Home Blog Page 502

ബാലഭാസ്ക്കറിന്‍റെ മരണം അന്വേഷിക്കണം എന്ന് അച്ഛൻ

0

വയലിനിസ്റ്റ് ബാലഭാസ്‌ക്കിന്റെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റ അച്ഛൻ ഡിജിപി യ്കും മുഖ്യമന്ത്രിക്കും കത്ത് നൽകി.

വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല, തിടുക്കത്തിൽ തിരുവനന്തപുരത്തേക്ക് വന്നതെന്തിന്, മൊഴികളിലെ വൈരുധ്യം എന്നീ കാര്യങ്ങളിലെ ദുരൂഹത നീങ്ങണം കൂടാതെ പാലക്കാട് ആയുർവേദ ആശുപത്രിയിൽ സാമ്പത്തിക ഇടപാട് ഉണ്ടോ എന്നും അന്വേഷിക്കണം എന്ന് കത്തിൽ പറയുന്നു.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഒക്ടോബർ 2 ന് പുലർച്ചെയാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. അപകടത്തിൽ മകൾ തേജസ്വനി ബാല സംഭവസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞിരുന്നു.

പണമിടപാട് കേസ് ; എംഎൽഎ യുടെ മകൻ അറസ്റ്റിൽ

0

കുന്ദമംഗലം എംഎൽഎ പി ടി എ  റഹീം ന്റെ മകൻ പണമിടപാട് കേസിൽ അറസ്റ്റിൽ. ഷബീർ ടി പി ആണ് സൗദിയിൽ അറസ്റ്റിലായത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് സൂചന. എംഎൽഎയുടെ മകളുടെ ഭർത്താവും അറസ്റ്റിലായി.

അറസ്റ്റിലായ മകളുടെ ഭർത്താവ് ഷബീർ വയോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗൺസിലർ ആണ്. മകന്റെ അറസ്റ്റിനെപ്പറ്റി പ്രതികരിക്കാൻ എംഎൽഎ തയ്യാറായില്ല.

 

വനിത ട്വന്റി 20 ലോകകപ്പ് സെമി ഇന്ത്യയെ 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിലേക്ക്

0

വനിത ലോകകപ്പ് ട്വന്റി 20 സെമിയിൽ ഇന്ത്യയ്ക്ക് തകർച്ച.ഇന്ത്യയെ 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ.113 എന്ന വിജയലക്ഷ്യത്തെ 17.1 ഓവറിൽ ഇംഗ്ലണ് മറികടന്നത്. തുടക്കത്തിൽ തകർച്ചയോടെ തുടങ്ങിയെങ്കിലും ആമി ജോൺസ് (53*) നത്താലി (52*) എന്നിവരുടെയും മികച്ച ബാറ്റിങ്ങിൽ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മന്ദാന 34 റൺസും റോഡ്രിഗസ് 26 റൺസും നേടി. ആമി ജോൺസ് ആണ് കളിയിലെ കേമി. ഫൈനലിൽ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

ശബരിമല നിരോധനാജ്ഞ നീട്ടി

0

ശബരിമലയിൽ നിരോധനാജ്ഞ കാലാവധി നീട്ടി ജില്ലാ കലക്ടർ. നവംബർ 26 വരെയാണ് കാലാവധി നീട്ടിയത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് നിരോധനാജ്ഞ. എന്നാൽ തീർത്ഥാടകർക്ക് ശരണം വിളിക്കുന്നതിലോ സംഘമായി എത്തുന്നതിനോ തടസ്സമില്ല.

ദീപ്‌വീർ ബാംഗ്ളൂർ വിവാഹ വിരുന്ന് ചിത്രങ്ങൾ

0

താരജോഡി ദീപികയുടേം രൺവീറിന്റെയും വിവാഹ വിരുന്ന് സൽക്കാരം ബാംഗളൂരിൽ നടന്നു. സ്വർണ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് ദീപിക എത്തിയത്. നിറയെ വർക്കുകളുള്ള ഷെർവാനിയായിരുന്നു രൺവീറിന്റെ വേഷം.

ചിത്രങ്ങൾ  കാണാം

വിശാലിൻ്റെ ‘ അയോഗ്യ’ ഫസ്റ്റ് ലുക്ക് വിവാദമാകുന്നു.!

