കർക്കിടത്തിൽ കഴിക്കാൻ വിളയിച്ച തേങ്ങാക്കൂട്ട് അട

കർക്കിടകമാസം ആഹാരത്തിലും മറ്റും വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കർക്കിടകത്തിൽ കഴിക്കാൻ ഒരു അട തയ്യാറാക്കാം.

ആവശ്യമായ സാധനങ്ങൾ

1 . അപ്പത്തിന്റെ അരിപ്പൊടി – ഒരു കപ്പ്
2 . തേങ്ങ – അരമുറി (ചിരകിയത് )
3 . അണ്ടിപ്പരിപ്പ് – 50 ഗ്രാo
4 . മുന്തിരി – 25 ഗ്രാം
5 . ഏലയ്ക്ക – 4 എണ്ണം പൊടിച്ചത്
6 . ഉപ്പ് – പാകത്തിന്
7 . പഞ്ചസാര – 4 വലിയ സ്പൂൺ
8 . ചൂടുവെള്ളം – മാവ് കുഴയ്ക്കാൻ വേണ്ടി

തയ്യാറാക്കുന്ന വിധം

  • ഒരു തവ ചൂടാക്കി തേങ്ങയും പഞ്ചസാരയും അണ്ടിപ്പരിപ്പും മുന്തിരിയും ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി വിളയിച്ചു വെയ്ക്കുക
  • മാവ് ചൂടുവെള്ളത്തിൽ നനച്ച് അടയുണ്ടാക്കാൻ പാകമാകുന്ന രീതിയിൽ മാവും ഉപ്പും ചേർത്ത് കുഴച്ചെടുക്കുക.
  • വാഴ ഇലയിൽ കുറച്ച് മാവെടുത്ത് പരത്തി വിളയിച്ച കൂട്ടുവെച്ച് അടച്ച് ആവിയിൽ വേവിച്ചെടുക്കുകയോ ദോശക്കല്ലിൽ ചുട്ടെടുക്കുകയോ ചെയ്യാം.
admin:
Related Post