കൊച്ചി: കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സഹായ ഹസ്തവുമായി എം.എ യൂസഫലി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായുടെ കുടുംബംഗങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്താണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി രംഗത്തെത്തിയത്.
മിമിക്രി ആക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന് നിവേദനം നല്‍കിയതോടെയാണ് വിഷയത്തില്‍ ഇടപെടലെത്തിയത്. 300ലധികം മിമിക്രി കലാകാരന്മാര്‍ ഉള്‍പ്പെടുന്ന സംഘടനയിലെ കുടുംബാംഗങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത്. കൊച്ചി ലുലുവില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജില്‍ നിന്ന് ഭക്ഷ്യകിറ്റുകള്‍ മാ പ്രസിഡന്റും നടനുമായ നാദിര്‍ഷാ, സെക്രട്ടറിയും മുതിര്‍ന്ന മിമിക്രി കലാകാരനുമായ കെ.എസ്.പ്രസാദ് എന്നിവര്‍ ഏറ്റുവാങ്ങി. മാ സംഘടന പ്രഖ്യാപിച്ച 1000 രൂപ ഓണ സമ്മാനത്തിന് പിന്നാലെയാണ് യൂസഫലിയുടെ ഓണക്കിറ്റും എത്തിയത്.പാഷാണം ഷാജി , ടിനി ടോം, ഹരിശ്രീ മാര്‍ട്ടിന്‍, കോട്ടയം നസീര്‍, കലാഭവന്‍ ജോഷി, കലാഭവന്‍ നവാസ്, കലാഭവന്‍ പ്രജോദ്, കലാഭവന്‍ ഷാജോണ്‍, വിനോദ് കെടാമംഗലം, തുടങ്ങിയവര്‍ പങ്കെടുത്തു. നാദിര്‍ഷയില്‍ നിന്ന് ഏലൂര്‍ ജോര്‍ജ്, സൈനന്‍ കെടാമംഗലം, സുമേഷ് തുടങ്ങിയവര്‍ ഭക്ഷ്യകിറ്റ് ഏറ്റുവാങ്ങി.
English Summary : MA Yousafali With a helping hand to mimicry artists
മുംബൈ: ഭീമ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്നമനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി(84) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 1.30നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് മരണവിവരം ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. ശനിയാഴ്ച അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ അദ്ദേഹം ഐസിയുവിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ആരോഗ്യാവസ്ഥ വഷളായി അദ്ദേഹത്തിന്റെ മരണം.2018 ജനുവരി 1ന് പുനെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് സ്റ്റാന്‍ സ്വാമിയെ അറസ്റ്റുചെയ്യുന്നത്.
English Summary:Human rights activist Stan Swamy has died
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹീന്ദ്രസിംഗ് ധോണിയുടെ വണ്ടിപ്രാന്ത് അങ്ങാടിപ്പാട്ടാണ്. ബൈക്ക്, കാര്‍ ഉള്‍പ്പെടെ വലിയൊരു ശേഖരം തന്നെ മഹിക്ക് സ്വന്തമായുണ്ട്. വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് നല്‍കിയ വണ്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. വിന്റേജ് ബീറ്റിലാണ് മഹി ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയത്. തന്റെ പുതിയ കാറിന് നന്ദി പറഞ്ഞ് സാക്ഷി സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതോടെയാണ് സമ്മാനം വാര്‍ത്തകളില്‍ നിറഞ്ഞത്. വിന്റേജ് ബീറ്റിലാണെങ്കിലും ഏതു വര്‍ഷത്തെ മോഡലാണ് എന്ന് വ്യക്തമല്ല.
English Summary: Mahi gives his wife a vintage car on her wedding anniversary
ബോളിവുഡിലും സംവിധാനം ചെയ്തുന്നത് കണ്ണൻ തന്നെ ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. മോളിവുഡിൽ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രം കണ്ണൻ താമരക്കുളം തന്നെ ബോളിവുഡിൽ സംവിധാനം ചെയ്യും. മലയാളത്തിൽ എത്തുന്ന “ഉടുമ്പ്”ൽ സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാർ. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രത്തിൽ മൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു.
രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം.വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. ആക്ഷൻ പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.
കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന- രാജീവ് ആലുങ്കൽ, ഹരി നാരായണൻ, കണ്ണൻ താമരക്കുളം, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, ബിസിനസ് കോർഡിനേറ്റർ- ഷാനു പരപ്പനങ്ങാടി, പവൻകുമാർ, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഒരു എന്റർട്രെയിനെർ ത്രില്ലെർ മൂവി ആണ് ഉടുമ്പ്. കേരളം ഏറെ ചർച്ച ചെയ്ത സൂപ്പർ ഹിറ്റ് മൂവി പട്ടാഭിരാമൻ ആണ് കണ്ണൻ താമരക്കുളത്തിന്റെ മുൻപ് റിലീസ് ചെയ്ത സിനിമ. ആക്ഷൻ കിംഗ് അർജുൻ മുഖ്യ വേഷത്തിൽ വരുന്ന മലയാളം,തമിഴ് സിനിമ “വിരുന്ന്” ആണ് ഇനി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന കണ്ണന്റെ ചിത്രം.
English Summary: Kannan Thamarakulam’s “Udumpu” to Hindi
റഹ്മാൻ നായകനാവുന്ന സമാറ യുടെ ചിത്രീകരണം പൂർത്തിയായി . ചിത്രീകരണാനന്തര സാങ്കേതിക ജോലികൾ ധ്രുതഗതിയിൽ പുരോഗമിച്ചു വരുന്നു. പുതുമുഖ യുവ സംവിധായകൻ ചാൾസ് ജോസഫാണ് കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ” സമാറ ” യെ അണിയിച്ചൊരുക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെുത്തിയിട്ടില്ലാത്ത അണിയറ പ്രവർത്തകർ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ്റെ പേരു വെളിപ്പടുത്തിയിരിക്കുന്നു. ഹിന്ദിയിൽ ‘ബജ്റംഗി ബൈജാൻ’ , ‘ജോളി എൽ എൽ ബി 2’, ‘കശ്മീർ ഡെയ്‌ലി’, തമിഴിൽ ‘കാട്രു വെളിയിടൈ’, ‘വിശ്വരൂപം 2 ‘എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ മിർ സാർവാർ “സമാറ” യിലൂടെ റഹ്മാൻ്റെ വില്ലാനായി മലയാളത്തിൽ എത്തുന്നു. അക്ഷയ് കുമാറിൻ്റെ ” കേസരി” എന്ന സിനിമയിലെ മിർ സാർവാർ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന് വലിയ സ്വീകരണമാണ് ലഭിച്ചിരുന്നത്. തുടർന്ന് അക്ഷയ് കുമാറിൻ്റെ “ലക്ഷ്മി’ യിലും മിറിൻെറ സാന്നിധ്യം ശ്രദധേയമായിരുന്നു.ഫോറൻസിക് ആധാരമാക്കിയുള്ള ഒരു ഇൻവെസ്റ്റ്റിഗേഷൻ ത്രില്ലറാണ് പ്രമേയം. ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
‘ മൂത്തോനി ‘ലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു , രാഹുൽ മാധവ് , ബിനോജ് വില്ല്യ, വീർ ആര്യൻ, വിവിയ ശാന്ത്, നീത് ചൗധരി , ദിനേശ് ലാംബ, ഗോവിന്ദ് കൃഷ്ണാ, സോനാലി സുധൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ സമാറ ‘ യിൽ മർമ്മ പ്രധാനമായ മറ്റൊരു കഥാപാത്രമായി എത്തുന്നത് പ്രമുഖ നടൻ ഭരത് ആണ്. പ്രഗൽഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ . ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീത സംവിധാനം ദീപക് വാര്യർ,കലാ സംവിധാനം രഞ്ജിത്ത് കോത്താരി , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – വിഷ്‌ണു ഐക്കരശ്ശേരി , എന്നിവരാണ് അണിയറ സാങ്കേതിക വിദഗ്ധരിൽ പ്രധാനികൾ. ദിനേശ് കാശിയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പീക്കോക് ആർട്ട് ഹൗസിൻ്റെ ബാനറിൽഎം. കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നു നിമ്മിക്കുന്ന പ്രഥമ ചിത്രമായ ” സമാറ ” അടുത്തു തന്നെ പ്രദർശനത്തിനെത്തും.
സി. കെ. അജയ് കുമാർ,
പി ആർ ഓ
English Summary: Akshay Kumar’s villain goes to Malayalam as Rahman’s villain through Samara!
