Home Blog Page 535

വി.കെ പ്രകാശ് അനൂപ് മേനോൻ കൂട്ടുകെട്ട് വീണ്ടും !

0

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അനൂപ് മേനോൻ. “മദ്രാസ് ലോഡ്ജ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജയസൂര്യ ആണ് നായകൻ. നോബിൾ ജോസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ട്രിവാൻഡ്രം ലോഡ്ജിനുശേഷം വി.കെ പ്രകാശും അനൂപ് മേനോനും ഒരുമിക്കുന്ന ചിത്രം കൂടിയാണ് മദ്രാസ് ലോഡ്ജ്. പേരിന് സാമ്യം ഉണ്ടെങ്കിലും ഈ ചിത്രം ട്രിവാൻഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗമല്ല. അനൂപ് മേനോൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുതിയ ചിത്രത്തിന്റെ വിവരം പങ്കുവച്ചത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പ്രശസ്ത ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

0

കൊച്ചി: പ്രശസ്ത ചലച്ചിത്രകാരനും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറുമായിരുന്ന ജോണ്‍ ശങ്കരമംഗലം (84) അന്തരിച്ചു.രണ്ടുതവണ ദേശീയ ചലച്ചിത്രപുരസ്കാരവും നാലുതവണ   സംസ്ഥാന പുരസ്കാരവും  അദ്ദേഹം നേടിയിട്ടുണ്ട്. ജയശ്രീ എന്ന തമിഴ് ചിത്രത്തിന് കഥയെഴുതികൊണ്ടാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്കുവന്നത്. പ്രേംനസീര്‍ നായകനായ അവള്‍ അല്‍പം വൈകിപ്പോയി, കൊട്ടാരക്കരയും മധുവും അഭിനയിച്ച  ജന്മഭൂമി, ബാബു നമ്പൂതിരിയും സൂര്യയും അഭിനയിച്ച സമാന്തരം, ശ്രീനിവാസൻ നായകനായ സാരാംശം എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.ഇതിൽ ജന്മഭൂമിക്ക്  ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് .

പരസ്യ പ്രതികരണങ്ങൾ വിലക്കി ‘അമ്മ’

0

കൊച്ചി: മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും അഭിപ്രാങ്ങൾ പറഞ്ഞ് സ്വയം അപഹാസ്യരാവരുതെന്ന് പറഞ്ഞുകൊണ്ട് താരസംഘടനയായ ‘അമ്മ’യുടെ സര്‍ക്കുലര്‍.വാര്‍ഷിക പൊതുയോഗത്തിലെ തീരുമാനങ്ങള്‍ അറിയിച്ച് കൊണ്ട് ‘അമ്മ പ്രസിഡന്റ് ഇറക്കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശം.വിവാദങ്ങളെ തുടര്‍ന്ന് കത്തു നല്‍കിയ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരുമായി ഓഗസ്റ്റ് ഏഴിന് ചര്‍ച്ച നടത്തുമെന്നും  അംഗങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട് .കൂടാതെ നടന്‍ ജോയ് മാത്യുവിനെയും അന്തരിച്ച നടന്‍ തിലകനുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മകന്‍ ഷമ്മി തിലകനെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

നീരാളി മേക്കിങ്ങ് വീഡിയോ കാണാം

0

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മോഹൻലാൽ ചിത്രം നീരാളിയുടെ മേക്കിങ്ങ് വീഡിയോ കാണാം.

ഹനാൻ സിനിമയിലേക്ക്

0

സഹായഹസ്തങ്ങൾക്കൊടുവിൽ കുത്തുവാക്കുകളാൽ സോഷ്യൽ മീഡിയ മുറിവേൽപ്പിച്ച ഹനാൻ ഇനിം സിനിമയിലേക്ക്.  രതീഷ് രഘുനന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന മിഠായിത്തെരുവിൽ ഹനാൻ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുo.

