Home Blog Page 601

കടകംപള്ളിക്ക് മനോരോഗമാണെന്ന് കെ.സുരേന്ദ്രന്‍

0

പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരെന്റെ യാത്ര അതീവ സുരക്ഷാ വീഴ്ച്ചയാണെന്ന്  വിമര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍.പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാൻ എസ്. പി. ജിക്കറിയാം എന്നും . അതിന് കടകംപള്ളി വേവലാതിപ്പെടേണ്ടആവിശ്യം ഇല്ലെന്നും  ഇത് ഒരു തരം മനോരോഗമാണെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു .

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം

പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാൻ എസ്. പി. ജിക്കറിയാം. അതിന് കടകംപള്ളി വേവലാതിപ്പെടേണ്ട. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കുന്നത് പി. എം. ഓ ആണ്. വിവരക്കേട് പറയുന്നതിന് ഒരതിരുണ്ട്. മുഖ്യമന്ത്രിയോടൊപ്പം രാജിവിനെ ഇരുത്തി യാത്ര ചെയ്യുകമാത്രമല്ല പി. ആർ. ഡി നൽകിയ പരസ്യത്തിൽ കൂടെ ഇരുത്തിയവരാണ് പ്രോട്ടോക്കോളിനെക്കുറിച്ച് പ്രസംഗിക്കുന്നത്. ഇത് ഒരു തരം മനോരോഗമാണ്. പണ്ട് മോദിയോട് കാണിച്ചത് ഇപ്പോൾ കുമ്മനത്തിനോട് കാണിക്കുന്നു എന്നു മാത്രം. കടകംപള്ളിയേക്കാൾ ഭേദം എം. എം മണിയാണെന്ന് തോന്നിപ്പോകുന്നു.

കുമ്മനത്തിന്റെ മെട്രോ യാത്ര അതീവ സുരക്ഷാ വീഴ്ച്ച : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

0

കൊച്ചി മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ യാത്ര വിവാദമാകുന്നു . നേരത്തെ നിശ്ചയിച്ച പട്ടികയില്‍ ഉള്‍പ്പെടാത്ത ഒരാള്‍ പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്തത് സുരക്ഷാ വീഴ്ച ആണെന്നും . സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . ഔചിത്യമര്യാദ ഇല്ലായ് മാത്രമല്ല ഇത്. മുന്‍പ് പ്രധാനമന്ത്രി കേരളത്തില്‍ എത്തിയപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം താന്‍ പങ്കെടുത്ത മറ്റൊരു വേദിയില്‍ ഇതേ വ്യക്തി യാതൊരു കാര്യവുമില്ലായെ ഇരിക്കുന്നുണ്ടായിരുന്നുവെന്നും കടകംപള്ളി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു .

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം

സുരക്ഷാ വീഴ്ച്ച പരിശോധിക്കണം. കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത ഒരാൾ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണ്. SPG അത് പരിശോധിക്കേണ്ടതാണ്. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാൻ ഇ.ശ്രീധരനെയുമടക്കം വേദിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂർണമായും ഔദ്യോഗികമായ പരിപാടിയിൽ ഇടിച്ചു കയറാൻ അനുവദിച്ചത്. പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് ഇതെന്ന് ഓർക്കണം. ഇ.ശ്രീധരൻ, ഗവർണർ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതും, ഈ കടന്നുകയറലും ചേർത്ത് കാണണം. സ്ഥലം MLA P.T തോമസിനെ ഉൾപ്പെടുത്താനും തയ്യാറായില്ല.
ഔചിത്യമര്യാദ ഇല്ലായ്മ മാത്രമല്ല ഇത്. സുരക്ഷാവീഴ്ച്ചയായി തന്നെ കണക്കാക്കണം. ഇതാദ്യമായല്ല പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്നത്. അന്നൊന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഞാൻ പങ്കെടുത്ത മറ്റൊരു വേദിയിലും ഇതേ വ്യക്തി യാതൊരു കാര്യവുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമല്ല ഇവിടെ പറയുന്നത്. ബ്ലൂ ബുക്ക് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങളും കർശനമായ പ്രോട്ടോക്കോൾ വ്യവസ്ഥകളും പാലിക്കപ്പെടേണ്ടതാണ്. അത് ലംഘിക്കുന്നവർ രാജ്യത്തെ ഭരണ സംവിധാനത്തെയാണ് അപമാനിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്തു – ചിത്രങ്ങൾ കാണാം

0

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എംപി, മേയര്‍ സൗമിനി ജയിന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ മാനെജിങ് ഡയറക്റ്റര്‍ ഏലിയാസ് ജോര്‍ജ് എന്നിവരും പങ്കെടുത്തു.

