Home Blog Page 585

മോഹൻലാലിൻറെ ആ ട്വീറ്റ് നു പിന്നിൽ ?

0

അപ്രതീക്ഷിതമായ ഒരു പിറന്നാൾ ആശംസയ്ക്കു പിന്നിലെ കാരണം തിരയുകയാണ് പ്രേക്ഷകർ. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഹൃതിക് റോഷന് നേർന്ന പിറന്നാൾ ആശംസയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച.

സൂപ്പർതാരം ഹൃതിക് റോഷന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ ട്വീറ്റ് ചെയ്തിരുന്നു. അതിനു മറുപടിയായി ‘എന്നെ ഒരുപാട് സ്പർശിച്ചു, പിറന്നാൾ ആശംസകൾ നേരാൻ താങ്കൾ എടുത്ത പരിശ്രമത്തിന് ഒരുപാട് നന്ദി സാർ.’–ഹൃതിക് പറഞ്ഞു.

മോഹൻലാൽ ഭീമനാകുന്ന മഹാഭാരതത്തില്‍ ഹൃതിക് റോഷനുണ്ട് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.   ഈ റിപ്പോർട്ട് സത്യമാകണ൦ എന്നാണ് ആരാധകരു൦ സിനിമാലോകവും  ആഗ്രഹിക്കുന്നത്.

ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ അതൃപ്തി പരസ്യമാക്കി ജഡ്ജിമാർ

0

ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ അതൃപ്തി പരസ്യമാക്കി സുപ്രീംകോടതിയിലെ നാല് ജഡ്ജിമാർ. ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പരസ്യ നിലപാട് പ്രഖ്യാപിച്ചത്. നീതിന്യായ വ്യവസ്ഥതിയിലെ അത്യപൂർവ സംഭവത്തിനാണ്  ഇന്ന് രാജ്യതലസ്ഥാനo സാക്ഷിയായത്. മുതിർന്ന ജഡ്ജിമാരായ ജെ.ചലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്.

കോടതിയുടെ പ്രവർത്തനം സുതാര്യമല്ലെങ്കിൽ ജനാധിപത്യം തകരും. ഈ സാഹചര്യമാണ് സുപ്രീംകോടതിയിൽ നിലനിൽക്കുന്നത്. സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞു അതിനാലാണ് ജനങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ചതെന്ന ആമുഖത്തോടെയാണ് ജഡ്ജിമാർ തുടങ്ങിയത്.

പലഘട്ടങ്ങളിലായി വിവിധ വിഷയങ്ങളിലുള്ള എതിർപ്പ് ചീഫ് ജസ്റ്റീസിനെ  അറിയിച്ചിരുന്നു  എന്നാൽ എതിർപ്പുകൾ അറിയിച്ചെങ്കിലും കാര്യങ്ങൾക്കൊന്നും ഒരു മാറ്റവും സംഭവിച്ചില്ല എന്ന് ജഡ്ജിമാർ വ്യക്തമാക്കി. അതിനാലാണ് സമൂഹത്തോടെ ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്. 15-20 വർഷം കഴിയുന്പോൾ തങ്ങൾ ഒന്നും മിണ്ടാതെയും ചെയ്യാതെയും കടന്നുപോയവരാണെന്ന പഴി കേൾക്കേണ്ടതില്ലല്ലോ എന്നോർത്താണ് കാര്യങ്ങൾ പരസ്യമാക്കുന്നതെന്നും ജഡ്ജിമാർ വിശദീകരിച്ചു. ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണോ എന്ന കാര്യം രാജ്യം തീരുമാനിക്കട്ടെ എന്നും ജസ്റ്റീസ് ചലമേശ്വർ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാജ്യത്തോട് ജഡ്ജിമാർക്കുള്ള കടപ്പാട് നിറവേറ്റേണ്ടതുണ്ടന്നു ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു.

