ് എന്നിവരാണ് മറ്റുതാരങ്ങള്‍.

അഡ്വഞ്ചേഴ്സ് ഓഫ് അപ്പുക്കുട്ടൻ എന്ന ചിത്രത്തിന്റെ പോരായ്മകൾ ഉൾകൊണ്ട് സംവിധയകൻ രോഹിത് വി എസ് ഒരുക്കിയ ഇബ്‌ലീസ് ഖൽബ് കീഴടക്കുമെന്ന് തന്നെ പറയാം.

ഹർജിയെ എതിർത്ത് ആക്രമിക്കപ്പെട്ട നടി

0

രണ്ട്‌ നടിമാർ കോടതിയിൽ നൽകിയ ഹർജിയെ എതിർത്ത് ആക്രമിക്കപ്പെട്ട നടി. കേസ് നടത്താൻ പുറത്തുനിന്നുള്ള സഹായം വേണ്ട. പുതിയ പ്രോസിക്യൂട്ടറെ വേണം എന്ന ആവശ്യം അംഗീകരിക്കരുത്. താൻ ഇപ്പോൾ സിനിമ സംഘടനയായ ‘അമ്മ യുടെ അംഗമല്ലെന്നും ആക്രമിക്കപ്പെട്ട നടി കോടതിയിൽ അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ വനിതാ ജ‍ഡ്ജി വേണമെന്ന ഹര്‍ജിയില്‍ അമ്മ എക്സിക്യൂട്ടിവ്അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇന്ന് കക്ഷി ചേരുന്നതിന് ഹർജി നൽകിയിരുന്നു.

കോഴിക്കോട്ട് വെസ്റ്റ്നൈല്‍ പനി

0

കോഴിക്കോട് : കോഴിക്കോട്ട് സ്വദേശിനിക്ക് വെസ്റ്റ്നൈല്‍ പനി സ്ഥിതീകരിച്ചു. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പക്ഷികളില്‍ നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണിത്.

രോഗം ബാധിച്ച പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒരാൾക്കുകൂടി രോഗബാധയെന്ന് സംശയം.

ഓണപ്പാട്ടുകൾ : ഓണം സ്പെഷ്യൽ

0

ഈ ഓണം വരവേൽക്കാൻ ചില ഓണപ്പാട്ടുകൾ ഇതാ

1 . പൂവിളി പൂവിളി പൊന്നോണമായി…..

പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണ തുമ്പി (2)
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി)

പൂ കൊണ്ടു മൂടും പൊന്നും ചിങ്ങത്തില്‍
പുല്ലാംകുഴല്‍ കാറ്റത്താടും ചെമ്പാവിന്‍ പാടം (2)
ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി (2)

പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോല തുമ്പി
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി)

മാരിവില്‍ മാല മാന പൂന്തോപ്പില്‍
മണ്ണിന്‍ സ്വപ്ന പൂമാലയീ പമ്പാ തീരത്തില്‍ (2)
തുമ്പ പൂക്കള്‍ നന്ദ്യാര്‍വട്ടം തെച്ചി ചെമ്പരത്തി (2)

പൂക്കളം പാടീടും പൂമുറ്റം തോറും
നീ വരൂ നീ വരൂ പൂവാലന്‍ തുമ്പി
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി)

2  . മാവേലി നാട് വാണീടും കാലം…

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തെന്നാർക്കും ഒട്ടില്ല താനും
കള്ളവുമില്ല, ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾ വെച്ചുള്ള പൂജയില്ല

ജീവിയെകൊല്ലുന്ന യാഗമില്ല
ദല്ലാൾവഴി കീശ സേവയില്ല
വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല’
സാധുധനിക വിഭാഗമില്ല
മൂലധനത്തിൽ ഞെരുക്കമില്ല
ആവതവരവർ ചെയ്തു നാട്ടിൽ
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യ പഠിക്കാൻ വഴിയെവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം

സ്ത്രീക്കും പുരുഷനും തുല്യമായി
വച്ചു സ്വതന്ത്രത എന്ത് ഭാഗ്യം
കാലിക്കും കൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചിരുന്നു മർത്ത്യൻ
സൌഗതരെവം പരിഷ്ക്രുതരായി
സർവം ജയിച്ചു ഭരിച്ചു പോർന്നൂർ
ബ്രാഹ്മണർക്ക് ഈർഷ്യ വളർന്നു വന്നു
ഭൂതി കെടുത്തുവാൻ അവർ തുനിഞ്ഞു
കൌശലമാർന്നൊരു വാമനനെ
വിട്ടു, ചതിച്ചവർ മാബലിയെ

