മലയാള സിനിമയില്‍ രണ്ടു ചേരികൾ രൂപപ്പെടുന്നു

കൊച്ചി: യുവനടിക്കു നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമയില്‍ രണ്ടു ചേരികൾ  രൂപപ്പെടുന്നു.ദിലീപിനെ അനുകൂലിച്ച് നിരവധിപ്പേര്‍ രംഗത്തുവന്നിരുന്നു.എന്നാൽ എതിർക്കുന്നവർ അത് പ്രകടമാക്കാതിരിക്കുകയാണെന്നാണ് വിവരം .സിനിമയിലെ കൂടുതൽ പേരും തര്‍ക്കത്തില്‍ ഇടപെടാത്തവരും ഇരു വിഭാഗത്തിൽ പെടാത്തവരുമാണ്. ദിലീപിന് അനുകൂലമായി  സംസാരിക്കാന്‍ ഭൂരിപക്ഷവും കൂട്ടാക്കുന്നില്ല. ദിലീപിന് പിന്തുണ നല്‍കിയാല്‍ നടിക്ക് എതിരായി സംസാരിക്കുന്നു എന്ന് ജനം കരുതും എന്ന ഭയമാണ്  ഇവര്‍ക്ക് .

നാദിര്‍ഷ, സലിംകുമാര്‍, രഞ്ജിത്ത്, സംവിധായകന്‍ ലാല്‍ജോസ്, നടന്‍ അജുവര്‍ഗ്ഗീസ് എന്നിവര്‍ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.കൂടുതൽ ആൾക്കാരും നടിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും ദിലീപിനെ എതിര്‍ത്തിട്ടില്ല. അമ്മയുടെ യോഗം ചേരാനിരിക്കെ പുതിയതായി രൂപപ്പെട്ട വനിതാ സംഘടന സംഭവം ചര്‍ച്ച ചെയ്യപ്പെടും എന്നാണ് വിവരം. ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശങ്ങളിൽ നടിക്കു പിന്തുണയുമായി മലയാള സിനിമയിലെ വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടന വിമൻ ഇൻ കളക്ടീവ് രംഗത്തു വന്നിരുന്നു .

 

 

 

 

 

admin:
Related Post