Home Blog Page 586

ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണം

0

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍റെ പരാതിയിൽ  വിജിലൻസ് അന്വേഷണം. ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണത്തിൽ വിജിലൻസിന്‍റെ സ്പെഷൽ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

ഷൈലജയുടെ ഭർത്താവിനെ ആശ്രിതരുടെ പട്ടികയിൽ ഉൾപ്പെടുത്തി ധനസഹായം കൈപ്പറ്റിയെന്നാണ് പരാതി. സുരേന്ദ്രന്‍റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി 42 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കെ.ഇ. ബൈജുവിനാണ് അന്വേഷണ ചുമതല.

മന്ത്രി പദവി ഉപയോഗിച്ച് ഭർത്താവിന്‍റെ ചികിൽസയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്നും ഷൈലജ 28,800 രൂപയ്ക്കു കണ്ണട വാങ്ങിയെന്നുമാണ് മന്ത്രിക്കെതിരെ ആരോപണം ഉയർന്നിരുന്നത്. ഭർത്താവും മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ കെ.ഭാസ്കരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികിൽസാച്ചെലവും സർക്കാരിൽനിന്ന് ഈടാക്കിയതായാണ് ആരോപണം.

കണ്ണൂരിന്റെ പ്രണയ കഥ : ഈട

0

പ്രണയവും രാഷ്ട്രീയവും നിറഞ്ഞ കണ്ണൂരിന്‍റെ കഥ പറയുന്ന ചിത്രമാണ്‌ ഈട. നവാഗതനായ ബി.അജിത്‌കുമാര്‍ ആണ് സംവിധായകന്‍. വടക്കൻ കേരളത്തിൽ ഇവിടെ എന്ന് പറയാൻ ഉപയോഗിക്കുന്ന വാക്കാണ് ഈട. കണ്ണൂരിന്റെ രാഷ്ട്രിയ ഉള്ളറകളിലെ യാഥാര്‍ഥ്യങ്ങള്‍ തുറന്നു കാട്ടുന്ന ചിത്രമാണിത്.

നായികയുടേയും നായകന്റെയും ആദ്യ കൂടി കൂടികാഴ്ച തന്നെ ഒരു ഹര്‍ത്താല്‍ ദിനത്തിലാണ്. ഒരു ഹർത്താലിൽ മൈസുരുവിൽനിന്നു കണ്ണൂരിൽ ട്രെയിനിറങ്ങിയതാണ് ഐശ്വര്യ. ഹർത്താലായതിനാൽ ഐശ്വര്യയെ വീട്ടിലേക്ക് എത്തിക്കാനുള്ള നിയോഗം യാദൃച്ഛികമായി ആനന്ദിനു കിട്ടുന്നു. ബൈക്കിൽ പോകുന്നതിനിടെ ഇവരെ ഹർത്താൽ അനുകൂലികളായ പാർട്ടിക്കാർ തടയുന്നു. അവരെ വെട്ടിച്ച് ആനന്ദ് ഇടവഴികളിലൂടെയും കുന്നിൻമുകളിലൂടെയും ബൈക്കോടിച്ച് ഐശ്വര്യയെ വീട്ടിലെത്തിച്ചു. ആനന്ദായി ഷെയ്ൻ നിഗവും ഐശ്വര്യയായി നിമിഷ സജയനും വേഷമിട്ടിരിക്കുന്നു.

കെപിഎ൦, കെജെപി എന്നീ രണ്ടു രാഷ്ട്രീയക്കാരുടെ പകപ്പോക്കലാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കെപിഎമ്മിന്റെ അടിയുറച്ച പാർട്ടി കുടുംബമാണ് ഐശ്വര്യയുടേത് ആനന്ദിന്റെ കൂട്ടുകാരും ബന്ധുക്കളുമെല്ലാം കെജെപിക്കാരും. രാഷ്ട്രീയക്കളികളിൽ താൽപര്യമില്ലാത്ത യുവാവാണ് ആനന്ദ്. ഐശ്വര്യയുടെ ഏട്ടൻ കാരിപ്പള്ളി പ്രാദേശിക നേതാവാണ്. ശത്രുക്കളായ രണ്ട് പാർട്ടി കുടുംബങ്ങളിലെ അസാധാരണ അപ്രായോഗിക പ്രണയമാണ് ഈടയുടെ ഉള്ളടക്കം.

രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ ആദ്യ പകുതി പ്രണയത്തിനു പ്രധാന്യം നൽകിയിരിക്കുന്നു. ആദ്യ പകുതിയിലെ പതിഞ്ഞ താളം ചിലര്‍ക്കെങ്കിലും വിരസമായേക്കം. രണ്ടാം പകുതിയിൽ രാഷ്ട്രീയ വയലൻസിനാണ് മുൻതൂക്കം. കണ്ണൂരിന്റെ കാവുകളും തെയ്യങ്ങളും തുരുത്തുകളും പച്ചപ്പും കുന്നുകളും സ്വഭാവികതയോടെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

ഇടതുപക്ഷത്തെന്റെയോ സംഘപരിവാറിന്റെയോ പക്ഷം പിടിക്കാതെ, മനുഷ്യപക്ഷത്തുനിന്നുള്ള ആഖ്യാനമാണ് സിനിമ.

രചനയും സംവിധാനവും എഡിറ്റിങ്ങും അജിത് കുമാർ നിർവഹിച്ചിരിക്കുന്നു. പാട്ടുകള്‍ എഴുതിയത് അൻവർ അലി. ഡെൽറ്റ സ്റ്റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറിൽ ശർമിള രാജയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സുരഭി ലക്ഷ്മി, പി.ബാലചന്ദ്രൻ, ബാബു അന്നൂർ, ഷെല്ലി കിഷോർ, രാജേഷ് ശർമ്മ, സുധി കോപ്പ, സുനിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചൂണ്ടയും ഇരയുമാകുന്ന മനുഷരുടെ അവസ്ഥ കാണിക്കുന്ന ചിത്രം ഒരിക്കലും ആനന്ദത്തോടെ കണ്ടിറങ്ങാന്‍ സാധിക്കില്ല.

വൈ.എസ്.ആര്‍.രാജശേഖര റെഡ്ഡി ആയി മമ്മൂട്ടി ?

0

വിമാനാപകടത്തില്‍ മരിച്ച കോണ്‍ഗ്രസ്‌ നേതാവ് വൈ.എസ്.ആര്‍.രാജശേഖര റെഡ്ഡിയുടെ ജീവിത കഥ സിനിമയക്കുവാന്‍ ഒരുങ്ങുകയാണ് തെലുങ്ക്‌ സംവിധായകന്‍ മഹി രാഘവ്.

ചിത്രത്തില്‍ വൈ.എസ്.ആര്‍ ആകാനായി മഹി മമ്മുട്ടിയെ സമീപിച്ചിരിക്കുകയാണ്. കഥ കേട്ടെങ്കിലും വൈ.എസ്.ആര്‍ ആകാന്‍ മമ്മൂട്ടി സമ്മതം മൂളിയതായി വാര്‍ത്ത വന്നിട്ടില്ല. മഹി ആദ്യം വൈ.എസ്.ആര്‍ ആയി അഭിനയിക്കാന്‍ സമീപിച്ചത് മോഹന്‍ലാല്‍ നെ ആണ്. എന്നാല്‍ ഡേറ്റ് ഇല്ലാത്തതിനാല്‍ മോഹന്‍ലാല്‍ പിന്മാറുകയായിരുന്നു

കുൽഭൂഷന്‍റെ പുതിയ വീഡിയോ : വ്യാജമെന്ന് ഇന്ത്യ

0

ന്യൂഡൽഹി: പാക്ക് ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിന്‍റെ പുതിയ വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു. ഡിസംബർ 25ന് കുൽഭൂഷണെ കാണാൻ ഭാര്യയ്ക്കും അമ്മയ്ക്കും അനുവാദം നൽകിയിരുന്നു. ഇവരുടെ കൂടികാഴ്ചക്ക് ശേഷം ദിവസങ്ങൾക്കുള്ളിലാണ് പാക്കിസ്ഥാൻ പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം ഭാര്യയും അമ്മയും കുൽഭൂഷണെ കാണാൻ എത്തിയതിന്‍റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

