Home Blog Page 583

കോടിയേരിയുടെ മകനെതിരെയുള്ള പരാതിയില്‍ അന്വേഷണം ആവശ്യപ്പെടുo : കുമ്മനം

0

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിൽ  കോടിയേരി ബാലകൃഷ്ണൻ പ്രതികരിക്കാൻ തയാറാകണമെന്നും ഇന്‍റര്‍പോൾ അന്വേഷിക്കുന്ന വിഷയത്തിൽ എൻഫോഴ്സ്മെന്‍റിനോട് ബി.ജെപി അന്വേഷണം ആവശ്യപ്പെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

സംഭവത്തില്‍ കോടിയേരിയും പിണറായിയും മൗനം വെടിയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ 13 കോടി രൂപ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പരാതിയുമായി  രംഗത്തെത്തിയിരിക്കുന്നത്.

ഫോണ്‍ കെണി കേസിൽ എ.കെ ശശീന്ദ്രനെതിരെ പരാതി ഇല്ലെന്ന് മാധ്യമ പ്രവര്‍ത്തക

0

തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതി ഇല്ലെന്ന് ആരോപണമുന്നയിച്ച മാധ്യമ പ്രവര്‍ത്തക. തിരുവനന്തപുരം സിജെഎം കോടതിയിൽ മൊഴി നല്‍കിയ യുവതി ഫോണിൽ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയിൽവെച്ച് മോശമായി പെരുമാറിട്ടില്ലെന്നും പറഞ്ഞു. ഈ കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച വിധി പറയും.

കോടതിക്കുപുറത്ത് കാര്യങ്ങൾ ഒത്തുതീർപ്പായെന്നും തനിക്ക് മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്നും മുമ്പും പരാതിക്കാരി പറഞ്ഞിരുന്നു. എന്നാൽ കേസ് ഒത്തുതീർപ്പാക്കാൻ അനുവദിക്കരുതെന്ന് ഹർ‍ജിയിൽ കക്ഷി ചേർന്നവർ ആവശ്യപ്പെട്ടു. കേസ് തീർന്നാൽ ശശിന്ദ്രനെ വീണ്ടും മന്ത്രി ആക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് സൂചന.

മന്ത്രിയായിരിക്കെ ശശീന്ദ്രൻ യുവതിക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് അശ്ലീല സംഭാഷണം നടത്തിയെന്നായിരുന്നു പരാതി. ഇതേതുടര്‍ന്നാണ് ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിവന്നത്.

നടൻ ശ്രീനിവാസന്റെ ആരോഗ്യത്തെക്കുറിച്ചു പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥയുമായി വിനീത് ശ്രീനിവാസന്റെ ഫേസ്ബുക് പോസ്റ്റ്

0

നടൻ ശ്രീനിവാസൻ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റായി എന്ന് വാർത്തകൾ പ്രചരിക്കുമ്പോൾ അതിന്റെ വിശദീകരണവുമായി വിനീത് ശ്രീനിവാസന്റെ ഫേസ്ബുക് പോസ്റ്റ്. ശ്രീനിവാസന് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ മാത്രമേ ഉള്ളുവെന്നും നാളെത്തന്നെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും വിനീത് തന്റെ പോസ്റ്റിൽ പറയുന്നു

“ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണം അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടർന്ന്, നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു.
എല്ലാവർക്കും നന്ദി” – ഇങ്ങനെയാണ് വിനീത് തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത്.

 

പുതിയ ഔഡി ക്യു ഫൈവ്

0

ഔഡി ക്യു ഫൈവിന്റെ രണ്ടാം തലമുറയെ ഔഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഡംബര എസ് യുവിയായ ക്യു ഫൈവിന്റെ എക്‌സ്‌ഷോറൂം വില 53.25 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ടെക്‌നോളജി, പ്രീമിയം എന്നീ രണ്ട് വകഭേദങ്ങള്‍ ഔഡി ക്യു ഫൈവിനുണ്ട്.

