യുവതികൾ ശബരിമലയിൽ ദർശനം നടത്തി

ശബരിമലയിൽ സുപ്രിംകോടതി വിധി നടപ്പാക്കി യുവതികൾ. ഇന്ന് പുലർച്ചെ അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയതായി റിപ്പോർട്ടുകൾ.

നേരത്തെ ദർശനം നടത്താനെത്തി പ്രതിഷേധത്തെ തുടർന്ന് മടങ്ങിയവരാണ് ഇരുവരും. ഇരുമുടികെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി കയറിയാണ് ഇരുവരും ദർശനം നടത്തിയത്.

സ്ത്രീകളുടെ ശബരിമല ദർശനം മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിതീകരിച്ചു. പോലീസ് സുരക്ഷ ഒരുക്കിയെന്നും പ്രതിഷേധക്കാർ ഇല്ലാത്തതിനാൽ ദർശനം സാധ്യമായി എന്നും അദ്ദേഹം പ്രതികരിച്ചു.

admin:
Related Post