Home Blog Page 581

സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീർപ്പിലേക്ക് : ബിനോയിയെ സഹായിക്കാൻ വ്യവസായ പ്രമുഖർ

0

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തികതട്ടിപ്പുകേസ് ഒത്തുതീർപ്പാക്കാൻ ഊർജിതശ്രമം നടക്കുന്നു എന്ന് റിപ്പോർട്ട്. കോടതിക്കു പുറത്തു പ്രശ്നം ഒത്തുതീർപ്പാക്കാനാണു ശ്രമിക്കുന്നത്. യുഎഇയിലെ യാത്രാവിലക്കു നീക്കുന്നതിനു നിയമപരമായി നടത്തുന്നനീക്കങ്ങൾ ഫലപ്രദമാകാത്തിതിനാലാണ് ഒത്തുതീർപ്പിലേക്കു കാര്യങ്ങളെത്തിയത്.

ജാസ് ടൂറിസം ഉടമ ഹസൻ ഈസ്മായിൽ മർസൂഖിക്ക് 10 ലക്ഷം ദിർഹം (1.75 കോടി രൂപ) നൽകിപ്രശ്നം പരിഹരിക്കുന്നതിനാണു ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തിലും ദുബായിലും ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നതായായും കേരളത്തിൽ നിന്നുള്ള ചില വ്യവസായപ്രമുഖരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നുമാണ് വിവരം.

“ഒരു പഴയ ബോംബ് കഥ” പൂജ വിശേഷങ്ങൾ

0

സംവിധായകൻ ഷാഫിയുടെ പുതിയചിത്രം “ഒരു പഴയ ബോംബ് കഥ” യുടെ പൂജ അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്നു. പ്രയാഗ മാർട്ടിൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, അരുൺ ഗോപി, ഹരിശ്രീ അശോകന്‍, ബിബിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

തിരക്കഥകൃത്ത് ബിബിൻ ജോർജ് നായകനായകുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിൻ ആണ് നായിക.

വിഷ്ണു ഉണ്ണികൃഷ്ണന്‍ അതിഥി താരമായി എത്തുന്ന ചിത്രത്തിൽ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍, ഹരീഷ് കണാരന്‍, വിജയരാഘവന്‍,ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷഫീര്‍ റഹ്മാന്‍, സേതു ലക്ഷ്മി എന്നിവരാണ് മറ്റുതാരങ്ങൾ.

പ്രണയത്തിനും തമാശയ്ക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിന്‍റെ കഥ ,തിരക്കഥ, സംഭാഷണം ബിഞ്ജു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവരുടേതാണ്. യുജിഎം  എന്‍റര്‍ടെെയ്ന്‍മെന്‍റിന്‍റ ബാനറിര്‍ ഡോക്ടര്‍ സക്കറിയ തോമസ്സ്, ആല്‍വിന്‍ ആന്‍റണി, ജിജോ കാവനാല്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ചിത്രത്തിന്റെ കൂടുതൽ പൂജ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

കോട്ടയം അച്ചായത്തിയായ് പ്രിയങ്ക

0

യുവ സംവിധായകന്‍ ജോഷി ജോണിന്റെ പുതിയ ചിത്രത്തിൽ കോട്ടയം അച്ചായത്തിയായ് പ്രിയങ്ക. അതിശക്തമായ നായിക കഥാപാത്രമായാണ് പ്രിയങ്കയുടെ പുതിയ വരവ്.

‘വണ്‍ സെക്കന്റ് പ്ലീസ് ‘ എന്ന ചിത്രത്തിന് ശേഷം ജോഷി ജോണ്‍ സംവിധാനം നിര്‍വഹിക്കുന്ന ഇനിയും പേരിടാത്ത ചിത്രത്തില്‍ ആണ് പ്രിയങ്ക കോട്ടയം അച്ചായത്തിയായ് വരുന്നത്. വെളിപാടിന്റെ പുസ്തകത്തിനു ശേഷമുള്ള പ്രിയങ്കയുടെ ശക്തമായ കഥാപാത്രമാകും ഇത്.

മാധ്യമ പ്രവര്‍ത്തകനായ അനീഷ് ആനിക്കാടിന്റെ കഥയിലും തിരക്കഥയിലും ഒരുങ്ങുന്ന ചിത്രത്തില്‍ പ്രശസ്ത സിനിമാ താരം മജീദിന്റെ മകന്‍ അജ്മല്‍ മജീദ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.  തിരക്കഥാകൃത്ത് എന്ന നിലയില്‍ അനീഷിന്റെയും പുതിയ കാല്‍വെപ്പ് കൂടിയാണ് ഈ ചിത്രം.

