Home Blog Page 582

പുതുരക്തം നീലരക്തം : അണ്ടർ-19 ലോകകപ്പിൽ ഇന്ത്യക്കു വിജയം

0

മൗണ്ട് മോംഗനുയി: ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് തോൽപ്പിച്ചു അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാന്പ്യന്മാരായി. ഇത് നാലാം തവണയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്.  ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.2 ഓവറിൽ 216 റണ്‍സിന് ഓൾഒൗട്ടായി. ഇന്ത്യ 38.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

മൻജോത് കൽറയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 101 റണ്‍സുമായി പുറത്താകാതെ നിന്ന മൻജോത് ഫൈനലിന്‍റെ താരവുമായി. 102 പന്തിൽ എട്ട് ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു മൻജോതിന്‍റെ ഇന്നിംഗ്സ്. 47 റണ്‍സുമായി ഹാർവിക് ദേശായിയും പുറത്താകാതെ നിന്നു.

ആദ്യ ബാറ്റ് ചെയ്ത ഓസീസിന് വേണ്ടി ജൊനാദൻ മെർലോ മാത്രമാണ് പൊരുതിയത്. മർലോയുടെ 76 റണ്‍സ് മികവിലാണ് ഓസീസ് മാന്യമായ സ്കോർ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ശിവം മവി, കമലേഷ് നാഗർകോട്ടി, ഇഷാൻ പോറൽ, അൻകുൾ റോയ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

ലോകകപ്പിൽ മിന്നുന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ പുത്തൻ താരോദയം ശുബ്മാൻ ഗില്ലാണ് പ്ലെയർ ഓഫ് ദ ടൂർണമെന്‍റ്. ഗിൽ 374 റൺസാണ് ലോകകപ്പിൽ അടിച്ചു കൂട്ടിയത്. ഇതിൽ സെമിഫൈനലിൽ പാക്കിസ്ഥാനെതിരേ പൊരുതി നേടിയ സെഞ്ചുറിയും ഉൾപ്പെടുന്നുണ്ട്.

ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് ഇത്തവണ ഇന്ത്യ വിജയം നേടിയത്. ഇതുനുമുമ്പ് 2000, 2008, 2012 എന്നീ വർഷങ്ങളിലും ഇന്ത്യ കിരീടം നേടിയിരുന്നു. 2018 ലെ ഈ വിജയത്തോടെ ഏറ്റവും കൂടുതൽ തവണ ലോക കിരീടം നേടുന്ന ടീം ആയി ഇന്ത്യ.

വിജയത്തെത്തുടർന്നു താരങ്ങൾക്കും കോച്ച് ദ്രാവിഡിനും 50 ലക്ഷം രൂപ പാരിധോഷികമായി ബിസിസിഐ പ്രഖ്യാപിച്ചു.

വികടകുമാരൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ

0

റോമന്‍സ് ടീം വീണ്ടും ഒരുമിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് വികടകുമാരൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

ബോബന്‍ സാമുവൽ സംവിധായകനാകുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്  അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ചേർന്നാണ്. വൈവി രാജേഷ് തിരക്കഥയെഴുതുന്ന ചിത്രത്തിലെ നായിക മാനസ രാധാകൃഷ്‌നനാണ്.

 

ഹേയ് ജൂഡ് മൂവി റിവ്യൂ

0

ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ശ്യാമപ്രസാദ് ഒരുക്കുന്ന നിവിൻപോളി ചിത്രമാണ് ഹേയ് ജൂഡ്. തൃഷയാണ് നായിക. തൃഷയുടെ ആദ്യ മലയാള ചിത്രമാണിത്. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രത്തിൽ ജൂഡ് ആയി നിവിനും ക്രിസ് ആയി തൃഷയും വേഷമിട്ടിരിക്കുന്നു.

അലസനും മടിയനുമായ ജൂഡിന്റെ ജീവിതത്തിലേക്ക് ക്രിസ് എത്തുന്നതും പിന്നീടുണ്ടാവുന്ന മാറ്റങ്ങളുമാണ് ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലം.  ഒന്നിനും മടിയില്ലാത്ത, എല്ലാം അറിയാനും ചെയ്യാനും ആവേശമുള്ള കൂട്ടത്തിലാണ് ക്രിസ് എന്ന ക്രിസ്റ്റല്‍ ആന്‍ ചക്രപ്പറമ്പ്. ജൂഡിന്റെ ബെസ്ററ് ഫ്രണ്ട് ആണ് ക്രിസ്. ഫിഗോ എന്ന നായയും ചിത്രത്തിൽ ഉണ്ട്. ജൂഡിന്റെ സെക്കന്റ് ബെസ്റ്റ് ഫ്രണ്ട് ആണ് ഫിഗോ.

