Home Blog Page 341

ആയിശ വെഡ്സ് ഷമീർ ജൂലായ് 9-ന് ഒടിടി റിലീസ്

0

വാമ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സാക്കിർ അലി നിർമ്മിച്ച് സിക്കന്ദർ ദുൽക്കർനൈൻ രചനയും സംവിധാനവും നിർവ്വഹിച്ച ” ആയിശ വെഡ്സ് ഷമീർ” ജൂലായ് 9ന് ഒടിടി റിലീസിന് . ഹൈ ഹോപ്സ് എന്റർടെയ്ൻമെന്റ്സ്, ഫസ്റ്റ്ഷോസ് , സീനിയ, ലൈംലൈറ്റ്, റൂട്ട്സ്, കൂടെ , എബിസി ടാക്കീസ്, മൂവിവുഡ്, തിയേറ്റർപ്ലേ തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്.

നാട്ടിൻപുറത്തിന്റെ നന്മയുള്ള കൂലിപ്പണിക്കാരനായ ഷമീറെന്ന യുവാവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട് പെൺകുട്ടികൾ അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുടെ കഥയാണ് ” ആയിശ വെഡ്സ് ഷമീർ” എന്ന ചിത്രം പറയുന്നത്. വളരെ യാദൃശ്ചികമായാണ് ഷമീർ ,ഷഹലയെ കണ്ടുമുട്ടുന്നതും അടുക്കുന്നതും. ഷമീറിന്റെ പ്രണയം ആത്മാർത്ഥമായിട്ടായിരുന്നങ്കിൽ ഷഹലയ്ക്ക് അതൊരു നേരമ്പോക്കായിരുന്നു. താമസിയാതെ തന്നെ ഷഹല , സമ്പന്നനായ ഒരാളെ വിവാഹം കഴിച്ച് പോയതോടെ ഷമീർ ആകെ തളർന്നുപോയി. ആ അവസ്ഥയിലാണ് സ്വന്തം പെങ്ങൾ വഴി ആയിശയുടെ ആലോചന ഷമീറിലെത്തുന്നത്. മനസ്സില്ലാമനസ്സോടെയാണങ്കിലും ഷമീർ ആയിശയെ വിവാഹം കഴിക്കുന്നു. തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന ഉദ്വേഗങ്ങളായ മുഹൂർത്തങ്ങൾ പ്രേക്ഷകക്കാഴ്ചകളെ മറ്റൊരു തലത്തിലെത്തിക്കുന്നു.

മൻസൂർ മുഹമ്മദ്, സൗമ്യ മല്ലയ്യ , ശിവജി ഗുരുവായൂർ , വിനോദ് കെടാമംഗലം എന്നിവരോടൊപ്പം ചിത്രത്തിന്റെ നിർമ്മാതാവ് സാക്കിർ അലി ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.

ബാനർ – വാമ എന്റർടെയ്ൻമെന്റ്സ്, നിർമ്മാണം -സാക്കിർ അലി, രചന, സംവിധാനം – സിക്കന്ദർ ദുൽക്കർനൈൻ, ഛായാഗ്രഹണം – ലിപിൻ നാരായണൻ , എഡിറ്റിംഗ് – ഹബീബി , ഗാനരചന , സംഗീതം – ജയനീഷ് ഒമാനൂർ , നിഷാദ്ഷാ, റൂബിനാദ്, ആലാപനം – ജി വേണുഗോപാൽ, സുജാത , നജീം അർഷാദ്, സിയാ ഉൾ ഹഖ്, പ്രൊഡക്ഷൻ കൺട്രോളർ – ഷംസുദ്ദീൻ പാപ്പിനിശ്ശേരി, ചമയം – ജയരാജ്, സഹസംവിധാനം – ഷാൽവിൻ സോമസുന്ദരൻ, പശ്ചാത്തലസംഗീതം – റൂബിനാദ്, സലാം വീരോളി , ഒടിടി ഡിസ്ട്രിബ്യൂഷൻ-ഹൈഹോപ്സ് ഫിലിം ഫാക്ടറി ,പി ആർ ഓ -അജയ് തുണ്ടത്തിൽ .