ക്യൂ ഫൈവിന്റെ രണ്ട് ലീറ്റര്‍ ഡീസല്‍ എന്‍ജിന് 190 ബിഎച്ച്പി 400 എന്‍എം ആണ് ശേഷി. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലൂടെയാണ് നാല് ചക്രങ്ങളിലേയ്ക്കും എന്‍ജിന്‍ കരുത്ത് പകരുന്നത്. മണിക്കൂറില്‍ 100 കിമീ വേഗെമടുക്കാന്‍ 7.8 സെക്കന്‍ഡ് മതി. 218 കിമീ/ മണിക്കൂര്‍ ആണ് പരമാവധി വേഗം. ലീറ്ററിന് 17.01 കിലോമീറ്ററാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്.

ആദ്യ ക്യു ഫൈവിനേക്കാൾ  90 കിലോഗ്രാം ഭാരക്കുറവുണ്ട് പുതിയ മോഡലിന്. വലുപ്പം കൂടിയ ക്യു സെവന്‍ എസ്യുവിയ്ക്ക് ഉപയോഗിക്കുന്ന എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമാണ് പുതിയ ക്യു ഫൈവിന് ഉപയോഗിക്കുന്നത്. എസ് യുവിയുടെ പുറത്തെയും അകത്തെയും സ്‌റ്റൈലിങ്ങും ക്യൂ സെവന്റേതുപോലെയാണ്. വലുപ്പം കൂടുതലുള്ള പുതിയ ക്യു ഫൈവിന്റെ ഇന്റീരിയര്‍ കൂടുതല്‍ വിശാലമാണ്.

ഇന്ത്യയില്‍ അസംബിള്‍ ചെയ്താണ് ക്യു ഫൈവ് ഉത്പാദിപ്പിക്കുന്നതെങ്കിലും എതിരാളികളെക്കാള്‍ വിലക്കൂടുതലാണ് ക്യു ഫൈവിന്. ബിഎംഡബ്ല്യു എക്‌സ് ത്രീയ്ക്ക് 49.10 ലക്ഷം രൂപ 54.00 ലക്ഷം രൂപ, മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍സിയ്ക്ക് 48.11 ലക്ഷം രൂപ 52.13 ലക്ഷം രൂപ, വോള്‍വോ എക്‌സ് സി 60 ന് 55.90 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

കടപ്പാട് : ഓൺലൈൻ മാധ്യമങ്ങൾ

പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു സം​സ്ഥാ​ന​ത്ത് വാഹന പ​ണി​മു​ട​ക്ക് തുടങ്ങി

0

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു സം​സ്ഥാ​ന​ത്ത് ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ഉ​ട​മ​ക​ളും ട്രേ​ഡ് യൂ​ണി​യ​നു​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് തുടങ്ങി. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്.

കഴിഞ്ഞ ദിവസം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തിൽ കെഎ​സ്ആ​ർടിസി ​ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കി​ൽ പങ്കെടുക്കുന്നുണ്ട്. ഓ​ട്ടോ, ടാ​ക്സി​ക​ൾ​ ച​ര​ക്കു​ലോ​റി​ക​ൾ  സ്വ​കാ​ര്യ ബ​സു​ക​ൾ എല്ലാം പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അതിനാൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടേ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കും. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളുടെ യാത്ര ത​ട​യി​ല്ലെ​ന്നു സ​മ​ര​സ​മി​തി അ​റി​യി​ച്ചു. എന്നാൽ വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ  കെഎ​സ്ആ​ർ​ടി​സി​യി​ൽ  ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി ന​ൽ​ക​രു​തെ​ന്നും പോലീസ് സം​ര​ക്ഷ​ണ​ത്തോ​ടെ പ​രാ​മ​വ​ധി സ​ർ​വീ​സു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും എം​ഡി ഉ​ത്ത​ര​വിട്ടു.