നമുക്കിടയില്‍ ജീവിയ്ക്കുന്ന ആരൊക്കെയോ ആണ് പലപ്പോഴും ശ്യാമപ്രസാദിന്റെ കഥാപാത്രങ്ങള്‍,  ശ്യാമപ്രസാദ് ചിത്രവും കഥാപാത്രവും പ്രേക്ഷകര്‍ക്ക് അന്യമായിരിക്കില്ല. അത്തരത്തിലൊരു കഥാപാത്രമാണ് ജൂഡ്.

ജൂഡിന്റെ അച്ഛൻ ഡൊമനിക് ആയി വേഷമിട്ടിരിക്കുന്നതു സിദ്ധിഖ് ആണ്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തമായിട്ടാണ് ഹേയ് ജൂഡിൽ  സിദ്ധിഖ് എത്തിയിരിക്കുന്നത്. ജൂഡിന്റെ അമ്മ മറിയ ഡൊമനിക് ആയി എത്തുന്നത് നീന കുറുപ്പ് ആണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നീനയ്ക്ക് അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രം ലഭിച്ചിരിയ്ക്കുകയാണ് ഹേയ് ജൂഡിൽ.

വിജയ് മേനോന്‍  ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂഡിന്റെ അയല്‍വാസിയായ  ഡോ. സെബാസ്റ്റിന്‍ എന്ന കഥാപാത്രമായിട്ടാണ് വിജയ് മേനോന്‍ വേഷമിട്ടിരിക്കുന്നത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം അജു വര്‍ഗ്ഗീസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ്  ഹേയ് ജൂഡ്. ജോര്‍ജ് കുര്യന്‍ എന്ന കഥാപാത്രമായിട്ടാണ് അജു എത്തുന്നത്.

ശ്യാമപ്രാസാദിന്റെ സംവിധാനത്തില്‍ ഒരു പുതുമ ഉള്ളതായി ഹേയ് ജൂഡ് കാണുമ്പോള്‍ അനുഭവപ്പെടന്നു. നര്‍മത്തിനു പ്രധാന്യം നൽകുന്ന ചിത്രത്തിൽ സൗഹൃദം, പ്രണയം, വിദ്വേഷം, വിരഹം തുടങ്ങി എല്ലാ വികാരങ്ങളെയും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

ഇവിടെ എന്ന ചിത്രത്തില്‍ ശ്യാമപ്രസാദിന്റെ ചീഫ് അസോസിയേറ്റായി പ്രവൃത്തിച്ച നിര്‍മല്‍ സഹദേവ് ആണ് ഹേ ജൂഡിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. സിനിമ കാണുന്ന പ്രേക്ഷകന് എഴുത്തിലെ പൂര്‍ണത  അനുഭവിക്കാന്‍ കഴിയുന്നുണ്ട്. മികവുറ്റ തിരക്കഥയാണ് ഈ ചിത്രത്തിന്റെ വിജയവും.

പാശ്ചാത്തല സംഗീതവും ഛായാഗ്രഹണ മികവുമാണ് പ്രണയ രംഗങ്ങളുടെ ഭംഗി കൂട്ടുന്നത്. ഓരോ ഫെയിമിനും ഒരു പുതുമ നിലനിര്‍ത്താ സംവിധായകനും ഛായാഗ്രാഹകനും ശ്രമിച്ചിട്ടുണ്ട്.

ഗിരീഷ് ഗംഗാധരനാണ് ഹേയ് ജൂഡിന്റെ  ഛായാഗ്രാഹകന്‍. മനോഹരമായ ഒരു ദൃശ്യവിരുന്നാണ് ഹേയ് ജൂഡ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. കാർത്തിക്  ജോഗേഷ് ആണ് ചിത്ര സംയോജനം.

സംഗീതത്തിന് വളരെ അധികം പ്രധാന്യമുള്ള ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത് രാഹുല്‍ രാജ്, ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍  എന്നിവരാണ്. ചിത്രത്തിന് വേണ്ടി മനോഹരമായ ഗാനങ്ങളാണ് ഇവർ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിലെ ഓരോ കഥാപാത്രത്തിനൊപ്പവും നല്ലൊരു സ്‌ക്രീന്‍ കെമിസ്ട്രി കൊണ്ടുവരാന്‍ തൃഷയ്ക്ക് സാധിച്ചിട്ടുണ്ട്. നിവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് ജൂഡ് എന്ന കഥാപാത്രം. പ്രേക്ഷകർക്ക് നല്ലൊരു ചിത്രം സമ്മാനിക്കാൻ ശ്യാമപ്രസാദിന് ഹേയ് ജൂഡിലൂടെ  സാധിച്ചു.