കുട്ടനാടൻ മാർപാപ്പ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ തീയറ്ററുകളിൽ എത്തിച്ച അച്ചിച്ച ഫിലിമ്സിന്റെ ബാനറിൽ ഹസീബ് ഹനീഫ് അജി മേടയിൽ നൗഷാദ് ആലത്തൂർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കോഴിക്കോട് പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന മിഠായിത്തെരുവിന്റെ ചിത്രീകരണം ആഗസ്ററ് അവസാന വാരം ആരംഭിക്കും.

താരാരാധകരുടെ ‘ആക്രമണo സജിതമഠത്തിൽ ഫേസ്ബുക് പേജ് ഡിലീറ്റ് ചെയ്യുന്നു

0

മോഹൻലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക്  ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളിൽ മോഹൻലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുത് എന്ന് കാണിച്ച നൽകിയ കത്തിൽ ഒപ്പിടുകയും പൂർണ ബോധത്തോടെയാണ് താൻ ഒപ്പിട്ടത് എന്ന് പറയുകയും ചെയ്തതിനെ തുടർന്ന് സോഷ്യൽ മീഡിയ പേജിൽ നേരിട്ട ആക്രമണത്തെത്തുടർന്ന് സജിത മഠത്തിൽ തന്റെ ഫേസ്ബുക് പേജ് ഡിലീറ്റ് ചെയ്യുന്നതായി അറിയിച്ചു കൊണ്ട് പോസ്റ്റ് ഇട്ടു.

“താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും”. എന്നാണ് സജിത തന്റെ പേജിൽ കുറിച്ചത്.

എന്നാൽ പ്രതിഷേധങ്ങളെ തള്ളി മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും മോഹൻലാൽ ക്ഷണം സ്വീകരിക്കുകയും ചെയ്തു.

ഒരു കുട്ടനാടൻ ബ്ലോഗ് ടീസർ ഇറങ്ങി

0

മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗ് ന്റെ ടീസർ ഇറങ്ങി. കുട്ടനാടിന്റെ ഓളം നൽകുന്ന പാട്ടോടെയാണ് ടീസർ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. കുട്ടനാടിനെ പശ്ചാതലമാക്കി ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പികമായൊരു ഗ്രാമത്തിൽ നടക്കുന്ന  കഥയാണ് ഒരു കുട്ടനാടൻ ബ്ലോഗ്. തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്.

ഷംന കാസിം, ലക്ഷ്മി റായ്, അനു സിത്താര, ദീപ്തി സതി, സുരാജ് വെഞ്ഞാറംമൂട്, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം, ഗ്രിഗറി, സംവിധായകന്‍ ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. “ഒരു കുട്ടനാടൻ ബ്ലോഗ്” ഓണത്തിന് തീയേറ്ററുകളിൽ എത്തും.

ഹനാനെ സാമൂഹ്യമാധ്യമങ്ങളില്‍ അക്ഷേപിച്ചവര്‍ക്കെതിരെ പൊലീസ് കേസ്

0

കൊച്ചി : ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവർക്കെതിരെ പോലീസ് കേസ്. ഹനാനെ ആക്ഷേപിച്ച് ആദ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെതിരെയാണ് കൊച്ചി സിറ്റി പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. ഇനിം കൂടുതല്‍ പേര്‍ക്കെതിരെ നടപടി വരുമെന്ന് പൊലീസ് പറഞ്ഞു.

കിനാവള്ളി മൂവി റിവ്യൂ

0

പുതുമുഖങ്ങളെ വച്ച് സംവിധായകൻ സുഗീത്‌ ഒരുക്കിയ ഹൊറർ സിനിമയാണ് കിനാവള്ളി. നാം കണ്ടുപഴകിയ പ്രേത ചിത്രങ്ങളിൽനിന്ന് ഒരല്പം വത്യസ്തമാണ് കിനാവള്ളി. അതുതന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

