HomeMoviesനടൻ വിശാൽ വിവാഹിതനാകുന്നു

നടൻ വിശാൽ വിവാഹിതനാകുന്നു

തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു. ജനുവരിയിൽ വിവാഹ നിശ്ചയം ഉണ്ടാകും എന്ന് വിശാലിന്റെ അച്ഛൻ സ്ഥിതീകരിച്ചതായി റിപ്പോർട്ടുകൾ. വിശാലിന്റെ ജീവിതസഖി ആകുന്നത് ഹൈദരാബാദ് സ്വദേശിയായ അനീഷ ആണ്.

എന്നാൽ നടൻ വിശാൽ ഇതുവരെ തന്റെ വിവാഹ വാർത്തയോട് പ്രതികരിച്ചിട്ടില്ല. പിതാവും നിര്‍മാതാവുമായ ജി.കെ.റെഡ്ഢിയാണ് മകൻ ഉടൻ വിവാഹിതനാകും എന്ന് വ്യക്തമാക്കിയത്.

വിശാലിന്റെ പേരിനോടൊപ്പം ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയ നടിയാണ് വരലക്ഷ്മി. ഇരുവരും ഉടൻ വിവാഹിതരാകും എന്നുവരെ വാർത്തകൾ ഉണ്ടായിരുന്നു.

സഹസംവിധായകനായി സിനിമയിൽ തുടക്കംകുറിച്ച ആളാണ് വിശാൽ. ഇപ്പോൾ മുൻനിര നായകനും നടികർ സംഘം നേതാവുമാണ്. അയോഗ്യ എന്ന ചിത്രത്തിലും പേരിടാത്ത മറ്റൊരു ചിത്രത്തിലും അഭിനയിക്കുകയാണ് വിശാൽ ഇപ്പോൾ .

RELATED ARTICLES
- Advertisment -

Most Popular