Home Blog Page 588

പുതിയ ലുക്കിൽ ക്രിസ്മസ് ആശംസകൾ നേർന്നു മോഹൻലാൽ

0

പുതിയ ലുക്കിൽ ആരാധകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു മോഹൻലാൽ . ഫേസ്ബുക്കിൽ ആണ് ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ ലാൽ പോസ്റ്റ് ചെയ്തത് .

മോഹന്‍ലാലിന്റെ പുതിയ ലുക്ക് ചർച്ചയാകുന്ന ഈ സമയത്ത് പ്രേക്ഷകർ വീഡിയോ ആഘോഷമാക്കിയിരിക്കുകയാണ്. ലാലിൻറെ പുതിയ ലുക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമെന്റുകൾ വരുന്നുണ്ട്.

ലുക്കിങ് ഹാന്‍ഡ്‌സം, കീപ്പ് ഇറ്റ് അപ്പ്, ഈ ഒരു ലുക്ക് കണ്ടിട്ട് ഇനി ഒരു 40 വർഷം കൂടി ഞങ്ങൾക് ലാലേട്ടനെ മലയാള സിനിമയുടെ നായകൻ ആയിത്തന്നെ കാണാൻപറ്റും, അപ്പോ ശരിക്കും തടി കുഞ്ഞിട്ടുണ്ടല്ലേ, സ്ലിം ബെൽറ്റ്‌ കമ്പനി കാരുടെ സ്വന്തം ആൾകാർ എല്ലാം കാണുന്നുണ്ടലൊ അല്ലെ , ഇപ്പോഴാ ലേലേട്ടനെ ലാലേ എന്ന് വിളിക്കാൻ തോനുന്നത്‌,എന്നിങ്ങനെ പോകുന്നു കമന്റ്കൾ.

ഒടിയൻ എന്ന ചിത്രത്തിന് വേണ്ടിയാണു മോഹൻലാൽ ശരീരഭാരം കുറച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ് .

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

അമ്മയും ഭാര്യയും കുൽഭൂഷണിനെ സന്ദർശിച്ചു

0

ഇസ്‌ലാമാബാദ്: ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷണ്‍ ജാദവിനെ ഇന്ന് കുടുംബം സന്ദർശിച്ചു .  ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. സിംഗിന്‍റെയും ഇന്ത്യൻ വിദേശമന്ത്രാലയത്തിന്‍റെ മൂന്ന് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അമ്മയും ഭാര്യയും കുൽഭൂഷണുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.  ഇസ്ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ചിത്രീകരിക്കാൻ പാക് മാധ്യമങ്ങൾക്ക്  അനുമതി നൽകിയിരുന്നു.

കുൽഭൂഷണ്‍ ജാദവും കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം നൽകുന്ന കാര്യത്തിൽ വാക്ക് പാലിച്ചതായും  മനുഷ്യത്വത്തിന്‍റെ പേരിലാണ് കൂടിക്കാഴ്ച അനുവദിച്ചതെന്നും പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചു.    കുൽഭൂഷണിന്‍റെ അമ്മയും ഭാര്യയും ഇന്നുതന്നെ ഇന്ത്യയിലേക്ക് മടങ്ങുമെനന്ന് പാക് വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

നടി ഐ​മയുടെ വി​വാ​ഹം ജ​നു​വ​രിയിൽ

0

യു​വ​ന​ടി ഐ​മ റോസ്മി സെ​ബാ​സ്റ്റ്യ​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചു. പ്ര​മു​ഖ നി​ർ​മാ​താ​വാ​യ സോ​ഫി​യ പോ​ളി​ന്‍റെ മ​ക​ൻ കെ​വി​ൻ പോ​ളാ​ണ് വ​ര​ൻ. ജ​നു​വ​രി നാ​ലി​നാ​ണ് വി​വാ​ഹം നിശ്ചയിച്ചിരിക്കുന്നത്. മു​ന്പ് ഇ​രു​വ​രു​ടെ​യും വി​വാ​ഹ നി​ശ്ച​യം ഡി​സം​ബ​റി​ലു​ണ്ടാ​കു​മെ​ന്ന് ഇ​രു കു​ടും​ബം​ഗ​ങ്ങ​ളും അ​റി​യി​ച്ചി​രു​ന്നു.

