വ്യാഴം. സെപ് 29th, 2022

സംവിധായകനും നടനുമായ സോഹൻ സീനുലാലിന്റെ വിവാഹ വിരുന്ന് ഇന്നലെ നടന്നു. സ്റ്റെഫി ഫ്രാൻസിസ് ആണ് സോഹന്റെ വധു. കൊച്ചിയിൽ

മമ്മൂട്ടി , ഇന്ദ്രജിത്ത് , രമേഷ് പിഷാരടി , സംവിധായകൻ ജോഷി , അദിതി രവി, ബിബിൻ ജോർജ് തുടങ്ങി സിനിമാമേഖലയിലെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

മമ്മൂട്ടി നായകനായ ഡബിൾസ് എന്ന ചിത്രം സംവിധാനം ചെയ്താണ് സോഹൻ സീനു ലാൽ സ്വതന്ത്ര സംവിധായകനാകുന്നത്. അതുവരെ സംവിധായകൻ ഷാഫിയുടെ അസിസ്റ്റന്റായിരുന്നു. കാബൂളിവാല എന്ന ചിത്രത്തിൽ ബാലതാരമായാണ് അദ്ദേഹം സിനിമയിൽ തുടക്കം കുറിക്കുന്നത്. ആക്‌ഷൻ ഹീറോ ബിജു, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, അബ്രഹാമിന്റെ സന്തതികൾ തുടങ്ങി ധാരാളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. https://youtu.be/9YkaGVRArg8

By admin