Home Blog Page 584

ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കാത്ത എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

0

മട്ടന്നൂര്‍:  കലോത്സവത്തിന് പോയി മടങ്ങിവരുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് പോലീസ് സ്റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാന്‍ അനുവാദികാതിരുന്ന മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ കെ. മനോജ് കുമാറിന് സസ്പെന്‍ഷന്‍.

കഴിഞ്ഞ ആഴ്ച ആശിഷ്നൊപ്പം  പതിനഞ്ചംഗ സംഘം പോലീസ് സ്റ്റേഷനു സമീപം ടൂറിസ്റ്റ് ബസിൽ വന്നിറങ്ങിയശേഷം പോലീസ് സ്റ്റേഷനിലെ ശുചിമുറി പെണ്‍കുട്ടികള്‍ക്ക്  ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ  ആശിഷ് പി രാജനോട്‌ എസ്ഐ മോശമായി പെരുമാറി. ഇതൊന്നും ഇവിടെ പറ്റില്ലെന്നും വേണമെങ്കില്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ പോകാനും പോലീസുകാരന്‍ ആവശ്യപ്പെടുകയായിരുന്നു. ആ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു മനോജ് ആശിഷിന്റെ കോളറില്‍ പിടിക്കുന്നതിന്‍റെയും തള്ളുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. തുടർന്ന് എഎസ്‌ഐയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

എന്നാല്‍, വധശ്രമക്കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ടുപേര്‍ സ്റ്റേഷനില്‍ ഉണ്ടായതിനാല്‍ അപരിചിതരായ ആളുകളെ പോലീസ് സ്റ്റേഷനില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും ഇത് സുരക്ഷയെ ബാധിക്കുമെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം.

വിരാട് കൊഹ്‌ലി ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ

0

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ എറ്റവും മികച്ച ഏകദിന താരവും കൊഹ്‌ലിയായിരുന്നു.

32 ഏകദിന സെഞ്ച്വറികളും 22 ടെസ്റ്റ് സെഞ്ച്വറികളും നേടിയ വിരാട് കൊഹ്‌ലി. കഴിഞ്ഞ വർഷം ടെസ്റ്റിൽ 77.80 ശരാശരിയിൽ 2203 റൺസ് നേടി . ഏകദിനത്തിൽ 82.63 ശരാശരിയിൽ 1818 റൺസും നേടി. സ്ട്രൈക്ക് റേറ്റ് 153 ഓടെ 299 റൺസ് ട്വെന്റി ട്വന്റിയിലും നേടിയിട്ടുണ്ട്.
 ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ആണ് മികച്ച ടെസ്റ്റ് താര൦.

മേഘാലയ, നാഗാലാൻഡ്, ത്രിപുര തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

0

മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നീ സംസഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.കെ.ജ്യോതിയാണ് തീയതികൾ പ്രഖ്യാപിച്ചത്.  ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.  നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ പോളിംഗ് ഫെബ്രുവരി 27-നും. ത്രിപുരയിൽ ഫെബ്രുവരി 18നും  വോട്ടെടുപ്പ് നടക്കും. മാർച്ച് മൂന്നിന് വോട്ടെണ്ണൽ നടക്കും. പൂർണമായും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാവും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. വിവിപാറ്റ് സംവിധാനവും ഉണ്ടായിരിക്കു൦.

മേഘാലയിൽ കോൺഗ്രസ്സ് ആണ് നിലവിൽ ഭരിക്കുന്നത്. ത്രിപുരയിൽ 1993 മുതൽ സി .പി . ഐ (എം ) ആണ് ഭരിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിലും സ്ഥാനം ഉറപ്പിക്കാൻ ബിജെപി ശ്രമിച്ചുവരികയാണ് . മൂന്നു നിയമസഭയും അറുപത൦ഗ നിയമസഭയാണ്.

 

മാനുഷി ചില്ലര്‍ 2018 സെലിബ്രിറ്റി കലണ്ടറിൽ

0

2017 ലെ ലോക സുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലര്‍ സെലിബ്രിറ്റി ഫോട്ടോ ഗ്രാഫര്‍ ദാബൂ രത്നാനിയുടെ സെലിബ്രിറ്റി കലണ്ടര്‍ 2018 നില്‍ മുന്‍നിര ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഇടംപിടിച്ചു.

