ശബരിമല ; സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ശബരിമലയിൽ പോലീസ് അതിരുകടക്കുന്നെന്ന് കോടതി. സന്നിധാനത്ത് ഇത്രേയും പോലീസ് എന്തിന്, ഭക്തരെ ബന്ദിയാക്കി അല്ല നിയമം നടപ്പാക്കേണ്ടത്, അയ്യപ്പന്മാരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തത് ആരുടെ നിർദ്ദേശപ്രകാരമാണെന്നു വ്യക്തമാക്കണം എന്നും ഹൈക്കോടതി പറഞ്ഞു. എ .ജി ഇന്ന് ഒന്നേമുക്കാലിന് ഹാജരായി വിശദീകരണം നൽകാനും കോടതിയുടെ ഉത്തരവ്. ഹൈകോടതി ദേവസ്വം ബഞ്ചിന്റേതാണ് ഉത്തരവ്.

പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസില്‍ സര്‍ക്കാര്‍ ഇടപെടരുത്, നിലയ്ക്കൽ പോലും ഭക്തർക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്, നടപ്പന്തലിൽ അയ്യപ്പഭക്തന്മാർ വിരിവയ്ക്കാതിരിക്കാൻ വെള്ളം ഒഴിച്ചത് ആരുപറഞ്ഞിട്ടാണ് എന്നും ചോദിച്ച കോടതി ശബരിമല സ്ത്രീപ്രവേശന ഹർജ്ജിക്കുമേൽ ജനുവരി 22 നാണ് കോടതി വാദം കേൾക്കുക എന്നും ആവർധിച്ചു പറഞ്ഞു.

 

admin:
Related Post