2014-ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജസ്റ്റീസ് ബി.എച്ച്.ലോയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ് ചീഫ് ജസ്റ്റീസുമായി പുതിയ തർക്കത്തിന് കാരണമായിരിക്കുന്നത്. ചീഫ് ജസ്റ്റീസ് ഇടപെട്ട് കേസ് മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിൽ നിന്നും മാറ്റിയിരുന്നു. ഇതിനെതിരെ രാവിലെ മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റീസിനെ കണ്ട് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ആകാശ യാത്ര : എട്ട് ലക്ഷം സിപിഎം നൽകും

0

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തു കഴിഞ്ഞു. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചർച്ച ചെയ്ത് പണം നൽകാൻ തീരുമാനമെടുക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു ദുരിതാശ്വാസ നിധിയില്‍നിന്നു പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയും റവന്യൂ സെക്രട്ടറിയും ഏറ്റുമുട്ടി. സെക്രട്ടറിയോടു വിശദീകരണം ചോദിച്ചെന്നു മന്ത്രിയും ഇതേപ്പറ്റി അറിയില്ലെന്നു ക്ഷുഭിതനായി സെക്രട്ടറിയും പ്രതികരിച്ചു.

ര​ണ്‍​വീ​ർ-ദീ​പി​ക വി​വാ​ഹം ഉ​ട​ൻ?

0

ദീ​പി​ക​യും ര​ണ്‍​വീ​റും കു​ടും​ബ​വും മാ​ലദ്വീ​പി​ൽ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ച​തോ​ടെ ഇരുവരും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ ബോ​ളി​വു​ഡും ആരാധകരും ചർച്ചചെയ്യുന്നത്. യു​വ​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ താ​ര​ങ്ങ​ളാ​യ ദീ​പി​ക പ​ദു​ക്കോ​ണും ര​ണ്‍​വീ​ർ സിം​ഗും ഉ​ട​ൻ വി​വാ​ഹി​ത​രാ​കാ​ൻ പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത​യാ​ണ് കേ​ൾ​ക്കു​ന്ന​ത്.
ശ്രീ​ല​ങ്ക​യി​ൽ വ​ച്ച് മു​പ്പ​ത്തി​ര​ണ്ടാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ദീ​പി​ക പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തോ​ടനു​ബ​ന്ധി​ച്ച് ഈ ​മാ​സം തന്നെ വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങു​ക​ൾ നടത്തുമെന്നാണു വാർത്തകൾ. ആ​രാ​ധ​ക​ർ​ക്ക് സ​ർ​പ്രൈ​സ് ആ​യി വി​വാ​ഹി​ത​രാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. ​ എ​ന്നാ​ൽ ഇ​രു​വ​രു​ടെ​യും അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വാ​ർ​ത്ത നി​ഷേ​ധി​ച്ചി​രു​ന്നു.

വാടക നല്‍കിയില്ല : മല്ലിക ഷെരാവത്തിനെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടാൻ ഉത്തരവ്

0

വാടക കുടിശ്ശികയില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത്തിനെയും കാമുകനെയും പാരിസിലെ ആഡംബര ഫ്‌ളാറ്റില്‍ നിന്നും കുടിയിറക്കാന്‍ ഫ്രഞ്ച് കോടതി ഉത്തരവിട്ടതായി റിപ്പോർട്ട്.   ഡിസംബര്‍ 14 ന് മുന്‍പ് അപ്പാര്‍ട്‌മെന്റ് ഒഴിഞ്ഞുകൊടുക്കണമെന്നും കുടിശ്ശിക തുക നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഫ്‌ലാറ്റിന്റെ കുടിശ്ശികയായി 78787 യൂറോ ഏകദേശം 64 ലക്ഷം ഇന്ത്യന്‍ രൂപ നല്‍കാണുന്നെണ്ടെന്ന വീട്ടുടമസ്ഥന്റെ പാരാതിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇരുവരും ചേര്‍ന്ന് 6054 യൂറോ ഏകദേശം 4 ലക്ഷത്തി അറുപതിനായിരം രൂപ മാസവാടയ്ക്ക് പാരിസിലെ ഫ്‌ളാറ്റില്‍ താമസമാരംഭിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിനിടെ വാടകയിനത്തില്‍ വെറും 2715 യൂറോ മാത്രമാണ് മല്ലിക നൽകിയത്. തുടര്‍ന്ന് വീട്ടുടമസ്ഥൻ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

എന്നാൽ  മാധ്യമങ്ങളിൽ വന്ന വാർത്ത മല്ലിക ഷെരാവത്ത് നിഷേധിച്ചു. തന്റെ പേരിൽ മറ്റാരെങ്കിലുമായിരിക്കാം അപ്പാർട്മെന്റ് എടുത്തതെന്നും  തനിക്ക് അത്തരത്തിലുള്ള അപ്പാര്‍ട്‌മെന്റ് പാരിസിലില്ലെന്നായിരുന്നു മല്ലിക പറഞ്ഞു.