ലോക സുന്ദരിപ്പട്ടം നേടിയ ശേഷം മാനുഷിയുടെ ബോളിവുഡ് പ്രവേശം ഏറെ ചര്‍ച്ചയായിരുന്നു. അതിനാല്‍ ലോക സുന്ദരിയുടെ ബോളിവുഡ് രംഗപ്രവേഷത്തിന്റെ ആദ്യപടിയായിരിക്കാം സെലിബ്രിറ്റി കലണ്ടര്‍ എന്നാണ് അഭ്യുഹം.

അമിതാഭ്ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യാറായ്, പരിണീതി ചോപ്ര, വിദ്യാബാലന്‍, സോനക്ഷി സിന്‍ഹ തുടങ്ങി ഒട്ടേറെ പ്രമുഖ തതാരങ്ങള്‍ സെലിബ്രിറ്റി കലണ്ടറിന്‍റെ ഭാഗമായിട്ടുണ്ട്.

അണ്ടർ 19 ലോകകപ്പ് : ഇന്ത്യയ്ക്ക് പത്തു വിക്കറ്റ് ജയം

0

മൗ​ണ്ട് മോ​ഗ​നൂ​യി: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ പാപുവ ന്യൂഗിനിക്കെതിരെ ഇന്ത്യയ്ക്ക് പത്തുവിക്കറ്റിന്റെ രണ്ടാം ജയം. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ പൃഥ്വിഷായാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 36 പന്തില്‍ ഷാ 57 റൺസുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത പാപുവ ന്യൂഗിനി 21.5 ഓവറിൽ പത്തുവിക്കറ്റ് നഷ്ടത്തിൽ 64 റൺസിന് പുറത്തായിരുന്നു. ഓൾ റൗണ്ടർ അനുകൂൽ റോയിയുടെ അഞ്ചുവിക്കറ്റ് പ്രകടനത്തിലാണ് പാപുവ ന്യൂഗിനിയെ ഇന്ത്യ ചെറിയ സ്കോറിൽ ചുരുട്ടിക്കെട്ടിയത്.

നീതു കൊലക്കേസിലെ പ്രതി ജീവനൊടുക്കി

0

കൊച്ചി:  ഉദയംപേരൂർ നീതു വധക്കേസിലെ പ്രതി ഉദയംപേരൂർ മീൻകടവ് മുണ്ടശേരിൽ ബിനുരാജ് (32) ജീവനൊടുക്കി‍. കേസിന്‍റെ വിചാരണ നാളെ തുടങ്ങിനിരിക്കെയാണ് മരണം. പ്രണയാഭ്യര്‍ഥന നിരസിച്ചതിനേ തുടര്‍ന്നാണ് 2014 ഡിസംബര്‍ 18ന് ഉദയംപേരൂരിലെ വീട്ടില്‍ കയറി പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഉദയംപേരൂർ ഫിഷർമെൻ കോളനിക്കു സമീപം മീൻകടവിൽ പള്ളിപ്പറമ്പിൽ ബാബു, പുഷ്‌പ ദമ്പതികളുടെ ദത്തുപുത്രിയായിരുന്നു നീതു.

വീടിന്‍റെ ടെറസിൽ നീതു അലക്കിയ തുണി വിരിക്കുന്നതിനിടയിലാണു കൊടുവാളുമായെത്തിയ ബിനുരാജ് കൊല നടത്തിയത്. വീട്ടിൽ തനിച്ചായിരുന്ന നീതുവിന്റെ കരച്ചിൽ കേട്ട് എത്തിയ അയൽവാസിയായ യുവാവാണു ബിനുരാജ് നീതുവിനെ വെട്ടി വീഴ്‌ത്തുന്നതു കണ്ടത്.

പുതുച്ചേരി വാഹന രജിസ്ട്രേഷൻ : സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു, വിട്ടയച്ചു

0

തിരുവനന്തപുരം: പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസുമായി ബന്ധപ്പെട്ട് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലും രണ്ടു പേരുടെ ആൾ ജാമ്യത്തിലും അദ്ദേഹത്തെ വിട്ടയച്ചു. ക്രൈബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയതിനു ശേഷമായിരുന്നു അറസ്റ്റ്.

