ശബരിമലയിൽ നിയന്ത്രണത്തിന് നേരിയ ഇളവ്. വലിയ നടപ്പന്തലിൽ നിയന്ത്രണം ഭാഗീകമായി നീക്കി. വലിയ നടപ്പന്തലിൽ തീർത്ഥാടകർക്ക് വിരിവെയ്ക്കാനും വിശ്രമിക്കാനും ഇനി തടസ്സമില്ല. ഹൈക്കോടതിയുടെ പരാമർശത്തെ തുടർന്നാണ് നടപടി.ഭക്തർക്ക് മേൽ നിയന്ത്രണമിലെന്നും കോടതി നിർദ്ദേഷം പാലിക്കുമെന്നും ഐജി വിജയ് സാക്കറെ. സന്നിധാനത്ത് ഭക്തരുടെ നാമജപം നടക്കുകയാണ്.
രൺവീർ ദീപിക വിവാഹചിത്രങ്ങൾ കാണാം
ആരാധകർ കാത്തിരുന്ന രൺവീർ ദീപിക വിവാഹചിത്രങ്ങൾ പുറത്തുവന്നു. ഇരുവരുടെയും സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വിവാഹവേദിയിൽ മൊബൈൽ കാമറകൾക്കും മറ്റും വിലക്കുണ്ടായിരുന്നതിനാൽ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ.
കൂടുതൽ ചിത്രങ്ങൾ കാണാം ഞങ്ങളുടെ മെയിൻ ഹോം പേജ് www.kerala9.com സന്ദർശിക്കുക.
സുജിത് വാസുദേവുമായി അനുശ്രീയുടെ ശത്രുത !
ജെയിംസ് ആൻഡ് അലിസിന് ശേഷം സുജിത് വാസുദേവന്റെ സംവിധാനത്തിൽ അനുശ്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഓട്ടോർഷ. ചിത്രത്തിൽ ഓട്ടോർഷ ഡ്രൈവർ ആയാണ് അനുശ്രീ വേഷമിടുന്നത്. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നടന്ന ഒരു ഇന്റർവ്യൂവിലാണ് അനുശ്രീ സുജിത് വാസുദേവിനോടുള്ള തന്റെ ശത്രുത പറഞ്ഞത്.
ഒരു റിയാലിറ്റി ഷോ വഴി അഭിനയ രംഗത്തെത്തിയ അനുശ്രീ തുടക്കത്തിൽ ഒരു സീരിയലിന്റെ ഒഡിഷനായി പോയിരുന്നു. അവിടെ അച്ഛൻ മരിക്കുമെന്നറിഞ്ഞ മകളുടെ വിഷമമാണ് അഭിനയിക്കാൻ പറഞ്ഞത്. തന്നാൽ കഴിയുന്ന വിധം അത് നന്നായി അനുശ്രീ അവതരിപ്പിച്ചു. എന്നാൽ ജഡ്ജ് ചെയ്യാനിരുന്ന വ്യക്തി അനുശ്രീയുടെ അഭിനയം കണ്ടിട്ട് തനിക്ക് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല എന്ന് പറഞ്ഞു. ആ വാക്കുകൾ അനുശ്രീയ്ക്ക് വളരെയേറെ വിഷമം ഉണ്ടാക്കി. സുജിത് വാസുദേവായിരുന്നു അത്. അന്നുതൊട്ട് അനുശ്രീയ്ക്ക് സുജിത്തിനോട് ദേഷ്യമായിരുന്നു. ഈ സിനിമ ഉണ്ടയില്ലായിരുന്നെങ്കിൽ തന്റെ ദേഷ്യവും മാറില്ലായിരുന്നു എന്നാണ് അനുശ്രീ പറഞ്ഞത്.
നവംബര് ഇരുപത്തി മൂന്നാം തിയതി ഓട്ടോർഷ റിലീസിനെത്തും.
ആരാധ്യയുടെ പിറന്നാളിന് കുട്ടികളോടൊപ്പം നൃത്തം ചെയ്ത് അഭിഷേക് ; ചിത്രങ്ങൾ കാണാം
മകൾ ആരാധ്യയുടെ പിറന്നാൾ ഐശ്വര്യയും അഭിഷേകും ആഘോഷമാക്കി മാറ്റി. സിനിമാമേഖലയിൽനിന്നും അടുത്ത സുഹൃത്തുക്കളും ആരാധ്യയുടെ സുഹൃത്തുക്കളുമാണ് ആഘോഷത്തിൽ പങ്കെടുത്തത്.
ചിത്രങ്ങൾ കാണാം
Cool Dad #AbhishekBachchan does a Cool #Birdie Dance 🕺 at his daughter #Aradhya’s 7th Birthday Party…….
Dads can be so adorable 👨👧 pic.twitter.com/6NiG3LLjkU
— Khabar Bar (@Khabar_Bar) November 18, 2018
EXCLUSIVE | Little Princess #AaradhyaBachchan Celebrated Her 7th Birthday with her Family and Friends !! Last Night !! @juniorbachchan @SrBachchan #AishwaryaRaiBachchan #JayaBachchan #AishwaryaRai pic.twitter.com/n2cwzdqA4W
— Aishwarya Planet (@AishwaryaPlanet) November 17, 2018
അനുഷാ നായരുടെ രണ്ടാമൂഴം അപ്പാനി ശരത്തിനൊപ്പം
ഇതാ നിങ്ങളാവശ്യപ്പെട്ട ചിത്രം; ശോഭന
എക്കാലത്തെയും പ്രിയപ്പെട്ട താരജോഡിയാണ് ശോഭന – മോഹൻലാൽ. ഇരുവരും ചേർന്ന് അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ചവയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നതുമാണ്. ശോഭന ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല, എന്നാലും ആ താരം എല്ലാവരുടേം മനസിലുണ്ട്.
നടി സുഹാസിനിയുടെ നേതൃത്വത്തിൽ എൺപതുകളിലെ താരങ്ങളുടെ സൗഹൃദകൂട്ടായ്മയാണ് ക്ളാസ് ഓഫ് 80. ഇത്തവണത്തെ അവരുടെ ഒത്തുചേരലിനു ശേഷം ആരാധകർ ചോദിച്ചത് മോഹൻലാലും ശോഭനയും ചേർന്നുള്ള ചിത്രമാണ്. കുറച്ച് വൈകിയാണെങ്കിലും ആരാധകരുടെ ആവശ്യത്തിന് മറുപടിയായി തന്റെ സോഷ്യൽ മീഡിയ പേജിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം ശോഭന പങ്കുവച്ചു.
“ഇതാ നിങ്ങൾ ആവശ്യപ്പെട്ട ചിത്രം, അല്പം വൈകിയതിൽ ക്ഷമിക്കണം എന്നും ശോഭന കുറിച്ചു”. നാളിത്രയുമായിട്ടും ഈ താര ജോഡികൾക്ക് പകരം കണ്ടെത്താനായിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.