ഹേയ് ജൂഡ്‌ നേ പറ്റി സംവിധായകൻ അരുൺ ഗോപിയുടെ പ്രതികരണം :

“പത്മിനി” ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

0

യുവ എഴുത്തുകരാന്‍ സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന അനുമോൾ നായികയാകുന്ന മലയാള സിനിമ പത്മിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രകാരി ടി.കെ പത്മിനിയുടെ ജീവിതം പ്രമേയമാകുന്ന സിനിമയാണ് പത്മിനി.

അനുമോളിനൊപ്പം ഇര്‍ഷാദ്, സഞ്ജു ശിവറാം എന്നിവരാണ്  പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മനോജ് കൂറൂരിന്‍റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്രീവല്‍സന്‍ ജെ മേനോന്‍ ആണ്.  സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്നും ഉടൻ റിലീസ് ഉണ്ടാകുമെന്നു സുസ്മേഷ് ചന്ദ്രോത്ത് അറിയിച്ചു.

 

ട്വിറ്റര്‍ ഉപേക്ഷിക്കാൻ ഒരുങ്ങി ബച്ചൻ

0

താൻ ട്വിറ്ററിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങുകയാണെന്നു അമിതാഭ് ബച്ചന്‍‍. ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ സമയമായെന്നും ആവേശമുണര്‍ത്തുന്ന ധാരാളം മീനുകള്‍ കടലില്‍ ബാക്കിയുണ്ടെന്നും അദ്ദേഹം തന്‍റെ ട്വിറ്ററിലൂടെ അറിയിച്ചു.

ട്വിറ്ററിലെ ഫോളോവേഴ്സിന്‍റെ എണ്ണം 33 മില്യണില്‍ നിന്നും 32.9 മില്യണായി കുറഞ്ഞതിനു പിന്നാലെയാണ് ബച്ചന്‍റെ അറിയിപ്പ്. എന്നാൽ ട്വിറ്റര്‍ തന്‍റെ ആരാധകരുടെ എണ്ണം കുറച്ചെന്ന് പരാതി പറഞ്ഞ ബിഗ്‌ ബി അതൊരു തമാശയാണെന്നും പറഞ്ഞു.  മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററില്‍ ആരാധകരുടെ കാര്യത്തില്‍ ഷാരൂഖ് ഖാന് ഒപ്പമാണ് അമിതാഭ് ബച്ചന്‍റെ സ്ഥാനം.

ഹിന്ദി ചലച്ചിത്ര ലോകത്തെത്തിയിട്ട് 27 വര്‍ഷമായെന്നും ആ കാലമത്രയും തന്നെ ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം തന്‍റെ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

യുവനടി സനുഷയെ ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

0

യുവനടി സനുഷയെ ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ .മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ ഇന്ന് പുലർച്ചെയാണ് സംഭവം.ട്രെയിനിൽ ഉറങ്ങിക്കിടക്കവെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണു പരാതി. നടിയുടെ പരാതിയെ തുടർന്ന് കന്യകുമാരി സ്വദേശി ആന്റോ ബോസ് എന്നയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് സനുഷ വിശദീകരിക്കുന്നതിങ്ങനെ

ബുധനാഴ്ച രാത്രി താൻ തിരുവനന്തപുരം കണ്ണൂര്‍ മാവേലി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യവേ വടക്കാഞ്ചേരി സ്‌റ്റേഷണനില്‍ വച്ചാണ് ദുരനുഭവം ഉണ്ടായത്. തന്റെ അടുത്ത ബെര്‍ത്തിലെ യാത്രക്കാരനായിരുന്നു ആന്റോ ബോസ്. തന്റെ ശരീരത്തിൽ സ്പർശിക്കുകയും  അയാളുടെ കൈ പിടിച്ചുവച്ച് ബഹളം വച്ചിട്ടും അടുത്തുണ്ടായിരുന്ന സഹയാത്രികരാരും സഹായത്തിനെത്തിയിയില്ലെന്നും ഒടുവില്‍ അതേ ട്രെയിനില്‍ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള രഞ്ജിത്ത് എന്നയാളുമാണ് സഹായത്തിന് എത്തിയതെന്നും സനൂഷ പറഞ്ഞു .

