തിരുവനന്തപുരം: ഇന്ധന വില സർവകാല റിക്കാർഡിലേക്ക്. പെട്രോൾ ലിറ്ററിന് 80 രൂപ കടന്നു.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 80.01 രൂപയായി ഉയർന്നു. ഇന്നു 32 പൈസയാണ് വർധിച്ചത്. ഡീസലിന് 26 പൈസ വർധിച്ച് 73.06 രൂപയായി. കർണാടക നയിമസഭാ തെരഞ്ഞെടുപ്പിനു ശേഷം ആറ് ദിവസം കൊണ്ട് പെട്രോളിന് 1.40 രൂപയും ഡീസലിന് 1.56 രൂപയുമാണ് വർധിച്ചത്. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വർധനയ്ക്കു സാധ്യതയുണ്ടെന്നാണു സൂചനകൾ.