രാജ്യസഭയിൽ മുത്തലാഖ് ബിൽ അവതരിപ്പിച്ചില്ല. മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാൽ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാനാവില്ലെന്ന് സർക്കാർ നിലപാട്. ബിൽ പാസാക്കുന്നത് വൈകിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബിജെപി വ്യക്തമാക്കി. ബഹളത്തെ തുടർന്ന് രാജ്യസഭ പിരിയുകയായിരുന്നു.രാജ്യസഭ ഇനി ബുധനാഴ്ച കൂടും.
“നിങ്ങൾ തനി തങ്കമാണ് ദിനേശേട്ടാ”
സിനിമ ആസ്വാദകർക്ക് സുപരിചിതമായ ഒരു പേരാണ്
പി.ആർ.ഒ. എ.എസ്. ദിനേശ് . 1997ൽ റിലീസായ “ആറ്റുവേല” എന്ന മലയാള ചിത്രത്തിന്റെ പി ആർ ഓ വർക്ക് ചെയ്തു കൊണ്ടാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്.
മുന്‍ പത്രപ്രവർത്തകയും വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫറുമായ സീമാ സുരേഷ് തന്റെ ഫേസ്ബുക്കിൽ പി.ആർ.ഒ. എ.എസ്. ദിനേശ് ന്റെ അറുപതാം പിറന്നാൾ ആശംസിച്ചുകൊണ്ട് കുറിച്ച വാക്കുകൾ
“നിങ്ങൾ തനി തങ്കമാണ് ദിനേശേട്ടാ …..”
ഡിസംബർ 27 ന് മലയാള സിനിമയിലെ P .R.O. ദിനേശേട്ടന്റെ 60 പിറന്നാൾ ആയിരുന്നു …
അത് മറക്കാതെ രാവിലെ തന്നെ വിളിച്ചു ..
“ഹെലോ ദിനേശേട്ടാ പിറന്നാൾ വാഴ്ത്തുക്കൾ ..”
അപ്പുറത്തു പതിവ് ചിരി ..
“മലയാള സിനിമക്ക് പ്രായമേറിയിട്ടും ദിനേശേട്ടൻ ഇപ്പോഴും നിത്യ ഹരിതനാണല്ലോ …”
വീണ്ടും ചിരിയോടെ അദ്ദേഹം പറയുന്നു ..”വീട്ടുകാരും കൂട്ടുകാരും എനിക്ക് ഷഷ്ഠി പൂർത്തിയായെന്നു പറയുന്നു ..പക്ഷെ ഞാനിപ്പോഴും ഇരുപതുകാരനായി സിനിമയ്ക്ക് പിന്നാലെ ഓടുകയാണ് ..29 നു ഇവരെല്ലാരും പിന്നെ മാധ്യമ സുഹൃത്തുക്കളും ചേർന്ന് എനിക്ക് സ്വീകരണം തരുന്നു … പിറന്നാൾ ആഘോഷത്തിനൊപ്പം .. സീമ വരണം ..എന്നെ 60 കാരനാക്കുന്ന ചടങ്ങിൽ പങ്കെടുക്കണം …”
പോകാതിരിക്കുന്നതെങ്ങിനെയാണ് … മലയാള സിനിമയുടെ സ്‌ക്രീനിൽ കഴിഞ്ഞ ഇരുപതു വർഷമായി ഞാനും നിങ്ങളും കാണുന്ന പേരുണ്ട് ..P R O -A S DINESH …ആ ആൾ എനിക്കൊരു ജേഷ്ഠ തുല്യനാണ് ..എന്റെ പത്രപ്രവർത്തന -സിനിമാപത്രപ്രവർത്തന കാലത്തു പരിചയപ്പെട്ട, മലയാള സിനിമയിൽ ഏറ്റവും നന്മയുള്ള മനുഷ്യൻ എന്ന് ഞാനെപ്പോഴും വിശേഷിപ്പിക്കുന്ന ഒരാൾ …
സിനിമയിൽ , സിനിമയുടെ ഭ്രമങ്ങളിൽ ഒന്നും പെടാതെ ,ഇപ്പോഴും ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് KSRTC ബസ്സിലും ,എറണാംകുളം ലൊക്കേഷനിൽ ആക്ടിവ സ്കൂട്ടറിലും ഇപ്പോഴും സഞ്ചരിക്കുന്ന PRO …
“സിനിമ എന്റെയൊപ്പമല്ല ഞാൻ സിനിമാക്കൊപ്പമാണ് ” നടക്കേണ്ടത് തെന്നു പറയുകയും ,അത് പോലെ ജീവിച്ചു കാണിക്കുകയും ചെയ്യുന്ന ഒരാൾ ..