പുതുച്ചേരിയിൽ തനിക്ക് കൃഷിയിടമുണ്ടെന്നും ആ വിലാസത്തിലാണ് കാർ രജിസ്ട്രേഷൻ നടത്തിയതെന്നും ആദ്യവട്ട ചോദ്യം ചെയ്യലിനിടെ സുരേഷ്ഗോപി പറഞ്ഞിരുന്നു . എന്നാൽ ക്രൈബ്രാഞ്ച് അന്വേഷണത്തിൽ പുതുച്ചേരിയിൽ  അദ്ദേഹത്തിന് സ്ഥലമില്ലെന്നും  തമിഴ്നാട്ടിലാണ് നടന് സ്ഥലമുള്ളത് എന്നും കണ്ടെത്തി.  ഇതേത്തുടർന്നാണ് കോടതിയുടെ നിർദേശ പ്രകാരം സുരേഷ്ഗോപിയെ അറസ്റ്റ് ചെയ്തത്.

ഇതേ കേസിൽ നടി അമല പോളിനെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. നടൻ ഫഹദ് ഫാസിലിനെയും ക്രൈംബ്രാഞ്ച് അറസ്റ്റു രേഖപ്പെടുത്തിയശേഷം വിട്ടയച്ചിരുന്നു.

 

 

ക​മ്മാ​ര​സം​ഭ​വ​ത്തി​ന്‍റെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തിറങ്ങി

0

ദി​ലീ​പ്  നാ​യ​ക​നാ​യി എ​ത്തു​ന്ന ക​മ്മാ​ര​സം​ഭ​വ​ത്തി​ന്‍റെ സെ​ക്ക​ൻ​ഡ്  ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി . ഇത്തവണ പോ​സ്റ്റ​റി​ലു​ള്ള​ത് തെ​ന്നി​ന്ത്യ​ൻ താ​രം സി​ദ്ധാ​ർ​ഥി​ന്‍റെ ചി​ത്ര​മാ​ണ്.  ദി​ലീ​പ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോസ്റ്റർ  പു​റ​ത്തു​വി​ട്ട​ത്. ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റി​നു ആ​രാ​ധ​ക​ർ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം സെ​ക്ക​ൻ​ഡ് പോ​സ്റ്റ​ർ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.  പോസ്റ്ററിനൊപ്പം ഒ​രു കു​റി​പ്പും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ചി​ത്ര​ത്തി​ൽ അ​തി​പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് സി​ദ്ധാ​ർ​ഥാ​ണെ​ന്നും  മാ​ത്ര​മ​ല്ല സി​ദ്ധാ​ർ​ഥ് അ​ഭി​ന​യി​ച്ച  ചി​ത്ര​ങ്ങ​ളി​ലെ വേ​ഷ​ങ്ങ​ളെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും ക​മ്മാ​ര​സം​ഭ​വ​ത്തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​മെ​ന്നും ദി​ലീ​പ് പറയുന്നു.

ഗോ​കു​ലം മൂ​വി​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം ​ ര​തീ​ഷ് അ​ന്പാ​ട്ട് ആണ്  സം​വി​ധാ​നം ചെ​യ്യു​ന്നത്. ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് മു​ര​ളി ഗോ​പി​യാ​ണ്. ന​മി​ത പ്ര​മോ​ദാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക

പ്രിയപ്പെട്ടവരെ,കമ്മാരസംഭവത്തിന്റെ ഫസ്റ്റ്‌ ലുക്കിനു നൽകിയ സ്വീകരണത്തിനു വാക്കുകൾക്കതീതമായ നന്ദി,ഒപ്പം ഈ ചിത്രത്തിന്റെ സ…

Posted by Dileep on Saturday, January 13, 2018

ലാലേട്ടനോപ്പം വമ്പന്‍ ബോളിവുഡ് ടീം

0

അജോയ് വർമ്മ ഒരുക്കുന്ന മോഹൻലാൽ നായകനാകുന്ന  ആദ്യ മലയാള ചിത്രം കഴിഞ്ഞ ദിവസം മുംബൈയിൽ ചിത്രീകരണം ആരംഭിച്ചു.  ഇത് വരെ ചിത്രത്തിന് പേരിട്ടിട്ടില്ല.

