Home Blog Page 595

രമേഷ്‌ പിഷാരടി സംവിധായകനാകുന്നു

0

നടനും അവതാരകനുമായ രമേശ് പിഷാരടി സംവിധായകനാകുന്നു. പഞ്ചവര്‍ണ്ണതത്ത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന ഹരി പി നായരും പിഷാരടിയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയറാമും നായകന്മാരാകുന്നു.അനുശ്രീയാണ് നായിക.മണിയന്‍പിള്ള രാജുവാണ് ചിത്രം  നിര്‍മ്മിക്കുന്നത് .പാട്ടുകള്‍ക്ക് പ്രധാന്യം കൊടുക്കുന്ന സിനിമയില്‍ മൂന്ന് ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് എം ജയചന്ദ്രനാണ്. പശ്ചാതല സംഗീതം ഔസേപ്പച്ചനാണ്. രസകരമായ ഒരു അവതരണ ഗാനം നല്‍കുന്നത് നാദിര്‍ഷയുമാണ്.

 

“ഹര ഹര മഹാദേവകി” സെപ്റ്റംബർ 29 ന് പ്രദർശനത്തിനെത്തുന്നു

0

വൻ തന്തിരൻ’ എന്ന സിനിമയുടെ വിജയത്തോടെ തമിഴ് സിനിമയിലെ യുവനായക നിരയിൽ  ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത് തന്റെ മൂല്യം ഉയർത്തിയിരിക്കയാണ് ഗൗതം കാർത്തിക്ക്.  “ഹര ഹര മഹാദേവകി” എന്നാണ് ഗൗതം കാർത്തിക്കിന്റെ പുതിയ സിനിമയുടെ പേര്. പേര് പോലെ തന്നെ ആദ്യന്തം നർമ്മരസപ്രദമായ പ്രണയ കഥയാണ് ചിത്രത്തിന്റേത്. നിക്കി ഗൽറാണിയാണ് ഗൗതമിന്റെ നായിക. നവാഗതനായ പീറ്റർ.ജെ.സന്തോഷ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു.

“ഈ പടത്തിന്റെ കഥയും ഗാനങ്ങളും കേട്ടപ്പോൾ തന്നെ ഇത് ‘മിസ് ചെയ്യരുത് ‘ എന്ന് ഞാൻ തീരുമാനിച്ചു. യുവാക്കൾക്ക് ഇഷ്ടപ്പെടുന്ന പുതമയുള്ള കഥയും , അവതരണത്തിലെ പുതുമയും വ്യത്യസ്തയുമൊക്കെയാണ് “ഹര ഹര മഹാദേവകി”യിൽ നായകനാവാൻ എന്നെ പ്രേരിപ്പിച്ചത്. ഭാഷാ സംസ്ക്കാങ്ങൾക്ക് അതീതമായി എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിയ്ക്കും ഇത് എന്ന വിശ്വാസം എനിയ്ക്കുണ്ട്.ഇതു പോലുള്ള വൈവിധ്യമാർന്ന സിനിമകൾ ഉണ്ടാവണം. അല്ലെങ്കിൽ ഒരേ പോലുള്ള സിനിമകൾ കണ്ട് മടുപ്പാവും. “ഹര ഹര മഹാദേവകി” തമിഴ് സിനിമയിലെ ട്രെന്റ് സെറ്റർ യൂത്ത് മൂവി ആയിരിക്കും.നായിക നിക്കിയും ഞാനും തമ്മിലുള്ള ഓരോ രംഗവും യുവ പ്രേക്ഷകരെ ഹരം കൊള്ളിയ്ക്കും. എല്ലാവരോടും വളരെ പെട്ടെന്ന് അടുക്കുകയും അടുത്തിടപഴകുകയും ചെയ്യുന്ന പ്രകൃതമാണ് അവരുടേത്. ഈ സിനിമക്ക്  വേണ്ടി നിക്കി നൽകിയ സഹകരണവും അവരുടെ ഡെഡിക്കേഷനും  പ്രശംസനീയമാണ്. യുവാക്കൾക്ക്  ആഘോഷമായിരിയ്ക്കും ഈ ചിത്രം. ”  നായകൻ ഗൗതം കാർത്തിക്ക് പറഞ്ഞു.

ആർ.കെ.സുരേഷ്, മനോബാല, മൊട്ട രാജേന്ദ്രൻ,കരുണാകരൻ, സതീഷ്, രവിമരിയാ,ബാല ശരവണൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബാലമുരളി ബാല ഛായാഗ്രഹണവും ശെൽവകുമാർ സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു.ബിഗ് ഗോസ്റ്റ് ഫിലിംസിന്റെ സഹകരണത്തോടെ എസ്. തങ്കരാജ്  തങ്കം സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച “ഹര ഹര മഹാദേവകി”

.