തന്നെ കാണാൻ എത്തിയ അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തിയാണ് പാക്കിസ്ഥാൻ പുറത്തുവിട്ട പുതിയ വീഡിയോയിൽ കുൽഭൂഷണ്‍ പറയുന്നത്. അമ്മയെ ഭയപ്പെടുത്തുന്ന രീതിയിലായിരുന്ന ഒപ്പമുണ്ടായിരുന്ന നയന്ത്രണ ഉദ്യോഗസ്ഥന്‍റെ പെരുമാറ്റമെന്ന് കുൽഭൂഷണ്‍ പറഞ്ഞു. ഇരുവർക്കും ഒപ്പം വന്ന നയതന്ത്ര ഉദ്യോഗസ്ഥൻ അവരോട് ആക്രോശിക്കുന്നത് കാണാമായിരുന്നു. തന്‍റെ ഭാര്യയുടെയും അമ്മയും കണ്ണുകളിൽ ഭയം നിറഞ്ഞിരിക്കുകയായിരുന്നു. എന്തിനാണ് അവർ പേടിക്കുന്നത്. സംഭവിക്കാനുള്ളത് സംഭവിച്ചു. അവരെ ഭയപ്പെടുത്തിയത് പോലെ തോന്നുന്നുവെന്നും കുൽഭൂഷണ്‍ പറയുന്നു. കൂടാതെ കൂടിക്കാഴ്ചയ്ക്ക് അനുവദിച്ച പാക്കിസ്ഥാന് കുൽഭൂഷണ്‍ നന്ദി പറയുന്നതും വീഡിയോയിലുണ്ട്.

ഭാര്യയും അമ്മയും കുൽഭൂഷണുമായി സംസാരിക്കുന്ന ചിത്രമാണ് പാക്കിസ്ഥാൻ പുറത്തുവിട്ടത്. ഇവരോടൊപ്പം ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി.സിംഗും ഉണ്ടായിരുന്നു.

എന്നാല്‍ പാക്കിസ്ഥാൻ കുൽഭൂഷന്‍റെ ഭാര്യയോടും അമ്മയോടും അപമര്യാദയായാണ് പെരുമാറിയതെന്നു ഇന്ത്യ ആരോപണം ഉയര്‍ത്തിയിരുന്നു. കുൽഭൂഷന്‍റെ ഭാര്യയുടെ താലിമാല വരെ പാക്കിസ്ഥാൻ ഊരിവാങ്ങിച്ചുവെന്നും ഷൂ പോലും ധരിക്കാൻ അനുവദിച്ചില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. മാത്യഭാഷയിൽ കുൽഭൂഷണോട് സംസാരിക്കാൻ ഇരുവരെയും പാക്കിസ്ഥാൻ അനുവദിച്ചില്ല. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇന്ത്യ പരാതിപ്പെട്ടിരുന്നു. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് പാക്കിസ്ഥാൻ പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

മാല പൊട്ടിച്ചത് നടി മീര വാസുദേവിന്‍റെ : സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്ന വീഡിയോയുടെ സത്യാവസ്ഥ

0

ബസ് കയറാൻ നിൽക്കുന്ന യുവതിയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ച് യുവാവ്‌ ഓടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇവനെ കയ്യോടെ പിടികൂടണമെന്നും അതിനായി പോസ്റ്റ് പരമാവധി ഷെയർ ചെയ്യൂ എന്നും ആവശ്യപ്പെട്ടായിരുന്നു പോസ്റ്റ്.

സത്യത്തിൽ ഇത് മീര വാസുദേവും രാജീവ് രാജനും പ്രധാനകഥാപാത്രങ്ങളായെത്തുന്ന സുരേഷ് അച്ചൂസ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ഷൂട്ടിങ് സെറ്റിൽ നിന്നും ആരോ പകർത്തിയ വിഡിയോ ആണ്. മീരയുടെ മാല പൊട്ടിച്ചോടുന്ന രാജീവിന്റെ ചിത്രങ്ങളാണ് കള്ളനെന്ന രീതിയിൽ പ്രചരിച്ചത്.

സംഭവം സത്യമാണെന്ന് വിശ്വസിച്ചു പോസ്റ്റ് വൈറലായതോടെ രാജീവും അതിന് താഴെ കമന്റുമായി എത്തി. ‘ചേട്ടനെ എനിക്കറിയില്ല, പക്ഷെ ഒരുപാട് നന്ദിയുണ്ട്.. ഞാൻ മണിക്കൂറുകൾ ക്കൊണ്ട് ഇത്രയും പ്രശസ്തനാവുമെന്ന് വിചാരിച്ചില്ല… എന്തായാലും നാളെ റിലീസ് ആവുന്ന ദിവാൻജിമൂല ഗ്രാന്റ് പ്രീ എന്ന സിനിമയെയും ഇങ്ങന്നെ തന്നെ പ്രമോട്ട് ചെയ്ത് തരണേ..പ്ലീസ്- എന്നാണ് രാജിവ് എഴുതിയത്.

Posted by Dili Kashinadhan on Wednesday, January 3, 2018

നടി ഐമ സെബാസ്റ്റിന്‍ വിവാഹിതയായി : ചിത്രങ്ങള്‍ കാണാം

0

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലെ അമ്മുവായി പ്രേക്ഷകരുടെ മനംകവര്‍ന്ന നടി ഐമ സെബാസ്റ്റിന്‍ വിവാഹിതയായി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ഉടമ സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് വരന്‍.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് കൊല്ലത്ത് വെച്ചാണ്‌ നടന്നത്.

ഐമ സെബാസ്റ്റിന്‍റെ വിവാഹചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

എഫ് ബി പേജിന്റെ റേറ്റിങ്ങ് കുറഞ്ഞതിനെകുറിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

0

ഫേസ്ബുക്ക് പേജ് റേറ്റിംഗ് അഞ്ചില്‍ നിന്നും ഒന്നിലേക്ക് കുറഞ്ഞതിനെകുറിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രതികരണം .

ഞങ്ങൾക്കൊപ്പമുള്ള സുഹൃത്തുക്കൾ അറിയുവാൻ

എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിർണ്ണയിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബർ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് ഞങ്ങളുടെ കൂടെ എപ്പോഴും നില്ക്കുന്നവർക്കായി വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം ഓൺലൈൻ മീഡിയയിൽ വന്ന ഒരു പോസ്റ്റ്, (ഡെയ്ലി ഒ യിൽ ആനന്ദ് കൊച്ചുകുടി എഴുതിയത്) മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ പരാമർശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടൻമാരുടെ പേരെടുത്ത് പരാമർശിച്ചു കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജിൽ ഷെയർ ചെയ്യുകയുണ്ടായി. അത് ഞങ്ങളുടെ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടർന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്തു. കാരണം അതിൽ എഴുതിയിരുന്ന അഭിപ്രായങ്ങൾ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ. മലയാള സിനിമാലോകത്ത് സൗഹാർദപരമായ സ്ത്രീ പുരുഷ സൗഹൃദം നിലനിർത്തണം എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.ആരുടെയും വികാരങ്ങളെ മുറിവേൽപ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല.
ഞങ്ങൾ മുന്നോട്ടുവെച്ച പ്രവർത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല ഞങ്ങളൊടൊപ്പം കൈകോർത്തു നിൽക്കുന്ന നിങ്ങൾക്കെല്ലാം ഒരിക്കൽകൂടി നന്ദി

women-in-cinema-collective ( WCC ) reply for facebook rating issue

മഞ്ജു വാര്യര്‍ ഡബ്ല്യുസിസി വിട്ടു : അമ്മയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി പുതിയ കൂട്ടായിമ ?

0

കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ അവകാശത്തിനുവേണ്ടി രൂപീകരിച്ച വിമണ്‍ ഇന്‍ സിനിമ കളക്ടീവ് തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ പിളര്‍ന്നു എന്നും ഡബ്ല്യുസിസിയുടെ കേന്ദ്ര സ്ഥാനത്തുണ്ടായിരുന്ന നടി മഞ്ജു വാര്യര്‍ കൂട്ടായ്മ വിട്ടതായും വാര്‍ത്തകള്‍

മമ്മൂട്ടിക്കെതിരായ പാര്‍വതിയുടെ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് മഞ്ജു പിന്തുണ നല്കിയില്ലെന്ന് മാത്രമല്ല അതിനെതിരേ പരസ്യമായല്ലെങ്കിലും നിലപാടെടുത്തു. തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കവേ തനിക്ക് സിനിമരംഗത്തെ പുരുഷന്മാരില്‍ നിന്ന് ഒരുവിധത്തിലുള്ള മോശം അനുഭവവും നേരിടേണ്ടി വന്നിട്ടില്ലെന്ന് അവര്‍ പ്രതികരിച്ചിരുന്നു.

പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുകയാണെന്നും എല്ലാവരുടെയും തനിനിറം പുറത്തുവന്നുവെന്നും പാര്‍വതി ചൊവ്വാഴ്ച്ച സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. ഈ ട്വിറ്റാണ് കൂട്ടായ്മയില്‍ നിന്ന് പിന്മാറാന്‍ മഞ്ജുവിനെ പ്രേരിപ്പിച്ചത് എന്നാണ് വാര്‍ത്തകള്‍.

തനിക്ക് പിന്തുണ നല്കാന്‍ മഞ്ജു എത്താതിരുന്നതില്‍ പാര്‍വതി അനിഷ്ടം അംഗങ്ങളെ അറിയിച്ചിരുന്നു. ഇത് മഞ്ജുവിനെ പ്രകോപിപ്പിച്ചു തുടര്‍ന്നാണ് വാട്സപ്പ് ഗ്രൂപ്പില്‍ നിന്ന് ഉള്‍പ്പെടെ നടി പുറത്തുപോയതയാണ് വാര്‍ത്ത.

അതേസമയം, മമ്മൂട്ടിക്കെതിരായ വിവാദ ലേഖനം പേജില്‍ പ്രസിദ്ധീകരിച്ചത് അംഗങ്ങളുടെ അറിവോടെയല്ലെന്നാണ് സൂചന. പേജിന്റെ അഡ്മിനായ സംവിധായകന്റെ ഭാര്യയായ നടിയാണ് ലേഖനം പോസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് വനിതാ കൂട്ടായ്മ രംഗത്തെത്തിയതും പിന്നീട് പ്രവര്‍ത്തനം ശക്തമാക്കിയതും. എന്നാല്‍ കൂട്ടായ്മയിലെ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പ്രഖ്യാപിത നിലപാടില്‍ നിന്ന് കൂട്ടായ്മ പിന്നോട്ട് പോയെന്നും ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വിമന്‍സ് ഇന്‍ കളക്ടീവ് പ്രതികരിച്ചു. ഇതിനിടെ  വിമന്‍സ് ഇന്‍ സിനിമ കളക്ടീവ് ന്‍റെ ഫേസ്ബുക്ക് പേജ് റേറ്റിംഗ് അഞ്ചില്‍ നിന്നും ഒന്നിലേക്ക് കുറഞ്ഞു.

“കമ്മാര സംഭവം” ഫസ്റ്റ് ലുക്ക് പോസ്റ്റർ

0

രാമലീലക്ക് ശേഷം പുറത്തിറങ്ങുന്ന ദിലീപിന്റെ പുതിയ സിനിമ “കമ്മാര സംഭവം” ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി. മുരളി ഗോപിയുടെ തിരക്കഥയിൽ നവാഗതനായ രതീഷ് അമ്ബാട്ട് സംവിധായകനാകുന്ന ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് കമ്മാര സംഭവം.

ദിലീപ് വത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിന്റെ നിർമ്മാണ ചെലവ് ഏകതേശം ഇരുപതു കോടി രൂപയാണ്.

ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചവര്‍ക്ക് സമര്‍പ്പിതം, ഒടിച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിതം എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ദിലീപ് ഫെയ്സ് ബുക്കില്‍ കുറിച്ചത് .

ഹിന്ദി യുഎൻ ഔദ്യോഗിക ഭാഷയാക്കല്‍ : സുഷമ – തരൂർ വാക് പോര്

0

ന്യൂഡൽഹി : ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെയും ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമത്തെച്ചൊല്ലി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുൻ യുഎൻ ഉദ്യോഗസ്ഥൻ കൂടിയായ കോൺഗ്രസ് നേതാവ് ശശി തരൂരും തമ്മിൽ ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ വാക്പോര്.

ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട് പിന്തുണ തേടി 129 യുഎൻ അംഗരാജ്യങ്ങളുമായി ചർച്ച നടത്തിവരികയാണെന്ന് സുഷമ സ്വരാജ് എഴുതിത്തയ്യാറാക്കി നൽകിയ മറുപടിയിൽ സഭയെ അറിയിച്ചതിനെ തുടര്‍ന്നാണ് ശശി തരൂർ വിയോജിപ്പ് രേഖപ്പെടുത്തിയത്.