ഫേസ്ബുക്കില്‍ മാത്രമേ മലയാളിക്ക് പ്രതികരണ ശേഷി ഉള്ളൂവെന്നും നേരിട്ട് ഒരു അനുഭവം ഉണ്ടായപ്പോള്‍ ആരും സഹായത്തിന് എത്താതിരുന്നതില്‍ വിഷമമുണ്ടെന്നും നടി പറഞ്ഞു. താന്‍ പ്രതികരിക്കുന്ന ഒരു പെണ്‍കുട്ടി ആയതിനാലാണ് ഈ പ്രശ്‌നത്തെ നേരിടാന്‍ കഴിഞ്ഞത്. നേരെ മറിച്ച് ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും സനൂഷ ചോദിക്കുന്നു.

സ്ത്രീ സുരക്ഷ എവിടെയും എത്തിയില്ല : നടി സനൂഷ

0

കൊച്ചി: ട്രെയിനില്‍ യാത്ര ചെയ്യവേ മലയാളത്തിലെ പ്രശസ്തയായ യുവനടി സനൂഷക്ക്  നേരെ അതിക്രമത്തിന് ശ്രമം. മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. ബുധനാഴ്ച്ച രാത്രി നടന്ന സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തു.

അക്രമം നടക്കുമ്പോൾ അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും കംമ്പാർട്ട്മെന്റിൽ ഉള്ളവർ സഹായത്തിനെത്തിയില്ലന്നും അവർ ഉറക്കം നടിച്ചുവെന്നും നടി പറയുന്നു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. തുടർന്ന് തിരക്കഥാകൃത്ത് ഉണ്ണി ടി ടി ആർ നെ വിളിച്ചുവരുത്തി. ടി ടി ആർ റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇങ്ങനെയൊരു ദുരനുഭവം ഇനിയാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് താനിപ്പോള്‍ പ്രതികരിക്കുന്നതെന്നും ഒറ്റക്കാകുമ്പോള്‍ ചിലപ്പോള്‍ ആരും സഹായത്തിന് വരില്ല. സ്ത്രീ സുരക്ഷ എവിടെയും എത്തിയില്ല എന്നും നടി പറഞ്ഞു.

കേന്ദ്ര ബജറ്റ് : ആ​ദാ​യ​നി​കു​തി നി​ര​ക്കു​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ

0

ന്യൂ​ഡ​ൽ​ഹി: ബിജെപി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി പാർലമെന്റിൽ അവതരിപ്പിച്ചു. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബജറ്റ് അവതരണത്തിന്റെ മുന്നോടിയായി അരുൺ ജയ്റ്റ്ലി പാർലമെന്റിൽ പറഞ്ഞു.

ആ​ദാ​യ നി​കു​തി നി​ര​ക്കു​ക​ളി​ൽ ഭേദഗതി വരുത്താത്ത ബജറ്റാണ് അരുൺ ജയ്റ്റ്‍ലി അവതരിപ്പിച്ചത്. 2.5 ല​ക്ഷം രൂ​പ വ​രെ- നി​കു​തി​യി​ല്ല, 2.5 മു​ത​ൽ 5 ല​ക്ഷം രൂ​പ വ​രെ- 5 %, 5 മു​ത​ൽ 10 ല​ക്ഷം രൂ​പ വ​രെ- 20 %, 10 ല​ക്ഷം രൂ​പ​യ്ക്കു മേ​ൽ – 30 % എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു നി​ല​വി​ലെ ആ​ദാ​യ​നി​കു​തി നി​ര​ക്ക്. അ​തേ​സ​മ​യം, മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്ക് ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളി​ലെ പ​ലി​ശ വ​രു​മാ​ന​ത്തി​ൽ 50,000 രൂ​പ വ​രെ നി​കു​തി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ആ​ദാ​യ​നി​കു​തി​യി​ൽ ചി​കി​ൽ​സാ ചെ​ല​വി​ൽ ഉ​ൾ​പ്പെ​ടെ ചി​ല ഇ​ള​വു​ക​ളും ന​ൽ​കി. ചി​കി​ൽ​സാ ചെ​ല​വി​ലും യാ​ത്രാ​ബ​ത്ത​യി​ലും ഏ​ക​ദേ​ശം 40,000 രൂ​പ വ​രെ ഇ​ള​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പെട്രോളിനും ഹൈ സ്പീഡ് ഡീസലിനും 2 രൂപ കുറയും.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ :

കാർഷികോത്പാദനം കഴിഞ്ഞ വർഷം ഇരട്ടിയാക്കാൻ കഴിഞ്ഞു.

