HomeMoviesഇതാ നിങ്ങളാവശ്യപ്പെട്ട ചിത്രം; ശോഭന

ഇതാ നിങ്ങളാവശ്യപ്പെട്ട ചിത്രം; ശോഭന

എക്കാലത്തെയും പ്രിയപ്പെട്ട താരജോഡിയാണ് ശോഭന – മോഹൻലാൽ. ഇരുവരും ചേർന്ന് അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ചവയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നതുമാണ്. ശോഭന ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല, എന്നാലും ആ താരം എല്ലാവരുടേം മനസിലുണ്ട്.

നടി സുഹാസിനിയുടെ നേതൃത്വത്തിൽ എൺപതുകളിലെ താരങ്ങളുടെ സൗഹൃദകൂട്ടായ്മയാണ് ക്ളാസ് ഓഫ് 80. ഇത്തവണത്തെ അവരുടെ ഒത്തുചേരലിനു ശേഷം ആരാധകർ ചോദിച്ചത് മോഹൻലാലും ശോഭനയും ചേർന്നുള്ള ചിത്രമാണ്. കുറച്ച് വൈകിയാണെങ്കിലും ആരാധകരുടെ ആവശ്യത്തിന് മറുപടിയായി തന്റെ സോഷ്യൽ മീഡിയ പേജിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം ശോഭന പങ്കുവച്ചു.

“ഇതാ നിങ്ങൾ ആവശ്യപ്പെട്ട ചിത്രം, അല്പം വൈകിയതിൽ ക്ഷമിക്കണം എന്നും ശോഭന കുറിച്ചു”. നാളിത്രയുമായിട്ടും ഈ താര ജോഡികൾക്ക് പകരം കണ്ടെത്താനായിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular