ചാരക്കേസ് അന്വേഷണം വേണമെന്ന് സിബിഐ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിൽ നമ്പിനാരായണനെ കുടുക്കിയവരെ കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന് സിബിഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ കുടുക്കി നമ്പി നാരായണനെ പീഡിപ്പിച്ചുവെന്നും കസ്റ്റഡി പീഡനം നടന്നുവെന്നും കോടതിയിൽ വ്യക്തമാക്കിയ സിബിഐ ചാരക്കേസിൽ തുടർ  അന്വേഷണം നടത്താൻ തയാറാണെന്ന് സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു.

കേസ് അന്വേഷിച്ച സിബി മാത്യൂസിനുൾപ്പടെ നടപടി ആവശ്യപ്പെട്ട് നമ്പിനാരായണൻ സമർപിച്ച ഹർജിയിൽ വാദം തുടരവേയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യവും നമ്പിനാരായണന് നഷ്ടപരിഹാരം നൽകുന്ന കാര്യവും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. നേരത്തെ കേസ് അന്വേഷിച്ചവരിൽ നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.

admin:
Related Post