“ഓഖിപ്പണ”ത്തിൽ മുഖ്യമന്ത്രിയുടെ ആകാശയാത്ര: നിർദേശിച്ചിട്ടില്ലെന്ന് ഡിജിപി

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റർ യാത്ര നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വിശദീകരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ രംഗത്ത്.

മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ഹെലിക്കോപ്റ്റർ ഉപയോഗിക്കാൻ നിർദേശിച്ചതു പൊലീസല്ല , ഹെലികോപ്റ്റർ യാത്രയ്ക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും യാത്രാ സംബന്ധമായ സൗകര്യങ്ങൾ ഏർപ്പാടാക്കിയത് പോലീസല്ലെന്നും ഡിജിപി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റ​വ​ന്യൂ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എം. കു​ര്യ​നാ​ണ് പ​ണം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ട്ടു ല​ക്ഷം രൂ​പ​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്കു ചെ​ല​വാ​യ​ത്. യാത്രയ്ക്ക് ദുരന്തനിവാരണഫണ്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചതില്‍ റവന്യൂവകുപ്പിൽ ചിലർ അതൃപ്തി അറിയിച്ചു. ഉത്തരവിറങ്ങിയ സാഹചര്യം അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥ വീഴ്ചയാവാമെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം, ഉത്തരവിറങ്ങിയത് അറിഞ്ഞിട്ടില്ലെന്നാണു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ  നിലപാട്.

ദുൽക്കറിന്റെ കുഞ്ഞു മാലാഖ മറിയം അമീറ സല്‍മാൻ : വീഡിയോ കാണാം

0

കഴിഞ്ഞ ദിവസം ഒരു വിവാഹത്തിൽ പങ്കെടുക്കാന്‍ മമ്മൂട്ടിയും കുടുംബവും എത്തിയപ്പോൾ എല്ലാവരുടേം ശ്രദ്ധനേടി ദുൽക്കറിന്റെ മകൾ അമീറാ.  സമൂഹമാധ്യമങ്ങളിൽ താരമാണ് ദുല്‍ക്കറിന്റെ കുഞ്ഞു രാജകുമാരി അമീറ.

ZULEIKHA & SIRAJ WEDDING TEASER

ZULEIKHA & SIRAJ WEDDING TEASER… #zuleikhasiraj #zuleikhawedssiraj #marituscouple, #maritusweddings, #muslimwedding, #celebritywedding, #maritusstudio, #cinematography, Mammootty Dulquer Salmaan , #MaryamAmeerahSalmaan

Posted by Maritus Wedding Studio on Saturday, January 6, 2018

സിനിമ തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീം കോടതി

0

ന്യൂഡൽഹി: സിനിമ തുടങ്ങുന്നതിനുമുൻപ്  സിനിമാ തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീം കോടതി.   2016 നവംബറിലെ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് സുപ്രീം കോടതി വിധി. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രിതല സമിതിക്കു തീരുമാനമെടുക്കാം. ദേശീയഗാനം വേണമോ വേണ്ടയോ എന്നത് ഇനി തീയറ്ററുടമകൾക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.
വിശാല ചർച്ചകൾക്ക് ശേഷമേ മാർഗനിർദേശങ്ങൾ രൂപീകരിക്കാനാകു. ഇതിനായി ആറുമാസത്തെ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. മാർഗ നിർദേശങ്ങൾ രൂപീകരിച്ചാൽ ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ഉറപ്പു നൽകി. എന്നാൽ  അംഗപരിമിതർ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേൽക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

​ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആണ്  2016 ന​വം​ബ​ർ 30ന് സി​നി​മ തീ​യേ​റ്റ​റു​ക​ളി​ൽ ദേ​ശീ​യ ഗാ​നം നി​ർ​ബ​ന്ധ​മാ​ക്കു​ക​യും ദേ​ശീ​യ ഗാ​നം വ​യ്ക്കു​ന്ന സ​മ​യ​ത്ത് എ​ഴു​ന്നേ​റ്റു നി​ൽ​ക്കു​ക​യും ചെ​യ്യ​ണം എ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നത്.

