Home Blog Page 587

പഞ്ചവര്‍ണ്ണ തത്ത : ഷൂട്ടിംഗ് ജനുവരിയില്‍

0

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്തയുടെ ഷൂട്ടിംഗ് ജനുവരി 10ന് ആരംഭിക്കും. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ അനുശ്രീ ആണ് നായിക. മുടിയും മീശയുമില്ലാതെ വേറിട്ടൊരു ഗെറ്റപ്പിലാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്.

മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ആദ്യ ചിത്രമാണ്‌ പഞ്ചവര്‍ണ്ണ തത്ത. പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത് എം. ജയചന്ദ്രനാണ്. പശ്ചാത്തല സംഗീതം ‌ഔസേപ്പച്ചന്‍. ചിത്രത്തിന്‍റെ അവതരണ ഗാനം ഒരുക്കുന്നത് നാദിര്‍ഷ ആണ്.

 

“പത്മാവതി’ തീയറ്ററുകളിലേക്ക്

0

ന്യൂഡൽഹി: സഞ്ജയ്‌ലീല ബൻസാലിയുടെ വിവാദ ചിത്രം “പത്മാവതി’ പ്രദർശിപ്പിക്കാൻ അനുമതി. സിബിഎഫ്സിയാണ് ഉപാധികളോടെ ചിത്രം പ്രദർശിപ്പിക്കാൻ  അനുമതി നൽകിയത്. സിനിമയുടെ പേര് “പത്മാവത്’ എന്നാക്കണമെന്ന് വിദഗ്ധസമിതി നിർദേശിച്ചു.

സിനിമയ്ക്കു ചരിത്ര സംഭവവുമായി ബന്ധമില്ലെന്ന് രണ്ട് തവണ എഴുതി കാണിക്കണം. സതി ആചാരം ഉൾപ്പെടെയുള്ള രംഗങ്ങൾ ഒഴിവാക്കണo തുടങ്ങി 26 നിർദേശങ്ങളാണ് സിബിഎഫ്സി മുന്നോട്ട് വച്ചിരിക്കുന്നത്.  സമിതിയുടെ  നിർദേശങ്ങൾ പാലിച്ചാൽ ഉടൻ സിനിമയ്ക്കു സർട്ടിഫിക്കറ്റ് നൽകുo. സിബിഎഫ്സിയുടെ നിർദേശങ്ങൾ പാലിക്കുമെന്ന് സംവിധായകൻ സഞ്ജയ് ലീല ബൻസാലി പറഞ്ഞു.

റിലീസുമായി ബന്ധപ്പെട്ടു സംവിധായകൻ സഞ്ജയ്‌ലീല ബൻസാലി, സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി എന്നിവരെ പാർലമെന്റ് സമിതി മുൻപാകെ വിളിച്ചുവരുത്തിയിരുന്നു. സിനിമയിലെ ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന നിർമാതക്കളുടെ പ്രസ്താവനയെ തുടർന്നു ഫിലിം സർട്ടിഫിക്കേഷൻ ബോർഡാണു വിദഗ്ധ സമിതിയെ നിയമിച്ചത്.

ഹേയ് ജൂഡ് : മൂവി ട്രെയിലര്‍

0

തെന്നിന്ത്യൻ ചലച്ചിത്രനടി തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന നിവിൻ പോളി നായകനാകുന്ന ശ്യാമപ്രസാദ് ചിത്രം ഹേയ് ജൂഡ് ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

അമ്പലക്കര ഗ്ലോബൽ ഫിലിംസ്ന്‍റെ ബാനറില്‍ അഡ്വ. അനില്‍ അമ്പലക്കര ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

പാർവതിക്കെതിരായ സൈബർ ആക്രമണ൦ : നിലപാട് വ്യക്തമാക്കി മമ്മൂട്ടി

0

നടിപാര്‍വതി തിരുവനന്തപുരം രാജ്യാന്തരചലച്ചിത്രമേളയില്‍ മമ്മൂട്ടിച്ചിത്രം കസബയുമായി ബന്ധപ്പെടുത്തി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയ വിവാദം തുടരുന്നതിനിടയില്‍ മമ്മുട്ടി തന്‍റെ നിലപാട് വ്യക്തമാക്കി.

ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യവും. വിവാദത്തിന്‍റെ പുറകെ ഞാൻ പോകാറില്ല. നമ്മുക്ക് വേണ്ടത് അർത്ഥവത്തായ സംവാദങ്ങളാണ്. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. എനിക്കു വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കാനോ ഞാൻ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ല, മമ്മൂട്ടി പറഞ്ഞു.

