യുവനടി ഐമ റോസ്മി സെബാസ്റ്റ്യന്റെ വിവാഹം നിശ്ചയിച്ചു. പ്രമുഖ നിർമാതാവായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് വരൻ. ജനുവരി നാലിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. മുന്പ് ഇരുവരുടെയും വിവാഹ നിശ്ചയം ഡിസംബറിലുണ്ടാകുമെന്ന് ഇരു കുടുംബംഗങ്ങളും അറിയിച്ചിരുന്നു.
യുഎഇയിൽ ജനിച്ചു വളർന്ന് ഷാർജയിൽ താമസിക്കുന്ന ഐമ 2013ൽ മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ ശ്രേദ്ധേയയായ ഐമ മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന മോഹൻലാൽ ചിത്രത്തിലും അഭിനയിച്ചിരുന്നു. ഇപ്പോൾ മണിപ്പാൽ സർവകലാശാലയിൽ എംബിഎ വിദ്യാർഥിനിയാണ് ഐമ.