പൂര്‍ണമായും കോട്ടയത്തു തന്നെ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ച് 8നു ആരംഭിക്കും. കോമഡി മാസ്സ് ത്രില്ലറായ സിനിമയില്‍ പ്രിയങ്ക വെറും കോട്ടയം അച്ചായത്തി മാത്രമായിട്ടല്ല എത്തുന്നതെന്ന് സംവിധായകന്‍ ജോഷി പറയുന്നു. പകരം ആക്ഷന്‍ റോളില്‍ നല്ല ഇടിക്കാരി അച്ചായത്തിയായാണ് വരുന്നത്. 20-22 പ്രായമുള്ള കോളജ് സുന്ദരിയായും, 38-40 പ്രായത്തിലുള്ള അമ്മയുമായിട്ടാണ് നടി പ്രത്യക്ഷപ്പെടുക. തികച്ചും വ്യത്യസ്തമായൊരു ആക്ഷന്‍ അനുഭവമാകും പ്രിയങ്ക ഈ ചിത്രത്തിലൂടെ സമ്മാനിക്കുകയെന്നും ഈ സിനിമയ്ക്കു വേണ്ടി മാസങ്ങളായി പ്രിയങ്കയും സഹപ്രവര്‍ത്തകരും വലിയ തയ്യാറെടുപ്പിലായിരുന്നുവെന്നും സംവിധായകന്‍ അവകാശപ്പെടുന്നു.

അപ്പാനി രവി (ശരത് ), ധര്‍മ്മജന്‍, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, ഷാജോണ്‍, ബിജുക്കുട്ടന്‍, മജീദ്, കിച്ചു (അങ്കമാലി ഫെയിം), സംക്രാന്തി നസീര്‍, അജ്മല്‍ തുടങ്ങിയവര്‍ മുന്‍ നിര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. കോട്ടയം കുഞ്ഞച്ചന്‍ അടക്കമുള്ള അച്ചായന്മാര്‍ വാണ മലയാളത്തില്‍ കോട്ടയത്തെ നല്ല ഉശിരുള്ള അച്ചായത്തിയായി പ്രിയങ്ക തിളങ്ങുമോ എന്ന് കാത്തിരുന്നു കാണാം.

ദിലീപിന് ദൃശ്യങ്ങൾ നൽകാനാകില്ലെന്ന് കോടതി

0

അങ്കമാലി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപ് സമർപ്പിച്ച ഹർജി കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.

അതേസമയം കേസിലെ പ്രതികളുടെ വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതി അറിയിച്ചു. വിചാരണ വളരെ വേഗത്തിൽ പൂർത്തിയാക്കേണ്ടതുള്ളതിനാൽ കേസിന്‍റെ നടപടി ക്രമങ്ങളെല്ലാം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണെന്നായിരുന്നു കോടതി ഉത്തരവ്.

ശ്രീജിത്ത് വിജയൻ കേസ്: വാർത്ത വിലക്കിയ സബ്കോടതി നടപടിയ്ക്കെതിരെ ഹൈക്കോടതി സ്റ്റേ

0

കൊച്ചി: കരുനാഗപ്പള്ളി കോടതി ചവറ എംഎൽഎ എൻ. വിജ‍യൻപിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെതിരായ വാർത്തകൾ നൽകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കീഴ്ക്കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റീസ് കമാൽ പാഷ വിലക്ക് സ്റ്റേ ചെയ്തത്. കീഴ്ക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത്  മലയാള മനോരമ നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഹൈക്കോടതിയുടെ ഈ വിധിയോടെ ശ്രീജിത്തിനെതിരായ വാർത്തകൾ നൽകുന്നതിന് മാധ്യമങ്ങൾക്കോ വാർത്താസമ്മേളനം നടത്തുന്നതിന് മറ്റുകക്ഷികൾക്കോ മുന്നിലുള്ള തടസങ്ങൾ നീങ്ങി.

ശ്രീജിത്തിനെതിരായ വാർത്തകൾക്ക് വിലക്കേർപ്പെടുത്തിയതോടെ, ബിനോയ് കോടിയേരിയുടെ പണതട്ടിപ്പ് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിടാനിരുന്ന യുഎഇ പൗരൻ, വാർത്താസമ്മേളനം റദ്ദാക്കുകയും മടങ്ങിപ്പോവുകയും ചെയ്തിരുന്നു. വാർത്തകൾ വിലക്കിയ കരുനാഗപ്പള്ളി കോടതിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ചര്‍ച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണു കരുനാഗപ്പള്ളി സബ്കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് പ്രസ് ക്ലബിനുമുൻപിൽ പതിക്കുകയും ചെയ്തിരുന്നു.