പത്രപ്രവർത്തനകാലത്തു ഒരു മോഹൻലാൽ ചിത്ര ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ടപ്പോൾ ചിരിച്ചുകൊണ്ട് എതിരേറ്റ ദിനേശേട്ടൻ ..
അന്നുമുതൽഇങ്ങോട്ടു എന്നും അദ്ദേഹത്തിന് ഒരേ മുഖവും ഒരേ സൗഹൃദവും ആയിരുന്നു
സിനിമാവാർത്തകൾ ,അഭിമുഖങ്ങൾ ,റിലീസുകൾ ആവശ്യപെട്ടതനുസരിച്ചു ഇമെയിലുകളിലേക്കു എത്തുകയും പ്രസിദ്ധീകരിക്കുകയും
താരമൂല്യമില്ലാത്തവ തഴയപ്പെടുകയും ചെയ്തു കൊണ്ടിരുന്നപ്പോൾ ദിനേശേട്ടൻ ഒരിക്കലും പരാതി പറഞ്ഞില്ല ..അദ്ദേഹത്തിന്റെ പതിഞ്ഞ തികഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു ..
“A.S .ദിനേശിന് എല്ലാ സിനിമകളും ഒരു പോലെയാണ് ..സൂപ്പർസ്റ്റാർച്ചിത്രങ്ങളും നവാഗത താര ചിത്രങ്ങളും ..നിങ്ങൾ തഴഞ്ഞാലും ഞാനെന്റെ PRO ജോലി ചെയ്തു കൊണ്ടിരിക്കും” ..
ഒരിക്കൽ ഞാൻ ഫോണിലൂടെ കേട്ട ആ വാക്കുകൾക്കു പത്രവാർത്തയേക്കാളും ആർജ്ജവമുണ്ടായിരുന്നു …
മറ്റൊരിക്കൽ, നിരന്തരമായി കേൾക്കുന്ന ചില സിനിമഗോസിപ്പുകളെ കുറിച്ചുളള ചർച്ചകൾക്കിടയിൽ ദിനേശേട്ടനോട് ആ വാർത്തയെ കുറിച്ച് ചോദിച്ചവരോടുള്ള മറുപടി ഇങ്ങനെയായിരുന്നു ..”സിനിമയെ കുറിച്ച് ചോദിക്കു ..സിനിമാക്കപ്പുറത്തുള്ള ഒന്നിനെ കുറിച്ചും അന്വേഷിക്കാറില്ല്യ ..പ്രതേകിച്ചും വെക്തിപരമായുള്ള കാര്യങ്ങൾ” പൊടിപ്പും തൊങ്ങലും വെച്ച് എഴുതാൻ തയ്യാറെടുത്തതൊക്കെ ഒറ്റ നിമിഷത്തെ മറുപടി കൊണ്ട് നിഷ്പ്രഭമാക്കി …ഒരു അഭിനേതാവിനെ കുറിച്ചും ഗോസിപ്പ് പറയുന്നത് കേട്ടിട്ടില്ല്യ ..
ഒരിക്കൽ പോലും ആരെയും കുറ്റപ്പെടുത്തി സംസാരിച്ചു കണ്ടിട്ടില്ല്യ ..ഒരു സിനിമയിൽ രണ്ടു PRO വേണമെന്ന ചില തീരുമാനങ്ങൾ ,.ദുശാഠ്യങ്ങൾ പലരും കാണിക്കുമ്പോൾ വളരെ മാന്യതയോടെ മാറി നിന്നു ..
സിനിമ ജേണലിസം ഭാഗീകമായി ഞാൻ നിറുത്തിയപ്പോഴും ഇടക്കിടെ ഫോണിൽ, കണ്ട സിനിമകളെ കുറിച്ച് അവലോകനം നടത്തും ..