0
വിശാലിന്റെ പുതിയ ചിത്രമായ അയോഗ്യ യുടെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ തമിഴ് നാട്ടിൽ വൻ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നു. വിശാൽ ജീപ്പിൻ്റെ ബോണറ്റിൽ ബിയർ കുപ്പിയും കയ്യിൽ പിടിച്ചു കൊണ്ട്  ഇരിക്കുന്നതാണ് പോസ്റ്റർ.
ഇതിനെതിരെ സമൂഹ്യ രാഷ്ട്രിയ രംഗത്തുള്ള പ്രമുഖർ പ്രതിഷേധവുമായി  കഴിഞ്ഞു.പട്ടാളി മക്കൾ കക്ഷി നേതാവ് ഡോക്ടർ രാമദാസ് ഇൗ പോസ്റ്റർ ഉടൻ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുവെങ്കിലും വിശാലോ ചിത്രവുമായി ബന്ധപ്പെട്ടവരോ ഇതു വരെ പ്രതികരിച്ചിട്ടില്ല എന്നത് ഇവരെ ചൊടിപ്പിച്ചിരിക്കയാണ്. ജനുവരിയിൽ പ്രദർശനത്തിനെത്തിക്കാനായി ചെന്നൈയിൽ ദ്രുത ഗതിയിൽ ഷൂട്ടിംഗ് നടന്നു വരികയാണ്. പോസ്റ്റർ പിൻവലിച്ചില്ലെങ്കിൽ ഷൂട്ടിംഗ് സ്ഥലത്ത് ചെന്ന് പ്രതിഷേധ സമരം നടത്തുമെന്നും മുന്നറിയിപ്പുണ്ടത്രെ. അടുത്തിടെ പുറത്തിറങ്ങിയ സർക്കാരിൻ്റെ  വിജയ് സിഗരറ്റ് വലിച്ചു കൊണ്ട് നിൽക്കുന്ന പോസ്റ്ററും വിവാദമായിരുന്നു  എന്നതും ശ്രദ്ധേയ ം

ചപ്പാത്തിക്കൊപ്പം വിളമ്പാൻ രണ്ടു കറികൾ

0

ഇന്ന് മിക്ക വീടുകളിലും രാത്രി ഭക്ഷണം ചപ്പാത്തിയാണ്. ചപ്പാത്തിയ്ക്ക് പറ്റിയ കറികൾ ഉണ്ടാക്കുക എന്നതാണ് പ്രയാസം. ചപ്പാത്തിക്കൊപ്പം വിളമ്പാൻ രണ്ടു കറികൾ പരിചയപ്പെടാം.

പരിപ്പ് ഫ്രൈ   

ചേരുവകൾ

  1. തുവരപ്പരിപ്പ്           –  ഒരു കപ്പ്
  2. ഉപ്പ്                         – പാകത്തിന്,

മഞ്ഞൾപ്പൊടി          – കാൽ ചെറിയ സ്പൂൺ

മുളകുപൊടി           – അര ചെറിയ സ്പൂൺ

തക്കാളി                   – ഒരു ഇടത്തരം , പൊടിയായി അരിഞ്ഞത്

ഇഞ്ചി                      – ഒരു ചെറിയ കഷ്ണം , പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി          – 1 കുടം,  പൊടിയായി അരിഞ്ഞത്

മല്ലിയില                – രണ്ടു മൂന്നു തണ്ട്

3 . നെയ്യ്                    – ഒരു വലിയ സ്പൂൺ

4 . ചുവന്നുള്ളി കനം കുറച്ച് അരിഞ്ഞത് / വെളുത്തുള്ളി ചതച്ചത് – കാൽ കപ്പ്

ജീരകം                 – ഒരു ചെറിയ സ്പൂൺ

തയ്യാറാക്കുന്ന വിധം :-

  • തുവരപ്പരിപ്പ് വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് വേവിക്കുക.
  • നെയ്യ് ചൂടാക്കി, ചുവന്നുള്ളി /  വെളുത്തുള്ളിയും ജീരകവും മൂപ്പിച്ചു കറിയിൽ ചേർത്ത് ചൂടോടെ വിളമ്പാം.