കാർഷിക വളർച്ചയ്ക്കായുള്ള ഓപ്പറേഷൻ ഗ്രീൻ പദ്ധതിക്ക് 500 കോടി അനുവദിച്ചു.

ഗ്രാമീണ മേഖലയിൽ കൂടുതൽ ചന്തകൾ ആരംഭിക്കും.

മുള അധിഷ്ഠിത വ്യവസായങ്ങൾക്ക് കൂടുതൽ സഹായം നൽകും.

ഫാർമർ പ്രൊഡ്യൂസിംഗ് കമ്പനികളുടെ നികുതി ഘടന പരിഷ്കരിക്കും.

ഫിഷറീസ് മേഖലയ്ക്ക് 1,000 കോടി നൽകും.

മത്സ്യബന്ധനത്തിനും ശുദ്ധജല മത്സ്യകൃഷിക്കും 10,000 കോടി.

സ്കൂളുകളിൽ ബ്ലാക്ക് ബോർഡുകൾക്ക് പകരം ഡിജിറ്റിൽ ബോർഡ്.

എസ്സി‌, എസ്റ്റി വിഭാഗങ്ങളുട‌െ ക്ഷേമത്തിനുള്ള തുക 50 ശതമാനം വർധിപ്പിച്ചു.

വഡോദരയിൽ റെയിൽവേ സർവകലാശാല സ്ഥാപിക്കും.

സൗഭാഗ്യ പദ്ധതിപ്രകാരം നാല് കോടതി നിർധന കുടുംബങ്ങൾക്ക്.

പത്ത് കോടി ദരിദ്രർക്ക് അഞ്ച് ലക്ഷം രൂപ ചികിത്സ സഹായം.

ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി തുടങ്ങം.

24 മെഡിക്കൽ കോളജുകൾ നവീകരിക്കും.

കാർഷിക ഉത്പന്നങ്ങളുടെ സംഭരണത്തിന് 2,000 കോടി.

2022 ഓടെ എല്ലാവർക്കും വീടെന്ന പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.

സ്വച്ഛ് ഭാരത് പദ്ധതി വഴി ആറ് കോടി കക്കൂസുകൾ നിർമിച്ചു.

ആദിവാസി കുട്ടികൾക്കായി ഏകലവ്യ സ്കൂളുകൾ തുടങ്ങും.

വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം ഒരു ലക്ഷം കോടിയാക്കും.

ഒരു കോടി വീടുകൾ രണ്ടു വർഷത്തിനകം.

നാഷണൽ ലൈവ്‌ലി ഹുഡ് മിഷന് 5,720 കോടി.

ബയോഗ്യാസ് ഉത്പാദനത്തിന് ഗോവർധൻ പദ്ധതി.

നരേന്ദ്ര മോദി സർക്കാരിന്‍റെ സാമ്പത്തിക പരിഷ്കരണങ്ങൾ വിജയം.

രാജ്യത്ത് വ്യാപാരം ചെയ്യാനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചു കഴിഞ്ഞു.

കാർഷിക മേഖലയിലെ ഉത്പാദന ക്ഷമത വർധിപ്പിക്കും.

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകും.

2018-19 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ വളർച്ച 7.4 ശതമാനമാകും.

നോട്ടു നിരോധനം നികുതി അടയ്ക്കുന്നതിൽ വർധന വരുത്തി.

ഇ-നാം പദ്ധതിയിൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്തും.

ഉജ്ജ്വല പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് പാചകവാതക സബ്സിഡി സൗജന്യമായി നൽകാൻ കഴിഞ്ഞു.

മറ്റ് വകുപ്പുകളുമായി ചേർന്ന് കാർഷിക ക്ലസ്റ്റർ വികസിപ്പിക്കും.

കാർഷിക മേഖലയുടെ വളർച്ചയ്ക്ക് കേന്ദ്ര സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കും.

ഭക്ഷ്യസംസ്കരണത്തിനുള്ള വിഹിതം ഇരട്ടിയാക്കി.

42 പുതിയ അഗ്രി പാർക്കുകൾ തുടങ്ങും.

ഫിഷറീസ് ആന്‍റ് അക്വ ഡവലപ്മെന്‍റ് ഫണ്ട് തുടങ്ങും.