നീ​രാ​ളി​യി​ൽ ലാ​ലേ​ട്ട​നൊ​പ്പം നാ​ദി​യ മൊ​യ്തു

0

അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കുന്ന ചിത്രം നീ​രാ​ളി​യി​ൽ നാ​യി​ക നാ​ദി​യ മൊ​യ്തു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​മാ​യാ​ണ് നാ​ദി​യ മൊ​യ്തു ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്.

നേരത്തെ ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​രാ​കു​ന്ന​ത് പാ​ർ​വ്വ​തി നാ​യ​ർ, മീ​ന, മീ​രാ ജാ​സ്മി​ൻ എ​ന്നി​വ​രി​ലൊ​രാ​ളാ​കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​വാ​ർ​ത്ത​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ നാ​ദി​യ മൊ​യ്തു​വാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

സാ​യി​കു​മാ​ർ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ദി​ലീ​ഷ് പോ​ത്ത​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തിൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ന്ന​ഡ താ​രം കി​ച്ഛാ സു​ധീ​പാ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​നായി എത്തുന്നത്. ന​വാ​ഗ​ത​നാ​യ സാ​ജു തോ​മ​സ് ആണ് തി​ര​ക്ക​ഥ. ​മൂ​ണ്‍​ഷോ​ട്ട് എ​ന്‍റെ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ്.​ടി. കു​രു​വി​ള​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ  മം​ഗോ​ളി​യ, സ​ത​ര, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളാ​ണ്.

ഉത്തര്‍പ്രദേശിൽ 40 പേര്‍ക്ക് എച്ച് ഐ വി സ്ഥിതീകരിച്ചു

0

ഉന്നാവ്‌: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ നാല്‍പ്പതു പേര്‍ക്ക് എച്ച്ഐവി അണുബാധ സ്ഥിതീകരിച്ചു. രോഗബാധിതമായ രക്തം കുത്തിയെടുക്കാന്‍ ഉപയോഗിച്ച സൂചി തന്നെ പലര്‍ക്കും കുത്തി വച്ചതാണ് രോഗം പടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ട്രക്ക് ഡ്രൈവര്‍മാരിലാണ് കൂടുതലും എയ്ഡ്സ് ബാധ കണ്ടെത്തിയത്.

വിശദമായ രീതിയില്‍ പരിശോധന നടത്തിയാല്‍ ഇത്തരത്തിലുള്ള അഞ്ഞൂറ് രോഗബാധിതരെയെങ്കിലും ഇവിടെ കണ്ടെത്താനാവുമെന്ന് ഏരിയ കൌണ്‍സിലര്‍ സുനില്‍ ബംഗര്‍മൌ പറഞ്ഞു.

വ്യാപകമായി പടര്‍ന്നു പിടിക്കുന്ന എച്ച് ഐ വി ബാധ നിയന്ത്രിക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ്‌ ആരോഗ്യമന്ത്രി ഉറപ്പു നല്‍കി.

“പൂമരം” മാർച്ചിൽ

0

സംവിധായകൻ എബ്രിഡ് ഷൈന്റെ കാളിദാസ് ജയറാം നായകനാകുന്ന ചിത്രം “പൂമരം” റിലീസിനൊരുങ്ങുന്നു. മാർച്ച്‌ മാസം ആദ്യവാരം തന്നെ ചിത്രം തീയറ്ററിൽ എത്തുമെന്ന് കാളിദാസ് പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സീസോൺ കലോത്സവ വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കാളിദാസ് പങ്കുവെച്ചത്.

ചിത്രത്തിന്‍റെ റിലീസ് വൈകുന്നതിനെ പരിഹസിച്ച് നിരവധി ട്രോളുകൾ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്വയം ട്രോളി കാളിദാസ് തന്നെ രംഗത്തുവരികയും ചെയ്തിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകംതന്നെ ശ്രദ്ധ നേടിയിരുന്നു.

പാട്ടുപാടി അനുശ്രീ

0

വീണ്ടും പാട്ടുപാടി പ്രേക്ഷകരെ ഞെട്ടിച്ചു നടി അനുശ്രീ. മഴനിലാവ് എന്ന ചിത്രത്തിലേ പൂവച്ചൽ ഖാദറിന്റെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റർ സംഗീതം പകർന്ന  ഋതുമതിയായ് എന്നു തുടങ്ങുന്ന പാട്ടിന്റെ ഏതാനും ചില വരികളാണ് താരം പാടിയത്.