ഇന്ന് ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ  കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, എം​ജി സ​ർ​വ​ക​ലാ​ശാ​ല, ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ മാ​റ്റി​വെ​ച്ചു.  പി​എ​സ്സി പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല.

ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു ടൊവിനോ

0

ടൊവിനോ തോമസ് നായകനായ “മറഡോണ”എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോയുടെ ജന്‍മദിനത്തിന് ആണ് പോസ്റ്റർ  റിലീസ്‌ ചെയ്തത്.

ദിലീഷ് പോത്തന്‍ , ആഷിക് അബു,  സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് “മറഡോണ”.

ചിത്രത്തിന്‍റെ രചന ലിജോ ജോസ് പല്ലിശ്ശേരിയുടെയും ദിലീഷ് പോത്തന്‍റെയും സഹ സംവിധായകനായിരുന്ന കൃഷ്ണമൂര്‍ത്തിയുടെതാണ്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുകുമാര്‍ തെക്കേപ്പാട്ട്. 

ചിത്ര സംയോജനം-സെെജു ശ്രീധരന്‍. സംഗീതം  സുഷിന്‍ ശ്യാം , സംഘട്ടനം  രാജശേഖരന്‍ മാസ്റ്റര്‍, കല സാബുമോഹന്‍,മേക്കപ്പ് റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ,പരസ്യകല ഓള്‍ഡ്മങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീജിത്ത് നായര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍.

ബാംഗ്ലൂര്‍, വണ്ടിപ്പെരിയാര്‍, ചാവക്കാട്,  ആലുവ , എറണാകുളം എന്നിവിടങ്ങളിലായി”മറഡോണ”യുടെ ചിത്രീകരണം പൂര്‍ത്തിയായി. ടൊവിനോ തോമസിനെ കൂടാതെ ചെമ്പന്‍ വിനോദ്, ശരണ്യ , ശാലു റഹിം, റ്റിറ്റോ , നിസ്താര്‍, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ്, ജിന്‍സ് ഭാസ്കര്‍, പാര്‍ത്ഥവി, ശ്രീജിത്ത് നായര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 

ഭാവനയ്ക്ക് വിവാഹാശംസകളുമായി പ്രിയങ്ക : ഞാന്‍ നിങ്ങളെ ഏറെ ആരാധിക്കുന്നു

0

നടി ഭാവനയ്ക്ക് വിവാഹ ആശംസകളുമായി സിനിമ രംഗത്തുനിന്ന് ഒരുപാടുപേർ വന്നിരുന്നു. വിവാഹ ആശംസകളിൽ ശ്രദ്ധേയമായത് നടി പ്രിയങ്ക ചോപ്രയുടെ ഭാവനയ്ക്ക് ആശംസകൾ നേർന്നുള്ള വീഡിയോ ആണ് .

ഹായ് ഭാവന നിങ്ങള്‍ക്ക് വിവാഹാശംസകള്‍ നേരുന്നു. ജീവിതത്തില്‍ ഒരു പുതിയ ചുവട് നിങ്ങള്‍ വയ്ക്കുകയാണ്. നിങ്ങള്‍ വളരെ ശക്തയായ ഒരു സ്ത്രീയാണ്. ഞാന്‍ നിങ്ങളുടെ ആരാധികയാണ്. ഞാന്‍ നിങ്ങളുടെ ആരാധികയാണ്. ജീവിതത്തില്‍ എല്ലാ ആശംസകളും നേരുന്നു’- തന്റെ വീഡിയോയിൽ  പ്രിയങ്ക പറയുന്നു.

Wedding Wishes from Priyanka Chopra to Bhavana.