ഒരിക്കൽ സംസാരിച്ച പ്പോൾ ഞാൻ ചോദിച്ചു” എത്ര സിനിമയായി ദിനേശേട്ടാ ..”
പിന്നെദിനേശേട്ടൻ PRO DINESH Nന്റെ കഥ പറയുന്നു
“എറണാകുളം പ്രസ് അക്കാദമിയിലെ ആദ്യത്തെ ജേർണലിസം ബാച്ചിലെ വിദ്യാർത്ഥി ..
കൂട്ടുകാരനായ NP REGUNATH സംവിധാനം ചെയ്‍ത ആറ്റുവേലയാണ് ആദ്യസിനിമ ..പിന്നെ തമ്പികണ്ണന്താനത്തിനൊപ്പം പഞ്ചലോഹത്തിൽ PRO യായി ..അങ്ങനെ 20 കൊല്ലത്തിനിടയിൽ അഞ്ഞൂറിലധികം സിനിമകൾ ..ഇപ്പോൾ റീലീസ്‌ചെയ്ത ലാൽജോസിന്റെ തട്ടുബുറത്തു അച്ചുതന്നിൽ വരെ എത്തി നിൽക്കുന്നു ..
20 വർഷങ്ങൾക്കു മുൻപ് കിട്ടിയ സിനിമയിലെ ആദ്യ പ്രതിഫലം 1500 രൂപ ..
കഴിഞ്ഞ ആഴ്ച ഒരു പ്രോജക്ടിന് കിട്ടിയ പ്രതിഫലവും 1500 രൂപ തന്നയാണു ..
കണക്കു പറഞ്ഞു ആരുടെ അടുത്തു നിന്നും പ്രതിഫലം ചോദിക്കാറില്ല്യ ..
പണ്ടൊരിക്കൽ ഒരുസിനിമ ലൊക്കേഷനിൽ എത്തിയപ്പോൾ പ്രൊഡ്യൂസർ പറഞ്ഞു …”ദിനേശാ നിങ്ങൾ… നിങ്ങളുടെ പ്രതിഫലം ചോദിച്ചു വാങ്ങണം .. കേട്ടല്ലോ “..അദ്ദേഹം നല്ലൊരു പ്രതിഫലവും തന്നു ..
അപ്പോൾ വിചാരിച്ചു ..അടുത്ത പ്രൊജക്റ്റ് തൊട്ടു , വാങ്ങാം …
അടുത്ത സിനിമലൊക്കേഷനിൽ എത്തിയപ്പോൾ പ്രതിഫലം ചോദിച്ചു .
അവിടത്തെ കാഷ്യർ വേവലാതിപ്പെട്ടു ..പ്രൊഡ്യൂസർ ഇതു വരെ എത്തിയിട്ടില്യ ..എന്തായാലും തരും ,,ഇപ്പോൾ കാശില്ലല്ലോ ദിനേശേട്ടോ”
അയാളുടെ നിസ്സഹായത കണ്ട് വല്ലാത്ത വിഷമം ആയി
..അതോടെ പ്രതിഫലം ചോദിപ്പു നിർത്തി ..
തരുന്നവർ തരട്ടെ …നന്നായി തരുന്നവരും തരാത്തവരുമുണ്ട് ..