നാട്ടിന്‍പുറത്തെ പുതുമയുണര്‍ത്തുന്ന രസകരമായ കഥകളുമായി ‘തെമ്മാടിക്കുന്നിലെ താന്തോന്നികള്‍’ വരുന്നു. രണ്ടര പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഉടനെ ഒ ടി ടി യില്‍ റിലീസ് ചെയ്യും. പുതുമുഖ താരങ്ങളെ അണിനിരത്തി ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് തെമ്മാടിക്കുന്നിലെ താന്തോന്നികളുടെ കഥ പറയുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഗ്രാമവും ഗ്രാമീണ കഥകളും പ്രമേയമായി വരുന്ന ചിത്രം കൂടിയാണ് തെമ്മാടിക്കുന്നിലെ താന്തോന്നികള്‍.
നഗരമോ മോഡേണ്‍ ജീവിതമോ ഒന്നും സൂചിപ്പിക്കാതെ ഗ്രാമത്തിന്‍റെ കണ്ണീരും കയ്പും സുഗന്ധവും പേറുന്ന ഒരു ചിത്രമാണ് തെമ്മാടിക്കുന്നിലെ താന്തോന്നികളെന്ന് സംവിധായകന്‍ റോബിന്‍ ജോസഫ് പറഞ്ഞു. നാട്ടിന്‍പുറത്തെ നാല് ചെറുപ്പക്കാരുടെ കഥയാണ് ഈ സിനിമ. കളിയും ചിരിയുമായി നടക്കുന്ന അവര്‍ക്കിടയിലേക്ക് യാദൃശ്ചികമായി വന്നുചേരുന്ന ചില സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. നാട്ടിന്‍പുറത്തിന്‍റെ നന്മയും നിഷ്ക്കളങ്കതയും ഒക്കെ പറയുമ്പോഴും അപ്രതീക്ഷിതമായി വന്നുചേരുന്ന ചില ജീവിത പ്രതിസന്ധികളെ അതിജീവിക്കുന്ന കഥ കൂടിയാണ് തെമ്മാടിക്കുന്നിലെ താന്തോന്നികള്‍. ഗ്രാമമാണ് കഥാപശ്ചാത്തലമെങ്കിലും സമൂഹത്തിലെ ചില ജീര്‍ണ്ണതകളും ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ഫാമിലി എന്‍റര്‍ടെയ്നറായ തെമ്മാടിക്കുന്നിലെ താന്തോന്നികള്‍ തമാശയ്ക്കും ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും സംവിധായകന്‍ റോബിന്‍ ജോസഫ് പറയുന്നു. വൈക്കം, തലയോലപ്പറമ്പ്, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലായി രണ്ട് ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പാട്ടുകളാണുള്ളത്. ആക്ഷനും സസ്പെന്‍സും ത്രില്ലുമൊക്കെ തെമ്മാടിക്കുന്നിലെ താന്തോന്നികളുടെ മറ്റൊരു പുതുമ കൂടിയാണ്. ചിത്രം ഉടനെ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തും.
അഭിനേതാക്കള്‍- ആദി അനുച്ചന്‍, അനഘ ജോസ്, വര്‍ഷ പ്രസാദ്, പാഷാണം ഷാജി, സോഹന്‍ സീനുലാല്‍, എഡ്വേര്‍ഡ്, തല്‍ഹത്ത ബാബ്സ്, അലക്സ് ഷാരോണ്‍ ബാബു, റോയി തോമസ്, കോട്ടയം പുരുഷന്‍, വൈക്കം ദേവ്, റഷീദ് കലൂര്‍, റോബിന്‍ ജോണ്‍, ബേസില്‍ പോള്‍, ഷാജി വർഗ്ഗീസ്, ജോണി വര്‍ഗ്ഗീസ്, ഗീതാ വിജയന്‍, അംബിക മോഹന്‍, ജെസ്ന ജോസഫ്, ഉഷ വൈക്കം, ശാലിനി കൈതാരം ബാനര്‍- പ്ലാമ്പന്‍ ഫിലിംസ്, ബി സിനിമാസ്, സംവിധാനം-റോബിന്‍ ജോസഫ്, നിര്‍മ്മാണം- ഷാന്‍ വടകര, ബിജേഷ് വാസു, തിരക്കഥ, സംഭാഷണം-സ്മിനേഷ് മോഹനന്‍, സജി ജോസഫ്, ക്യാമറ-നാരായണസ്വാമി, ഗാനരചന- മുരുകന്‍ കാട്ടാക്കട, പ്രഭാകരന്‍ നറുകര, നിഷാദ് കൊടമന, എഡിറ്റര്‍ – അലക്സ് വര്‍ഗ്ഗീസ്,സംഗീതം- ഡോ.