എട്ട് കോടി ദരിദ്ര വനിതകൾക്ക് പാചകവാതകം സൗജന്യമായി നൽകും.

കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി ഉദാരമാക്കും.

വിളകൾക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും.

ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് കൂടുതൽ സഹയാം.

10 കോടി കുടുംബങ്ങൾക്ക് ചികിത്സ ഇൻഷുറൻസ്.

ബിടെക് വിദ്യാർഥികൾക്ക് ഫെലോഷിപ്പ്.

നാല് കോടി വീടുകളിൽ സൗജന്യ വൈദ്യുതി.

ജലഗതാഗത പദ്ധതികൾ വികസിപ്പിക്കും.

പുതിയ ഇപിഎഫ് നിക്ഷേകർക്ക് സർക്കാർ വിഹിതം 8.33 ശതമാനമാക്കും.

9,000 കിലോമീറ്റർ ദേശീയപാത ഈ വർഷം നിർമിക്കും.

ഒരു കുടുംബത്തിന് വർഷംതോറും അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കും.

4,000 കിലോമീറ്റർ റെയിൽപാത വൈദ്യുതീകരിക്കും.

ഹവായ് ചെരിപ്പിടുന്നവരെയും വിമാന യാത്രക്കാരാക്കും. 56 ചെറുവിമാനത്താവളങ്ങൾ ബന്ധിപ്പിക്കും.

സ്മാർട്ട് സിറ്റി പദ്ധതികൾക്ക് 2.04 ലക്ഷം കോടി.

എല്ലാ ട്രെയിനുകളിലും വൈ ഫൈ, സിസിടിവി കാമറകൾ കൊണ്ടുവരും.

ക്ഷയരോഗികൾക്ക് 600 കോടിയുടെ പോഷകാഹാര പദ്ധതി.

2020 ഓടെ 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ഗ്രാമങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി 10,000 കോടി.

ഗ്രാമീണ മേഖലയിൽ അഞ്ച് ലക്ഷം വൈഫൈ ഹോട്ട് സ്പോട്ടുകൾ.

ഗ്രാമീണ റോഡ് വികസന പദ്ധതിയിലൂടെ മൂന്ന് കോടി ഗ്രാമീണർക്ക് ജോലി നൽകുo.

ആരോഗ്യമേഖലയ്ക്കായി ആ‍യുഷ്മാൻ ഭാരത് പദ്ധതി.

ടോൾ അടയ്ക്കുന്നത് ഇലക്ടോണിക് സംവിധാനത്തിലേക്ക് മാറ്റും.

വ്യവസായ-സൈനിക സഹായ നയം നടപ്പാക്കും.

സ്ഥാപനങ്ങൾക്ക് ആധാർ മാതൃകയിൽ തിരിച്ചറിയൽ കാർഡ്.

പ്രതിരോധ മേഖലയെ കൂടുതൽ ആധുനികവത്കരിക്കും.

2019 ഓടെ 8,000 കിലോമീറ്റർ ഇരട്ട റെയിൽപാത നിർമിക്കും.

36,000 കിലോമീറ്റർ റെയിൽവേ ലൈൻ നവീകരിക്കും.

പൊതുമേഖല സ്ഥാപനങ്ങളുടെ 80,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കും.

എംപിമാരുടെ ശമ്പളം പുതുക്കും.

മൂന്ന് പാർലമെന്‍റ് മണ്ഡലങ്ങൾക്ക് ഒരു മെഡിക്കൽ കോളജ് വീതം ഉറപ്പാക്കും.

പൊതുമേഖല ഇൻഷുറൻസ് കമ്പനികളെ ലയിപ്പിക്കും.

രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, ഗവർണർമാർ എന്നിവരുടെയും വേതനം വർധിപ്പിച്ചു.

പ്രതിരോധ മേഖലയിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതി നടപ്പാക്കും.

ബിറ്റ്കോയിൻ അടക്കം ക്രിപ്റ്റോ കറൻസികൾക്ക് വിലക്ക്.

നികുതി അടയ്ക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായെന്ന് ജയ്റ്റ്ലി.

പ്രത്യക്ഷ നികുതി വരുമാനം വർധിച്ചു.

2018-19 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 3.3 ശതമാനമാക്കും.

ആധായനികുത വരുമാനം 90,000 കോടിയായി വർധിച്ചു.

ആദായ നികുതി സ്ലാബിലും നിരക്കിലും മാറ്റമില്ല.

നികുതി ഇളവിനുള്ള നിക്ഷേപ പരിധി 1,90,000 ആക്കി.