വിവേകിന്റെ ഭാര്യ ആൻ തന്റെ വീട്ടിലേക്ക് വിവേകിന്റെ സുഹൃത്തുക്കളെ ക്ഷണിക്കുന്നു. വിവേകിന്റെ പ്രിയ സുഹൃത്തുക്കൾ അജിത്, സ്വാതി, സുധീഷ്, ഗോപൻ എന്നിവർ ആനിന്റെയും വിവേകിന്റെയും വെഡിങ് ആനിവേഴ്സറി ആഘോഷിക്കാനായി വിവേകിന്റെ വീട്ടിൽ എത്തുന്നു. തുടർന്ന് നടക്കുന്ന ആഘോഷ ദിനങ്ങൾക്കൊടുവിൽ തങ്ങൾ ആറ്പേരെയും കൂടാതെ മറ്റാരോ അവിടെ ഉണ്ടെന്ന് അവർക്ക് ബോധ്യമാക്കുന്നു. അവിടെ നിന്നും കിനാവള്ളി എന്ന ചിത്രം ഹൊറർ പശ്ചാത്തലത്തിലേക്ക് നീങ്ങുകയാണ്.

മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. തിരക്കഥാകൃത്തുക്കളായ ശ്യാം ശീതളും വിഷ്ണു രാമചന്ദ്രനും ചേർന്നാണ് കിനാവള്ളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരഭി സന്തോഷ്,ഹരീഷ് കണാരന്‍,അജ്‍മല്‍ സയാന്‍,കൃഷ്‍, സൗമ്യ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ഹരീഷ് കണാരനൊഴികെ ബാക്കിയെല്ലാവരും പുതുമഖതാരങ്ങളാണ്. എന്നാൽ പുതുമുഖത്തിന്റെ പാളിച്ചകളൊന്നും ഇല്ലാതെ തങ്ങളുടെ വേഷം മികച്ചതാക്കാൻ എല്ലാവർക്കും സാധിച്ചു.

ഒരു വെറൈറ്റി ഹൊറർ ഫാന്റസി സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും കിനാവള്ളിക്ക് ടിക്കറ്റ് എടുക്കാം.

പ്രിയങ്ക – നിക്ക് വിവാഹ നിശ്ചയം കഴിഞ്ഞു ?!

0

താരസുന്ദരി പ്രിയങ്ക ചോപ്രയും ഗായകൻ നിക്ക് ജോനാസും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് വിദേശ മാധ്യമങ്ങളിൽ വാർത്ത. പ്രിയങ്കയുടെ മുപ്പത്തിയാറാം ജന്മദിനാഘോഷങ്ങൾക്കായി നിക്കും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ലണ്ടനിലെത്തിയിരുന്നു. ഈ ആഘോഷങ്ങൾക്കിടെയായിരുന്നു വിവാഹനിശ്ചയവും എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം സംവിധായകൻ അലി അബ്ബാസ് സഫർ തന്റെ ട്വിറ്റെർ പേജിൽ കുറിച്ച കുറിപ്പും ഈ വാർത്ത ശരിവെയ്ക്കുന്നതാണ്. സൽമാൻ ഖാൻ ചിത്രം ഭാരതിൽ നിന്ന് പ്രിയങ്ക പിന്മാറിയെന്നും ഇതിനുള്ള കാരണം വളരെ സ്പെഷ്യൽ ആണെന്നുമാണ് സഫർ കുറിച്ചത്.

ചെർക്കളം അബ്ദുള്ള അന്തരിച്ചു

0

മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെർക്കളം അബ്ദുള്ള (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചെർക്കളത്തെ വീട്ടിലായിരുന്നു അന്ത്യം.

2001ല്‍ എ.കെ.ആന്‍റണി മന്ത്രിസഭയില്‍ തദേശസ്വയംഭരണവകുപ്പ്  മന്ത്രിയായിരുന്നു. നാലുതവണ മഞ്ചേശ്വരം എം.എൽ.എ. ആയിരുന്നു.