യു​എ​ഇ​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന് ഷാ​ർ​ജ​യി​ൽ താ​മ​സി​ക്കു​ന്ന ഐ​മ 2013ൽ ​മ​നു ക​ണ്ണ​ന്താ​നം സം​വി​ധാ​നം ചെ​യ്ത ദൂ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യ​ത്തി​ലൂടെ ശ്രേദ്ധേയയായ ഐ​മ മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എന്ന മോഹൻലാൽ ചിത്രത്തിലും അഭിനയിച്ചിരുന്നു. ഇപ്പോൾ മ​ണി​പ്പാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​നി​യാ​ണ് ഐ​മ.

മാസ്റ്റർ പീസ് പത്ത് കോടി ക്ലബ്ബിൽ

0

മാസ്റ്റർ പീസിന്റെ കളക്ഷൻ റിപ്പോർട്ട് മമ്മൂട്ടി  തന്നെ തന്‍റെ ഒഫീഷ്യൽ പേജിലൂടെ  പുറത്ത് വിട്ടു .ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രം പത്ത് കോടി ക്ലബ്ബിൽ കയറി .വ്യാഴം , വെള്ളി , ശനി ദിവസങ്ങളിലെ കളക്ഷൻ വഴിയാണ് ചിത്രം പത്ത് കോടി ക്ലബ്ബിൽ കയറിയത് .മമ്മൂട്ടിയുടെ ഈ വർഷത്തെ രണ്ടാമത്തെ മെഗാ ഹിറ്റാണ് മാസ്റ്റർ പീസ്

നടിയെ ആക്രമിച്ച കേസ് : താരങ്ങളുടെ മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധo

0

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരേ കോടതിയെ സമീപിച്ചു പോലീസ്. താരങ്ങളുടെ മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഇടപെടൽ വേണമെന്നും ചൂണ്ടിക്കാട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഹർജി നൽകിയത്.

അതേസമയം, ഇന്ന് അങ്കമാലി കോടതി, നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ പരാതിയിൽ  വിധി പറയും . ദിലീപ് തന്നെ കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായേക്കാവുന്ന മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ   മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ ആണ് പുറത്തുവന്നത് .

നടിയെ ആക്രമിച്ച കേസ്  വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സിനിമാലോകം സമ്മര്‍ദ്ദത്തിലാണ്.

 

യാത്ര പോകാം

0

അവധിക്കാലം ചിലവഴിക്കാന്‍ കേരളത്തിലെ ചില മനോഹരമായ സ്ഥലങ്ങള്‍ പരിചയപ്പെടാം.

  • പാലരുവി വെള്ളച്ചാട്ടം

പാല്‍നുരക്കുന്ന നിറമുള്ള പാലരുവി തെക്കന്‍ കേരളത്തിലെ ഏറ്റവും സുന്ദരമായ വെള്ളച്ചാട്ടം. 300 അടി ഉയരത്തില്‍ നിന്നാണ് വെള്ളം താഴേക്കു പതിക്കുന്നത്. വെള്ളച്ചാട്ടത്തിനു അഭിമുഖമായി ഉയരത്തില്‍ ഒരു കല്‍മണ്ഡപം ഉണ്ട്. ഇവിടെ നിന്നാല്‍ പാല്‍നുരപോലെ വെള്ളം പതഞ്ഞുവീഴുന്നത് കാണാം. തെന്മല ഇക്കോ ടൂറിസ‌‍‌‍‌ത്തി‍ന്‍റെ ഭാഗമാണ് പാലരുവി.

ലൊക്കേഷന്‍ : കൊല്ലത്തുനിന്ന് 75 കിലോമീറ്റര്‍ ദൂരം. ആര്യങ്കാവ് ജംഗ്ഷനില്‍ നിന്ന് 4 കിലോമീറ്റര്‍ പോവണം. വെള്ളച്ചാട്ടത്തിന്റെ അടുത്തുവരെ വാഹനം പോവും. പി.ഡബ്ലു.ഡി റസ്റ്റ്‌ ഹൗസിലും കെ.ടി.ഡി.സി മോട്ടലിലും താമസസൗകാര്യമുണ്ട്. വനസംരക്ഷണസമിതി ഫോണ്‍നമ്പര്‍ : 0475-2211200 

  • തേക്കടി

പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. തടാകത്തിലുടെ ബോട്ടിങ് നടത്തം. അപ്പോള്‍  ദൂരെ തടാകക്കരയില്‍ മേയുന്ന കാട്ടുമൃഗങ്ങളെ കാണാം.  ട്രക്കിങ്ങിനുo നല്ല സ്ഥലമാണിത്.