ദാനം കൊടുത്ത സുമതി തന്റെ
ശീർഷം ചവിട്ടിയാ യാചകൻ
വർണ വിഭാഗ വ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യൻ അശുദ്ധമാക്കും
അയിത്ത പിശാചും കടന്നുകൂടി
തന്നിൽ അശക്തന്റെ മേലെ കേറും
തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും
സാധുജനതിൻ വിയർപ്പ് ഞെക്കി
നക്കികുടിച്ചു മടിയർ വീർത്തു

സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ
ഗർവിഷ്ടരീ ദുഷ്ടർ നാവു ഇറുത്തു
സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള
പാവകളെന്നു വരുത്തി തീർത്ത്
എത്ര നൂറ്റാണ്ടുകള നമ്മളേവം
ബുദ്ധിമുട്ടുന്നു സോദരരെ
നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം
ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ
ബ്രാഹ്മണഉപഞ്ഞ മതം കെട്ട മതം
സേവിപ്പരെ ചവിട്ടും മതം

നമ്മളെ തമ്മിൽ അകത്തും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലോ
സിദ്ധി വരുത്തുന്ന ശുദ്ധ മതം
ധ്യാനത്തിനാലേ പ്രബുദ്ധരായ
ദിവ്യരാൽ നിർദിഷ്ടമായ മതം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ച വരുത്തിടേണം..

3 . ഓണ പൂവേ ഓമല്‍ പൂവേ…

ഓണ പൂവേ ഓമല്‍ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ
ഓണ പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ

അന്തര്‍ദാഹ സംഗീതമായ്
സന്ധ്യാ പുഷ്പ സൗരഭമായ്‌ (2)
അനുഭൂതികള്‍ പൊന്‍ ഇതളിതളായ്
അഴകില്‍ വിരിയും തീരമിതാ
ഓണ പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ

വിണ്ണില്‍ ദിവ്യ ശംഖൊലികള്‍
മണ്ണില്‍ സ്വപ്ന മഞ് ജരികള്‍ (2)
കവിതന്‍ ശാരിക കള മൊഴിയാള്‍
നറുതേന്‍ ചൊരിയും തീരമിതാ
ഓണ പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ

വില്ലും വീണ പൊന്‍ തുടിയും
പുള്ളോര്‍ പെണ്ണിന്‍ മണ്‍കുടവും (2)
സ്വര രാഗങ്ങളില്‍ ഉരുകി വരും
അമൃതം പകരും തീരമിതാ
ഓണ പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ..

ഓണമധുരം : ഓണം സ്പെഷ്യൽ

0

ഓണം ആഘോഷമാക്കാൻ വത്യസ്തമായി തയ്യാറാക്കാവുന്ന മധുരവിഭവങ്ങൾ

കാജാ റോൾസ്

  1. മൈദ – 200 ഗ്രാം ,,, വനസ്പതി – 75 ഗ്രാം ,,, ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള് ,,, ബേക്കിങ് പൗഡർ – ഒരു നുള്ള്,,, വെള്ളം – മാവ് കുഴയ്ക്കാൻ പാകത്തിന്
  2. മൈദ – 100 ഗ്രാം ,,, ഖോവ (പാൽ വറ്റിച്ചത് ) – 120 ഗ്രാം ,,, വെള്ളം – മാവ് കുഴയ്ക്കാൻ പാകത്തിന്
  3. എണ്ണ – വറുക്കാൻ ആവശ്യത്തിന്
  4. പഞ്ചസാര – സിറപ്പ് തയാറാക്കാൻ

