ശിവകാര്‍ത്തികേയനെ നായകനാക്കി എം.രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി നയന്‍താര എത്തുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന് പേരിട്ടിട്ടില്ല. മോഹന്‍ രാജിന്റെ വേലൈക്കാരനില്‍ ശിവകാര്‍ത്തികേയനും നയന്‍താരയും നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നു .
മികച്ച പെര്‍ഫോമറും ആത്മാര്‍ഥതയുമുള്ള അഭിനേത്രിയാണ് നയൻതാര. നയന്‍താര നായികയായാല്‍ തന്നെ സമ്മര്‍ദ്ദം കുറയും. തിരക്കഥ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ തന്നെ തന്റെ നായികാ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിയ താരം സിനിമയിൽ തന്റെ വസ്ത്രം,മേക് അപ് തുടങ്ങിയ കാര്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്തു എന്നും രാജേഷ് പറഞ്ഞു.