മലയാളിയായ ബോളിവുഡിലെ സുപ്പർ ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിൽ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് . എം എസ് ധോണി, കുച്ച് കുച്ച് ഹോതാ ഹേ, കൃഷ്  തുടങ്ങിയ  ബോളിവുഡ് ചിത്രങ്ങൾക്ക് ഛായാഗ്രാഹണം നിർവ്വഹിച്ച സന്തോഷ് തുണ്ടിയിൽ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. ഒരു മെഗാ ബോളിവുഡ് ടീമാണ് ഈ മോഹൻലാൽ ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. സാജു തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്.

മംഗോളിയ, തായ്‌ലൻഡ്, മുംബൈ, പുണെ, സത്താറ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, സായ്കുമാർ, പാർവതി നായർ എന്നിവരാണ് അഭിനേതാക്കൾ.

3 ഇഡിയറ്റ്സ്, രംഗ്ദേ ബസന്തി, ധൂം, ഗോൽമാൽ എന്നീ സിനിമകളുടെ മേക്കപ്പ് സ്റ്റൈലിസ്റ്റ് “സെറീന ടെക്സീറ”, ഗോൽമാൽ എഗെയ്ൻ, സിംഗം റിട്ടേൺസ്, ദിൽവാലെ തുടങ്ങിയ സിനിമകളിലെ ആക്ഷൻ കൊറിയോഗ്രാഫർ “സുനിൽ റോഡ്രിഗസ്”, സൗണ്ട് ഡിസൈനിങ് അരുൺ നമ്പ്യാർ , വിഎഫ്എക്സ്- ആഫ്റ്റർ . ടോയ്ലറ്റ് ഏക് പ്രേം കഥ, സത്യഗ്രഹ, ഫോഴ്സ് 2 തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ഉദയ് പ്രകാശ് സിങ്ങ് ആർട്ട് ഡയറക്ടർ, കോസ്റ്റ്യം ഹിമാൻഷി നിജാവൻ, ലൈൻ പ്രൊഡ്യൂസർ പീപ്പ്ലി ലൈവ്, റയീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വിനോദ് ഉണ്ണിത്താൻ എന്നിങ്ങനെ വമ്പൻ ടീമാണ് ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. മെയിൽ ചിത്രം  റിലീസ്  ആകും.

ശ്രീജീവിന്‍റെ മരണം സിബിഐ അന്വേഷിക്കും : അന്വേഷണം തുടങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്

0

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ശ്രീജീവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന്ഉറപ്പു നൽകി കോൺഗ്രസ് നേതാക്കൾ.
എംപിമാരായ കെ.സി.വേണുഗോപാലും ശശി തരൂരും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങുമായി കൂടിക്കാഴ്ച നടത്തി. ജിതേന്ദ്രസിങ് സിബിഐ ഡയറക്ടറെ ഇന്നുതന്നെ കാണുമെന്നും എംപിമാർ അറിയിച്ചു. ശ്രീജിത്തിനൊപ്പം റിലേ നിരാഹാരത്തിന് സമൂഹമാധ്യമ കൂട്ടായ്മകൾ തീരുമാനിച്ചിരിക്കേയാണ് വഴിത്തിരിവുണ്ടായ ഈ തീരുമാനം

എന്നാല്‍ ഉറപ്പു ലഭിച്ചതുകൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നു ശ്രീജിത്ത് വ്യക്തമാക്കി. കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും സമൂഹമാധ്യമ കൂട്ടായ്മകൾ തീരുമാനിച്ചിട്ടുണ്ട്. ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ഞായറാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ വലിയ പ്രകടനം നടന്നിരുന്നു..

സഹോദരന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 766‌‍ാ൦ ദിവസത്തിലാണ്. ചർച്ചക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും, മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച വേണമെന്ന നിലപാടിലാണ് സമരസമിതി.

ക്വീൻ : മൂവി റിവ്യൂ

0

അങ്കമാലി ഡയറീസിന് ശേഷം കുറേയേറെ പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ഡിജോ ജോസ് ആന്റണിയുടെ ആദ്യ സ്വതന്ത്ര സിനിമയാണ് ക്വീൻ.