Wedding Wishes from #PriyankaChopra to #Bhavana.http://www.nowrunning.com/bollywoodevents/

Posted by Nowrunning on Saturday, January 20, 2018

ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള നടപടികളുമായി പോലീസ്

0

ദിലീപിനെതിരെ നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ എതിര്‍ സത്യവാങ്മൂലം.  ദിലീപിന്റെ ഹര്‍ജിയ്ക്ക് പിന്നില്‍ നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇരയെ വീണ്ടും ദിലീപ് ആക്രമിക്കുന്നുവെന്നും അതിനാൽ പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്നും പോലീസ് ആവശ്യപ്പെടുന്നു.

പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പും ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പോലീസിന്റെ ഇത്തരം പരാമർശങ്ങൾ. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​നു൦ പോ​ലീ​സ് നീക്കം നടത്തുന്നുണ്ട്. അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ദി​ലീ​പ് ന​ടി​ക്കെ​തി​രാ​യി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​നു​മാ​നം.

ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ലെ സൂ​ക്ഷ്മ ശ​ബ്ദ​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ച് ദി​ലീ​പ് നി​ര​ത്തി​യ വാ​ദo തെറ്റാണെന്നും,  സൂ​ക്ഷ്മ ശ​ബ്ദ​ങ്ങ​ൾ ദി​ലീ​പ് കോ​ട​തി​യി​ൽ​നി​ന്നു കേ​ട്ടു​മ​ന​സി​ലാ​ക്കി എ​ന്നു വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്നും അ​ത്ത​രം സൂ​ക്ഷ്മ ശ​ബ്ദ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ അ​ത്യാ​ധു​നി​ക ലാ​ബി​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ന്നും  സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​റ​യു​ന്നു.  ദി​ലീ​പ് അ​ടു​ത്തി​ടെ ന​ട​ത്തി​യ വി​ദേ​ശ​യാ​ത്ര ഈ ​ശ​ബ്ദ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​കാം എ​ന്നും ദി​ലീ​പി​ന്‍റെ കൈ​വ​ശം ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്ന​താ​ണ് നടി ആക്രമിക്കപെട്ടപ്പോളുള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങളെ പറ്റിയുള്ള  ദിലീപിന്റെ  ഈ ​വാ​ദ​ങ്ങ​ളെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദിലീപ് തെറ്റിദ്ധാരണ പരത്തുന്നുവെന്നും അതിനാല്‍ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി തള്ളണമെന്നാണ് പോലീസിന്റെ ആവശ്യം. എന്നാൽ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ ലഭ്യമാക്കാന്‍ അവകാശമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.

 

ഭാവന ഇനിം നവീന് സ്വന്തം

0

പ്രേക്ഷകർ കാത്തിരുന്ന ഭാവന നവീൻ വിവാഹം ഇന്ന് തൃശൂരിൽ  നടന്നു. കന്നട നിര്‍മ്മാതാവായ നവീന്‍ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചാണ് ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ജ​വ​ഹ​ർ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റിൽ വെച്ചായിരുന്നു വിവാഹത്തിന്റെ ബാക്കി ചടങ്ങുകൾ നടന്നത്.

മഞ്ജു വാരിയർ, നവ്യ നായർ, ഷംന കാസിം,  ഭാഗ്യലക്ഷ്മി, മിയ, ലെന, കൃഷ്ണപ്രഭ തുടങ്ങി മലയാളസിനിമയിലെ ഒട്ടുമിക്ക നായികമാർ എല്ലാവരും വിവാഹത്തിനെത്തിയിരുന്നു.

ഇന്ന് വൈകുന്നേരം ലു​ലു ക​ണ്‍​വെ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ സി​നി​മ രം​ഗ​ത്ത​ട​ക്ക​മു​ള്ള​വ​ർ​ക്ക് സ്നേ​ഹ​വി​രു​ന്നു നടക്കും. ബെംഗളൂരുവിൽ നവീനിന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി പിന്നീടു വിവാഹസൽക്കാരം നടത്തും.