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ഹനാനയെ

0

കൊച്ചി : കഴിഞ്ഞ ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഹനാന എന്ന പെൺകുട്ടിയുടെ കഥ നമുക്കെല്ലാം സുപരിചിതമാണ്. കോളേജിൽനിന്നും മടങ്ങിവന്നു മീൻകച്ചവടം നടത്തുന്ന ഹനാനയെ പുകഴ്ത്തി വാർത്തകൾ വന്നതിന് തൊട്ടുപിന്നാലെ ഹനാനയെ അധിഷേപിച്ചുകൊണ്ടുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

ഏതോ സിനിമയുടെ പ്രമോഷനാണെന്നും മറ്റും പറഞ്ഞു ഹനാനയെ പരിഹസിച്ച ആളുകൾ മനസിലാക്കാതെ പോകുന്നത് ഹനാന എന്ന ജീവിതത്തോട് പൊരുതുന്ന ഒരു പെൺകുട്ടിയെപ്പറ്റിയാണ്. ഡോക്ടർ ആകണം എന്ന് ആഗ്രഹമുള്ള ഹനാന തന്റെയും സഹോദരന്റെയും പഠനത്തിനാവശ്യമായ പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് പഠനം കഴിഞ്ഞുള്ള ഇടവേളകളിൽ ജോലികൾ ചെയ്തത്.

സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായതും അവതാരകയായും കല്യാണവീടുകളിൽ ആഹാരം വിളമ്പാനുമെല്ലാം പോയിട്ടുള്ള ഹനാന ഇവയിൽനിന്നുള്ള വരുമാനം കുറഞ്ഞപ്പോഴാണ് മീൻകച്ചവടം തുടങ്ങിയത്.

ഹനാനയുടെ വാക്കുകളിൽ നിന്ന് :

മനസ് കൊണ്ട് പോലും അറിയാത്ത കാര്യങ്ങളാ ഇൗ പറയുന്നേ. എന്തിനാ എന്നോട് ഇങ്ങനെ കാണിക്കുന്നേ… ജീവിക്കാൻ വേണ്ടി മീൻ വിറ്റതല്ലേ ഞാൻ. എന്നെ പറ്റി വാർത്ത നൽകാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല. ചമ്പക്കര മാർക്കറ്റിൽ നിന്നാണ് ഞാൻ മീനെടുക്കുന്നത്. അത് തമ്മനത്ത് കൊണ്ട് വിൽക്കും.ഇരുപത് കിലോമീറ്റർ മാത്രമാണുള്ളത്. നിങ്ങൾ പോയി നോക്ക്, വൈറില പേ ആന്റ് പാർക്കിങിൽ എന്റെ സൈക്കിള്‍ ഇപ്പോഴും ഇരിപ്പുണ്ട്. ഇന്നലെ വച്ചിട്ട് പോയതാ. ഞാനെടുത്തില്ല ഇന്നലത്തെ തിരക്കുകൾ കാരണം. ഇനിയുംഎന്നെ വിമർശിക്കുകയും തെറിപറയുകയും ചെയ്യുന്നവർക്ക് അതു തുടരാം. എന്റെ ശരീരത്തെ നിങ്ങൾക്ക് തളർത്താൻ പറ്റി. പക്ഷേ മനസ് അത് നിങ്ങൾക്ക് തോൽപ്പിക്കാൻ പറ്റില്ല.

ഹനാന ഒരു ഒറ്റപ്പെട്ട കുട്ടിയല്ല സമൂഹത്തിൽ ഹനാനയെപോലെ ജോലിചെയ്ത് പഠിക്കുകയും വീട്ട് ചെലവ് നടത്തുകയും ചെയ്യുന്ന ധാരാളം ആളുകളുണ്ട്. എന്തിന് ഏറെ പറയുന്നു ഈ അടുത്ത് കൊല്ലപ്പെട്ട അഭിമന്യുവും തന്റെ പഠനത്തിനാവശ്യമായ രൂപ കണ്ടെത്തിയത് പഠനത്തിന്റെ ഇടവേളകളിൽ ജോലി ചെയ്തുതന്നെയാണ്. അപ്പോൾ ബാക്കി നിൽക്കുന്ന ഒരു ചോദ്യമുണ്ട്. എന്താണ് ഇവരിൽ നിന്ന് ഹനാനയ്ക്കുള്ള പ്രത്യേകത? അതിനുള്ള ഉത്തരം നാം നമ്മോടുതന്നെ ചോദിക്കണം. കാര്യം എന്തായാലും ഇത്തരത്തിൽ ജോലിചെയ്ത് പഠിക്കുന്ന, ജീവിക്കുന്ന ആളുകളെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.