സി.കെ.അജയ് കുമാർ, പിആർഒ

വിവാദങ്ങള്‍ക്ക് വിരാമമിട്ട് വിഷാലിന്റെ ശണ്ഠക്കോഴി 2 ഷൂട്ടിങ് തുടങ്ങി

0

നടൻ വിഷാലിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ലിംഗുസാമി സംവിധാനം ചെയ്ത ശണ്ഠക്കോഴി എന്ന സിനിമ. വിഷാലിന് തമിഴ് – തെലുങ്ക് ചലച്ചിത്ര മേഖലയിൽ താര അന്തസ്സ് നേടി കൊടുത്തും ഈ സിനിമയാണ്. ഒരു വ്യാഴ വട്ടത്തിനു ശേഷം ജനപ്രീതി നേടിയ പ്രസ്തുത ചിത്രത്തിന്റെ രണ്ടാം ഭാഗം തയ്യാവുന്നു. ഏതാണ്ട് രണ്ടു വർഷത്തിലേറെയായി ശണ്ഠക്കോഴി 2  അനൗൺസ് ചെയ്തിട്ട്. എന്നാൽ വിഷാലും സംവിധായകനും പിണങ്ങി പിരിഞ്ഞുവെന്നും  പ്രോജക്ട് ഉപേക്ഷിച്ചുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ‘ശണ്ഠക്കോഴി2-ന്റെ ചിത്രീകരണം ഇന്ന് ചെന്നൈയിലെ ബിന്നി മിൽ സമുച്ചയത്തിൽ ആരംഭിച്ചു. ആറു കോടി രൂപ ചിലവിട്ട് നഗരത്തിൽ പ്രത്യേകം തയ്യാറാക്കിയ സെറ്റിലാണ് ചിത്രത്തിലെ പ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നത്. ഈ ബ്രന്മാണ്ഢ ആക്ഷൻ സിനിമ തന്റെ കരിയറിലെ 25-മത്തെ സിനിമയായി ഭവിച്ചത് ഭാഗ്യവും നിയോഗവുമാണെന്ന് വിഷാൽ പറഞ്ഞു

സി.കെ .അജയ്കുമാർ ,PRO

സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി ,പരീക്ഷകൾ മാറ്റി

0

ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്.കൂടാതെ കാ​ലി​ക്ക​ട്ട്, മ​ഹാ​ത്മ​ഗാ​ന്ധി, ക​ണ്ണൂ​ർ, കു​സാ​റ്റ്, ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റിവെച്ചു . വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിൽ രാത്രി യാത്ര ഒഴിവാക്കാൻ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി .മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആണ് മുന്നറിയിപ്പ് നൽകിയത് .

കാർത്തി വീണ്ടും കാക്കി അണിയുന്ന ‘ധീരൻ അധികാരം ഒന്ന്’

