നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ആനന്ദ് രാജേന്ദ്രൻ ആണ് ടൈറ്റിൽ ഡിസൈൻ ചെയ്തത്. സംഗീതം നൽകിയിരിക്കുന്നത് ദീപക് ദേവ്.
തുടക്കം മുതൽ വാർത്തകളിൽ ഇടംപിടിച്ച സിനിമയാണ് ലൂസിഫർ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപി ആണ്. ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുമ്പോൾ കഥ കേട്ട മോഹൻലാൽ ലൂസിഫർ എല്ലവർക്കും ഇഷ്ടമാകുന്ന ഒരു നല്ല ചിത്രമായിരിക്കുo എന്ന് പറഞ്ഞിരുന്നു.