കാൻസറിനെതിരെ കാബേജ്

അർബുദകോശങ്ങളെ നശിപ്പിക്കാൻ കഴിയുന്ന രാസസംയുക്തമാണ് സൾഫൊറാഫെൻ, ഇതാകട്ടെ കോളിഫ്ലവർ, കാബേജ് , ബ്രോക്കോളി എന്നിവയിൽ ധാരാളമായി കണ്ടുവരുന്നു. ഇതിൽതന്നെ ബ്രോക്കൊളിയാണ് ഔഷധഗുണത്തിൽ മുൻപിൽ.

ഏറ്റവും ശക്തമായ മറ്റൊരു അർബുദനിവാരണിയാണ് വൈറ്റമിൻ സി. ഇതും , ബീറ്റാകരോട്ടിൻ , കാൽസ്യം , ഇരുമ്പ് എന്നീ ഘടകങ്ങളും കാബേജിൽ അടങ്ങിയിട്ടുണ്ട്. മുള്ളങ്കി , വെള്ളരിക്ക, ഉലുവ, പാവയ്ക്ക എന്നിവയാണ് ഒപ്പം വെയ്ക്കാവുന്ന മറ്റ് കായ്കനികൾ.

കയ്പുള്ള പച്ചക്കറികൾക്ക് എല്ലാം തന്നെ ഔഷധഗുണങ്ങൾ ഉണ്ട്. ഇവ പ്രമേഹ രോഗികൾക്കും ഗുണകരമത്രെ. വെള്ളരിക്കയും പ്രമേഹത്തിനും കാൻസറിനും പ്രതിരോധം സൃഷ്ടിക്കുന്ന പച്ചക്കറിയാണ്.

admin:
Related Post