Home Blog Page 504

ശബരിമല ദർശനത്തിനായി വീണ്ടും യുവതികൾ എത്തി

0

ശബരിമല ദർശനത്തിനായി യുവതികൾ കൊച്ചിയിൽ എത്തിയതായി റിപ്പോർട്ടുകൾ. പുലർച്ചെ 4 മണിയോടെയാണ് ഇവർ കൊച്ചിയിൽ എത്തിയത്. മലബാറിൽ നിന്നുള്ള യുവതികളാണ് മലകയറാൻ എത്തിയിരിക്കുന്നത്. യുവതികൾ ഇപ്പോൾ കൊച്ചിയിൽ ഒരു രഹസ്യകേന്ദ്രത്തിലാണ് ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ.

മലബാറിൽ നിന്ന് ട്രെയിനിലാണ് ഇവർ കൊച്ചിയിലെത്തിയത്. യുവതികൾ ഇപ്പോൾ പോലീസ് നിരീക്ഷണത്തിൽ ആണ്. ഇവർ എത്തിയതുമുതൽ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവർ ആക്ടിവിസ്റ്റുകളാണോ അതോ യഥാർത്ഥ ഭക്തരാണോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

സന്നിധാനത്ത് നിന്ന് നൂറുകണക്കിന് ഭക്തരെ പോലീസ് അറസ്റ്റ് ചെയ്തു

0

ചരിത്രത്തിലാദ്യമായി സന്നിധാനത്ത് നിന്ന് നൂറുകണക്കിന് ഭക്തരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടം കൂടി ശരണം വിളിച്ചു എന്നപേരിലാണ് അറസ്റ്റ് എന്നാണ് പോലീസ് പറയുന്നത് .മഴ പെയ്തപ്പോൾ മാളികപ്പുറത്തിന് സമീപം കേറിനിന്ന ഭക്തരെ പോലീസ് ഒഴിപ്പിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം . ഇതിനെതിരെയാണ് ഭകതർ ശരണം വിളിച്ചു തുടങ്ങിയത് .നട അടച്ചതിനു ശേഷം പിരിഞ്ഞു പോകുമെന്ന് ഭക്തർ പറഞ്ഞിരുന്നു .എന്നാൽ നട അടച്ചതിനു ശേഷം പോലീസ് ഭക്തരെ അറസ്റ്റ് ചെയുകയായിരുന്നു .പോലീസിന്റെ മർദ്ദനത്തിൽ ഒരു അയ്യപ്പ ഭക്തന് പരിക്കേറ്റു .അദ്ദേഹത്തെ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

സന്നിധാനത്ത് പ്രതിഷേധം

0

വലിയ നടപ്പന്തലിൽ നിരോധാജ്ഞ നിലനിൽക്കെ കുത്തിയിരുന്നു നാമജപ പ്രതിഷേധിച്ച ആളുകളെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കുന്നു. പല തവണ പോലീസ് ആവശ്യപെട്ടിട്ടും ആരു ഒഴിഞ്ഞു പോയിരുന്നില്ല. കസ്റ്റഡിയിൽ എടുത്ത ആളുകളെ പമ്പ സ്റ്റേഷനിലേക്ക് മാറ്റി.പോലീസ് തീർത്ഥാടകർക്ക് ഒരിക്കലും എതിരല്ലെന്നും പ്രതിഷേധത്തിന്റെ കാര്യത്തിൽ പരമാവധി സമീപനം പാലിച്ച എന്നും എസ്പി പ്രതീഷ് കുമാർ.ശബരിമല പ്രശ്നം തുടങ്ങിയതിന് ശേഷം ആദ്യമായാണ് സന്നിധാനത്ത് നിന്നും അറസ്റ്റ് ഉണ്ടാകുന്നത്.അറസ്റ്റ് ചെയ്തു കൊണ്ട് പോകാൻ കൂടുതൽ പോലീസുകാരെ പമ്പയിൽ വിന്യസിപിച്ചിട്ടുണ്ട്.

