ആലപ്പുഴ: മാവേലിക്കരയില്‍ യുവാവ് മൊബൈല്‍ ടവറിന് മുകളില്‍ കയറി തൂങ്ങിമരിച്ചു. മാവേലിക്കര റെയില്‍വേ ജംഗ്ഷന് സമീപം കോട്ടയുടെ വടക്കേതില്‍ പ്രഭാകരന്റെ മകന്‍ ശ്യാംകുമാറാണ്(33) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ശ്യാംകുമാറും ഭാര്യയും തമ്മില്‍ ചില കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഭാര്യ ശ്യാംകുമാറിനെതിരേ കഴിഞ്ഞദിവസം മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതിയില്‍ മാവേലിക്കര പൊലീസ് വ്യാഴാഴ്ച ഇരുവരെയും സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിനിടെയാണ് ശ്യാംകുമാര്‍ സ്റ്റേഷന് എതിര്‍വശത്തുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറിയത്.
ബി.എസ്.എന്‍.എല്‍. ഓഫീസ് കെട്ടിടത്തിന്റെ ടെറസിലുള്ള ടവറിന് മുകളിലേക്കാണ് യുവാവ് വലിഞ്ഞുകയറിയത്. ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. പൊലീസും അഗ്‌നിരക്ഷാസേനയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതിനിടെ, ഒരുതവണ ശ്യാംകുമാര്‍ ടവറില്‍ തൂങ്ങിയെങ്കിലും അത് പൊട്ടിവീണിരുന്നു. തുടര്‍ന്ന് വീണ്ടും ടവറില്‍ പിടിച്ചുകയറി തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയില്‍.
English Summary: Wife files complaint with police; The young man hanged himself on the mobile tower
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിനായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫിസറായി നിയമിച്ചു. 9497999955 എന്ന നമ്പറിൽ ഇന്ന് മുതൽ പരാതികൾ അറിയിക്കാം. ഏത് പ്രായത്തിലുള്ള വനിതകൾ നൽകുന്ന പരാതികൾക്കും മുന്തിയ പരിഗണന നൽകി പരിഹാരമുണ്ടാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില മരണങ്ങൾ നമ്മെ ഉത്കണ്ഠപ്പെടുത്തുന്നു. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നിസാരകാര്യമല്ലെന്നും, വിഷയം ഗൗവമായി കണ്ട് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വനിതകൾക്കെതിരെ സൈബർ അതിക്രമങ്ങൾക്കെതിരായ പരാതികൾക്കായി അപരാജിത എന്ന ഓൺലൈൻ സംവിധാനം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട് അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പരാതികൾ നൽകാനും ഈ സംവിധാനം ഉപയോഗിക്കാം.
[email protected] എന്ന വിലാസത്തിലേക്ക് പരാതികൾ മെയിൽ അയക്കാം. ഈ സംവിധാനത്തിലേക്ക് വിളിക്കാനുള്ള നമ്പർ- 9497996992. ഈ നമ്പർ നാളെയാണ് നിലവിൽ വരിക. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിലും പരാതികൾ അറിയിക്കാം. നമ്പർ- 9497900999, 9497900286.
വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ‘ഡൊമെസ്റ്റിക് കോൺഫ്‌ളിക്ട് റെസല്യൂഷൻ സെന്റർ’ എല്ലാ ജില്ലകളിലും പ്രവർത്തിച്ചുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളുടെ പരാതികൾ ജില്ലാ പൊലീസ് മേധാവിമാർ ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിർദേശിക്കുന്ന നടപടിയാണ് ഇത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളിൽ അടിയന്തരമായി നടപടി സ്വീകരിക്കാനും പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
English Summary : Special system for dowry complaints: CM
കേരളത്തിൽ ഇന്ന് 12,617 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂർ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂർ 580, പത്തനംതിട്ട 441, കാസർഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.*
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. *ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്.* റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 2,21,56,947 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ *141 മരണങ്ങളാണ്* കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,295 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,719 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 766 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1542, കൊല്ലം 1516, എറണാകുളം 1454, തിരുവനന്തപുരം 1251, തൃശൂർ 1288, പാലക്കാട് 670, കോഴിക്കോട് 805, ആലപ്പുഴ 734, കോട്ടയം 583, കണ്ണൂർ 524, പത്തനംതിട്ട 426, കാസർഗോഡ് 416, ഇടുക്കി 256, വയനാട് 254 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
72 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 15, കാസർഗോഡ് 10, എറണാകുളം, തൃശൂർ 9 വീതം, പത്തനംതിട്ട 6, കൊല്ലം, പാലക്കാട്, വയനാട് 5 വീതം, തിരുവനന്തപുരം 4, ഇടുക്കി 2, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന *11,730 പേർ രോഗമുക്തി നേടി.* തിരുവനന്തപുരം 1212, കൊല്ലം 1032, പത്തനംതിട്ട 526, ആലപ്പുഴ 1043, കോട്ടയം 716, ഇടുക്കി 573, എറണാകുളം 1021, തൃശൂർ 1272, പാലക്കാട് 1391, മലപ്പുറം 1016, കോഴിക്കോട് 992, വയനാട് 235, കണ്ണൂർ 322, കാസർഗോഡ് 379 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,437 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,16,284 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,19,051 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,92,556 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 26,495 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1971 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ. 8ന് താഴെയുള്ള 178, ടി.പി.ആർ. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആർ. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആർ. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,39,227 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 94 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,154 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6835 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 529 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 872, എറണാകുളം 904, തൃശൂര്‍ 811, കൊല്ലം 806, പാലക്കാട് 348, മലപ്പുറം 678, കോഴിക്കോട് 551, ആലപ്പുഴ 443, കണ്ണൂര്‍ 392, കാസര്‍ഗോഡ് 313, പത്തനംതിട്ട 289, കോട്ടയം 267, വയനാട് 101, ഇടുക്കി 60 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, 3 വീതം, കൊല്ലം, കോട്ടയം, തൃശൂര്‍, വയനാട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,596 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1705, കൊല്ലം 1332, പത്തനംതിട്ട 390, ആലപ്പുഴ 1005, കോട്ടയം 834, ഇടുക്കി 720, എറണാകുളം 1180, തൃശൂര്‍ 1907, പാലക്കാട് 1124, മലപ്പുറം 1336, കോഴിക്കോട് 1016, വയനാട് 201, കണ്ണൂര്‍ 451, കാസര്‍ഗോഡ് 395 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,693 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,04,554 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,30,728 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,03,462 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,266 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1891 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.
തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.
English Summary :Covid 7,499 today; Test positivity rate 9.63
രാജ്യത്ത് പുതിയ വാക്സിന്‍ നയം പ്രാബല്യത്തിൽ. വാക്സിന്റെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കുകയാണ് പുതിയ വാക്‌സിൻ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ആകെ വാക്സിന്റെ 75 ശതമാനം കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യും. ബാക്കി 25 ശതമാനം സ്വാകാര്യ കമ്പനികള്‍ക്ക് നേരിട്ട് വാങ്ങാം. സ്വകാര്യ കേന്ദ്രങ്ങളുടെ പക്കലില്‍ നിന്ന് വാക്സിനായി ഈടാക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കും. നേരത്തെ 50 ശതമാനം വാക്സിന്‍ മാത്രമായിരുന്നു കേന്ദ്രം നേരിട്ട് വിതരണം ചെയ്തിരുന്നത്. സംസ്ഥാനങ്ങളില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമാവുകയും,വിതരണത്തില്‍ അസമത്വം ഉണ്ടെന്ന വിമര്‍ശനമുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രം വാക്‌സിൻ സൗജന്യമാക്കിയത്. സംസ്ഥാനങ്ങളിലെ ജനസംഖ്യ ,രോഗവ്യാപനം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാവും സംസഥാനങ്ങൾക് നല്‍കുന്ന വാക്സിന്റെ അളവ് തീരുമാനിക്കുക.
സംസഥാനത്തെ ബാറുകൾ അടച്ചിടും. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷനാണ് തീരുമാനം വ്യക്തമാക്കിയത്.
കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‍ലെറ്റുകളും മദ്യവില്‍പ്പന നിര്‍ത്തിവെച്ചേക്കും.കണ്‍സ്യൂമര്‍ ഫെഡിന്‍റേത് 8ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്.
ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്ന വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവില്‍പ്പനയിലെ പ്രതിസന്ധി.
വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്പോഴും എം.ആര്‍.പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്.
അതേസമയം ബാറുകള്‍ ഉള്‍പ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി.
എന്നാല്‍ പരിഹാരം ഉണ്ടാകുന്നതുവരെ ബാറുകള്‍ അടച്ചിടാന്‍ അസോസിയേഷന്‍ യോഗം തീരുമാനിച്ചു. പുതിയ ഉത്തരവ് മൂലം ബാറുകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി.
മദ്യ വില്‍പ്പനയിലെ ലാഭം ഉപയോഗിച്ച് നല്‍കുന്ന കണ്‍സ്യൂമര്‍ ഫെഡിന്‍റെ കിറ്റ് വിതരണത്തെയും ഇത് ബാധിക്കും. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലും മദ്യവില്‍പന പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
ചെറിയ ലാഭം പോലുമില്ലാതെ മദ്യവില്‍പ്പന നടത്താന്‍ കഴിയില്ലെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് നിലപാട്.ഈ സാഹചര്യത്തില്‍ മദ്യത്തിന്‍റെ പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന് കണ്‍സ്യൂമര്‍ഫെഡ് എംഡി ഔട്ട് ലെറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് സൂചന.
English Summary: The bars will be closed in Kerala
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്കില്‍ ഇളവ് വരുത്തി. യുഎഇ അംഗീകരിച്ച കോവിഡ് വാക്സിൻ സ്വീകരിച്ചവര്‍ക്കാണ് പ്രവേശന അനുമതി. ഈ മാസം 23 മുതൽ യുഎഇ അംഗീകരിച്ച വാക്സിൻ സ്വീകരിച്ച ആളുകൾക്ക് പ്രവേശിക്കാം.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച താമസ വിസയുള്ളവര്‍ക്കായിരിക്കും പ്രവേശനം. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഇളവുണ്ടാകുമെന്ന് ദുബൈ അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് കോവിഡ് -19 പരിശോധനാ ഫലം അവതരിപ്പിക്കേണ്ടതുണ്ട്. ക്യുആർ കോഡ് ചെയ്ത പിസിആർ പരിശോധന ഫല സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫ്ലൈറ്റ് പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് എല്ലാ യാത്രക്കാരും ദ്രുത പിസിആർ പരിശോധന നടത്തണം.
ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ശേഷം യാത്രക്കാരെ വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കും. ഈ പരിശോധനയുടെ ഫലം വരുന്നത് വരെ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. 24 മണിക്കൂറിനകം പരിശോധനാ ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. യുഎഇ പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഈ നിബന്ധനയിലും ഇളവുണ്ട്.
English Summary: UAE offers concessions to Indians
സ്വര്‍ണ വില താഴേയ്ക്കു പതിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും വിലകുറഞ്ഞു.ശനിയാഴ്ച പവന് 200 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ അഞ്ച് ദിവസത്തിനിടെ 1200 രൂപ ഇടിഞ്ഞു.പവന് ഇന്നത്തെ വില 35,200 രൂപയാണ്. ഗ്രാമിന് 25 രൂപ താഴ്ന്ന് 4,400 രൂപയായി.ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഒരു ഘട്ടത്തില്‍ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. പിന്നീട് വില താഴുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 1780 രൂപയാണ് കുറഞ്ഞത്.