English Summary : Ayesha Weds Shameer OTT Release On July 9th

:

അമ്മയുടെ വാക്‌സിനേഷന്‍ ഡ്രൈവ്‌, ഉത്ഘാടനം ചെയ്തത് മഞ്ജു വാര്യർ ; വീഡിയോ കാണാം

0

സിനിമ സംഘടനയായ അമ്മയുടെ 2021 ലെ ജനറൽ ബോഡി മീറ്റിങ്ങിനു പകരം വാക്‌സിനേഷന്‍ ഡ്രൈവ്‌ നടത്തി സംഘടന. കോവിഡിനെ തുടർന്ന് തുടർച്ചയായി രണ്ടാം തവണയാണ് ജനറൽ ബോഡി മീറ്റിങ് നടക്കാതിരിക്കുന്നത് .

സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കുടുംബാംഗങ്ങൾക്കും അമ്മയുടെ ആസ്ഥാന മന്ദിരത്തിനടുത്തുള്ള സമീപവാസികൾക്കുമായി നടത്തിയ വാക്‌സിനേഷന്‍ ഡ്രൈവ്‌ ഉത്‌ഘാടനം ചെയ്തത് നടി മഞ്ജു വാര്യർ ആണ്. ഇടവേളബാബു , രചനനാരായണൻകുട്ടി, രമേശ് പിഷാരടി, ബാബുരാജ് , ടിനി ടോം തുടങ്ങി സിനിമാമേഖലയിൽ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

English Summary : Amma Vaccination Drive, inaugurated by Manju Warrier; Watch the video

ഇളവുകളില്ല : ആരാധനാലയങ്ങളില്‍ 15 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താം

0

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളില്ല. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്താന്‍ അനുമതിയുണ്ട്. ഒരേസമയം 15 പേര്‍ക്ക്  പ്രവേശിക്കാം.

ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് പള്ളികള്‍ക്ക് കൂടുതല്‍ ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യവും വാരാന്ത്യ ലോക്ഡൗണും കണക്കിലെടുത്താണ് കൂടുതല്‍ ഇളുവകള്‍ അനുവദിക്കാത്തത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് സാധ്യത. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണോയെന്ന് തീരുമാനിക്കാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും.

English Summary: No concessions * 15 people can pray in places of worship

പി.ആര്‍. ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ഖേല്‍രത്‌ന നാമനിര്‍ദേശം

0

ന്യൂഡല്‍ഹി: മലയാളിയും ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഗോള്‍കീപ്പറുമായ പി.ആര്‍. ശ്രീജേഷിനെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌നക്കായി ഹോക്കി ഇന്ത്യ നാമനിര്‍ദേശം ചെയ്തു. വനിത ടീമില്‍ നിന്നും മുന്‍ ഡിഫന്‍ഡര്‍ ദീപിക ഠാക്കൂറിനെയും നാമനിര്‍ദേശം ചെയ്തു. 2017 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ വരെയുള്ള പ്രകടനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

ഹര്‍മന്‍പ്രീത് സിങ്, വന്ദന കടാരിയ, നവ്‌ജോത് കൗര്‍ എന്നിവരെ അര്‍ജുന അവാര്‍ഡിനും നാമനിര്‍ദേശം ചെയ്തു. ആജീവനാന്ത മികവിനുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനായി മുന്‍ ഇന്ത്യന്‍ നായകന്‍ ഡോ. ആര്‍.പി സിങ്ങിനെയും മുന്‍ മിഡ്ഫീല്‍ഡര്‍ ചിങ്ശുഭം സംഗി ഇബേമലിനെയും നിര്‍ദേശിച്ചു. കോച്ചുമാരായ ബി.ജെ കരിയപ്പയെയും സി.ആര്‍. കുമാറിനെയും ദ്രോണാചാര്യ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

അവാര്‍ഡ് നിര്‍ണയിക്കുന്ന കാലയളവില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് മുന്‍ നായകന്‍ കൂടിയായ ശ്രീജേഷ് കാഴ്ചവെച്ചത്.