ഒരിക്കൽ സ്മ്യൂൾ എന്ന ആപ്ലിക്കേഷനിലൂടെ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ടു പാടി ആരാധകരെ  ഞെട്ടിച്ചിട്ടുണ്ട് അനുശ്രീ.  വീണ്ടും പാട്ടുപാടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് താരം. അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴിയൊക്കെ പറഞ്ഞുകൊണ്ടാണ് പാട്ട് ആരാധകരുമായി പങ്കുവച്ചതെങ്കിലും സംഗതി ഗംഭീരമായിട്ടുണ്ട്.

എന്റെ ജീവിതത്തിലേക്കു കടന്നു വന്ന ഏറ്റവും മനോഹരമായ വരികൾ. അതെന്റെ ഹൃദയം കവര്‍ന്നു. ഞാൻ അതിനെ എന്നിലേക്കു ചേർക്കുന്നു എന്ന വാചകത്തോടെയാണ് താരം ഫേസ്ബുക്കിൽ പാട്ട് പങ്കുവെച്ചിരിക്കുന്നത്.

ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

0

ഹൂസ്റ്റണ്‍: നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച്‌  മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യയെ വിവാഹം ചെയ്തത്. വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.

എഞ്ചിനീയറായ അരുണ്‍ നാല് വര്‍ഷമായി ഹൂസ്റ്റണില്‍ താമസക്കാരനാണ്.  ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷമാണ് അരുണ്‍ കുമാറുമായുള്ള ദിവ്യയുടെ വിവാഹം നടന്നത്. ആദ്യ വിവാഹത്തില്‍ ദിവ്യ ഉണ്ണിക്ക് രണ്ട് മക്കളുമുണ്ട്. കുട്ടികള്‍ ദിവ്യക്കൊപ്പമാണ്.  .

2002 ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ. സുധീര്‍ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ ആദ്യ വിവാഹം. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണിക്ക് സ്വന്തമായി ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും ഉണ്ട്. അമേരിക്കന്‍ ജാലകം എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായും ദിവ്യ പ്രവര്‍ത്തിച്ചിരുന്നു.

ബാലതാരമായി സിനിമയില്‍ എത്തിയ ദിവ്യ ഉണ്ണി കല്യാണസൗഗന്ധികത്തിലാണ് ആദ്യമായി നായികയാകുന്നത്.  മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ ദിവ്യാ ഉണ്ണി അഭിനയിച്ചിട്ടുണ്ട്.

ബിനോയ് കോടിയേരിക്ക് ദുബായിയില്‍ യാത്രവിലക്ക്

0

തിരുവനന്തപുരം:  സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസില്‍ ബിനോയ് കോടിയേരിക്ക് ദുബായിയില്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി.  പണം തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്ന് ജാസ് ടൂറിസം കമ്പനിയുടെ ഉടമ അല്‍ മര്‍സൂഖി ബിനോയ്ക്ക് എതിരെ  നല്‍കിയ പരാതിയിലാണ് നടപടി.

13 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് വലിയ ആരോപണം. എന്നാല്‍ 1 കോടി 72 ലക്ഷം രൂപയുടെ ഇടപാട് മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. അതിലാണ് കേസ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പണം കൊടുക്കാനുള്ള സാമ്പത്തിക ശേഷി ഞങ്ങള്‍ക്ക് ഇല്ല. അത് കൊടുത്തുകഴിഞ്ഞാല്‍ കേസ് തീരും എന്ന് ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു.

ദുബായിൽ ബിനോയ്ക്ക് ഏര്‍പ്പെടുത്തിയ യാത്രവിലക്കില്‍ ദുബായ് കോടതിയില്‍ അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോവാനാവും ബിനോയ് തീരുമാനിക്കുകയെന്നും എന്നാൽ അച്ഛനെ ഈ കേസിൽ ഉൾപ്പെടുത്തേണ്ടുന്ന കാര്യമില്ലെന്നും ബിനീഷ് പറഞ്ഞു.

സിനിമയിൽ പുതിയ വനിത കൂട്ടായ്മ

0

മലയാള സിനിമയിൽ പുതിയ വനിത കൂട്ടായ്മ രൂപീകരിച്ചു. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മ രൂപംകൊണ്ടത്. ഭാഗ്യലക്ഷ്മി അധ്യക്ഷയായാണ് പുതിയ കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. സമിതിയുടെ ആദ്യയോഗം കൊച്ചിയില്‍ ചേര്‍ന്നു.

നേരത്തെ സിനിമയിലെ വനിതകൾക്കായി  മഞ്ചു വാര്യർ, പാർവതി, റിമ തുടങ്ങിയവർ നേതൃത്വം നൽകുന്ന വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകിയിരുന്നു. എന്നാല്‍ ഒരുപാട് വനിതാ സിനിമാ പ്രവര്‍ത്തകര്‍ ഈ കൂട്ടായ്മയോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.