കൊച്ചിയിലെത്തിയ പ്രധാനമന്ത്രി പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും തിരിച്ചും യാത്ര ചെയ്തു .പാ​​​ലാ​​​രി​​​വ​​​ട്ടം മെ​​​ട്രോ സ്റ്റേ​​​ഷ​​​നിൽ  നാ​​​ട മു​​​റി​​​ച്ചാണ് മെ​​​ട്രോ യാ​​​ത്ര പ്രധാനമന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തത്.ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മെട്രൊമാന്‍ ഇ. ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും മോദിക്കൊപ്പം ആദ്യയാത്രയില്‍ മോദിക്കൊപ്പം സഞ്ചരിച്ചു. മെട്രോ യാത്രയ്ക്കായി ഉള്ള കൊച്ചി വണ്‍ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു ⇒

സല്‍മാന്‍ ഖാനും കത്രീന കൈഫും വീണ്ടും ഒന്നിക്കുന്നു

0

സല്‍മാന്‍ ഖാനും കത്രീന കൈഫും അഞ്ച് വര്‍ഷത്തിനു ശേഷം ഒന്നിച്ചു അഭിനയിക്കുന്ന ചിത്രമാണ്  ‘ടൈഗര്‍ സിന്ദാ ഹെ’ . ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഫോട്ടോ സല്‍മാന്‍ ഖാനാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു . ടൈഗര്‍ സിന്ദാ ഹെക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സൽമാൻ ചിത്രം ട്വിറ്ററിൽ  പങ്കുവെച്ചത്. രണ്‍ബീറുമായുളള ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം കത്രീന മുന്‍ കാമുകന്‍ സല്‍മാന്‍ ഖാനുമായി വീണ്ടും സൗഹൃദത്തിലായി എന്ന് ചിലമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ചിത്രത്തിലെ ഒരു ഫോട്ടോയാണ്  സല്‍മാന്‍ ഖാനാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത് .അലി അബ്ബാസ് സഫര്‍ ആണ് ‘ടൈഗര്‍ സിന്ദാ ഹെ’ സംവിധാനം ചെയ്യുന്നത്. 2012 ല്‍ പുറത്തിറങ്ങിയ ‘എക് ത ടൈഗറി’ന്റെ രണ്ടാം ഭാഗമാണ് ‘ടൈഗര്‍ സിന്ദാ ഹെ’ .

‘ടൈഗര്‍ സിന്ദാ ഹെ’ കൂടുതൽ ചിത്രങ്ങൾ കാണാംക്ലിക്ക് ചെയ്യു  

കുമ്മനത്തെ കളിയാക്കി കടകംപള്ളി സുരേന്ദ്രൻ

0

തിരുവനന്തപുരം: മെട്രോ ഉദ്ഘാടന വേദിയിൽ ഇ.ശ്രീധരനും ചെന്നിത്തലയെയും   ഉ ണ്ടാകുമെന്ന കുമ്മനത്തിന്‍റെ പ്രഖ്യാപനം അല്പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അപേക്ഷപ്രകാരം ശ്രീധരനെയും ,രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്താം എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു .മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം പ്രഖ്യാപിക്കുന്നതിന് മുൻപ് കുമ്മനം ഇത് പ്രഖ്യാപിച്ചത് അല്പ്പത്തരമാണെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു .പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താണ് കാര്യമെന്നും കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു.

മെ​ട്രോ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ശ്രീ​ധ​ര​നു​ണ്ടാകും : കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

0

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ ഉ​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​നധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അറിയിച്ചു . ഇ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത് അന്നും  പ്ര​തി​പ​ക്ഷ നേ​താ​വി​നും വേദിയിൽ ഇടമുണ്ടാകും എന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അ​റി​യി​പ്പ് ല​ഭി​ച്ച​തായി കു​മ്മ​നം പ​റ​ഞ്ഞു.