പാകം ചെയ്യുന്ന വിധം :-

  • മൈദ, വനസ്പതി , ഏലയ്ക്ക പൊടിച്ചത് , ബേക്കിങ് പൗഡർ, വെള്ളം എന്നിവ യോജിപ്പിച്ചു നന്നായി കുഴച്ചു മാവ് തയ്യാറാക്കുക.
  • രണ്ടാമത്തെ ചേരുവയും വേറെ കുഴച്ചു മാവ് തയ്യാറാക്കുക.
  • ഇനിം ആദ്യത്തെ മാവ് ദീർഘചതുരാകൃതിയിൽ ഒരു മില്ലിമീറ്റർ കനത്തിൽ പരത്തുക.
  • രണ്ടാമത്തെ മാവും ഇതേ ആകൃതിയിലും കനത്തിലും പരത്തി,ആദ്യത്തെ ഷീറ്റിനുമുകളിൽ വയ്ക്കുക.
  • ഇനി ഈ ഷീറ്റുകൾ ഒരുമിച്ച് പായ് തെറുക്കുന്നതുപോലെ ചുരുട്ടി എടുക്കണം.
  • ചുരുട്ടിയെടുത്ത ഈ കുഴൽ ഒരു സെന്റീമീറ്റർ കനത്തിൽ മുറിക്കുക.
  • ഇതു ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരണം.
  • കട്ടിയുള്ള പഞ്ചസാര സിറപ്പിൽ അൽപസമയം മുക്കിവച്ച ശേഷം ചൂടോടെ വിളമ്പാം.

ഉരുളക്കിഴങ്ങു ജാമുൻ 

  1. പഞ്ചസാര – 300 ഗ്രാം
  2. ഉരുളകിഴങ്ങു വേവിച്ചുടച്ചത് – 150 ഗ്രാം ,,, മൈദ – 100 ഗ്രാം ,,, ബേക്കിങ് പൗഡർ – ഒരു നുള്ള്,,, ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള്  ,,, ഖോവ (പാൽ വറ്റിച്ചത് ) – 100 ഗ്രാം
  3. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

  • പഞ്ചസാര ഒരു പാത്രത്തിലാക്കി പാകത്തിന് വെള്ളം ചേർത്ത് സിറപ്പ് തയാറാക്കി വയ്ക്കുക.
  • രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി കുഴച്ചു ചപ്പാത്തിമാവു പരുവത്തിലാക്കുക.
  • ഈ മാവ് ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ നിറമാകും വരെ വറുത്തു കോരുക.
  • വറുത്തുകോരിയ ബോളുകൾ സിറപ്പിൽ മുക്കിയിട്ട് ചൂടോടെ വിളമ്പുക.

റവ ആപ്പിൾ കേക്ക് 

  1. റവ – അരക്കിലോ
  2. നെയ്യ് – രണ്ടു വലിയ സ്പൂൺ
  3. ആപ്പിൾ അരച്ച് അരിച്ചത് – അരക്കപ്പ് ,,, ചൂടുവെള്ളം – രണ്ടു കപ്പ്
  4. പഞ്ചസാര – 100 ഗ്രാം ,,, പാൽ – ഒരു കപ്പ്
  5. ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം :-

  • ഒരു ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി റവ വറക്കുക.
  • ഇതിൽ ആപ്പിൾ അരച്ച് അരിച്ചതും ചൂടുവെള്ളവും ചേർത്തിളക്കുക.
  • വരണ്ടുവരുമ്പോൾ പാലും പഞ്ചസാരയും ചേർത്തിളക്കണം.
  • ചെറുതീയിൽവച്ച് ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി വരട്ടി എടുക്കുക. തുടരെയിളക്കണം.
  • പിന്നീട മായം പുരട്ടിയ ട്രേയിലേക്ക് മാറ്റി ചെറിയ കഷണങ്ങളായി മുറിച്ചു ചൂടോടെ വിളമ്പാം.

സ്ട്രോബെറി ശ്രീകൺഠ് 

  1. കട്ടത്തൈര് (കെട്ടിത്തൂക്കിയിട്ട് വെള്ളം മുഴുവൻ കളഞ്ഞത് ) – അര ലിറ്റർ
  2. പഞ്ചസാര – 100 ഗ്രാം
  3. സ്ട്രോബെറി അരച്ച് അരിച്ചത് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം :-

  • മൂന്നു ചേരുവകളും ചേർത്തു നന്നായി യോജിപ്പിക്കുക.
  • ചെറിയ ഫാൻസി ഗ്ലാസ്സുകളിലൊഴിച്ചു തണുപ്പിച്ചു വിളമ്പാം.

 

ജ്യോതികയുടെ ജിമിക്കികമ്മൽ ഡാൻസ് വരുന്നു ….

