ന്യൂഡൽഹി: ബാങ്ക് ജീവനക്കാർ ഓഗസ്റ്റ് 22ന് രാജ്യവ്യാപകമായി പണിമുടക്കു നടത്തും .ബാങ്കുകളുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത് . പണിമുടക്ക് നടത്തുന്ന കാര്യം ചൂണ്ടിക്കാട്ടി യൂണിയൻ അധികൃതർക്കു നോട്ടീസ് നൽകി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് പണുമുടക്കെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