ജൈവ കളനാശിനി എങ്ങനെ ഉണ്ടാക്കാം

0

കൊട്ടാരക്കര പെരുംകുളം സ്വദേശി സി നരേന്ദ്രനാഥ്‌ ഉണ്ടാക്കിയ ജൈവ കളനാശിനിയുടെ നിർമാണരീതി

ചേരുവകൾ

നീറ്റുകക്ക : 3 കിലോ
വെള്ളം : 12 ലിറ്റർ
കല്ലുപ്പ് : 4 കിലോ
വേപ്പെണ്ണ :2 ലിറ്റര്‍
ഗോമൂത്രം ;3 ലിറ്റർ (പശുവിൽ നിന്നും നേരിട്ട് സംഭരിച്ചത് )

നീറ്റുകക്ക 12 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 മണിക്കൂര്‍ വെയ്ക്കുക.ഇതില്‍നിന്ന് ഏഴുലിറ്റര്‍ തെളിവെള്ളം ഊറ്റി എടുക്കുക.  (ബാക്കി ലായിനി മറ്റുപച്ചക്കറികളുടെയും വാഴയുടെയും ചുവട്ടിൽ ദൂരെമാറ്റി തളിച്ച് കൊടുക്കാം ).ഇതിൽ 4 കിലോ പരൽ ഉപ്പിട്ട് നന്നായി ഇളക്കുക .ഇതിനോടൊപ്പം ഗോമൂത്രം ഒഴിച്ചു നന്നായി ഇളക്കുക .അതിനുശേഷം വേപ്പെണ്ണ ഒഴിച്ചു 10 മിനിറ്റ് കമ്പുകൊണ്ട് നന്നായി ഇളക്കുക .അതിനുശേഷം 3 മണിക്കൂർ അനക്കാതെ വെക്കുക .അതിനുശേഷം ലായനിയിൽ പൊന്തി നിൽക്കുന്ന വേപ്പെണ്ണ ഒരു സ്റ്റീൽ ചായ അരിപ്പകൊണ്ട് കോരി വേറെയൊരു പാത്രത്തിൽ സംഭരിക്കുക ( കോരി മാറ്റിയ വേപ്പണ്ണ രണ്ടാമതും ഉപയോഗികാം അതിന്റെ കൂടെ 1 ലിറ്റർ പുതിയ വേപ്പെണ്ണ ചേർത്താൽ മതി ) .പിന്നീട് ഒരു തോർത്ത് ഉപയോഗിച്ച് ലായിനി നന്നായി അരിച്ചെടുക്കണം .ഈ ലായിനി ഒന്നോ രണ്ടോ മാസം ഇരിക്കും .

ഉപയോഗം 

നല്ല തെളിഞ്ഞ അന്തരീക്ഷത്തിൽ കലകളുടെ മുകളിലും ചുവട്ടിലും നന്നായി വീഴത്തക്കവണ്ണം സ്പ്രേയർ ഉപയോഗിച്ച് തളിക്കുക .നേരത്തെ സൂചിപ്പിച്ച അളവിലുള്ള കളനാശിനി 10 സെന്റ് സ്ഥലത്തു ഉപയോഗിക്കാം .പച്ചക്കറികൾ കിഴങ്ങുവര്ഗങ്ങൾ ,നെല്ല് ,മുതലായവ കൃഷി ചെയ്യുന്ന സ്ഥലത്ത് ഇത് ഉപയോഗിക്കരുത് .കൃഷികൾ നശിച്ചുപോകാൻ ഇത് കാരണമാകും .ഈ കൂട്ട് നേർപ്പിക്കാൻ പാടില്ല .ഉണ്ടാക്കിയത് പോലെ തന്നെ ഉപയോഗിക്കണം .10 ദിവസത്തിനകം കളകൾ പൂർണമായി നശിക്കും .രണ്ടാമതും മൂന്നാമതും ഉണ്ടാക്കുമ്പോൾ അരിച്ചു മാറ്റിയെടുത്ത വേപ്പെണ്ണക്കൊപ്പം ഒരു ലിറ്റർ പുതിയ  വേപ്പണ്ണ കൂടി ഒഴിച്ചു ഇളകിയാൽ മതി .