English Summary: P.R. Sreejesh Hockey India’s Khel Ratna nomination

ഒളിമ്പിക്സ് യോഗ്യത നേടി മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ്

0

ഒളിമ്പിക്സ് യോഗ്യത നേടി മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് . റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ ഒന്നാമതെത്തിയതോടെയാണ് സജന്‍  ടോക്യോ ഒളിമ്പിക്സില്‍ യോഗ്യത നേടിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ വിഭാഗത്തിലാവും സജന്‍ മത്സരിക്കുക. 2016ലെ റിയോ ഒളിമ്പിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സജന്‍ മത്സരിച്ചിരുന്നു. 2015ലെ ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ഫ്രീസ്റ്റൈല്‍, ബട്ടര്‍ഫ്ളൈ, റിലേ തുടങ്ങിയ മത്സര വിഭാഗത്തില്‍ പങ്കെടുത്ത സജന്‍ 6 സ്വര്‍ണ്ണവും 3 വെള്ളിയും നേടിയിരുന്നു.

ഗര്‍ഭിണികള്‍ക്കും വാക്സിന്‍ സ്വീകരിക്കാം

0

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും ത്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. കുട്ടികളില്‍ വിപുലമായി വാക്‌സിനേഷന്‍ നടത്താനുള്ള സാഹചര്യത്തിലല്ല രാജ്യം ഇപ്പോഴുള്ളതെന്നും ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

English Summary: Pregnant women can also be vaccinated

ആസിഫ് അലിയുടെ “കുഞ്ഞെല്‍ദോ” ഓണത്തിന്

0

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കുഞ്ഞെല്‍ദോ ” ഓണച്ചിത്രമായി ആഗസ്റ്റ് 27-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററിലെത്തിക്കും.

‘കല്‍ക്കി’ ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി,പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

സുധീഷ്,സിദ്ധിഖ്,അര്‍ജ്ജുന്‍ ഗോപാല്‍,നിസ്താര്‍ സേട്ട്,രാജേഷ് ശര്‍മ്മ,കോട്ടയം പ്രദീപ്,മിഥുന്‍ എം ദാസ്,തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സ്വരുപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സന്തോഷ് വര്‍മ്മ,അശ്വതി ശ്രീകാന്ത്,അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

ക്രീയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്‍,ലെെന്‍ പ്രൊഡ്യൂസര്‍-വിനീത് ജെ പൂല്ലുടന്‍,എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം,കല-നിമേഷ് എം താനൂര്‍,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-ദിവ്യ സ്വരൂപ്,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം,പരസ്യക്കല-അരൂഷ് ഡൂടില്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,അസ്സോസിയേറ്റ് ഡയറക്ടര്‍-ശ്രീജിത്ത് നന്ദന്‍,അതുല്‍ എസ് ദേവ്,ജിതിന്‍ നമ്പ്യാര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അനുരൂപ്,ശ്രീലാല്‍,നിധീഷ് വിജയന്‍,സൗണ്ട് ഡിസെെനര്‍-നിഖില്‍ വര്‍മ്മ,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,ഫിനാന്‍സ് മാനേജര്‍-ഡിറ്റോ ഷാജി,പ്രൊഡക്ഷന്‍ മാനേജര്‍-അനീഷ് നന്ദിപുലം,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,സജീവ് ചന്തിരൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Asif Ali “Kunjeldo” for Onam release

സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി 251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക് പുറത്ത്

0

മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയിൽ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ചിത്രം ആരാധകരില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രം മാസ് ആക്ഷൻ സിനിമയായിരിക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.