കാലിക പ്രസക്തമായ ഒരു വിഷയം വളരെ തനിമയൂടെ അവതരിപ്പിക്കാന്‍ ചിത്രത്തിനായി. പോളി ടെക്നിക് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റാണ് കഥയുടെ പശ്ചാത്തലം. പുരുഷകേന്ദ്രീകൃതമെന്ന് പറയപ്പെടുന്ന മെക്ക് ഡിപ്പാർട്ടുമെന്റിൽ രണ്ടാം വർഷം മുതൽ ഒരു പെൺകുട്ടിയുമെത്തുന്നതോടെയാണ് സിനിമയുടെ ആരംഭം. സിനിമ സൂചിപ്പിക്കുന്ന വിഷയം ആദ്യ സീനില്‍തന്നെ മനസിലാകുമെങ്കിലും പിന്നീടങ്ങോട്ട് കാര്യത്തിലെത്താന്‍ രണ്ടാം പകുതി വരെ കാത്തിരിക്കണം.

ആണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുമ്പോഴുള്ള കൗതുകവും പ്രശ്നങ്ങളുമെല്ലാം ഇതിലുണ്ട്. തുടര്‍ന്ന് ഈ പെണ്‍കുട്ടി മെക്കാനിക്കൽ ഡിപ്പാട്ട്മെന്റിന്റെ റാണിയായി മാറുന്നു. സൗഹൃദവും ക്യാമ്പസിലെ മറ്റു ക്ലാസുകാരോടുള്ള തർക്കങ്ങളുമൊക്കെയായി സിനിമ മുന്നോട്ടുപോകുന്നു. കോളേജില്‍ നിന്ന് പുറത്താക്കുന്ന കുട്ടികള്‍ തിരിച്ചെത്തുന്നതോടെയാണ് ആദ്യപകുതി അവസാനിക്കുന്നത്.

തമാശകളുടെ ആദ്യ പകുതിക്ക് ശേഷം രോഗിയായ നായികയുടെ കുടുംബ പശ്ചാത്തലവും സാഹചര്യങ്ങളും മനസിലാക്കുന്ന ആണ്‍പട പിന്നീട് അവളോട് കൂടുതൽ അടുക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഏറ്റുമുട്ടുന്ന ക്ഷുഭിത കാമ്പസ് യൗവ്വനങ്ങളെയും, ജിഷ കേസുൾപ്പെടെയുള്ള വിഷയങ്ങളെ സമൂഹം കൈകാര്യം ചെയ്ത രീതിയെയും ചിത്രത്തില്‍ കാണാം.

യുവത്വത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലൂടെ അവസാനിക്കുന്ന ചിത്രം ഭരണകൂടവും നീതിന്യായ വ്യവസ്ഥയും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നു പറഞ്ഞു വയ്ക്കുന്നു.

ചിത്രത്തിലെ വെണ്ണിലവേ എന്ന കല്യാണപ്പാട്ടു ഇതിനോടകം തന്നെ ഹിറ്റായി മാറിക്കഴിഞ്ഞു. ഷാരിസ് മുഹമ്മദ്, ജെബിൻ ജോസഫ് ആന്റണി എന്നിവരാണ് ക്വീനിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്

സാനിയ ഈയപ്പൻ, ധ്രുവൻ, എൽദോ, അശ്വിൻ, അരുണ്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. സലീം കുമാർ, ശ്രീജിത് രവി, വിജയ രാഘവന്‍, നന്ദു, ലിയോണ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

വളരെയധികം പ്രതീക്ഷകളൊന്നും ഇല്ലാതെപോയാല്‍ തമാശയും സസ്പന്സുമെല്ലാം ഉള്ള ഒരു ചെറിയ നല്ല പടം കാണാം.

ജെഡിയു മുന്നണി വിട്ടു

0

ജെഡിയു യുഡിഫ് വിട്ടു ഇടതുപക്ഷത്തിലേക്കു പോകുന്നുവെന്ന് വീരേന്ദ്രകുമാർ. യുഡിഫ് മുന്നണി വിടാൻ തീരുമാനമായി , യുഡിഫ് ൽ  നിന്നതുകൊണ്ട് പ്രയോജനം ഉണ്ടായില്ല , വർഗീയത ചെറുക്കൻ നല്ലതു ഇടത് പക്ഷമാണെന്നുo തീരുമാനം ജെഡിയു ഏകകണ്0മായി  എടുത്തതാണെന്നും  വീരേന്ദ്രകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജെഡിയു എട്ടു വർഷത്തിന് ശേഷമാണ് യുഡിഫ് ബന്ധം ഉപേക്ഷിക്കുന്നത്.