English Summary : Gold has a minimum of Rs 1,200 in five days
മുഖ്യമന്ത്രി പിണറായി വിജയന്‍റേത് പൊളിറ്റിക്കല്‍ ക്രിമിനലിന്‍റെ ഭാഷയും ശൈലിയുമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പി.ആര്‍. ഏജന്‍സിയില്‍ നിന്ന് പുറത്തു വന്ന പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. പിണറായിയുടെ ഭാവവും ഭാഷയും അദ്ദേഹത്തിന്‍റെ പിന്നാമ്പുറ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്. പിണറായിയുടെ ഭാഷയില്‍ തനിക്ക് മറുപടി പറയാനാവില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണം കളവാണ്. ആരാണ് ഇത് പറഞ്ഞതാണ് മുഖ്യമന്ത്രി വെളിപ്പെടുത്തണം. അക്കാര്യം ആദ്യം പറയേണ്ടത് പൊലീസ് അല്ലേ എന്നും ഇക്കാര്യം പറഞ്ഞ ആള്‍ക്ക് പേരും മേല്‍വിലാസവും ഇല്ലെയെന്നും സുധാകരന്‍ ചോദിച്ചു.
പിണറായിയെ ചവിട്ടിയെന്ന് താന്‍ പറഞ്ഞിട്ടില്ല. ലേഖനത്തില്‍ വന്നത് ഓഫ് റെക്കോര്‍ഡ് ആയി പറഞ്ഞ കാര്യങ്ങളാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.പിണറായിക്ക് നട്ടെല്ല് ഉണ്ടെങ്കില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ അന്വേഷണം നടത്തണമെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
English Summary: KPCC President against Chief Minister
കൽപ്പറ്റ : സി.കെ.ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന് കൽപ്പറ്റ മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ. 2019-ൽ സി.കെ. ജാനു മൂന്നുലക്ഷം രൂപ അക്കൗണ്ട് വഴി വാങ്ങിയിരുന്നു.
വാഹനം വാങ്ങാനാണ് ജാനു പണം വാങ്ങിയതെന്നും ആ തുകയാണ് തിരികെ തന്നതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. കുറച്ചു തുക നേരത്തെ തിരിച്ചു തന്നു. ബാക്കി കഴിഞ്ഞ മാർച്ചിലും തന്നെന്നും അദ്ദേഹം പറഞ്ഞു.വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാനാകുമോ എന്ന് ജാനു തന്നോട് അന്വേഷിച്ചിരുന്നു. ആദ്യം താൻ അവരെ ഡ്രൈവേഴ്സ് സൊസൈറ്റിക്കാരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു.എന്തുകൊണ്ടോ അവിടെനിന്ന് ലോൺ ലഭിച്ചില്ല. 2019 ഒക്ടോബർ മാസത്തിൽ മൂന്നുലക്ഷം രൂപ അക്കൗണ്ട് വഴി ജാനുവിന് കൊടുത്തു.2020-ൽ ഒന്നരലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ തിരികെത്തന്നു. ബാക്കിയുള്ള ഒന്നരലക്ഷം രൂപ 2021 മാർച്ചിലും തന്നു.പണം ബാങ്ക് വഴിയാണ് കൊടുത്തതെന്നും ബാങ്ക് വഴിയാണ് ജാനു തിരിച്ചു നൽകിയതെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ജാനു സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് പണം കൈമാറിയെന്ന് എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് പോലീസിന് മൊഴി നൽകിയിരുന്നു.
English Summary :Former MLA Sasindran said that the money given by CK Janu was borrowed
സംസ്ഥാനത്തു 9,85,490 ഡോസ് വാക്സിൻ കൂടി ലഭ്യമായി. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീൽഡ് വാക്സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീൽഡ് വാക്സിനുമാണ് ലഭിച്ചത്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്സിൻ എത്തിച്ചത്. നേരത്തെ കെ.എം.എസ്.സി.എൽ. മുഖേന ഓർഡർ നൽകിയ സംസ്ഥാനത്തിന്റെ വാക്സിൻ എറണാകുളത്താണ് എത്തിയത്. ഇതുകൂടാതെ 97,500 ഡോസ് കോവാക്സിനും 1,55,650 കോവീഷീൽഡ് വാക്സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്നതാണ്. കോവാക്സിൻ എത്തുന്നത് കോവാക്സിൻ രണ്ടാം ഡോസ് എടുക്കുന്നവർക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
English Summary :9,85,490 doses of vaccine reached in Kerala