0

ൻ വിജയമായിരുന്നു ‘സിറുത്തൈ’യ്ക്കു ശേഷം കാർത്തി പൊലീസ് നായക  വേഷമണിയുന്ന ചിത്രമാണ് ‘ധീരൻ അധികാരംഒന്ന്’. ചതുരംഗ വേട്ടൈ എന്ന സിനിമ അണിയിച്ചൊരുക്കി ശ്രദ്ധേയനായ എച്ച്. വിനോദ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന ധീരനിൽ തിരുമാരൻ എന്ന പൊലീസ് ഡിവൈഎസ്പി കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ സിനിമ എന്നത് ഏറെ സവിശേഷതയാണ്. ഇൻഡ്യയുടെ പല ഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. ധീരൻ അധികാരം ഒന്നിനെക്കുറിച്ച്  സംവിധായകൻ .
” ഈ സിനിമയുടെ തിരക്കഥ പൂർത്തിയാക്കി ഷൂട്ടിംഗ് ലൊക്കേഷനുകൾ നിശ്ചയിച്ചതിനു ശേഷം കാർത്തി സാറിനോട് , ഷൂട്ടിംഗ്  വേളയിൽ സാറിന് വളരെയധികം ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിയ്ക്കേണ്ടി വരും.  അവിടത്തെ കൊടും വെയിൽ, പൊടി പടലങ്ങൾ,മാലിന്യങ്ങൾ , കാലാവസ്ഥ എന്നിങ്ങനെ മോശം അന്തരീക്ഷമായിരിയ്ക്കും എന്ന് മുൻകൂട്ടി പറഞ്ഞു.കാരണം ഉത്തരേന്ത്യയിലെ മണലാരണ്യങ്ങളിൽ മാത്രം ഒന്നര മാസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഞാൻ ഇക്കാര്യം പറഞ്ഞപ്പോൾ സിനിമ നല്ല രീതിയിൽ വരണമെന്നും അതിനായി എന്ത് ത്യാഗത്തിനും ഒരുക്കണാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാൽപ്പത്തിയഞ്ചു ദിവസം പൊരിവെയിലിൽ ഇടവിടാതെയുള്ള ഷൂട്ടിംഗിനിടെ വെയിൽ താങ്ങാനാവാതെ സെറ്റിൽ  പലരും ബോധം കെട്ട് വീണു.എന്നാൽ കാർത്തി വളരെ ലാഘവത്തോടെ തിരുമരനായി അഭിനയിയ്ക്കയായിരുന്നു. ദൃഢമായ ശരീരബലവും  മനോബലവും ഇല്ലാത്ത ഒരു നടന് ഇത്തരത്തിലുള്ള സിനിമ ചെയ്യാൻ കഴിയില്ല. കാർത്തി  കഥാപാത്രത്തിനു വേണ്ടി ശാരീരികവും മാനസികവുമായി തന്നെ സജ്ജമാക്കിയ ശേഷമാണ് അഭിനയിയ്ക്കാൻ എത്തിയത്. അദ്ദേഹത്തിന്റെ ആ അർപ്പണബോധത്തെ  പ്രശംസിച്ചാൽ മാത്രം പോരാ നമിച്ചേ മതിയാവു.കാരണം ഈ പൊലീസ് ഓഫീസർ കഥാപാത്രത്തിനു പൂർണ്ണതയേകാൻ അദ്ദേഹം അത്രമാത്രം ദുരിതങ്ങളും ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്.  


രാഹുൽ പ്രീതി സിങ്ങാണ് കാർത്തിയുടെ നായിക. തന്റെ ജോലിയോട് വളരെയധികം ആത്മാർത്ഥതയുള്ള നടിയാണവർ.ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങൾക്ക് ഒരു ഫ്രെഷ്നസ് ഉണ്ടായിരിക്കും. ചിത്രത്തിൽ  തമിഴിലെ പ്രഗത്ഭരെ കൂടാതെ ഹിന്ദി, ഭോജ്പുരി ഭാഷയിൽ നിന്നുള്ള നടീനടന്മാരുമുണ്ട്. ഇൻഡ്യയുടെ പല ഭാഗങ്ങളിലായി അവിടവിടുത്തെ ഭൂമിശാസ്ത്ര തന്മയോടെയാണ് സ്റ്റണ്ട് മാസ്റ്റർ ‘സൂപ്പർ’സുബ്ബരായൻ സംഘട്ടനം രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.സത്യൻസൂര്യയുടെ ഛായാഗ്രഹണം ചിത്രത്തിന്റെ എടുത്ത് പറയത്തക്ക മുതൽ കൂട്ടാണ്.  സംഗീത സംവിധായകൻ ജിബ്രാന്റെ പങ്കാളിത്തവും സ്തുത്യർഹമാണ്.ദുരൂഹതകളും ഉദ്വേഗതയും നിറഞ്ഞ റിയാലിറ്റിയോടു കൂടിയ ഒരു ആക്ഷൻ എന്റർടെയിനറായിരിയ്ക്കും ധീരൻ അധികാരം ഒന്ന്.”  
വിനോദ് പറഞ്ഞു.

ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ.പ്രഭു,എസ്. ആർ. പ്രകാഷ്ബാബു എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അണിയറ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിച്ചു വരുന്ന ‘ധീരൻ അധികാരം ഒന്ന് ‘ ഉടൻ തന്നെ പ്രദര്ശനത്തിനെത്തുന്നു.

അജയ് കുമാർ, PRO

പയ്യന്നൂരിൽ ഉണ്ണിക്കണ്ണനെ ഇരുത്തിയ ആലില : ചിത്രങ്ങള്‍

0

ഇതാണ് പയ്യന്നൂരിൽ ഉണ്ണിക്കണ്ണനെ ഇരുത്തിയ ആലില.

ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു

0

ന്യൂഡൽഹി:യെമനില്‍ നിന്ന് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചതായി കേന്ദ്രസർക്കാർ. ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിൽ സന്തോഷമുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിൽ കുറിച്ചു.ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനം സാധ്യമായത്.ഫാദര്‍ ഉ‍ഴുന്നാലില്‍ മസ്കറ്റിലെത്തി.ഇന്നു തന്നെ ഇന്ത്യയിലെത്തിച്ചേക്കും.

2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം ഭീകരവാദികള്‍ അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.