ലൊക്കേഷന്‍ : ഇടുക്കി ജില്ല. ഇടുക്കിയില്‍നിന്നു 57 കിലോമീറ്റര്‍ അകലെയാണ് തേക്കടി. ധാരാളം താമസ സൗകര്യങ്ങൾ ലഭ്യമാണ്. ജില്ല ടുറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസി നമ്പര്‍ : 04869- 222620

  • ആതിരപ്പിള്ളി വെള്ളച്ചാട്ടം

ചാലക്കുടി പുഴയിലാണ്‌ ആതിരപ്പിള്ളി വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന്റെ ശക്തിയും ഭംഗിയും ശരിക്കറിയണമെങ്കിൽ പതാനസ്ഥാനത്തെക്ക് പോകണം. കാട്ടിനു നടുവിലുടെ കുത്തനെയുള്ള ഇറക്കമിറങ്ങി വെള്ളച്ചാട്ടത്തിനടുത്തെത്തം.

ലൊക്കേഷന്‍ : ചാലക്കുടിയില്‍ നിന്ന് 25 കിലോമീറ്റര്‍ ദൂരം. ഡി.എഫ്.ഒ, ചാലക്കുടി : 0480 – 2769338

  • വാഗമണ്‍ 

കോടമഞ്ഞും നൂല്‍പോലെ പൊഴിയുന്ന മഞ്ഞു തുള്ളിയുമെടറ്റ് നടക്കാം. വാഗമണില്‍ പൈന്‍ ഫോറെസ്റ്റ് , പരുന്തും പാറ , സുയിസൈട് പോയിന്റ്‌, കോലാഹലമേട്, തടാകം എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍, വാഗമണിലേക്ക് പോകുന്നവഴിയാണ് മറ്റൊരു ടൂറിസ്റ്റ്  സ്പോട്ടായ ഇലവീഴപ്പുഞ്ചിറ.

ലൊക്കേഷന്‍ : ഇടുക്കി ജില്ല . തോടുപുഴയില്‍നിന്നു 39 കിലോമീറ്റര്‍ കോട്ടയത്തുനിന്ന് 65കിലോമീറ്റര്‍. ഡി.ടി.പി.സി. : 04865- 231516

  • ഗവി

പത്തനംതിട്ട യിലെ ഒരു മനോഹരമായ ടൂറിസ്റ്റ്  സ്പോട്ടാണ് ഗവി. കാട്ടിലുടെയുള്ള യാത്രയില്‍ ആനയെയും കാട്ടുപോത്തിനേയും കാണാം. വളര ശാന്തവും മനോഹരവുമാണ് ഗവി.

ലൊക്കേഷന്‍ : പത്തനംത്തിട്ടയില്‍നിന്നു 115 കിലോമീറ്റര്‍. കൊച്ചിയില്‍ നിന്ന് 169 കിലോമീറ്റര്‍. ഗവിയില്‍ താമസിക്കാന്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും ഉണ്ട്. കെ.എഫ്.ഡി.സി ഫോറസ്റ്റ് മാന്‍ഷന്‍ : 9947492399

  • ബേക്കല്‍കോട്ട

കേരളത്തിലെ ഏറ്റവും വലിയ ചെങ്കല്‍ കോട്ടയണിത്. 130 അടിയാണ് കോട്ടയുടെ ഉയരം. ഏകദേശ൦  വൃത്താകൃതിയില്‍ കിടക്കുന്ന കോട്ടയുടെ മൂന്നു വശവും കടലാണ്.  രാവിലെ അഞ്ച് മുതല്‍ വൈകിട്ടു അഞ്ച് വരെയാണ് ഇവിടെ പ്രവേശനം.

ലൊക്കേഷന്‍ : കാഞ്ഞങ്ങാട് നിന്ന് 12 കിലോമീറ്റര്‍. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ബേക്കലില്‍ സ്റ്റോപ്പ്‌ ഉണ്ട്. ബേക്കല്‍ ടുറിസം : 0467-2236580, ബേക്കല്‍ കോട്ട : 0467-2272900

 

 

 

 

 

 

 

 

സിനിമസെറ്റില്‍ ഉണ്ണിമുകുന്ദന്റെ ഗുണ്ടായിസം

0

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ചിത്രത്തിന്റെ ആഘോഷ വേളയില്‍  മാധ്യമ സംഘത്തിനു നേരെ ഗുണ്ടായിസം. ചാണക്യതന്ത്രം’ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ്‌ മാധ്യമ സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്.   ഉണ്ണിമുകുന്ദനെതിരെ യുവതി പീഡനത്തിന് പരാതി നല്‍കിയ സംഭവത്തെ കുറിച്ച് ചോദിച്ചതിനെ തുടര്‍ന്നാണ് സംഭവം.

