സോണി പിക്ചേഴ്സുമായി ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന നയൻ എന്ന ചിത്രത്തിൽ പഞ്ചാബി സുന്ദരി വാമിഖ ഗബ്ബി പൃഥ്വിരാജിന്റെ നായികയാകുന്നു. ഇവ എന്നാണ് വാമിഖയുടെ കഥാപാത്രത്തിന്റെ പേര്. ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോണി പിക്ചേഴ്സിന്റെ ആദ്യ മലയാള ചിത്രമാണ് നയൻ.
നേരത്തേ ഗോദ എന്ന ചിത്രത്തിൽ ടൊവിനോ തോമസിന്റെ നായികയായി വാമിഖ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.