പാർവതി തന്നെ ഇക്കാര്യം എനിക്ക് അന്ന് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെ പോലുളള ആൾക്കാരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചി‍ഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാൻ പാർവതിയെ അന്ന് തന്നെ ആശ്വസിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതു കൊണ്ട് പല കാര്യങ്ങളും ശ്രദ്ധയിൽ പെട്ടില്ല എന്നും മമ്മുട്ടി വ്യക്തമാക്കി.

ഐ​എ​ഫ്എ​ഫ്കെ​യു​ടെ ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ൽ വെച്ച് ക​സ​ബ എ​ന്ന ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ പാ​ർ​വ​തി വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക വി​മ​ർ​ശ​ന​മു​യ​ർ​ത്തി രം​ഗ​ത്തു വ​ന്നു. ഇ​ത് പി​ന്നീ​ട് വ്യ​ക്തി അ​ധി​ക്ഷേ​പ​ത്തി​ലേ​ക്കു തി​രി​യു​ക​യാ​യി​രു​ന്നു. പാ​ർ​വ​തി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി ട്രോ​ളു​ക​ൾ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.

അ​ധി​ക്ഷേ​പ​ങ്ങ​ൾ പ​രി​ധി വി​ട്ട​തി​നെ തു​ട​ർ​ന്ന് ത​നി​ക്കെ​തി​രേ വ്യാ​പ​ക​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി കാ​ണി​ച്ച് പാ​ർ​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ ഒ​രാ​ളെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

പഴയ ഐഫോൺ മോഡലുകളുടെ വേഗം കുറയൽ : ക്ഷമ ചോദിച്ച് ആപ്പിൾ

0

ഐഫോൺ ഉപഭോക്താക്കളിൽനിന്ന് നിരന്തരം പരാതി ഉയർന്നതും, ചിലർ പരാതിയുമായി കോടതികളെ സമീപിച്ചതിനേയും തുടര്‍ന്ന് ഐഫോണിന്റെ പഴയ മോഡലുകളുടെ പ്രവർത്തന വേഗം കുറയുന്നതിൽ ഉപഭോക്താക്കളോടു മാപ്പു ചോദിച്ച് ആപ്പിൾ കമ്പനി.

ആപ്പിളിന്റെ ഔദ്യോഗിക വെബ് സൈറ്റിലിട്ട സന്ദേശത്തിൽ, നിങ്ങളിൽ ചിലരെയെങ്കിലും നിരാശപ്പെടുത്തിയതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഉപഭോക്താക്കൾക്ക് ആവശ്യമുള്ളിടത്തോളം കാലം ഐഫോൺ ഉപയോഗിക്കാൻ കഴിയണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ‌മറ്റു കമ്പനികളേക്കാളും ഐഫോണിന്റെ ഉപയോഗകാലാവധി നീണ്ടുനിൽക്കുന്നതിൽ അഭിമാനമുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.

പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടന്നുവരികയാണെന്നും
ഉപഭോക്താക്കൾക്ക് വേണ്ടി ബാറ്ററി മാറ്റിവയ്ക്കാൻ ഡിസ്കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും അധികൃ‍തർ അറിയിച്ചു. ഐഫോൺ 6 മുതൽ നിലവിൽ 79 ഡോളറാണ് ബാറ്ററിയുടെ വില. ഉപഭോക്താക്കൾക്ക് 29 ഡോളറിന് ബാറ്ററി മാറ്റിവാങ്ങാം. കൂടാതെ ഉപഭോക്താക്കളെ സഹായിക്കുന്ന വിധത്തിൽ പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നൽകുമെന്നും കമ്പനി വ്യക്തമാക്കി.

വാക്പോരിന് വിരാമം : മൻമോഹൻ സിങ്ങിനെ അപമാനിച്ചിട്ടില്ലെന്ന് ബിജെപി

0

ന്യൂഡൽഹി: മൻമോഹൻ സിംഗിനേക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെത്തുടർന്നുണ്ടായ ബിജെപി–കോൺഗ്രസ് വാക്പോരിനു വിരാമം. ഇരുവിഭാഗവും പാർലമെന്റിൽ സമവായ പ്രസ്താവന നടത്തി.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയോ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെയോ നരേന്ദ്ര മോദി മനഃപ്പൂർവം അപമാനിക്കാൻ  ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി അരുൺ ജയ്റ്റ്ലി രാജ്യസഭയിൽ പറഞ്ഞു. ഇരുവരോടും അവർക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയിലും വളരെ ആദരവാണു ഞങ്ങൾക്കുള്ളതെന്നും ജയ്റ്റ്ലി പറഞ്ഞു.