പീച്ചിങ്ങാക്കറി

ചേരുവകൾ

1 . പീച്ചിങ്ങ                  –  അരക്കിലോ

2 .  എണ്ണ                      – ഒരു വലിയ സ്പൂൺ

3 .  അയമോദകം          – ഒന്നര ചെറിയ സ്പൂൺ

സവാള                   – രണ്ട്, പൊടിയായി അരിഞ്ഞത്

ഇഞ്ചി പൊടിയായി അരിഞ്ഞത്  – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത്  – ഒരു ചെറിയ സ്പൂൺ

തക്കാളി, ഇടത്തരം        – രണ്ട്, പൊടിയായി അരിഞ്ഞത്

മഞ്ഞൾപ്പൊടി          –    അര ചെറിയ സ്പൂൺ

മല്ലിപ്പൊടി               –  അര ചെറിയ സ്പൂൺ

മുളകുപൊടി           – അര ചെറിയ സ്‌പൂൺ

4 . ചെറുചൂടുവെള്ളം   – അരക്കപ്പ്

തയ്യാറാക്കുന്ന വിധം :-

  • പീച്ചിങ്ങ ഞരമ്പും തൊലിയും കളഞ്ഞു കനം കുറഞ്ഞ വളയങ്ങളായി അരിഞ്ഞുവയ്ക്കുക.
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, മൂന്നാമത്തെ ചേരുവ യഥാക്രമം ചേർത്ത് വഴറ്റുക.
  • നന്നായി വഴന്നശേഷം പീച്ചിങ്ങ അരിഞ്ഞതും ചെറുചൂടുവെള്ളവും ചേർത്തിളക്കുക.
  • ചെറുതീയിൽ വച്ചു വേവിക്കുക
  • പീച്ചിങ്ങയിൽ നികക്കെ മൂടാൻ പാകത്തിന് വെള്ളം വറ്റി പീച്ചിങ്ങ വേവാകുമ്പോൾ വാങ്ങി ചൂടോടെ ചപ്പാത്തിക്കൊപ്പം വിളമ്പാം.

 

“അർജന്റീന ഫാൻസ് കാട്ടൂർക്കടവിൽ” ചിത്രീകരണം ആരംഭിച്ചു

0

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന”അർജന്റീന ഫാൻസ് കാട്ടൂർക്കടവിൽ” ചിത്രീകരണം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കാളിദാസ് ജയറാം, എെശ്വര്യ ലക്ഷ്മി എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുo.

കടുത്ത അര്‍ജന്റീന ഫാന്‍സിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് മിഥുനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ്. ക്യാമറ രണധീവേ, സംഗീതം ഗോപി സുന്ദര്‍.

മകൾ പറയുന്നത് കേൾക്കാതെ അച്ഛൻ തിരക്കിലാണ്

0

നടൻ പ്രിത്വിരാജിന്റെ ഭാര്യ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ എല്ലാരും ശ്രദ്ധിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ അച്ഛന്റെ മടിയിലിരിക്കുന്ന മകൾ അല്ലി. അതിന് ചുവടെയായി സുപ്രിയ എഴുതിയതിങ്ങനെ, അല്ലി പറയുന്നു ഞാൻ പറയുന്നതൊന്നു ശ്രദ്ധിക്കു ഡാഡാ, അച്ഛന്റെ മറുപടി ആക്ഷൻ” തിരക്കുള്ള അച്ഛൻ. എന്ന കുറുപ്പോടെയാണ് സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തത്.

ചിത്രത്തിന് താഴെ വരുന്ന കമ്മെന്റുകൾക്ക് രസകരമായ മറുപടിയും പൃഥ്വിരാജ് നൽകുന്നുണ്ട്. സമയംകിട്ടുമ്പോൾ തനിക്കുംകൂടി മറുപടി തരില്ലേ എന്ന് സുപ്രിയയോട് ചോദിക്കുന്ന ആൾക്ക് മറുപടി ഞാൻ തന്നാലും മതിയോ എന്നാണ് പൃത്വി ചോദിക്കുന്നത്.