ജ്യോതികയുടെ മകളീർ മട്ടും സെപ്റ്റംബർ 15ന് – ചിത്രങ്ങൾ കാണാം

0

 ‘കുറ്റ്റം കടിതൽ’ എന്ന തന്റെ ആദ്യ സിനിമയിലൂടെ  തന്നെ മികച്ച സംവിധായകനുള്ള ദേശീയ  പുരസ്കാരം  നേടിയ ബ്രന്മ  ജോതികയെ നായികയാക്കി അണിയിച്ചൊരുക്കിയ  മകളീർ മട്ടും സെപ്തംബർ 15 ന് പ്രദർശനത്തിനെത്തുന്നു. ഊർവ്വശി,ഭാനുപ്രിയാ,ശരണ്യാ ,നാസർ, ലിവിങ്സ്റ്റൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നടൻ കാർത്തി ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ടെന്നതാണ് ‘മകളീർമട്ടു’ന്റെ മറ്റൊരു ആകർഷണ ഘടകം. ജിബ്രാനാണ് സംഗീതം സംവിധാനം നിർവഹിച്ചിട്ടുള്ളത്.  ’36വയതിനിലൂടെ ‘യ്ക്ക് ശേഷം ജ്യോതിക അഭിനയിയ്ക്കുന്ന “മകളീർ മട്ടും’  2ഡി എന്റർപ്രൈസസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് സൂര്യയയാണ്.  ജ്യോതിക ഡോക്യുമെന്ററി ഫിലിം മേക്കർ നായികാ കഥാപാത്രത്തെയാണ്  ഇതിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സാഹസികമായ ആക്ഷൻ രംഗങ്ങളിൽ പോലും ഡ്യൂപ്പില്ലാതെയാണ്  ജ്യോതിക അഭിനയിച്ചിരിക്കുന്നതത്രെ . സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിയ്ക്കും മകളീർ മട്ടും . മാത്രമല്ല സ്ത്രീകളുടെ കാലിക പ്രസക്തമായ ചില പ്രശ്നങ്ങളേയും പ്രതിപാദിക്കുന്നതാണീ സിനിമയെന്ന്   സംവിധായകൻ ബ്രന്മ പറഞ്ഞു .

സി.കെ.അജയ് കുമാര്‍

പിതാവിന്‍റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ ദിലീപിന് അനുമതി

0

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് അച്ഛന്‍റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ കോടതി അനുമതിനൽകി . ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ  ദിലീപ് അപേക്ഷ സമർപ്പിച്ചിരുന്നു . സെപ്റ്റംബർ ആറിനാണ് ദിലീപിന്‍റെ അച്ഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധദിനം. അന്ന് രാവിലെ ഏഴു മുതൽ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ആണ് അനുമതി നൽകിയിരിക്കുന്നത് . എന്നാൽ, ദിലീപിനെ ജയിലിൽനിന്നു പുറത്തുവിടുന്നതിനെ പ്രോസിക്യൂഷന്‍ എതിർത്തിരുന്നു. വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിനെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.

ഇന്ത്യ-ചൈന തർക്കത്തിന് പരിഹാരമായി

0

ന്യൂ​ഡ​ൽ​ഹി: ദോക് ലാമില്‍ ചൈന നടത്തിയ റോഡ് നിര്‍​മ്മാണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു എന്ന് സൂചന.ഇരുരാജ്യങ്ങളും ഇവിടെ നിന്നും സൈനികരെ പിൻവലിക്കുന്നത്തിന് ധാരണയായി .വിദേശകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്.

 

നടന്‍ വിഷാലിന്റെ സഹോദരിയുടെ വിവാഹ ചിത്രങ്ങൾ കാണാം

0

നടന്‍ വിഷാലിന്റെ സഹോദരി ഐശ്വര്യാ റെഡ്ഡിയും ഉമ്മിടി കൃതിഷും തമ്മിലുള്ള വിവാഹം  ഇന്ന്‍ ചെന്നൈയില്‍ നടന്നു.ചിത്രങ്ങൾ കാണാം .

ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്

0

ചാലക്കുടി : നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്ന് വകുപ്പിന്റെ റിപ്പോർട്ട്. ജില്ലാ സർവ്വേ സൂപ്രണ്ടിന്റെ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറി.1920 മുതലുള്ള റവന്യൂ രേഖകൾ പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സമീപമുള്ള ഒരു ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി ഡി സിനിമാസ് കൈവശം വെച്ചിട്ടുണ്ടെന്നും കണ്ടെത്തി. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരമാണ് ജില്ലാ ഭരണകൂടം സർവ്വേ നടപടികൾ നടത്താൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയത്.