ഇപ്പോഴത്തെ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും മാത്രം പരിഗണിച്ച് ചിലവേറെ ഉള്ള ഇത്തരമൊരു തീരുമാനമെടുക്കേണ്ടതുണ്ടോ എന്നായിരുന്നു തരൂരിന്റെ ചോദ്യം.

ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയാണെങ്കിലും ദേശീയ ഭാഷയല്ല. ഇന്ത്യയ്ക്ക് പുറത്ത് ഹിന്ദി സംസാരിക്കുന്നവർ ഇല്ലാത്തതിനാൽ ഹിന്ദി പരിഭാഷയ്ക്കായി പണം ചെലവാക്കുന്നത് മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടായിരിക്കു. ഇപ്പോഴത്തെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഹിന്ദി സംസാരിക്കുന്നതിൽ സമര്‍ഥരാണെങ്കിലും ഭാവിയിൽ ഈ സ്ഥാനങ്ങളിലെത്തുന്നത് കേരളം, തമിഴ്നാട്, ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെങ്കിൽ അവർ യുഎന്നിൽ ഹിന്ദി സംസാരിക്കണമെന്ന് നിർബന്ധം പിടിക്കാനാകുമോയെന്നായിരുന്നു തരൂരിന്റെ ചോദ്യം.

ഇന്ത്യയിൽ മാത്രമാണ് ഹിന്ദി സംസാരിക്കുന്നതെന്നാണ് കരുതുന്നതെങ്കിൽ അത് തരൂരിന്റെ അറിവില്ലായ്മയാണ് കാണിക്കുന്നതെന്നും നേപ്പാൾ, ഫിജി, സൂരിനാം, ട്രിനിഡാഡ് ആൻഡ് ടുബാഗോ തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദി സംസാരിക്കുന്നന്നുണ്ട് എന്നും ഇതിനുള്ള സുഷമയുടെ മറുപടിയായി സുഷമ ചൂണ്ടിക്കാട്ടി.

സോഷ്യല്‍മീഡിയയില്‍ തരംഗമായി ഹരി പി നായരുടെ മിനി സിനിമ : ന്യൂ 2018

0

സോഷ്യൽ മീഡിയയിൽ തരംഗമായി ഹരി പി നായർ സംവിധാനം ചെയ്ത മിനി സിനിമ “ന്യൂ 2018”.  നാല് മിനിറ്റു മാത്രമുള്ള ചിത്രത്തിൽ പേരുപോലെ പുതുവത്സരത്തെ വരവേൽക്കുന്നതിനോടൊപ്പം  ട്രാഫിക് ബോധവൽക്കരണം നൽകുകയും ചെയ്യുന്നു. കലാഭവൻ മണിക്കുള്ള ഒരു അനുസ്മരണം കൂടിയാണ് ചിത്രം.

ഡിസ്‌ലൈക്കുകൾ വാരിക്കൂട്ടി മൈ സ്റ്റോറി സോങ് : പാർവതിയോടുള്ള പ്രേക്ഷക പ്രതികരണ൦ ?

0

പൃഥ്വിരാജ് നായകനാകുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ആദ്യ ഗാനം യൂട്യൂബിൽ ഇട്ടപ്പോൾ ഡിസ്‌ലൈക്കുകളുടെ മേളം . പാർവതി ആണ് ചിത്രത്തിലെ നായിക. അടുത്തിടെയുണ്ടായ വിവാദങ്ങളുടെ ബാക്കിപത്രമാണ് ഇൗ ഡിസ്‌ലൈക്കുകളെന്നാണ് സൂചന.

ഷാൻ റഹ്മാന്റെ  സംഗീതത്തിൽ  ബെന്നി ദയാലും മഞ്ജരിയും ചേർന്നാണ് ഇൗ ഡ്യുയറ്റ് പാടിയത്.  ബി.കെ.ഹരിനാരായണന്റേതാണു വരികൾ

മൈ സ്റ്റോറിയിലെ  ഈ പാട്ടിന് ഏഴായിരത്തിൽ കൂടുതൽ ഡിസ്‌ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്. പാട്ടിന്റെ മെയ്ക്കിങ് വിഡിയോയ്ക്ക് ലഭിച്ചത് 36000 ഡിസ്‍ലൈക്കുകളും.