മമ്മൂട്ടി നായകനായ ‘മാസ്റ്റര്‍പീസി’ന്റെ വിജയാഘോഷം നടക്കുന്നെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മാധ്യമ സംഘ൦ “ചാണക്യതന്ത്രം” ന്‍റെ സെറ്റില്‍ എത്തിയത്. ആഘോഷത്തെ കുറിച്ച് പ്രതികരിച്ച ശേഷം മാധ്യമ പ്രവര്‍ത്തകര്‍  ഉണ്ണി മുകുന്ദനെതിരെ ലൈംഗിക പീഡനമാരോപിച്ച് യുവതി നല്‍കിയ പരാതിയെ കുറിച്ച് ചോദിച്ചു. ഇതില്‍ പ്രകോപിതനായ നടന്‍ റിപ്പോര്‍ട്ടറോടും ക്യാമറാമാനോടും തട്ടിക്കയറുകയായിരുന്നു.

തുടര്‍ന്ന് ഒരു സംഘമാളുകള്‍ മാധ്യമ പ്രവര്‍ത്തകരെ ബന്ദി ആക്കുകയും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. സംഘത്തെ തടഞ്ഞുവെക്കുന്ന ദൃശ്യങ്ങള്‍ സെറ്റിലെ മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തിരുന്നെങ്കിലും അതും സെറ്റിലെ മറ്റംഗങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചു. മാതൃഭൂമി ന്യൂസ് സംഘത്തിനുനേരെയാണ് ഇത്തരമൊരു ആക്രമണം ഉണ്ടായത്.

വിമാനം പറക്കുന്നു : മൂവി റിവ്യൂ

0

പ്രദീപ് എം നായർ എന്ന നവാഗതസംവിധായകന്‍റെ പൃഥ്വിരാജ് ചിത്രമാണ്‌ വിമാനം. ബധിരനും മൂകനുമായ തൊടുപുഴക്കാരൻ സജി തോമസിന്റെ ജീവിതത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് വിമാനം എന്ന ചിത്രം രൂപംകൊണ്ടത്.

പൃഥ്വിരാജ് അവതരിപ്പിക്കുന്ന വെങ്കിടി’ എന്ന യുവാവിന്റെ സ്വപ്നങ്ങളുടെയും തീവ്രപ്രണയത്തിന്റെയും കഥയാണ് വിമാനം. അസംസ്കൃത വസ്തുക്കളും മറ്റ് വാഹനങ്ങളുടെ പാർട്സും ഉപയോഗിച്ച് ‘ട്വിൻ–സീറ്റർ അൾട്രാ ലൈറ്റ് വിമാനം’ ഉണ്ടാക്കാനും അതില്‍ പറക്കാനും ആഗ്രഹിക്കുന്ന വൈകല്യങ്ങളുളള ചെറുപ്പക്കാരനാണ് വെങ്കിടി. വെങ്കിടിക്ക് എല്ലാത്തിനും കൂട്ടായി അമ്മാവനും അലൻസിയറും ഒപ്പമുണ്ട്. സുധീർ കരമന ആണ് വെങ്കിടിയുടെ അമ്മാവനായി എത്തുന്നത്. വെങ്കിടിക്ക് എല്ലാത്തിനും പ്രേരണയും പ്രചോദനവും നൽകി പ്രണയിനി ജാനകിയും ഒപ്പമുണ്ട്.

വിമാനം പറത്തുന്നതിനുള്ള ആഗ്രഹവും ജാനകിയോടുള്ള തീവ്രപ്രണയവും ചിത്രത്തിൽ ഒരുപോലെ ചാലിച്ചെടുക്കാൻ സംവിധായകൻ പ്രദീപ് എം നായർക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ സ്വപ്നങ്ങൾക്ക് കൂട്ടുനിൽക്കുന്ന പ്രണയിനിക്കൊപ്പം പറക്കണമെന്ന ആഗ്രഹം മാത്രം നടക്കാതെ പോയ വെങ്കിടിയുടെ ഓർമകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

വെങ്കിടിയായി മികച്ച പ്രകടനമാണ് പൃഥ്വിരാജ് കാഴ്ചവച്ചിരിക്കുന്നത്.
ജാനകിയായി എത്തിയ ദുർഗാ കൃഷ്ണയും സുധീർ കരമനയും അലൻസിയറും തങ്ങളുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കി. ഇവരെക്കുടാതെ ലെന, അശോകൻ, സൈജു കുറുപ്പ്, മേജർ രവി എന്നിവരും ചെറു കഥാപാത്രങ്ങളിലെത്തുന്നു.