എത്തിറിയൽ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രൻ ആണ്. സമീൻ സലീമാണ് ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കുന്നത്.പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊഡുത്താസ്, സ്റ്റിൽസ്- ഷിജിൻ പി രാജ്, ക്യാരക്ടർ ഡിസൈൻ- സേതു ശിവാനന്ദൻ, മാർക്കറ്റിംഗ് പി.ആർ- വൈശാഖ് സി വടക്കേവീട്, പോസ്റ്റർ ഡിസൈൻ- എസ്.കെ.ഡി ഡിസൈൻ ഫാക്ടറി, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ആഗസ്റ്റ് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

English Summary : Birthday present for Suresh Gopi : The character look of the 251st movie

‘പെര്‍ഫ്യൂം’ റിലീസിനൊരുങ്ങി; പ്രശസ്ത സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ചിത്രം ഒ ടി ടി യില്‍ റിലീസ് ചെയ്യും

0

മലയാളികളുടെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ‘പെര്‍ഫ്യൂം’ റിലീസിനൊരുങ്ങി. നിലവിലെ കോവിഡ് സാഹചര്യവും തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതിനാലും ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ‘പെര്‍ഫ്യൂമിന്‍റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

നഗരത്തില്‍ കഴിയുന്ന വീട്ടമ്മയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കണ്ടുമുട്ടലുകളും സൗഹൃദങ്ങളും പിന്നീട് അതൊരു കെണിയായി തീരുമ്പോഴുണ്ടാകുന്ന സ്ത്രീയുടെ നിസ്സഹായതയും ചിത്രം ഒപ്പിയെടുക്കുന്നു. ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ജീവിതത്തിന്‍റെ പൊട്ടിത്തെറികളുമൊക്കെ പെര്‍ഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഹരിദാസ് പറഞ്ഞു. ഇതൊരു സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ മാത്രമല്ല അവളുടെ അതിജീവനം കൂടി പറയുന്നുണ്ട്. കുടുംബ സദസ്സുകളെയും ചെറുപ്പക്കാരെയും ഏറെ സ്വാധീനിക്കുന്ന പ്രമേയമാണ് പെര്‍ഫ്യൂമിന്‍റേത്. പൂര്‍ണ്ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്. രസകരമായ ജീവിത മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ പെര്‍ഫ്യൂം കുടുംബ സദസ്സുകളെ ഏറെ രസിപ്പിക്കുന്ന ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ഹരിദാസ് ചൂണ്ടിക്കാട്ടി. പെര്‍ഫ്യൂം അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ചിത്രമായിരിക്കും. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി രണ്ട് ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. നവാഗതരായ ഗാനരചയിതാക്കളുടെ ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകളും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, ദിലീപ്, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് -നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, സുധി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശരത്ത് ഗോപിനാഥ, രചന- കെ പി സുനില്‍, ക്യാമറ- സജത്ത് മേനോന്‍, സംഗീതം-രാജേഷ് ബാബു കെ, ഗാനരചന- ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, സുജിത്ത് കറ്റോട്, ഗായകര്‍ – കെ എസ് ചിത്ര, മധുശ്രീ നാരായണന്‍, പി കെ സുനില്‍ കുമാര്‍, രഞ്ജിനി ജോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, ആര്‍ട്ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍.

പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)

English Summary : Malayalam movie ‘Perfume’ is ready for release

കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സര്‍വീസുകള്‍ അടുത്തമാസം മുതല്‍

0

ദുബായ്: കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച കേരളത്തില്‍ നിന്ന് ദുബായിലേയ്ക്കുള്ള വിമാന സര്‍വീസ് ജൂലായ് ഏഴ് മുതല്‍ പുനരാരംഭിക്കും. ഫ്ളൈ ദുബായ്, എമിറേറ്റ്സ് വിമാനക്കമ്പനികളാണ് ജൂലായ് ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

ഇതു സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിട്ടിയുടെ നിര്‍ദ്ദേശം ലഭിച്ചു. നേരത്തെ 23 മുതല്‍ ഇന്ത്യയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചില കോവിഡ് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച അവ്യക്തത ഉള്ളതിനാല്‍ ഇതുവരെ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല.