ഓഹരി നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിന് 10 ശതമാനം നികുതി.

മൊബൈൽ ഫോൺ കസ്റ്റംസ് തീരുവ കൂട്ടി.

കശുവണ്ടി ഇറക്കുമതി തീരുവ കുറച്ചു. അഞ്ച് ശതമാനത്തിൽ നിന്ന് രണ്ടര ശതമാനമായാണ് തീരുവ കുറച്ചത്.

ആരോഗ്യ-വിദ്യാഭ്യാസ സെസ് കൂട്ടി.

രാജ്യത്ത് പുതിയതായി 600 റെയിൽവേ സ്റ്റേഷനുകൾ.

കോർപ്പറേറ്റ് നികുതി 25 ശതമാനമായി നിലനിർത്തി.

ദീപികയുടെ കല്യാണത്തിന് ആ നടി ഉണ്ടാവില്ല ?

0

ദീപിക – രണവീര്‍ പ്രണയം പരസ്യമായ രഹസ്യമാണ് ബിടൗണിൽ. ദീപിക – രണവീര്‍ വിവാഹത്തെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ അതിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. താന്‍ ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഉചിതമായ സമയത്ത് താന്‍ വിവാഹതിയാകും എന്നും ദീപിക പറയുന്നത്.

നടി നേഹ ദൂപിയ അവതാരകയായി എത്തുന്ന പരിപാടിയില്‍ അവതാരിക ദീപികയോട് ദീപികയുടെ വിവാഹത്തിന് കത്രീന കെയ്ഫിനെ ക്ഷണിക്കുമോയെന്ന ചോദ്യത്തിനു “നോ” എന്നായിരുന്നു മറുപടി.

ദീപികയുടെ മുന്‍കാമുകന്‍ രണ്‍ബീര്‍ കപൂര്‍ കത്രീന കെയ്ഫുമായി അടുത്തതിനെ തുടര്‍ന്നാണ് ദീപിക രണ്‍ബീര്‍ ബന്ധം പിരിഞ്ഞത്. തുടര്‍ന്നാണ് ദീപിക രണ്‍വീര്‍ സിങ്ങുമായി അടുക്കുന്നത്.

അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിതെളിഞ്ഞു

0

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്ന് ജ്വല്ലറി ഉടമ അറ്റ്ലസ് രാമചന്ദ്രന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു. യു എ ഇ  ലെ 22 ബാങ്കുകൾ നൽകിയ കേസ് ഉടൻ പിൻവലിക്കും, തുടർന്ന് രാമചന്ദ്രൻ ജയിൽ മോചിതനാകും. രാമചന്ദ്രന്റെ ഭാര്യ ഇന്ദിര നേരിട്ട് ബിജെപി നേതൃത്തത്തിനു നൽകിയ പരാതിയെ തുടർന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയo പ്രശ്നത്തിൽ ഇടപെട്ടത്.

ജയിൽ മോചിതനായാലും അറ്റ്ലസ് രാമചന്ദ്രന് യുഎഇ വിട്ടുപോകാൻ അനുമതി ഇല്ല. യുഎഇ താമസിച്ചുകൊണ്ടുതന്നെ ബാങ്കുകളുടെ കടം വീട്ടണം. ആയിരം കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് അറ്റ്ലസ് രാമചന്ദ്രനെ ജയിലിൽ അടച്ചത്.

ബ്ലൂമൂൺ ഇന്ന്

0

152 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇന്ന് അ​ത്യ​പൂ​ർ​വ​ത​യോ​ടെ അ​മ്പി​ളി മാ​ന​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ഇന്നു വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ചാന്ദ്രവിസ്മയം കണ്ടില്ലെങ്കിൽ ഈ ജന്മത്തിൽ പിന്നെ ഇത്തരമൊരു ചന്ദ്രനെ കാണാൻ കഴിയില്ല. സൂ​പ്പ​ര്‍​മൂ​ണ്‍, ബ്‌​ളൂ​മൂ​ണ്‍, ബ്‌​ള​ഡ്മൂ​ണ്‍ തു​ട​ങ്ങി ശാ​സ്ത്ര​ലോ​കം ചാ​ർ​ത്തി​യ പ​ല​പേ​രി​ൽ അ​റി​യ​പ്പെ​ടുന്ന ചന്ദ്രന്റെ പ്രതിഭാസത്തെ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​ണ്ണ​ട​യ്ക്കാ​തെ മാ​നം​നോ​ക്കി​യി​രു​ന്നാ​ൽ ആ​വോ​ളം ആ​സ്വ​ദി​ക്കാം.

