HomeMoviesസംവിധായകൻ പാ.രഞ്ജിത്ത് അവതരിപ്പിക്കുന്നകുതിരൈ വാൽ മാർച്ച് 18-ന് !

സംവിധായകൻ പാ.രഞ്ജിത്ത് അവതരിപ്പിക്കുന്ന
കുതിരൈ വാൽ മാർച്ച് 18-ന് !

പ്രഗൽഭ സംവിധായകൻ പാ.രഞ്ജിത്ത് അവതരിപ്പിക്കുന്ന കുതിരൈ വാൽ മാർച്ച് 18- ന് പ്രദർശനത്തിനെത്തുന്നു.’ മദ്രാസ് ‘ എന്ന സിനിമയിൽ കാർത്തിയുടെ സുഹൃത്തായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച കലൈയരശനാണ് നായകൻ. ‘ ഡൽഹി ഇൻ എ ഡേ ‘, ‘ ചക്രവ്യുഹ് ‘, ‘ ന്യുടൺ ‘ എന്നീ സിനിമകളിലൂടെ കീർത്തി നേടിയ ഹിന്ദി – മറാത്തി അഭിനേത്രി അഞ്ജലി പട്ടിൽ നായികയാവുന്നു. സൗമ്യ ജയമൂർത്തി, ആനന്ദ് സാമി, ചേതൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഫാൻ്റസി സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രത്തിൻ്റെ പ്രമേയം. ശ്യാം സുന്ദർ, മനോജ് ലിയോണൽ ജേസൻ എന്നിവരാണ് സംവിധായകർ. കാർത്തിക്ക് മുത്തുകുമാർ ഛായഗ്രഹണവും പ്രദീപ് കുമാർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. നീലം പ്രൊഡക്ഷൻസൻ്റെ ബാനറിൽ’പരിയേറും പെരുമാൾ ‘,’ ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് ‘ എന്നീ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച സംവിധായകൻ പാ.രഞ്ജിത്ത്, യാഴി ഫിലിംസുമായി ചേർന്ന് നിർമ്മിച്ച ചിത്രമാണ് ‘കുതിരൈ വാൽ ‘ . മുരളി സിൽവർ സ്ക്രീൻ പിക്ചർസാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

സി.കെ.അജയ് കുമാർ, പി ആർ ഒ

RELATED ARTICLES
- Advertisment -
Google search engine

Most Popular