അനുഷ്ക്ക ഷെട്ടി അഭിനയിക്കുന്ന ബാഗ്മതിയുടെ ട്രൈലർ എത്തി

0

ബാഹുബലിക്കുശേഷം അനുഷ്ക ഷെട്ടി പ്രധാന വേഷങ്ങളിലെത്തുന്ന ഭാഗമതിയുടെ ട്രെയിലർ പുറത്തിറങ്ങി.ഉണ്ണിമുകുന്ദനാണ് അനുഷ്കയുടെ നായകനായി എത്തുന്നത് .ജയറാം ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നു .ആശാശരത്തും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ബംഗളൂരുവിലെ ബാറിൽ തീപിടിത്തം : അഞ്ച് മരണം

0

ബം​ഗ​ളൂ​രു: ‌‌ബം​ഗ​ളൂ​രു​വി​ലെ കെ​ആ​ർ മാ​ർ​ക്ക​റ്റി​ലു​ള്ള ബാ​റി​ൽ പു​ല​ർ​ച്ചെയുണ്ടായ  തീ​പി​ടി​ത്ത​ത്തി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു. ഒ​ന്നി​ലേ​റെ പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ക​ല​സി​പാ​ള​യം മേ​ഖ​ല​യി​ലെ കൈ​ലാ​ഷ് ബാ​ർ ആ​ൻ​ഡ് റെ​സ്റ്റ​റ​ന്‍റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബാ​റി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ജീ​വ​ന​ക്കാ​രാ​ണ് മ​രി​ച്ച​ത്.

പു​ക ഉ​യ​രു​ന്ന​തു ക​ണ്ട സ​മീ​പ​വാ​സി​ക​ളാ​ണ് ഇ​ക്കാ​ര്യം അ​ഗ്നി​ശ​മ​ന​സേ​ന​യെ അ​റി​യി​ച്ച​ത്. തുടർന്ന് അഗ്നിശമനസേനയെത്തി തീയണച്ചു.  തു​ങ്കൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ്വാ​മി (23), പ്ര​സാ​ദ് (20), മ​ഹേ​ഷ് (35), ഹ​സ​ൻ സ്വ​ദേ​ശി​ക​ളാ​യ മ​ഞ്ജു​നാ​ഥ് (45), മാ​ണ്ഡ്യ സ്വ​ദേ​ശി​യാ​യ കീ​ർ​ത്തി(24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

‌ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അയ്യപ്പന്മാരുടെ വാഹനങ്ങള്‍ തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്

0

അലങ്കരിച്ച അയ്യപ്പന്മാരുടെ വാഹനങ്ങൾ തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് .വീഡിയോ കാണാം

കാവ്യാ മാധവൻ വീണ്ടും സിനിമയിലേക്ക്

0

മലയാളികളുടെ പ്രിയ നായിക കാവ്യാമാധവൻ ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിൽ എത്തുന്നു. ഇത്തവണ പാട്ടുകാരിയായാണ്  കാവ്യയെത്തുന്നത്. സലീം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ചിത്രത്തിലാണ് സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷയുടെ സംഗീതത്തിൽ കാവ്യ ഗാനം ആലപിച്ചത്. കാവ്യയും  വിജയ് യേശുദാസും ചേർന്നാണ് കേൾവിക്കാർക്ക് പുതുമയുള്ള ഡ്യുയറ്റ് പാടിയത്.

ജയറാം നായകനാകുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക. കോട്ടയം പ്രദീപ് നെടുമുടി വേണു ശ്രീനിവാസന്‍, സലികുമാര്‍, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സമദ്, നോബി, സുബീഷ്, കോട്ടയം റഷീദ്, ഏലൂര്‍ ജോര്‍ജ്, സുരഭി, തെസ്‌നി ഖാന്‍, മോളി കണ്ണമാലി എന്നിവരും ചിത്രത്തിലുണ്ട്. സലിം കുമാറും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം ജനുവരി 12ന് റിലീസ് ചെയ്യും.