ഗൗതം രംഗന്‍, ഹരികുമാര്‍ ഹരേറാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാന്‍ വടകര, ആര്‍ട്ട്-ഗോവിന്ദരാജ്, മേക്കപ്പ്- രാജന്‍ മാസ്ക്ക്, വസ്ത്രാലങ്കാരം- രമേശ് കണ്ണൂര്‍, ഗായകര്‍- സുധീപ്, അന്‍വര്‍ സാദത്ത്, പി കെ സുനില്‍കുമാര്‍, രഞ്ജിനി ജോസ്, മീരാ രാമന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് ഗ്രാമം. അസോസിയേറ്റ് ഡയറക്ടര്‍ – ദിലീപ് നികേതന്‍, അങ്കിത് അലക്സ് ജോര്‍ജ്ജ്, അസിസ്റ്റന്‍റ് ഡയറക്ടര്‍- വിഷ്ണു ഇത്തിപ്പാറ,സൊണറ്റ് ജോസഫ്, മനു ജോസഫ്, സംഘട്ടനം- ഡ്രാഗണ്‍ ജിറോഷ്, ശബ്ദലേഖനം-ജയ്സണ്‍ ചാക്കോ, ഡി ഐ- രഞ്ജിത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- സക്കീര്‍ പ്ളാബന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ – കെ സ്റ്റുഡിയോ, പി ആര്‍ ഒ – പി ആര്‍ സുമേരന്‍
English Summary:OTT release ‘Thommadikkunnile Thanthonnikal’ directed by Robin Joseph
നടൻ അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്സീരീസ് ‘മോണിക്ക’ യുടെ ടെറ്റിൽ പോസ്റ്റർ റിലീസായി. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയില്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്രകഥാപാത്രങ്ങള്‍.
ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇതിന്‍റെ കഥ സഞ്ചരിക്കുന്നത്. തമാശയാണ് മോണിക്കയുടെ കേന്ദ്രപ്രമേയം. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെയായിരുന്നു ‘മോണിക്ക’യുടെ ചിത്രീകരണം. ചിത്രം ഉടനെ എത്തും.
അഭിനേതാക്കള്‍ – ശരത്ത് അപ്പാനി, രേഷ്മ ശരത്ത്, സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്ളാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, (കണ്ണന്‍) ഷൈനാസ് കൊല്ലം, രചന, സംവിധാനം- ശരത്ത് അപ്പാനി, നിര്‍മ്മാണം-വിഷ്ണു, തിരക്കഥ, സംഭാഷണം- മനു എസ് പ്ലാവില, ക്യാമറ-സിബി ജോസഫ്, വിസണ്‍ പാറമേല്‍ ജയപ്രകാശ്.എഡിറ്റിംഗ് & ഡി ഐ – ഫ്രാന്‍സിസ് ലൂയിസ്, സംഗീതം, പശ്ചാത്തല സംഗീതം – വിപിന്‍ ജോണ്‍സ്. ഗാനരചന- ശരത്ത് അപ്പാനി (മലയാളം) ദിവ്യ വിഷ്ണു (ഇംഗ്ലീഷ്), ടൈറ്റില്‍ സോങ്ങ് – അക്ഷയ്, ഗായിക – മായ അമ്പാടി, ആര്‍ട്ട് – കൃപേഷ് അയ്യപ്പന്‍കുട്ടി(കണ്ണന്‍), അസോസിയേറ്റ് ഡയറക്ടര്‍ – ഇര്‍ഫാന്‍ മുഹമ്മദ്. വിപിന്‍ ജോണ്‍സ്,ക്യാമറ അസിസ്റ്റന്‍റ് – ജോമോന്‍ കെ പി, സിങ്ക് സൗണ്ട്-ശരത്ത് ആര്യനാട്, സ്റ്റില്‍സ്-തൃശ്ശൂര്‍ കനേഡിയന്‍, പ്രൊഡക്ഷന്‍ മാനേജര്‍- അഫ്സല്‍ അപ്പാനി, കോസ്റ്റ്യൂംസ് -അഫ്രീന്‍ കല്ലേന്‍, കോസ്റ്റ്യും അസിസ്റ്റന്‍റ് – സാബിര്‍ സുലൈമാന്‍ & ഹേമ പിള്ള, പി ആര്‍ ഒ- പി ആര്‍ സുമേരന്‍
English Summary: Web series written and directed by actor Appani Sarath
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊഡേണ വാക്സിന് അനുമതി. സിപ്ല സമര്‍പ്പിച്ച ഇറക്കുമതി അപേക്ഷയ്ക്കാണ് ഡിസിജിഐ അനുമതി നല്‍കിയത്. ഡിസിജിഐ അനുമതി നല്‍കുന്ന നാലാമത്തെ വാക്സിനാണ് മൊഡേണ.