പക്ഷെ സിനിമക്കൊപ്പം മാത്രം നിൽക്കുന്നത് കൊണ്ട്
ഞാനെപ്പോഴും സിനിമയോടൊപ്പം ജീവിക്കും …
ഈ ജോലി കൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവരോട് ഒരേ മറുപടിയെ ഞാൻ പറയാറുള്ളൂ …
എനിക്കെന്നും A S ദിനേശനായി ജീവിക്കാൻ കഴിയുന്നു “…
ദിനേശേട്ടനിൽ നിന്ന് ഇങ്ങനെയൊരു മറുപടി തന്നെയാണ് ഞാനും പ്രതീക്ഷിച്ചത് …കാരണം അദ്ദേഹം അങ്ങനെയാണ് …
രണ്ടു വർഷങ്ങൾക്കു മുന്പാണ് ഞാൻ ദിനേശേട്ടനെ കണ്ടത് ..വിവാഹത്തിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ .. അവരുടെ ആചാരപ്രകാരം {കൊങ്ങിണി } കല്യാണോത്സവം എന്നൊരു ചടങ്ങുണ്ട് ..ആ ആഘോഷത്തിൽ പങ്കെടുക്കാൻ വിളിച്ചു ”സീമ വരണം ..കുടുംബക്കാരും സുഹൃത്തുക്കളും മാത്രമേയുള്ളു …
വിളിച്ചപ്രകാരം പോയി സന്തോഷത്തോടെ പങ്കെടുത്തു …ആ ക്ഷണം എന്റെ ജേഷ്ഠതുല്യനായ ദിനേശേട്ടനിൽ നിന്ന് എനിക്ക് ലഭിച്ച ആദരവ് തന്നെയായിരുന്നു …
ജീവിതം നമ്മെ ഏതൊക്കെ വഴികളിലൂടെയാണ് നടത്തുക …
അങ്ങനെയൊരു വഴിയിൽ ഞാൻ കണ്ടെത്തിയ ഏറ്റവും റിയലിസ്റ്റിക് ആയ ഒരു മനുഷ്യൻ …
ആവശ്യമുള്ളയിടത്തു മാത്രം തന്റെ സാന്നിധ്യം അറിയിക്കുന്ന ഒരാൾ …
സിനിമയെ കുറിച്ച് സംസാരിച്ചു സംസാരിച്ചു നമ്മുക്ക് നല്ല ന്യൂസ് സ്റ്റോറികൾ കണ്ടെത്തി തന്നിരുന്ന ഒരാൾ ..
എത്രയോ ലൊക്കേഷനികളിലേക്കു ഒരുമിച്ചു യാത്ര ചെയ്തു ..
ചില സിനിമാചർച്ചകളിൽ കൂട്ട് ചേർന്നു ..ചില അഭിമുഖത്തിനു വേണ്ടിയുള്ള കാത്തിരുപ്പുകളിൽ കൂട്ടിരുന്നു ..
ജീവിതത്തിലെ ചില ദുർഘട നിമിഷങ്ങളിൽ ജേഷ്ഠസഹോദരനായി തന്നെ നിന്നു ….
ഏതു കാലത്തും ഒരു പോലെ പെരുമാറാൻ കഴിയുക ..അതൊരു നന്മയാണ് ..
മലയാള സിനിമയിലെ ദിനേശേട്ടന് ആ സ്വഭാവം ഒരു അലങ്കാരം തന്നെയാണ് …
നന്മകൊണ്ട് ,സ്നേഹം കൊണ്ട് ,ബഹുമാനം കൊണ്ട് ഞാൻ പരിചയപ്പെട്ട ആളുകളിൽ വെച്ച് നിങ്ങൾ എന്റെ മനസ്സിൽ ഒരു ഹീറോ തന്നെയാണ് ദിനേശേട്ടാ …അറുപത് അല്ല ..ഇരുപതുക്കാരന്റെ കരുത്തോടെ തന്നെ നിങ്ങൾ മുന്നോട്ടു നീങ്ങുക ..
ഇനിയും സ്‌ക്രീനിൽ P R O -A -S DINESH എന്ന് കാണുമ്പോൾ മനസ്സിൽ പറയും –
നിങ്ങൾ തനി തങ്കമാണ് ദിനേശേട്ടാ …..
പിറന്നാൾ വാഴ്ത്തുക്കൾ …..
ഇന്ന് പിറന്നാൾ ആഘോഷം നമ്മൾ തകർക്കും ….
വി എസിനു പരോക്ഷമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
വനിതാ മതിൽ വർഗസമര കാഴ്ചപ്പാടിന് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ലിംഗസമത്വത്തിനൊപ്പം നിൽക്കുന്നത് വർഗസമരത്തിന്റെ ഭാഗമാണെന്നും കൂടാതെ അടിച്ചമർത്തലിനെതിരെ പോരാടുന്നതും വർഗസമരമാണ്. സി പി എം മുൻപും സമുദായ സംഘടനകളുമായി ചേർന്ന് സമരങ്ങൾ നടത്തിയിട്ടുണ്ട്. വിമർശനങ്ങളുമായെത്തുന്നത് നവോത്ഥാന ചരിത്രത്തെക്കുറിച്ച് അജ്ഞരായവരെന്നും മുഖ്യമന്ത്രി. ശബരിമല വിധിയാണ് വനിതാ മതിൽ സൃഷ്ടിക്കാൻ ഇടയാക്കിയതെന്നും പിണറായി വിജയൻ.
മുഖ്യമന്ത്രിക്ക് രമേഷ് ചെന്നിത്തലയുടെ മറുപടി
മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു വീണുവെന്ന് രമേഷ് ചെന്നിത്തല.പിണറായി സർക്കാർ തീവ്ര ഹിന്ദുത്വം നടപ്പാക്കുന്നുവെന്നും ആർഎസ്എസിനെയും ബിജെപിയെയും തടയാൻ തീവ്ര ഹിന്ദുത്വം നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ന്യൂനപക്ഷ സംഘടനകളെ വിളിക്കാത്തത് അർഎസ്എസിനെ പേടിച്ചാണെന്നാണ് മുഖ്യമന്ത്രി പറവുന്നത്. മുഖ്യമന്ത്രി സംസ്ഥാനത്തെ ജനങ്ങളെ വേർതിരിക്കുകയാണെന്നും സർക്കാർ നീക്കം സാമൂഹിക ധ്രുവീകരണത്തിന് വഴി തെളിയിക്കുമെന്നു രമേഷ് ചെന്നിത്തല പറഞ്ഞു.വനിതാ മതിൽ വർഗ്ഗീയ മതിലാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചതായി രമേഷ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
സിബിഐയുടെ തലപ്പത്തേക്ക്, ബെഹ്റ പരിഗണനയിൽ
സിബിഐ ഡയറക്‌ടർ സ്ഥാനത്തേക്ക് ലോക് നാഥ് ബെഹ്റയും പരിഗണനയിൽ. പതിനേഴ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 34 പേരുടെ പട്ടിക 17 പേരിലേക്ക് ചുരുക്കുകയായിരുന്നു.
വി എസിനെതിരെ വിമർശനവുമായി കാനം രാജേന്ദ്രൻ
വനിതാ മതിലിനെതിരായ വി.എസിന്റെ നിലപാട് ശരിയല്ലെന്ന് കാനം. വി.എസ്.ഇപ്പോഴും സി.പി.എമ്മുകാരനാണെന്നാണ് തന്റെ വിശ്വാസമെന്നും സി.പി.എം നയിക്കുന്ന മുന്നണിയാണ് വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വിഎസ് എടുത്ത നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. കൂടാതെ നവോത്ഥാനം വേണോ വിമോചന സമരം വേണോ എന്ന് എൻഎസ്എസ് തീരുമാനിക്കണമെന്നും മന്നത്തിന്റെ ശിഷ്യന്മാർ നവോഥാന പാരമ്പര്യത്തിൽ നിന്ന് മാറിപ്പോകുന്നുവെന്നും കാനം രാജേന്ദ്രൻ വിമർശിച്ചു.
തിരുവാഭരണം തിരിച്ചേൽപ്പിക്കുമെന്ന് ഉറപ്പ്
തിരുവാഭരണം തിരിച്ചേൽപ്പിക്കുമെന്ന് ദേവസ്യം ബോർഡിൽ നിന്നും പന്തളം കൊട്ടാരം ഉറപ്പ് വാങ്ങി. തിരുവാഭരണം തിരിച്ചേൽപ്പിക്കിലെന്ന പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.ദേവസ്വം പ്രതിനിധികളുമായി നിരീക്ഷക സമിതിയുടെ സാന്നിധ്യത്തിൽ പന്തളം കൊട്ടാരം ചർച്ച നടത്തി. മകരവിളക്കിന് ശേഷം തിരുവാഭരണം തിരിച്ചേൽപ്പിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
സഭയുടെ തർക്കം പരിഹരിക്കാൻ മധ്യസ്ഥ ചർച്ച
ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ കൊച്ചിയിൽ മധ്യസ്ഥ ചർച്ച.മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ച. മെത്രാപൊലീത്തമാർ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തിരുന്നു.