 

View this post on Instagram

 

When Ally says; Daada Listen to Me and Daada busy saying Action! #BusyDaada🙄#SmartAlly😀#SmarterMammaCapturingItAll😂

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

ജമ്മുകാശ്മീർ ; നിയമസഭ പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് ഗവര്‍ണർ

0

ജമ്മുകാശ്മീർ : പ്രായോഗികമല്ലാത്ത സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കില്ല, ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് ഗവര്‍ണര്‍ സത്യപാൽ മലിക്. കുത്തഴിഞ്ഞ അവസ്ഥയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിഡിപിയും നാഷനൽ കോൺഫറൻസും ചേർന്ന് കോൺഗ്രസ് പിന്തുണയോടെ സർക്കാരുണ്ടാക്കാൻ തീരുമാനിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്. പിഡിപിയും കോൺഗ്രസും നാഷനൽ കോൺഫറൻസും ചേർന്ന് സർക്കാരുണ്ടാക്കാനുള്ള തീരുമാനം ബിജെപി യെ ഞെട്ടിച്ചു. സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ഗവർണർക്ക് കത്തുനൽകാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷമായ ഗവർണർ നിയമസഭാ പിരിച്ചുവിട്ടത്.

രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി എം.എല്‍.എമാരുടെ യോഗം ഇന്ന് ചേരും.

കെ സുരേന്ദ്രനുൾപ്പടെ അറസ്റ്റിലായ 69 പേർക്ക് ജാമ്യം

0

ശബരിമലയിൽ നിന്ന് അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം. പൊലീസുകാരെ ഭീക്ഷണിപ്പെടുത്തി എന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം. പത്തനംതിട്ട റാന്നിതാലൂക്കിൽ എന്നിവിടങ്ങളിൽ പ്രവേശിക്കരുത് 20,000 രൂപ കെട്ടിവയ്ക്കണം എന്ന ഉപാധിയോടെയാണ് ജാമ്യം നൽകിയത്. സന്നിധാനത്ത് അറസ്റ്റിലായ 69 പേര്‍ക്കും ജാമ്യം അനുവദിച്ചു.

കോടതിയിൽ പ്രോസിക്യൂഷൻ കെ സുരേന്ദ്രന് ജാമ്യം നൽകരുതെന്ന് എന്ന് ശക്തമായി വാദിച്ചു. സന്നിധാനത്ത് ഗൂഢലക്ഷ്യത്തോടെയാണ് സുരേന്ദ്രൻ എത്തിയതെന്നും ജാമ്യം നൽകിയാൽ ഇനിയും പ്രശ്നങ്ങൾ ഉണ്ടാക്കും എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

സുരേന്ദ്രനെ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തിരുന്നു.

എന്നാൽ മറ്റൊരു കേസിൽ കണ്ണൂരിൽ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിനാൽ സുരേന്ദ്രന് ഇന്ന് പുറത്തിറങ്ങൾ കഴിഞ്ഞേക്കില്ല.

നമ്പി- ദി സയന്റിസ്റ് ഡോക്യുമെന്ററി പ്രകാശനം ചെയ്തു

0

നമ്പി നാരായണന്റെ കഥ പറയുന്ന “നമ്പി- ദി സയന്റിസ്റ്” ഡോക്യുമെന്ററി പ്രകാശനം ചെയ്തു. മംഗൾയാൻ ഡയറക്റ്റർ എസ്. അരുണൻ ആണ് ഡോക്യുമെന്ററി പ്രകാശനം ചെയ്തത്.  ക്യാപ്റ്റൻ എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രജേഷ് സെൻ ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. ഡോക്യുമെന്ററി പ്രകാശനം ചടങ്ങിൽ ചലച്ചിത്രതാരം ജയസൂര്യ ഉൾപ്പടെ നിരവധി ആളുകൾ പങ്കെടുത്തു.

ഐ എസ് ആർ ഒയുടെ വിവിധ കേന്ദ്രങ്ങൾ, ഫ്രാൻസ്, നമ്പി നാരായണൻ പഠിച്ച അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ആയിരുന്നു ഡോക്യുമെന്‍ററിയുടെ ചിത്രീകരണം നടന്നത്. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ നമ്പി നാരായണന്‍റെ പഠനകാലത്തെ എക്സ്ക്ലുസീവ് ദൃശ്യങ്ങളും ഡോക്യുമെന്‍ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലീഷിലാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാരനായ അലക്സ് വാർണർ ആണ് ഡോക്യുമെന്‍ററിക്ക് വിവരണം നൽകുന്നത്.
ജോൺ ഡബ്ല്യു വർഗീസ്, ജോസ് മിലേക്കാച്ചലിൽ, സന്തോഷ് എന്നിവർ ചേർന്നാണ് ഡോക്യുമെന്‍ററി നിർമ്മിച്ചിരിക്കുന്നത്.