ഷെഹ്നാദ് ജലാൽ ആണ് വിമാനത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമാണം. ഗോപീ സുന്ദര്‍ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നു.

പൃഥ്വിരാജന്‍റെ കരിയറിലെ ഒരു വേറിട്ട ചിത്രമാണ്‌ വിമാനം.

മായാനദി : റിവ്യൂ

0

നമ്മൾ ഒരുപാട് കേട്ടു ശീലിച്ച, തിരശീലയിൽ കണ്ട കഥകളിൽ നിന്നു ഒരെണ്ണം കൂടി. മായാനദിയുടെ കഥ രണ്ട് വരിയിൽ ആർക്കും പറയാൻ കഴിയും. പക്ഷെ സിനിമ കണ്ടു കഴിയുമ്പോൾ സിനിമയോടും ചില കഥാപാത്രങ്ങളോട് ഒരുപാട് ഇഷ്ടം തോന്നും.. അവരുടെ ജീവിതരീതി, സംസാരശൈലി, കാഴ്ചപ്പാടുകൾ, സ്വപ്‌നങ്ങൾ ഇവയൊക്കെ കാണുമ്പോൾ നമ്മുടെ കൂട്ടത്തിലെ, അല്ലെങ്കിൽ നമുക്ക് പരിചയമുള്ള ആളുകളെ ഓർമ വരും.. അത്രയ്ക്ക് റിയൽ ഫീൽ തരാൻ സിനിമയ്‌ക്കായിട്ടുണ്ട്.

സിനിമയിൽ നായികയും നായകനും ആദ്യമായി ഒരുമിച്ചു ഫ്രെയിമിൽ വരുന്ന രംഗം. അതിൽ നായികയുടെ നടത്തത്തിന്റെ സ്പീഡിലൂടെ മനസ്സ് മാറുന്നത് കാണിച്ച വിധം..പ്ലാസ്റ്റിക് കലർത്താതെയുള്ള നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന ഭാഷ ഇവയൊക്കെ മായാനദിയെ പ്രിയപ്പെട്ടതാക്കാൻ കാരണമാകുന്നുണ്ട്.

ശ്യാം പുഷ്കറിന്റെയും ദിലീഷ് നായർ ന്റേം രചനയിൽ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് മായനദി.

ഐശ്വര്യാ ലക്ഷ്മിയുടെ അപർണ രവി എന്ന കഥാപത്രം തന്നെയാണ് മുഖ്യ ആകർഷണം. വളരെ മികവുറ്റ രീതിയില്‍ത്തന്നെ ആ കഥാപാത്രത്തെ അവർ അവതരിപ്പിച്ചിരിക്കുന്നത്.  നായികയ്ക്കുള്ള ക്യാരക്ടർ ഡെവലപ്മെന്റ് കൃത്യമായി, വ്യക്തമായി തന്നെ നൽകുന്നുണ്ട്. നായകൻ  നായിക കോമ്പിനേഷൻ സീനുകൾ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം ആയിരുന്നു. ശ്യാം പുഷ്കരനും ദിലീഷ് നായരും നല്ലൊരു കഥാപാത്രത്തെയാണ് സമ്മാനിച്ചിരിക്കുന്നത്.

ടോവിനോ അവതരിപ്പിച്ച മാത്യൂസ് എന്ന മാത്തൻ മികച്ച അഭിനയം കാഴ്ച വെക്കുന്നു.  ടോവിനോ എന്ന നടന്റെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ കൂട്ടത്തിൽ മാത്തനും സ്ഥാനം പിടിക്കും.

ഹരീഷ് ഉത്തമൻ അടക്കമുള്ള തമിഴ് നടന്മാരുടെ പ്രകടനം, അതിഥി താരങ്ങളായി എത്തുന്ന ബേസിൽ, ലിജോ ജോസ്, സൗബിൻ  നായികയുടെ 2 കൂട്ടുകാരികൾ, മാത്തന്റെ ആശാൻ എന്ന് തുടങ്ങി ചെറിയ സീനിൽ വരെ വരുന്നവർ  നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

റെക്സ് വിജയന്റെ ഗാനങ്ങൾ എല്ലാം തന്നെ കഥയോട് ചേർന്ന് നില്ക്കുന്നതാണ്. ത്രില്ലർ മൂഡിലേക്ക് എത്തിക്കുന്ന പശ്ചാത്തല സംഗീതം വളരെ നന്നായിരിക്കുന്നു. കൃത്യമായ വളരെ ആപ്റ്റായ കളർ ടോൺ ആണ് നൽകിയിരിക്കുന്നത്. അവസാനത്തെ മിനുട്ടിൽ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാകുന്ന ടെൻഷൻ ഏറെയാണ്. എന്ത് സംഭവിക്കും എന്നറിയാമെങ്കിലും അത്രയും നേരം ടെൻഷൻ അടിപ്പിച്ച ആ സീനുകൾ ഒരുപാടിഷ്ടപ്പെട്ടു.