English Summary : Flights from Kerala to Dubai from next month

ദൃശ്യ കൊലക്കേസ് പ്രതി, വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

0

പെരിന്തല്‍മണ്ണ: ദൃശ്യ കൊലക്കേസ് പ്രതി വിനീഷ്  ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ 17നാണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ വീട്ടില്‍ കയറി ഏലംകുളം പഞ്ചായത്തില്‍ എളാട് ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകളും ഒറ്റപ്പാലം നെഹ്‌റു കോളജില്‍ എല്‍എല്‍.ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ഇരുപത്തിയൊന്നുകാരി ദൃശ്യയെ പ്രതിയായ വിനീഷ് വിനോദ് കുത്തിക്കൊന്നത്. പ്രതിയുടെ ആക്രമണത്തില്‍ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതരമായി പരിക്കേറ്റിരുന്നു.കൊല്ലപ്പെട്ട ദൃശ്യയും പ്രതി വിനീഷും പ്ലസ് ടുവിന് ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. വിവാഹം ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു തവണ വിനീഷ് ദൃശ്യയുടെ പിതാവ് ബാലചന്ദ്രനെ സമീപിച്ചിരുന്നു. കൂടാതെ, നിരന്തരം ഫോണ്‍ ചെയ്യല്‍ ഉള്‍പ്പെടെയുള്ള ഉപദ്രവങ്ങള്‍ ദൃശ്യ പ്രതിയില്‍ നിന്ന് നേരിട്ടിരുന്നു. ദൃശ്യയെ ശല്യം ചെയ്യുന്നത് സംബന്ധിച്ച പിതാവിന്റെ പരാതിയില്‍ നേരത്തേ വിനീഷിനെ പൊലീസ് താക്കീത് ചെയ്തതുമാണ്. വീടിന്റെ കിടപ്പുമുറിയിലിട്ടാണ് ദൃശ്യയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ദേഹത്ത് 20ലേറെ മുറിവുകളുണ്ടായിരുന്നു. ബഹളംകേട്ട് മുകള്‍ നിലയില്‍ നിന്നെത്തി തടയുന്നതിനിടെയാണ് ഇളയ സഹോദരി ദേവശ്രീക്ക് കുത്തേറ്റത്. കൃത്യം നടത്തിയ ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ ഡ്രൈവര്‍ തന്ത്രപരമായി പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.

English Summery : Drishya murder accused, Vineesh tried to commit suicide

ഭാര്യ പൊലീസില്‍ പരാതി നല്‍കി; യുവാവ് മൊബൈല്‍ ടവറില്‍ തൂങ്ങി മരിച്ചു

0

ആലപ്പുഴ: മാവേലിക്കരയില്‍ യുവാവ് മൊബൈല്‍ ടവറിന് മുകളില്‍ കയറി തൂങ്ങിമരിച്ചു. മാവേലിക്കര റെയില്‍വേ ജംഗ്ഷന് സമീപം കോട്ടയുടെ വടക്കേതില്‍ പ്രഭാകരന്റെ മകന്‍ ശ്യാംകുമാറാണ്(33) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ശ്യാംകുമാറും ഭാര്യയും തമ്മില്‍ ചില കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഭാര്യ ശ്യാംകുമാറിനെതിരേ കഴിഞ്ഞദിവസം മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതിയില്‍ മാവേലിക്കര പൊലീസ് വ്യാഴാഴ്ച ഇരുവരെയും സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിനിടെയാണ് ശ്യാംകുമാര്‍ സ്റ്റേഷന് എതിര്‍വശത്തുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറിയത്.

ബി.എസ്.എന്‍.എല്‍. ഓഫീസ് കെട്ടിടത്തിന്റെ ടെറസിലുള്ള ടവറിന് മുകളിലേക്കാണ് യുവാവ് വലിഞ്ഞുകയറിയത്. ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. പൊലീസും അഗ്‌നിരക്ഷാസേനയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതിനിടെ, ഒരുതവണ ശ്യാംകുമാര്‍ ടവറില്‍ തൂങ്ങിയെങ്കിലും അത് പൊട്ടിവീണിരുന്നു. തുടര്‍ന്ന് വീണ്ടും ടവറില്‍ പിടിച്ചുകയറി തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയില്‍.

English Summary: Wife files complaint with police; The young man hanged himself on the mobile tower