സി :നരേന്ദ്രനാഥ്

കൊട്ടാരക്കര

 

 

ഒരു സിനിമാക്കാരൻ’ന്റെ ആദ്യ ഗാനത്തിന് 24 മണിക്കൂറുകൾ തികയും മുമ്പേ 2 ലക്ഷത്തിലധികം വ്യൂസ്

0

ജൂൺ 10, 2017, കൊച്ചി: ‘ഒരു സിനിമാക്കാരൻ’ന്റെ ആദ്യ സോങ്ങ് വീഡിയോ 24 മണിക്കൂറുകൾ തികയും മുമ്പേ 2 ലക്ഷത്തിലധികം വ്യൂസ് നേടി. വിനീത് ശ്രീനിവാസനും രജീഷ വിജയനും അഭിനയിച്ച “ഒഴുകിയൊഴുകി” എന്ന തുടങ്ങുന്ന ഈ മനോഹര ഗാനം ഇന്നലെയാണ് ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്. ബിജിബാൽ ഈണം പകർന്ന ഗാനം ഹരിചരണും ശ്വേത മോഹനും ആലപിച്ചിരിക്കുന്നു. ഗാനരചന റഫീഖ് അഹമ്മദാണ്.

ലിയോ തദേവൂസ് സംവിധാനം നിർവഹിക്കുന്ന ‘ഒരു സിനിമാക്കാരൻ’ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും രജീഷ വിജയനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബുഅനുശ്രീരഞ്ജി പണിക്കർഗ്രിഗറി എന്നിവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സുധീർ സുരേന്ദ്രനും ചിത്രസംയോജനം രഞ്ജൻ എബ്രഹാമുമാണ്ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കരാണ് ചിത്രം നിർമിച്ചിട്ടുള്ളത്.

ഒഴുകിയൊഴുകി ഒഫീഷ്യൽ സോങ്ങ് കാണാം 

ഫസൽ വധക്കേസിൽ ആർഎസ്എസിന് പങ്ക് ഉണ്ടെന്ന മൊ‍ഴി നിഷേധിച്ച് സുബീഷ്

0

കണ്ണൂർ : ഫസല്‍ വധക്കേസില്‍ ആര്‍എസ്എസിന് ബന്ധമുണ്ടെന്ന മൊഴി നിഷേധിച്ച് സുബീഷ്. 3 ദിവസം കുടിക്കാന്‍ വെള്ളം പോലും നല്‍കാതെ പോലീസ് കസ്റ്റഡിയിൽ വച്ചുച്ചവെന്നും . കുടുംബത്തെയടക്കം കുടുക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയതായും, ജയരാജനടക്കമുള്ളവര്‍ ആസമയം പൊലീസിനെ വിളിച്ചിരുന്നുവെന്നും . സ്വന്തം ഇഷ്ടപ്രകാരം ഒരു മൊ‍ഴിയും നൽകിയിട്ടില്ലെന്നും കണ്ണൂരില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ സുബീഷ് പറഞ്ഞു. പൊലീസ് എഴുതി തയ്യാറാക്കിയ കുറിപ്പ് തന്നെ കൊണ്ട് വായിപ്പിപികുകയായിരുനെന്നും ,തന്റെ പേരില്‍ പുറത്ത് വന്ന ഫോണ്‍ സംഭാഷണവും വ്യാജമെന്നും വാർത്താ സമ്മേളനത്തിൽ സുബീഷ് പറഞ്ഞു . ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തതെന്നും സുബീഷ് കൂട്ടിച്ചേര്‍ത്തു. മര്‍ദിച്ച് പറയിപ്പിച്ചതായി നേരത്തെ  സുബീഷ് മജിസ്ട്രേറ്റിനു മൊഴി നല്‍കിയിരുന്നു.

സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം “കരു”

0

പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രമായ ‘കരു’വിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. കരു എന്നാല്‍ ‘പിറക്കാത്ത കുഞ്ഞ്’ എന്നാണ് അര്‍ഥം. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനായ എ. എൽ. വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഹൊറർ ചിത്രമായാണ് കരു പുറത്തിറങ്ങുന്നത്. സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം കൂടിയായ ഈ ചിത്രം തെലുങ്കിലും പുറത്തിറങ്ങുന്നുണ്ട്. നാഗ ശൗര്യയാണ് ഈ ചിത്രത്തിലെ നായകന്‍. തമിഴ് നാട്ടുകാരിയാണെങ്കിലും ഒരു തമിഴ് ചിത്രത്തിൽപോലും സായ് പല്ലവി അഭിനയിച്ചിരുന്നില്ല.