വൈ​കു​ന്നേ​രം 5.18 മു​ത​ല്‍ രാ​ത്രി 8.43 വ​രെ ച​ന്ദ്രി​ക​യെ ഇ​ങ്ങ​നെ കാ​ണാ​മെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ അ​തി​നി​ട​യി​ലു​ള്ള 71 മി​നി​റ്റ് മാ​ത്ര​മാ​ണ് സാ​ധ്യ​ത. പൂ​ർ​ണ​ഗ്ര​ഹ​ണ​ സമയത്തിൽ ചന്ദ്രന്റെ നി​റം ക​ടും ഓ​റ​ഞ്ചാ​കും. വ​ലു​പ്പം ഏ​ഴു​ശ​ത​മാ​ന​വും പ്ര​ഭ 30 ശ​ത​മാ​ന​ത്തി​ലേ​റെ​യും വ​ര്‍​ധി​ക്കും. ച​ന്ദ്ര​നി​ൽ​നി​ന്നു പ്ര​കാ​ശ​ര​ശ്മി ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ഘ​ടി​ക്കു​ന്ന​തി​നാ​ൽ വ​ർ​ണ​രാ​ജി​യി​ലെ ഓ​റ​ഞ്ചും ചു​വ​പ്പു​മാ​ണു കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ക. ത​ന്മൂ​ലം ച​ന്ദ്ര​ബിം​ബം ചു ​വ​പ്പാ​യി തോ​ന്നും. അ​തി​നാ​ൽ ബ്ല​ഡ് മൂ​ൺ എ​ന്നും ഇ​ന്ന​ത്തെ പൗ​ർ​ണ​മി അ​റി​യ​പ്പെ​ടു​ന്നു. 1866 മാ​ർ​ച്ചി​നു​ശേ​ഷം ആ​ദ്യ​മാ​ണ് ഈ ​മൂ​ന്നു പ്ര​തി​ഭാ​സ​ങ്ങ​ളും ഒ​ന്നു ചേ​രു​ന്ന​ത്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ടു കണ്ടാലും അപകടമില്ല.

സാങ്കേതിക വിദ്യയ്ക്ക് ഊന്നൽ നൽകി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

0

ന്യൂഡൽഹി:പുതിയ ഇന്ത്യ എന്ന സ്വപ്നം ഒരു രാഷ്ട്രീയ പാർട്ടിയുടേയോ സംഘടനയുടേതോ അല്ല, 130 മില്യണിൽ അധികം വരുന്ന ജനങ്ങളുടേതാണ്. ഈ ലക്ഷ്യത്തിനായി നമുക്ക് ചേർന്നു പ്രവർത്തിക്കാം, മുത്തലാഖ് ബിൽ പാർലമെന്‍റ് പാസാക്കുമെന്നാണ് പ്രതീക്ഷയെന്നും പുതിയ ഇന്ത്യയുടെ നിർമാണത്തിന് 2018 നിർണായകമാകുമെന്നും പാർലമെന്‍റിന്‍റെ സെന്‍റർഹാളിൽ നടത്തിയ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു.

സ്വയം സഹായസംഘങ്ങളെ നിലവിലുള്ള സർക്കാർ പ്രോത്സാഹിപ്പിപ്പിക്കുന്നുണ്ട്. 2022 ഓടെ കർഷകരുടെ വരുമാനം  ഇരട്ടിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജലസേചനം മെച്ചപ്പെടുത്താൻ  ശ്രമിക്കുന്നുണ്ടെന്നും അടൽ പെൻഷൻ പദ്ധതി 80 ലക്ഷം ജനങ്ങൾക്ക് ഉപകാരപ്പെട്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

രാജ്യത്തെ എല്ലാവർക്കും വീടെന്ന സ്വപ്നം 2022 ഓടെ യാഥാർഥ്യമാകും. ചികിത്സാ ചിലവുകൾ കുറക്കാൻ നടപടികളുണ്ടാകുo . ആദിവാസികളുടെ ക്ഷേമത്തിനായിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഭിന്നശേഷിയുള്ളവർക്ക് സർക്കാർ പദ്ധതികൾ ഉപകാരപ്പെടുന്നു. രണ്ടരലക്ഷം കേന്ദ്രങ്ങളിൽ അതിവേഗ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കി. ബാങ്കിംഗ് സംവിധാനങ്ങൾ പാവപ്പെട്ടവരുമായുള്ള അകലം കുറച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.