വാക്സിന്‍ മാനദണ്ഡങ്ങളില്‍ ഡിസിജിഐ നേരത്തെ ഇളവ് നല്‍കിയിരുന്നു. വിദേശ വാക്സിനുകള്‍ രാജ്യത്ത് പരീക്ഷണം നടത്തണം എന്ന് നിബന്ധനയാണ് ഡിസിജിഐ ഒഴിവാക്കിയത്. ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ക്കാണ് ഈ ഇളവ് ബാധകമാകുക.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിപ്ല മൊഡേണ വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചത്.
ന്യൂഡല്‍ഹി: ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് പുറത്തു പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ കേസ്. ബജ്രംഗ്ദള്‍ നേതാവ് പ്രവീണ്‍ ഭാട്ടിയുടെ പരാതിയിലാണ് ഉത്തര്‍പ്രദേശ് പൊലീസ് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്കെതിരെ കേസെടുത്തത്. ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് കുറ്റം. ട്വിറ്ററിനെതിരെ ഐടി നിയമവും ചുമത്തി. ട്വീറ്റ് ലൈഫ്’ എന്ന വിഭാഗത്തില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യയുടെ വികല ഭൂപടം തിങ്കളാഴ്ച രാത്രിയോടെ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതു രണ്ടാം തവണയാണ് ട്വിറ്റര്‍ ഭൂപട വിവാദത്തില്‍പെടുന്നത്. നേരത്തെ ലേയെ ജമ്മു കശ്മീരിന്റ ഭാഗമാക്കിയും ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയും ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പാലിക്കുന്നതിലെ തര്‍ക്കം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ട്വിറ്ററുമായി ഇടഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, ഭൂപട വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് പുതിയ ഡിജിറ്റല്‍ നിയമമെന്നു ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ എതിര്‍ക്കുന്നത്. നിയമം നടപ്പാക്കാത്തതിനാല്‍ ട്വിറ്ററിനു നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി. ഒരാഴ്ചകൂടി നിയന്ത്രണം വേണമെന്ന് അവലോകന യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാലാണ് നിയന്ത്രണങ്ങള്‍ തുടരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 18ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വരും. ടെസ്റ്റ് പോസിറ്റിവിറ്റി 6 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങള്‍ എ വിഭാഗത്തിലായിരിക്കും. 6 മുതല്‍ 12വരെയുള്ള സ്ഥലങ്ങള്‍ ബി, 12 മുതല്‍ 18വരെ സി, 18ന് മുകളില്‍ ഡി. മുന്‍പ് 24ന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. 165 പ്രദേശങ്ങളാണ് എ വിഭാഗത്തിലുള്ളത്. ബി വിഭാഗത്തില്‍ 473 തദ്ദേശ സ്ഥാപനങ്ങളും 316 പ്രദേശങ്ങള്‍ സി വിഭാഗത്തിലുണ്ട്. 80 പ്രദേശങ്ങള്‍ ഡി വിഭാഗത്തിലുമാണ്. ഈ വിഭാഗീകരണം അടിസ്ഥാനമാക്കി ആയിരിക്കും ഇന്ന് മുതല്‍ ഒരാഴ്ചത്തേയ്ക്ക് സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
English Summary: Restrictions one more week: Triple lockdown if TPR is above 18
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ എന്നിവരുമായി ഉന്നതതല കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിലെ ഭാവി വെല്ലുവിളികളും സേനയെ ആധുനികരിക്കുന്നതും സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്.
ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് മുന്നോട്ടുപോകാനുള്ള നിര്‍ദ്ദേശം സൈന്യത്തിന് യോഗം നല്‍കി. ശക്തമായ ഇടപെടല്‍ വേണമെന്ന് ഐക്യരാഷ്ട്ര സഭയിലും ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തികളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം ഭീഷണിയായിരിക്കെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതലയോഗം . ലഡാക്ക് സന്ദര്‍ശനം പൂര്‍ത്തിയാക്കി എത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് മേഖലയിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ജമ്മു ആക്രമണത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇന്നലെയും സംശയകരമായ സാഹചര്യത്തില്‍ ജമ്മുവില്‍ ഡ്രോണുകള്‍ കണ്ടെത്തി. ഇതോടെ സൈനികത്താവളങ്ങള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഞായറാഴ്ചത്തെ ഡ്രോണ്‍ ആക്രമണം എന്‍ഐഎ അന്വേഷിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
English Summary : Jammu drone attack: Defense measures discussed at review meeting