ബിജെപിയുടെ വിശദീകരണം പ്രതിപക്ഷം അംഗീകരിക്കുകയും സഭയിലെടുത്ത നിലപാടിന് നന്ദി അറിയിക്കുകയും ചെയ്തു. കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ അന്തസ്സിനു കോട്ടം തട്ടുന്ന തരത്തിൽ  പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ അതുമായി പാർട്ടിക്കു ബന്ധമില്ലെന്നും തുടർന്ന് അത്തരം പ്രശ്നങ്ങൾ ആവർത്തിക്കരുതെന്നാണ്  ഞങ്ങളുടെ ആഗ്രഹമെന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിച്ച ഗുലാം നബി ആസാദ് പറഞ്ഞു.

സൂര്യയുടെ നായികയായി സായിപല്ലവി

0

പ്രേ​മ​ത്തി​ലൂ​ടെ സിനിമയിലെത്തി  മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ങ്ക​രി​യാ​യ സാ​യി പ​ല്ല​വി സെ​ൽ​വരാ​ഘ​വൻ  സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രത്തിൽ  സൂ​പ്പ​ർ​സ്റ്റാ​ർ സൂ​ര്യ​യു​ടെ നാ​യി​ക​യാ​കു​ന്നു.  താ​നാ സേ​ർ​ന്ത കൂ​ട്ട​ത്തി​നു ശേ​ഷം സൂ​ര്യ​ നാ​യ​ക​നാ​കു​ന്ന ചിത്രം അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​൦. ദീ​പാ​വ​ലി റിലീസായി ചിത്രം തീയറ്ററിൽ എ​ത്തു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

തെ​ലു​ങ്ക് ചി​ത്രം എം​സി​എ​യാ​ണ് സാ​യി പ​ല്ല​വി പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ ചി​ത്രം. സ​ന്താ​നം നാ​യ​ക​നാ​കു​ന്ന മ​ന്ന​വ​ൻ വ​ന്താ​ന​ടി, എ​സ്.ജെ. ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്ന നെ​ഞ്ചം മ​റ​പ്പ​തി​ല്ലൈ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ് സെ​ൽ​വ​രാ​ഘ​വ​ൻ.

ലേ​ലം-2 ഷൂട്ടിങ് ഫെ​ബ്രു​വ​രി​യി​ൽ തുടങ്ങും

0

ര​ണ്ട് അ​ബ്കാ​രി കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ക​ ഇ​തി​വൃ​ത്തമാക്കി സു​രേ​ഷ് ഗോ​പി, എം.​ജി. സോ​മ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജോ​ഷി സം​വി​ധാ​നം ചെ​യ്ത  ആ​ക്‌ഷ​ൻ ത്രി​ല്ല​ർ ചിത്രം ലേ​ല​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ലേ​ലം 2 അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. ര​ണ്‍​ജി പ​ണി​ക്ക​രാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.  സം​വി​ധാ​യ​ക​ൻ നി​തി​ൻ ര​ണ്‍​ജി പ​ണി​ക്ക​രാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യഭാ​ഗ​ത്തി​ൽ ആ​ന​ക്കാ​ട്ടി​ൽ ഈ​പ്പ​ച്ച​ൻ എ​ന്ന മ​ദ്യ​രാ​ജാ​വി​ന്‍റെ വേ​ഷം എം.ജി. സോ​മ​ൻ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ഇ​ര​ട്ട​ച്ച​ങ്ക​ൻ ആ​ന​ക്കാ​ട്ടി​ൽ ചാ​ക്കോ​ച്ചി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി അ​വ​ത​രി​പ്പി​ച്ച​ത്. ന​ന്ദി​നി​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യി​ക. എ​ൻ.എ​ഫ്. വ​ർ​ഗീ​സ്, സ്ഫ​ടി​കം ജോ​ർ​ജ്, കൊ​ച്ചി​ൻ ഹ​നീ​ഫ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു പ്ര​തി​നാ​യ​കവേ​ഷങ്ങളിലെത്തിയ​ത്.

ദിവാന്‍ജിമൂല’ ട്രെയിലര്‍

0

അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രം ദിവാന്‍ജിമൂല ഗ്രാന്‍പ്രി(ക്‌സ്) ട്രെയിലര്‍ പുറത്തിറങ്ങി.  കലക്ടര്‍  പ്രശാന്ത് നായരും അനില്‍ രാധാകൃഷ്ണന്‍ മേനോനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സറ്റയര്‍ കോമഡി ത്രില്ലറാണ് ദിവാന്‍ജിമൂല ഗ്രാന്‍പ്രി(ക്‌സ്).