ഈന്തപ്പഴം അച്ചാർ

0
  1. ഈന്തപ്പഴം കനം കുറച്ചു നീളത്തിൽ അരിഞ്ഞത്       –  ഒരു കപ്പ്
  2. വറ്റൽമുളക്                                                            – 10 -12 അരി കളഞ്ഞത്

കടുകുപരിപ്പ്                                                        – അര ചെറിയ സ്പൂൺ

വെളുത്തുള്ളി                                                        – 6 അല്ലി

3. നല്ലെണ്ണ                                                                 – രണ്ടു വലിയ സ്പൂൺ

4. വിനാഗിരി                                                           – അരക്കപ്പ്

ഉപ്പ്                                                                     – പാകത്തിന്

പഞ്ചസാര / ശർക്കര                                              – രണ്ടു വലിയ സ്പൂൺ

തയ്യാറാക്കുന്ന വിധം

  • രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചുവയ്കുക.
  • പാനിൽ എണ്ണ ചൂടാക്കി അരപ്പുചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ അരിഞ്ഞ ഈന്തപ്പഴം ചേർത്ത് നന്നായി വഴറ്റുക.
  • ഈ കൂട്ടിൽ വിനാഗിരിയും ഉപ്പും പഞ്ചസാര/ ശർക്കര ചേർത്തിളക്കി തിളപ്പിക്കണം.
  • കുറുകിയ പരുവത്തിൽ വാങ്ങുക.
  • നന്നായി ചൂടാറിയശേഷം ഉണങ്ങിയ കുപ്പികളിലാക്കി സൂക്ഷിക്കാം

 

ദീപിക രണ്‍വീര്‍ തിരിച്ചെത്തി ; ചിത്രങ്ങൾ കാണാം

0

ദീപിക പദുകോണും രണ്‍വീര്‍ സിങും ഇറ്റലിയിലെ വിവാഹച്ചടങ്ങുകൾക്കു ശേഷം ഇന്ത്യയിൽ തിരിച്ചെത്തിൽ. വിവാഹശേഷം നാട്ടിലെത്തിയ താരങ്ങളെകാണാൻ ധാരാളം ആളുകളാണ് വിമാനത്താവളത്തിൽ എത്തിയത്.

കൈകൾ കോർത്ത് സന്തോഷത്തോടെയാണ് ഇരുവരും പുറത്തേക്കുവന്നത്. ഒരേ നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരുന്നത്. ബീജ് നിറത്തിലുള്ള കുര്‍ത്തയും ആനകളുടെ ചിത്രം ആലേഖനം ചെയ്ത പിങ്ക് ജാക്കറ്റും ആയിരുന്നു രൺവീറിന്റെ വേഷം, ദീപിക അതേ നിറത്തിലുള്ള ചുരുദാറും എംബ്രോയിഡറി ചെയ്ത ചുവന്ന ഷാളുo ധരിച്ച് പരമ്പരാഗത രീതിയിൽ സീമന്തരേഖയിൽ സിന്തുരവും ഇട്ട് വളരെ സിംപിളായാണ് എത്തിയത്.

കെ.സുരേന്ദ്രനെതിരെ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ

0

കെ.സുരേന്ദ്രൻ പറഞ്ഞത് പച്ച കള്ളമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ.സുരേന്ദ്രന് വേണ്ടതെല്ലാം പോലീസ് ചെയ്തു കൊടുത്തിട്ടുണ്ടെന്നും സി സി ടി വി ദ്യശ്യങ്ങൾ പരിശോധിച്ചാൽ എല്ലാം മനസ്സിലാകുമെന്നും മന്ത്രി. കെ.സുരേന്ദ്രന്റെ അമ്മ മരിച്ച് 4 മാസം തികയുന്നതിന് മുമ്പ് ആചാരങ്ങളിൽ വിശ്വസിക്കുന്ന ആരും തന്നെ 6 മാസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ പ്രവേശിക്കില്ല എന്നും ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ പറഞ്ഞു.

കെ.സുരേന്ദ്രനെ റിമാൻഡ് ചെയ്തു

0

ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി  കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിൽ എത്തിച്ചു. പോലീസിനെ ജോലി തടസപ്പെടുത്തി, ശബരിമലയിൽ പ്രകോപനങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു എന്നീ കരണത്താലാണ് ഇന്നലെ നിലയ്ക്കലിൽ വെച്ച് കെ.സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ ഇത് സർക്കാർ പ്രതികാര നടപടിയാണെന്നും അയ്യപ്പന് വേണ്ടി ജയിലിൽ പോകുന്നതിന് മടിയില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സെക്രട്ടേറിയേറ്റിനു മുന്നിൽ പ്രതിഷേധം

0

സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കസ്റ്റടിയിൽ എടുത്തതിൽ പ്രതിഷധിച്ച് ബി ജെ പി സെക്രട്ടേറിയേറ്റിനു മുന്നിൽ പ്രതിഷേധം.സംഘർഷഭരിതമായ അന്തരീക്ഷത്തിൽ പോലീസ് ലാത്തീ ചാർജും ജലപീരങ്കിലും പ്രയോഗിച്ചു.