മരണത്തേക്കാൾ വേദന വിശ്വാസവഞ്ചനയ്ക്ക് നല്കാൻ കഴിയും എന്നൊക്കെയുള്ള ചിന്തിപ്പിക്കുന്ന ചില സ്പാർക്കുകൾ ഡയലോഗുകളിലൂടെ വരുന്നുണ്ട്. സിനിമ കണ്ടിറങ്ങുമ്പോൾ അതിലെ ചില ആശയങ്ങളെ പറ്റി നമ്മൾ ചിന്തിച്ചിരിക്കും. അതാണല്ലോ കഴിവുള്ള ഒരു കൂട്ടം ആളുകൾ ഒത്തുചേർന്ന ഈ സിനിമയുടെ വിജയവും.

മായാനദി നല്ലൊരു അനുഭവമാണ്.

ആന അലറലോടലേറൽ : റിവ്യൂ

0

പട്ടാഭിഷേകം, ആനച്ചന്ദം, തുടങ്ങിയ സിനിമകൾ പോലെ
ആനയും മനുഷ്യനുമായുള്ള ആത്മബന്ധം പ്രമേയമായ സിനിമകൾ മലയാളിപ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. ആ ഗണത്തിലേക്ക് കടന്ന പുതിയ ചിത്രമാണ് ആന അലറലോടലറൽ.

നന്മ നിറഞ്ഞ വൈകുണ്ഠപുരം ഗ്രാമത്തിലെ ഒരു കുലീന ഹിന്ദുതറവാട്ടിലേക്ക് ശേഖരൻകുട്ടി എന്ന ആന എത്തുന്നു. അതിനോടനുബന്ധിച്ച് ചെയ്യാത്ത ഒരു തെറ്റിന്റെ അപമാനഭാരം പേറി കുട്ടിയായ ഹാഷിമിനും കുടുംബത്തിന് നാട് വിടേണ്ടി വരുന്നു.

പിന്നീട് വർഷങ്ങൾക്ക് ശേഷം സമ്പന്നനായി നാട്ടിൽ തിരിച്ചെത്തിയ ഹാഷിം അതിനോടകം ക്ഷയിച്ചുപോയ തറവാട്ടിൽനിന്നും ശേഖരൻകുട്ടിയെ സ്വന്തമാക്കുന്നു. ആനയെ മതംമാറ്റാൻ ഹാഷിമും കുടുംബവും നടത്തുന്ന ശ്രമങ്ങളും അതിന്റെ പേരിൽ ഗ്രാമം ഇരുചേരിയായി മാറി തമ്മിലടിക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. അവസാനം ആന തന്നെ നിർണായകതീരുമാനം എടുക്കുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്‌.

നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശരത് ബാലന്‍ തിരക്കഥ. സംഗീതം ഷാന്‍ റഹ്മാന്‍.

മികച്ച രീതിയിൽ അഭിനയിച്ച ശേഖരൻകുട്ടിയായി എത്തുന്ന നന്ദിലത്ത് അർജുനൻ എന്ന ആനയാണ് ശരിക്കും ചിത്രത്തിലെ നായകൻ.
നടൻ ദിലീപ് ആണ് ആനയ്ക്ക് ശബ്ദം നല്‍കിയത്.

വിനീത് ശ്രീനിവാസൻ, അനു സിതാര, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഇന്നസെന്റ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എല്ലാവരും തങ്ങളുടെ വേഷം ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. തെസ്നിഖാന്‍റെ അഭിനയം എടുത്ത് പറയേണ്ടതുണ്ട്. വിനീതും തന്റെ വേഷം മോശമാക്കിയില്ല. സുരാജും ഹരീഷ്കണാരനു൦ ചേര്‍ന്ന് കുറേ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്എന്നതൊഴിച്ച് ചിത്രത്തെക്കുറിച്ച് മികച്ചതെന്നു പറയാന്‍ ഒന്നുമില്ല. തിരക്കഥയുടെ പോരായ്മ ചിത്രത്തില്‍ കാണാനുണ്ട്. ധർമജനും ചെറിയൊരു വേഷത്തിൽ ചിരിപ്പിക്കാൻ എത്തുന്നുണ്ട്.