നെടുമുടി വേണു, നൈലാ ഉഷ, സിദ്ദിഖ്, വിനായകന്‍, സുധീര്‍ കരമന, ടിനി ടോം, നിര്‍മല്‍ ബാലാജി, ഹരീഷ്,തുടങ്ങിയ താരങ്ങള്‍ക്കൊപ്പം മഴവില്‍ മനോരമയിലെ ഒരു റിയാലിറ്റി ഷോ വിജയിയും പ്രധാന വേഷത്തില്‍ സിനിമയിലെത്തന്ന ചിത്രത്തിൽ ധാരാളം പുതുമുഖങ്ങളും അണിനിരക്കുന്നു.

അലെക്‌സ് ജെ. പുളിക്കലാണ് ഛായാഗ്രഹണം. ഗോപിസുന്ദർ  സംഗീതം. മാര്‍സ് എന്റെര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മസൂദ് മുഹമ്മദും സഫീര്‍ അഹമ്മദും അനില്‍ രാധാകൃഷ്ണമേനോനും ചേര്‍ന്നാണ് ദിവാന്‍ജിമൂല ഗ്രാന്‍പ്രി(ക്‌സ്) നിര്‍മിക്കുന്നത്.

 

താരങ്ങളുടെ ക്രിസ്തുമസ് ആഘോഷചിത്രങ്ങൾ കാണാം

0

നയൻ‌താര, അമല പോൾ, അഹാന കൃഷ്ണകുമാർ തുടങ്ങിയ താരങ്ങളൾ അവരുടെ പ്രിയപ്പെട്ടവരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു. ഈ വർഷം സിനിമയിൽ 14 വർഷം തികച്ച നയൻതാര സംവിധായകൻ വിഘ്‌നേഷ് നൊപ്പമാണ് ക്രിസ്തുമസ് ആഘോഷിച്ചത്.

താരങ്ങളുടെ ക്രിസ്തുമസ് ആഘോഷചിത്രങ്ങൾ കാണാം ഇവിടെ ക്ലിക്ക് ചെയ്യുക 

നടി പാർവതി ഡിജിപിക്ക് പരാതി നൽകി

0

തിരുവനന്തപുരം: മമ്മുട്ടി ചിത്രമായ ‘കസബ’യിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരേ പൊതുവേദിയിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തനിക്കെതിരേ നവമാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരേ നടി പാർവതി ഡിജിപിക്ക് പരാതി നൽകി.

ചലച്ചിത്ര മേളയിലെ സെമിനാറിലാണ്  കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരേ നടി സംസാരിച്ചത്. ഇതിന് ശേഷമാണ് പാർവതിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായത്.

ഭീഷണി മുഴക്കുകയും തന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരണം നടത്തുകയും  ചെയ്തവരുടെ വിവരങ്ങള്‍ സഹിതമാണ് പാർവതി ഡിജിപിക്ക് പരാതി നൽകിയത്.  ഇവർക്കെതിരേ നടപടി സ്വീകരിക്കണമെന്നു നടി  ആവശ്യപ്പെട്ടു. നടി നൽകിയ പരാതി ഡിജിപി സൈബർ സെല്ലിന് കൈമാറും.

തോണി മറിഞ്ഞു കുട്ടികൾ മരിച്ചു

0

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്തി​ന​ടു​ത്ത് ഞ​ര​ണി പു​ഴ​യി​ൽ വ​ള്ളം മ​റി​ഞ്ഞ് ​അ​ഞ്ച് കുട്ടികൾ  മ​രി​ച്ചു. അ​ഭി​ലാ​ഷ് (13), വൈ​ഷ്ണ​വ് (20), പ്ര​സീ​ന (14), മി​ന്നു (14) ജ​നീ​ഷ (14),   എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ളെ നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി. കാ​ണാ​താ​യ ആ​ൾ​ക്കു​വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. കുട്ടികൾ സ്വയം തോണിയെടുത്ത് തുഴയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

പൊ​ന്നാ​നി​യി​ലെ കോ​ൾ പാ​ട​ത്തോ​ട് ചേ​ർ​ന്ന് ബ​ണ്ട് തകർന്നുണ്ടായ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക് കാ​ണാ​നാ​യി പോയ ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ ഏ​ഴു പേ​രാ​ണ് അപകടത്തിൽപ്പെട്ടത്. ഒ​ഴു​ക്കി​ൽ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു.