കോഴിക്കോട്: നിപ്പാ രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു പേർ കൂടി കോഴിക്കോട് മരിച്ചു. കുരാച്ചുണ്ട് സ്വദേശി രാജൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. ഇതുവരെ നാലുപേരിലാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. ഒന്‍പതു പേരില്‍ രോഗബാധയുണ്ടെന്ന് സംശയമുണ്ട്.
നിപ്പാ വൈറസിനൊപ്പം മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ ഡെങ്കിപ്പനി കൂടി പടരുന്നതോടെ ആശങ്കയേറി. നിലമ്പൂര്‍ കരുളായില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. 38 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു.