രമേഷ് ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി.വനിതാ മതിൽ എന്തിനെന്ന് പോലും ചെന്നിത്തലയ്ക്ക് മനസിലാക്കാൻ കഴിയില്ലെങ്കിൽ പിന്നെന്ത് കാര്യമെന്നും സ്ത്രീകൾക്കെതിരായ കടന്നുകയറ്റത്തെ സ്ത്രീകൾ തന്നെ ചെറുത്തു തോൽപ്പിക്കുമെന്നും മുഖ്യമന്ത്രി. ശബരിമല സ്ത്രീ പ്രവേശനം മാത്രമല്ല വിഷയമെന്നും ഖജനാവിൽ നിന്ന് വനിതാ മതിലിന് വേണ്ടി ഒരു കാശ് പോലും എടുക്കില്ലെന്നും ക്ഷേമപെൻഷനിൽ നിന്ന് പണം വാങ്ങിയെന്നത് ശുദ്ധ അസംബന്ധം മാത്രമാണ് ആവശ്യമായ തെളിവുകൾ ലഭിച്ചാൽ അത് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ചെന്നിത്തലയ്ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി
യജമാനന്മാർക്ക് പുറകെ പോയി നാണംകെട്ടവർ ചോദ്യം ചോദിച്ച് വരരുതെന്നും യജമാനന്മാരെന്ന് തോന്നിപ്പിക്കുന്നവരുടെ വാക്കു കേട്ട് നിലപാട് മാറ്റിയവരാണിവരെന്നും വ്യക്തിപരമായ അഭിപ്രായം പോലും ഇവർ മാറ്റിവെച്ചു വെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ശരീര ഭാരവും കാൻസറും തമ്മിൽ ബന്ധമോ ? സത്യം ഇതാണ്
ഒരാളുടെ ശരീരഭാരവും കാൻസറും തമ്മിൽ എന്താണ് ബന്ധം. ബന്ധമില്ലെന്ന് പറയുന്നവർ ഇത് ഒന്നു ശ്രദ്ധിക്കു.അടുത്തിടെ നടന്ന ഒരു പഠനത്തിലാണ് ശരീരഭാരവും കാൻസറും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ലോകത്ത് മൊത്തത്തിൽ കാൻസർ ഉണ്ടാകുന്നതിന് കാരണമായ 3.9 ശതമാനം ശരീരഭാരവുമായി ബന്ധപ്പെട്ടതാണെന്ന് കാൻസർ ജേണലിസ്റ്റ് പ്രസിഡീകരിച്ച പനത്തിലുണ്ട്. ചിലതരം ബ്രെസ്റ്റ് കാൻസർ, കരളിനെ ബാധിക്കുന്ന കാൻസർ എന്നിവ ഉൾപെടെ 13 തരം കാൻസറിനും ശരീരഭാരവുമായി ബന്ധമുണ്ടെന്ന് പഠനം തെളിയിക്കുന്നുണ്ട്. 2030 ഓടു കൂടെ 21.7 മില്യൺ പുതിയ കാൻസർ കേസുകളും 13 മില്യൺ കാൻസർ മരണങ്ങളും ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ആഹാരശീലങ്ങൾ തന്നെയാണ് ഇവിടെ വില്ലൻമാർ. പോഷകാഹാരങ്ങൾ കുറയുന്നതും ജങ്ക് ഫുഡിന്റെ തോത് കൂടിയതും ഒപ്പം വ്യായാമം ഇല്ലാത്തതും ഇതിന്റെ കാരണങ്ങൾ ആയി പറയാം.
ചെന്നൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസിൽ വിധി
ചെന്നൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസിൽ ഡി.എം.കെ മുൻ എം.എൽ.എ എ.എം . രാജ്കുമാറിന് 10 വർഷം തടവും 42000 രൂപ പിഴയും വിധിച്ചു. പതിനഞ്ചുകാരിയെ വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ചു പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. 2012-ൽ ആയിരുന്നു സംഭവം. ഇടുക്കി പീരുമേട് സ്വദേശിനി ആണ് മരിച്ച പെൺകുട്ടി.ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയുടേതാണ് വിധി.


