പുതിയ ലുക്കിൽ ആരാധകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു മോഹൻലാൽ . ഫേസ്ബുക്കിൽ ആണ് ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ ലാൽ പോസ്റ്റ് ചെയ്തത് .
മോഹന്‍ലാലിന്റെ പുതിയ ലുക്ക് ചർച്ചയാകുന്ന ഈ സമയത്ത് പ്രേക്ഷകർ വീഡിയോ ആഘോഷമാക്കിയിരിക്കുകയാണ്. ലാലിൻറെ പുതിയ ലുക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമെന്റുകൾ വരുന്നുണ്ട്.
ലുക്കിങ് ഹാന്‍ഡ്‌സം, കീപ്പ് ഇറ്റ് അപ്പ്, ഈ ഒരു ലുക്ക് കണ്ടിട്ട് ഇനി ഒരു 40 വർഷം കൂടി ഞങ്ങൾക് ലാലേട്ടനെ മലയാള സിനിമയുടെ നായകൻ ആയിത്തന്നെ കാണാൻപറ്റും, അപ്പോ ശരിക്കും തടി കുഞ്ഞിട്ടുണ്ടല്ലേ, സ്ലിം ബെൽറ്റ് കമ്പനി കാരുടെ സ്വന്തം ആൾകാർ എല്ലാം കാണുന്നുണ്ടലൊ അല്ലെ , ഇപ്പോഴാ ലേലേട്ടനെ ലാലേ എന്ന് വിളിക്കാൻ തോനുന്നത്,എന്നിങ്ങനെ പോകുന്നു കമന്റ്കൾ.
ഒടിയൻ എന്ന ചിത്രത്തിന് വേണ്ടിയാണു മോഹൻലാൽ ശരീരഭാരം കുറച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ് .
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