വല്ല്യ പ്രതീക്ഷകളൊന്നും ഇല്ലാതെ പോയി ചിത്രം കാണാം.

ആട് 2 : പ്രേക്ഷക പ്രതികരണം, ഫസ്റ്റ് റിവ്യൂ

0

ജയസൂര്യയെ നായകനാക്കി നവാഗതനായ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ്‌ ആട്. ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ആട് 2.
ആദ്യഭാഗം തീയറ്ററില്‍ പരാജയമയിരുന്നെക്കിലും ഏറെ പ്രതീക്ഷയിലും വന്‍ വെല്ലുവിളിയോട് കൂടിയുമാണ്‌ ഷാജി പാപ്പനും പിള്ളേരും ഇന്ന് തിയറ്ററുകളിലേക്ക് എത്തിയത്.

ഒരു ലോജിക്കും നോക്കാതെ, ഒരു കാര്‍ട്ടൂണ്‍ സിനിമ കാണുന്ന മാനസികാവസ്ഥയില്‍ ചിത്രം കാണാന്‍ പോകുന്നവര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്‌ ആട്2.

.ആദ്യ പകുതി ഗംഭീര കോമഡി അതുപോലെ ബോർ അടുപ്പിക്കാതെ നല്ല രീതിയിൽ ചിത്രം അവസാനിപ്പിക്കാൻകഴിഞ്ഞു. മനസ് തുറന്നു ചിരിക്കാൻ ധൈര്യമായി ടിക്കറ്റ് എടുക്കാം ആട് 2 ന്
വളരെ നാളുകള്‍ക്ക് ശേഷം ജയസൂര്യയുടെ ഒരു നല്ല പ്രകടനം തന്നെയാണ് ചിത്രത്തില്‍ കാഴ്ചെവെച്ചിരിക്കുനത്. മറ്റു കഥാപാത്രങ്ങളും മികച്ചത് തന്നെ.

ജയസൂര്യ, സണ്ണി വെയിന്‍, വിജയ് ബാബു, സാജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പരാജയപെട്ടിട്ടും ഇതിന്റെ 2nd പാർട്ട് എടുക്കാൻ നിങ്ങൾ തുനിഞ്ഞെങ്കിൽ ഈ പടം ഞങ്ങൾ പ്രേക്ഷകരും ഏറ്റെടുത്തിരിക്കും എന്നാണ് ആദ്യ ദിനം ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം.

“ആട് 2” പരാജയത്തിൽ നിന്നു ഊർജം കൊണ്ട വിജയം. ഈ അവധിക്കാലത് കുടുംബത്തോടൊപ്പം ഒരു നല്ല തമാശചിത്രം കാണണമെങ്കില്‍ തീര്‍ച്ചയായും ആട്2 ന് ടിക്കറ്റെടുക്കാം.

ഷാജി പാപ്പൻ രണ്ടാം വരവു വെറുതയല്ലാന്നു തെളിയിച്ചു. ഇ ക്രിസ്മസ് ഷാജിപാപ്പനും പിള്ളേരും കൊണ്ടുപോകുമോ???

ഏറ്റവും വലിയ “ഏടാകൂടം” കൊല്ലത്ത്

0

കൊല്ലത്ത് ലോകത്തെ ഏറ്റവും വലിയ ഏടാകൂടം തയ്യാറായി കഴിഞ്ഞു. കൊല്ലം റാവീസ് ഹോട്ടലില്‍ ആണ് വിസ്മയിപ്പിക്കുന്ന ഈ ഏടാകൂടം ഉള്ളത്.

ഏടാകൂടം എന്ന് കേള്‍ക്കുമ്പോള്‍ ആരും ഒന്നമ്പരക്കും എന്നാല്‍ ബുദ്ധി അളക്കുന്ന ഉപകരണമാണെന്ന് തിരിച്ചറിയുമ്പോ‍ഴാണ് ഡെവിള്‍നോട്ട് എന്ന കളിക്കോപ്പ് സുഹൃത്താണെന്ന് മനസ്സിലാവുന്നത്.