ഇതിനു പുറമെ മലയാളത്തിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചാര്‍ലിയുടെ തമിഴ് പതിപ്പിലും സായ് തന്നെയാണ് നായിക. മാധവനാണ് ഈ ചിത്രത്തിൽ ദുൽക്കറിന്റെ വേഷത്തിൽ നായകനായി എത്തുന്നത്. ഈ ചിത്രവും സംവിധാനം ചെയ്യുന്നത് എ എൽ വിജയ് തന്നെയാണ്.

സർക്കാരിന്റെ പുതിയ മദ്യനയം

0

കേരളത്തിൽ സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്‍റെ മദ്യനയത്തിന് ശേഷം ലഹരിയുടെ ഉപയോഗം കൂടിയെന്നും യുഡിഎഫിന്റെ മദ്യനയം സമ്പൂർണ പരാജയം ആയിരുന്നുവെന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു .യുഡിഎഫിന്റെ മദ്യനയം മൂലം സർക്കാരിനു ടൂറിസം വരുമാനത്തിൽ വലിയനഷ്ടം വന്നു എന്നും അദ്ദേഹം പറഞ്ഞു .

പാതയോരത്തെ ബാറുകൾ മാറ്റിസ്ഥാപിക്കാന്‍ അനുമതിനൽകി .

മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 വയസ്സാക്കി ഉയര്‍ത്തി.

ബാറുകളുടെ പ്രവൃത്തിസമയം രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാക്കി.

ടൂറിസം മേഖലയിൽ പ്രവർത്തനസമയം രാവിലെ 10 മുതൽ രാത്രി 11 വരെആക്കി

സംസ്ഥാനത്ത് നിയമപ്രശ്നങ്ങളില്ലാത്ത മുഴുവന്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ ബാറുകളും തുറക്കും .

ത്രീ സ്റ്റാറിന് താഴെ നിലവാരമുള്ളവയ്ക്ക് ബിയര്‍ ആന്‍റ് വൈന്‍ ലൈസന്‍സ് നല്‍കും

ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകളില്‍ ഇനി മുതല്‍ കള്ളും ലഭ്യമാക്കും.

 

 

കത്രീന കെയ്ഫ് രണ്‍ബീര്‍ കപൂർ ചിത്രം ജഗ്ഗ ജസൂസ്

0

രൺബീർ കപൂറും കത്രീന കൈഫും അഭിനയിക്കു പുതിയ ചിത്രമാണ് ജഗ്ഗ ജസൂസ് .’ബര്‍ഫി’ യ്ക്ക് ശേഷം അനുരാഗ് ബാസു ഒരുക്കുന്ന ചിത്രമാണ് ജഗ്ഗ ജസൂസ്.പ്രണയബന്ധം അവസാനിപിച്ചതിനു ശേഷം രൺബീറും കത്രീനയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്ന പ്രതേകതയും ഇതിനിനുണ്ട് .ജഗ്ഗ ജാസൂസി’ൽ 29പാട്ടുകൾ ആണുള്ളത് .ഇതിലെ രൺബീറിന്റെ കഥാപാത്രത്തിന് വിക്കുണ്ട്.പക്ഷെ പാട്ട് പാടുമ്പോൾ അയാൾക്ക് വിക്കില്ല .അതിനാൽ വികാരപ്രകടനത്തിന്‌ അയാൾ ആശ്രയിക്കുന്നത് പാട്ടിനെയാണ്.കാണാതായ തന്റെ പിതാവിനെ തിരക്കിയിറങ്ങുന്ന ഡിറ്റക്ടീവ് ആയാണ് രണ്‍ബീര്‍ അഭിനയിക്കുന്നത് .അയാളുടെ സഹായിയാണ് കത്രീന കെയ്ഫ് അഭിനയിക്കുന്നത് .ജൂലൈ 14 ന് ചിത്രം തിയേറ്ററിലെത്തും.