ഭാവന നവീൻ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

കാര്‍ബണ്‍ : റിവ്യൂ

0

പാലകാരനായ സിബിയുടെ കഥ പറയുന്ന ചിത്രമാണ് കാര്‍ബണ്‍. വേണു തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സിബിയായി ഫഹദ് ഫാസില്‍ വേഷമിട്ടിരിക്കുന്നു. സിബിയുടെ അതിജീവനത്തിനായി നടത്തുന്ന ഒരു യാത്രയിലുടെയാണ് കഥ നീങ്ങുന്നത്‌. പച്ചയായ ജീവിത യാഥാർഥ്യങ്ങളെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കിയും സങ്കൽപ ലോകത്തേക്കു കയറിയും ഇറങ്ങിയും സിബി നടത്തുന്ന യാത്ര.

പലതരം തട്ടിപ്പുകള്‍ നടത്തി ജീവിക്കുന്ന ആളാണ് സിബി. പച്ചമരതകവും വെള്ളിമൂങ്ങയുമൊക്കെയായി ആൾക്കാരെ പറ്റിച്ച് നടക്കുന്ന സിബിയുടെ വീക്ഷണങ്ങള്‍ വിചിത്രമാണ്. എങ്ങനെയെങ്കിലും ജീവിതത്തില്‍ രക്ഷപെടാന്‍ ശ്രമിക്കുന്ന സിബി ഒരു കാട്ടില്‍ എത്തപ്പെടുന്നു. കൊടുംകാട്ടിലെ എസ്റ്റേറ്റിന്റെ നടത്തിപ്പ് ചുമതല സിബി ഏറ്റെടുക്കുന്നു. ആ കാട്ടില്‍ ഒരു നിഗൂഢ രഹസ്യം ഉണ്ടെന്ന് അയാള്‍ മനസ്സിലാക്കുന്നു. കേട്ടറിവു മാത്രമുള്ള കാടിനുള്ളിലെ രഹസ്യ൦ തേടി പുറപ്പെടുന്നിടത്താണു കഥയുടെ ഗതി മാറുന്നത്.

രണ്ടരമണിക്കൂര്‍ നീളുന്ന ചിത്രത്തില്‍ ഇഴച്ചിലുകള്‍ അനുഭവപ്പെടുന്നു. മനോഹരമായ ഒരു കഥാതന്തുആണ് ചിത്രത്തിന്‍റെത്. എന്നാല്‍ ആവിഷ്കാരത്തിലുണ്ടായ പോരായ്മയാണ് ഈ ഇഴച്ചിലിന് കാരണം.

ക്യാമറ കെ.യു മോഹന്‍, എഡിറ്റിങ്ങ് ബീന പോള്‍. കെ.യു മോഹന്‍റെ ക്യാമറയില്‍ വനത്തിന്‍റെ ദൃശ്യഭംഗി നിറഞ്ഞു നില്‍ക്കുന്നു. ചിത്രത്തി രണ്ടു ഗാനങ്ങളാനുള്ളത്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് വിശാല്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്.

മംമ്ത മോഹൻദാസ്, മണികണ്ഠൻ ആചാരി, വിജയരാഘവൻ, നെടുമുടി വേണു, കൊച്ചുപ്രേമൻ, എന്നിവരാണു ചിത്രത്തിലെ മറ്റു താരങ്ങൾ. എല്ലാവരും അവരവരുടെ വേഷങ്ങള്‍ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.

കാടിന്‍റെ ഭംഗിയും സിബി തേടിപോകുന്ന രഹസ്യവും സിനിമയുടെ യാത്ര അവസാനിക്കുന്നതുവരെ പ്രേക്ഷകരെ തീയറ്ററില്‍ പിടിച്ചിരുത്തും. സാഹസികതയേയും കാടിനേയും ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു വിഷ്വൽ ട്രീറ്റ് ആണ് ചിത്രം. ചിത്രത്തിൽ ഫഹദ് പറയുന്നതുപോലെ  “ലൈഫിൽ കുറച്ച് ഫാന്റസി ഒക്കെ വേണ്ടേ…”
ആ ചിന്താഗതിയൊടെ കാർബൺ  കാണാൻ പോയാൽ “ത്രില്ലടിപ്പിച്ചില്ലേലും ബോറടിപ്പിക്കില്ല” ചിത്രം.