ഏറ്റവും വലിയ ഇസല്‍ ചിത്രം വരച്ച് ഗിന്നസ് ബുക്കില്‍ ഇടംപ്പിടിച്ച ചിത്രകാരനും സിനിമ കലാസംവിധയകനുമായ രാജശേഖരന്‍ പരമെശ്വരന്‍ എന്ന മാര്‍ത്താണ്ഡo രാജശേഖരന്‍ ആണ് ഈ ഭീമന്‍ ഏടാകൂടത്തിന്റെ ശില്പി. ഗിന്നസ്സ് റിക്കാർഡ് ലക്ഷ്യമിട്ടാണ് കൊല്ലം റാവീസ് ഹോട്ടല്‍ ഗ്രൂപ്പ് ഏടാകൂടം സ്ഥാപിച്ചിരിക്കുന്നത്.

 ബുദ്ധിപരമായവ്യായാമത്തിന് പഴയകാലത്ത് കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടമാണ് ഏടാകൂടം. ഒരു തരം ഏടാകൂടത്തിൽ ഉള്ളിൽ ദ്വാരത്തോടെ ചതുര രൂപത്തിൽ നിർമ്മിച്ച ആറു മരക്കട്ടകൾ കൂട്ടിയോജിപ്പിച്ച് നൽകുന്നു. ഇവയെ അഴിച്ചു മാറ്റി പഴയ രൂപത്തിൽ കൂട്ടിചേർക്കുക വിഷമമുള്ള കാര്യമായിരുന്നു. നല്ല ബുദ്ധിയും ആവശ്യമുള്ള ഈ കൂട്ടിച്ചേർക്കൽ സാധിച്ചില്ലെങ്കിൽ വലിയ അപമാനവും ഉണ്ടാകും. കേരളത്തിലെ പഴയ തലമുറയിലെ ആശാരിമാരുടെ കരവിരുതിന്റെ സാക്ഷ്യപത്രങ്ങളാണു് ഏടാകൂടങ്ങൾ. ഏടാകൂടം എന്നാൽ ഒരിക്കൽ അകപ്പെട്ടാൽ പിന്നീട് രക്ഷപെടാൻ പ്രയാസം എന്നാണർഥം. ഇന്നത്തെ തലമുറയ്ക്ക് അന്യമായ ഏടാകൂടം തടിയില്‍ തീർത്ത കളിക്കോപ്പാണ് ക്യൂബ് കളി പോലെ ഒന്ന്. ഇത് ഒരിക്കൽ അഴിച്ചിട്ടാൽ വീണ്ടും കൂട്ടിച്ചേർക്കുക പ്രയാസം. അതുകൊണ്ടാണ് ഏടാകൂടം എന്ന പേരു വന്നതും.

സ്വിറ്റ്സർലണ്ടിലെ വൽച്ചാവയിലെ ഫോഫാ കോൺറാഡ് എന്ന സ്ഥാപനത്തിലാണ് നിലവിലെ ഏറ്റവും വലിയ ഏടാകൂടം.19 അടി എട്ടിഞ്ച് ഉയരവും ഒരടി മൂന്നിഞ്ചു വീതിയുമാണ് അതിനുള്ളത് 24 അടി ഉയരവും രണ്ടടി വീതിയിലും കൊല്ലത്ത് സ്ഥാപിച്ച് ആ റിക്കോർഡ് തകർക്കാനാണ് രാജശേഖരന്റെ ശ്രമം. ഗിന്നസ് അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറിയെന്നു രാജശേഖരന്‍ പറഞ്ഞു.

ഏറ്റവും വലിയ ഏടാകൂടം റാവിസിൽ വരുന്നതോടെ ആർപി ഗ്രൂപ്പിന് ഇത് രണ്ടാം ഗിന്നസ് റിക്കാർഡ് നേട്ടമാവും. ലോകത്ത് ഏറ്റവും വലിയ കോൺക്രീറ്റിങ്ങിനുള്ള ഗിന്നസ് റിക്കാർഡ് ഡോ.ബി.രവിപിള്ള ചെയർമാനായ ആർപി ഗ്രൂപ്പിന്റെ ഏഷ്യ കോൺട്രാക്ടിങ് കമ്പനി സ്വന്തമാക്കിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ ഗിന്നസ് റിക്കാർഡിൽ ഇടംപിടിക്കുന്ന ഒരു വിസ്മയം കൊല്ലത്തു തന്നെ വരണം എന്നാഗ്രഹിക്കുന്നതിനാലാണ് ഏടാകൂടം നിർമാണത്തിന് പൂർണ പിന്തുണ നൽകി പ്രോത്സാഹിപ്പിച്ചതെന്ന് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.രവിപിള്ള പറഞ്ഞു.

 

ചിത്രം : കടപ്പാട് മനോരമ