സുരേന്ദ്രന്റെ അറസ്റ്റിൽ നാളെ സംസ്ഥാനത്ത് ബി ജെ പി പ്രതിഷേധ ദിനമായി ആഹ്വാനം ചെയ്തു. നാളെ ദേശീയപാത റോഡുകൾ ഉപരോധിക്കുമെന്ന് ബിജെപി സംസ്ഥാന സമിതി.

ശബരിമല സംബന്ധിച്ച തത്സമയ വിവരങ്ങൾ – Sabarimala Live News Update

0

യുവതിപ്രവേശത്തിനെതിരെ കനത്ത പ്രതിഷേധം നടക്കുന്ന ശബരിമല സംബന്ധിച്ച തത്സമയ വിവരങ്ങൾ . .Sabarimala live news update in malayalam

മേരി സ്വീറ്റി വീണ്ടും ശബരിമലയിൽ എത്താൻ ശ്രമം നടത്തുന്നു

0

ചെങ്ങന്നൂർ : ശബരിമലയിൽ ദർശനം നടത്തണമെന്നാവശ്യപ്പെട്ട് കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി വീണ്ടും ശബരിമലയിൽ എത്താൻ ശ്രമം നടത്തുന്നു  . ചെങ്ങന്നൂരിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ മേരി സ്വീറ്റിയെ ഭക്തർ തടഞ്ഞു .എന്നാൽ താൻ പമ്പയിൽ പോകാൻ എത്തിയതെന്നാണ് ഇവർ പോലീസിനൊട് പറയുന്നത് . ഇരുമുടികെട്ടില്ലാതെയാണ് മേരി സ്വീറ്റി എത്തിയിരിക്കുന്നത് .

കരുനാഗപ്പള്ളിയിൽ കർമസമിതി അംഗങ്ങൾക്കുനേരെ അക്രമം

0

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പുത്തൻതെരുവിൽ കർമസമിതിയുടെ പ്രകടനത്തിന് നേരെ ആക്രമണം . ബൈക്കുകളിലെത്തിയ സംഘം കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചു. അക്രമത്തിൽ 5 പേർക്ക് പരിക്കേറ്റു. സിപിഐ – എസ്പിഡിഐ പ്രവർത്തകരാണ് അക്രമണ ത്തിനുപിന്നിലെന്നാണ് പ്രാഥമിക സൂചന.

കൊല്ലം കടയ്ക്കലിലും ഹാർത്തൽ അനുകൂലികൾക്കുനേരെ ആക്രമണം ഉണ്ടായി. ബാലരാമപുരത്ത് നാമജപയാത്ര സിപിഎം പ്രവർത്തകർ തടഞ്ഞതിനെത്തുടർന്ന്  സംഘർഷാവസ്ഥ നിലനിൽക്കുന്നു.

സംസ്ഥാനത്ത് ഹർത്താൽ

0

കെ പി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശബരിമല കർമ്മസമിതിയുടെ ഹർത്താൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഹർത്താലിന് ആഹ്വനം ചെയ്ത് ബിജെപി രംഗത്തെത്തീട്ടുണ്ട്. സമാധാനപരമായ ഹർത്താൽ ആചരണത്തിന് മുഴുവൻ സത്യവിശ്വാസികളും സഹകരിക്കണമെന്ന് ബിജെപി ആഹ്വാനം ചെയ്തു.കൂടാതെ സംസ്ഥാനത്ത് കെ എസ് ആർ ടി സി സർവ്വീസുകൾ മുഴുവൻ നിർത്തിവെച്ചു. പോലീസ് സംരക്ഷണം നൽകിയാൽ മാത്രമേ സർവ്വീസ് നടത്തുകയുള്ളു എന്ന് അധികൃതർ അറിയിച്ചു.