0

മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകത്തിലെ ഗാനം ജിമിക്കി കമ്മൽ ചിത്രത്തേക്കാൾ വാർത്തകളിൽ നിറഞ്ഞതാണ്‌. മലയാളത്തിന് പുറമെ മറ്റു ഭാഷകളിൽനിന്നും ജിമിക്കികമ്മലിന് പ്രശംസലഭിച്ചിട്ടുണ്ട്.

ഇപ്പോൾ തമിഴിൽ ജ്യോതിക നായികയായെത്തുന്ന കോമഡി- ഡ്രാമ ചിത്രം കാട്രിന്‍ മൊഴിയിൽ ജിമിക്കി കമ്മൽ പാട്ടിനൊപ്പം ജ്യോതിക ചുവടുകൾ വയ്ക്കുന്നു. വിജിയാണ് നൃത്തസംവിധാനം ചെയ്തിരിക്കുന്നത്. ജ്യോതികയോടൊപ്പം ലക്ഷ്മി മഞ്ചു, കുമാരവേൽ, സിന്ധു ശാം, മലയാളിയായ സാന്ദ്ര എന്നിവരും ഉണ്ട്.

ബോളിവുഡ് ചിത്രം തുമാരി സുലുവിന്റെ റീമേക്കാണ് കാട്രിന്‍ മൊഴി. രാധാ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ധനന്‍ജയനാണ്.  കാട്രിന്‍ മൊഴി ഒക്ടോബര്‍ 18ന് തിയറ്ററുകളിലെത്തും.

സണ്ണി ലിയോൺ മലയാളത്തിലേക്ക്

0

തെന്നിന്ത്യയുടെ താര സുന്ദരി സണ്ണിലിയോൺ മലയാളത്തിൽ അഭിനയിക്കാൻ എത്തുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ചങ്ക്‌സ് ഹാപ്പിവെഡിങ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം ഒരു അഡാർ ലവ് ഇതിനോടകംതന്നെ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ്.

സണ്ണിയോടൊപ്പം ജയറാം, ഹണി റോസ് , ധർമജൻ ബോൾഗാട്ടി, വിനയ് ഫോർട്ട് എന്നിവർ വേഷമിടുന്നതായാണ് റിപ്പോർട്ട്. അടുത്ത വർഷം ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

 

“കായംകുളംകൊച്ചുണ്ണി” ആദ്യഗാനം പുറത്തിറങ്ങി

0

പ്രേക്ഷകർ കാത്തിരിക്കുന്ന നിവിൻ പോളി നായകനാകുന്ന കായംകുളംകൊച്ചുണ്ണിയുടെ ആദ്യഗാനം പുറത്തിറങ്ങി. ചിത്രത്തിൽ ഇത്തിക്കരപ്പക്കിയായി മോഹൻലാലും വേഷമിടുന്നുണ്ട്. റോഷൻ ആൻഡ്രൂസാണ് സംവിധായകൻ.

“കളരിയടവും ചുവടിനഴകും “.. എന്നുതുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസും ശ്രയ ഘോഷാലും ചേർന്നാണ്. ഷോബിൻ കണ്ണങ്കാട്ടിന്റെ വരികൾക്ക് ഈണമിട്ടത് ഗോപിസുന്ദർ ആണ്.

വോഗ് മാസികയുടെ കവർപേജിൽ സ്റ്റൈലിഷ് ലുക്കിൽ സുഹാന ഖാൻ

0

ഷാരൂഖ് ഖാന്‍- ഗൗരി ഖാന്‍ ദമ്പതികളുടെ മകളായ സുഹാന ഖാന്‍ ഇടക്കെല്ലാം മാധ്യമ ശ്രദ്ധ നേടാറുണ്ട്. സുഹാന സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ഗോസിപ്പുകളും ഇറങ്ങിയിരുന്നു.

എന്നാൽ പുതിയ വോഗ് മാഗസിന്റെ കവർപേജിൽ സ്റ്റെയിലിഷ് ലൂക്കിലെത്തിയ സുഹാന ആണ് ഇപ്പോൾ എല്ലാവരുടേം ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തോടെ സുഹാന സിനിമയിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ശക്തമാകുകയാണ്.

മകൾ മോഡലായ വോഗിന്റെ ആഗസ്റ്റ് മാസത്തിലെ പതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് ഷാരൂഖ് ഖാൻ മകൾക്ക് അവസരം നൽകിയതിൽ നന്ദി അറിയിക്കുകയും ചെയ്തു.