HomeNewsനടിയെ ആക്രമിച്ച കേസ്: ദിലീപും നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്‍കി

നടിയെ ആക്രമിച്ച കേസ്: ദിലീപും നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി: നടിക്കെതിരായി നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നടൻ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിർഷയും ഡിജിപിക്ക് പരാതി നൽകി. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു എന്നയാൾ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി .ഇതുമായി ബന്ധപ്പെട്ട് നാദിർഷയെയും ദിലീപിന്‍റെ സഹായിയേയും ഇയാൾ നിരന്തരം ഭീഷണി പെടുത്തി എന്നും പരാതിയിൽ പറയുന്നു .നടി ആക്രമിക്കപ്പെട്ടകേസിൽ ദിലീപിന്‍റെ പേര് പറയാതിരിക്കണമെങ്കിൽ പണം നൽകണമെന്നുമായിരുന്നു ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഫോൺ സംഭാഷണത്തിന്‍റെ തെളിവുകളും ദിലീപ് ഹാജരാക്കിയിട്ടുണ്ട് .

RELATED ARTICLES
- Advertisment -
Google search engine

Most Popular