NB : ഒരു സിനിമ എന്നുപറയുന്നത് ഒരുപാട് പേരുടെ ശ്രമഫലമാണ്. അതിനാല്‍ ചിത്രങ്ങള്‍ തീയറ്ററില്‍ പോയികണ്ടു വിജയിപ്പികേണ്ടത് പ്രേക്ഷകര്‍ എന്നനിലയില്‍ നമ്മള്‍ ഒരോരുത്തരുടേം കടമയാണ്.

ഇരട്ടപ്പദവി വിവാദത്തിൽ കുടുങ്ങിയ 20 എഎപി എംഎൽഎമാരെ അയോഗ്യരാക്കി

0

ന്യൂഡൽഹി: ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലുള്ള 20 എംഎൽഎമാരെ അയോഗ്യരാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശിപാർശ രാഷ്ട്രപതിക്കു സമർപിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെയാണ് എഎപി എംഎൽഎമാർ ഇരട്ട പ്രതിഫലം വാങ്ങുന്നതുമായി  ബന്ധപ്പെട്ട് ആരോപണം ഉയർന്നത്.

നിലവിൽ 66 എംഎൽഎമാരുള്ള പാർട്ടിക്ക് 20 പേർ അയോഗ്യരാക്കപ്പെട്ടാലും ഭരണം നിലനിർത്താൻ സാധിക്കും. 21 എഎപി എംഎൽഎമാരെയാണ്  അധികാരമേറ്റ് ഒരുമാസത്തിനുള്ളിലാണു അരവിന്ദ് കേജരിവാൾ സർക്കാർ പാർലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതിൽ ഒരു എംഎൽഎരാജിവെച്ചിരുന്നു. പാർലമെന്‍ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഈ എംഎൽഎമാർക്ക് ഇരട്ട പ്രതിഫലം ലഭിക്കുന്നുണ്ടെന്നും അതിനാൽ ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്ന അഭിഭാഷകനാണ് പരാതി നൽകിയിരുന്നത്.

സമാന്ത വിവാഹസമ്മാനങ്ങള്‍ വിൽക്കാനൊരുങ്ങുന്നു

0

തെലുങ്ക് സിനിമാലോകവും ആരാധകരും ആഘോഷിച്ച വിവാഹമാണ് നാഗചൈതന്യയുടെയും സാമന്തയുടെയും. ഏകദേശം പത്തുകോടി രൂപയാണ് ഗോവയിൽ വെച്ച് ഒരാഴ്ച നീണ്ടുനിന്ന വിവാഹ ചടങ്ങുകല്‍ക്കു മാത്രം ചിലവായത്.  ധാരാളം വിലപിടിപ്പുള്ള വിവാഹ സമ്മാനങ്ങള്‍ ഇരുവര്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സമാന്ത തങ്ങൾക്ക് ലഭിച്ച വിവാഹസമ്മാനങ്ങൾ ലേലത്തിന് വച്ച് വിൽക്കാൻ ഒരുങ്ങുകയാണ്.

സമൂഹത്തിലെ പാവപ്പെട്ട കുട്ടികൾക്ക് വേണ്ടിയാണ് താരം ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത്. വിവാഹസമ്മാനങ്ങൾ ലേലത്തിന് വച്ച് പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും മറ്റു ചികിത്സാചിലവുകൾക്കുമുള്ള പണം കണ്ടെത്തുകയാണ് സാമന്ത. മുന്‍പും സമൂഹത്തിലെ പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി താരം ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

നാഗചൈതന്യയുടെയും കുടുംബത്തിന്‍റെയും പൂര്‍ണപിന്തുണ ഈ കാര്യത്തില്‍ സാമന്തയ്ക്ക് ഉണ്ട്.