]കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായ ജസ്നയെ ബെംഗളൂരുവില്‍വെച്ച് കണ്ടതായി വിവരം .വാഹന അപകടത്തിൽ പരിക്കേറ്റ ജസ്‌നയും സുഹൃത്തും ബെംഗളൂരുവിലെ മടിവാളയിലുള്ള ആശ്രയഭവനിൽ എത്തിയതായും അവിടെയുള്ള നിംഹാന്‍സില്‍ ചികില്‍സ തേടിയിരുന്നതായും സൂചനകൾ .ആശ്രയഭവനിലെ സെക്യൂരിറ്റിയും ജീവനക്കാരും ഇവരെ കണ്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട് .ഇവർ അവിടെനിന്നു മൈസൂരുവിലേക്ക് പോയതായാണ് വിവരം .ഇതേസമയം ജെസ്നയുടെ കുടുംബവും വനിതാ കമ്മീഷനും പോലീസ് കാട്ടുന്ന അനാസ്ഥക്കെതിരെ രംഗത്തെത്തിയിരുന്നു