Home Blog Page 580

സുഡാനി ഫ്രം നൈജീരിയ : ട്രെയിലറെത്തി

0

നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന സൗബിന്‍ സാഹിർ കേന്ദ്ര കഥാപാത്രമായെത്തുന്ന “സുഡാനി ഫ്രം നൈജീരിയ”യുടെ ട്രെയിലര്‍ എത്തി. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ ആവേശം ഒട്ടും ചോരാതെ അഭ്രപാളിയിലെത്തിച്ച് ട്രെയിലര്‍ യൂട്യൂബിൽ തരംഗമാകുന്നു.

ചിത്രത്തിൽ സൗബിനൊപ്പം നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണും കളം നിറഞ്ഞ് കളിയ്ക്കാനെത്തും.

സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ‘കെ.എല്‍10 പത്തി’ലൂടെ ശ്രദ്ധേയനായ മുഹ്‌സിന പരാരിയും സംവിധായകന്‍ സക്കറിയയും ചേര്‍ന്നാണ്. ക്യാമറ ഷൈജു ഖാലിദ്.

മമ്മൂട്ടിയുടെ മാമാങ്കം ഷൂട്ടിങ് തുടങ്ങി

0

ന​വാ​ഗ​ത​നാ​യ സ​ജീ​വ് പി​ള്ള​ സം​വി​ധാ​നാവും തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ മമ്മൂട്ടി ചിത്രം “മാ​മാ​ങ്കം​” ത്തിന്റെ ചി​ത്രീ​ക​ര​ണം മം​ഗ​ലാ​പു​ര​ത്ത് ആ​രം​ഭി​ച്ചു. പ​ഴ​ശി​രാ​ജ​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി വീ​ണ്ടും ച​രി​ത്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചിത്രമാണിത്‌. 30 കോടി ബഡ്ജറ്റിലുള്ള ചിത്രം നി​ർ​മി​ക്കു​ന്ന​ത് കാ​വ്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി​യാ​ണ് .

പ​ത്തു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ. ചി​ത്ര​ത്തി​ന്‍റെ വ​സ്ത്രാ​ല​ങ്കാ​രം നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​ശ​സ്ത ത​മി​ഴ് സം​വി​ധാ​യ​ക​നാ​യ വി​ഷ്ണു വ​ർ​ധ​ന്‍റെ ഭാ​ര്യ അ​നു വ​ർ​ധ​നാ​ണ്.  വി​ശ്വ​രൂ​പം, തു​പ്പാ​ക്കി എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ സം​ഘ​ട്ട​ന സം​വി​ധാ​നം നി​ർ​വ​ഹി​ച്ച കെ​ച്ച എ​ന്ന വി​ദേ​ശ ഫൈ​റ്റ് മാ​സ്റ്റ​റാ​ണ് മാ​മാ​ങ്ക​ത്തി​ന് സം​ഘ​ട്ട​ന സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.

എൻ.സി.അസ്താന പുതിയ വിജിലൻസ് ഡയറക്ടർ

0

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി വിജിലൻസ് ഡയറക്ടറായി എൻ.സി.അസ്താനയെ സർ‌ക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. കഴിഞ്ഞ 11 മാസമായി വിജിലൻസിന് പൂർണ ചുമതലയുള്ള ഡയറക്ടർ ഇല്ലാതിരുന്നത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഒപ്പം, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകിയതിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.

നിവിന് അഭിനന്ദനവുമായി പൃഥ്വിരാജ്

0

ഹേയ് ജൂഡിലെ നിവിന്‍ പോളിയുടെ അഭിനയത്തെ അഭിനന്ദിച്ച്‌ പൃഥ്വിരാജ്. ട്വിറ്റര്അക്കൗണ്ടിലൂടെയാണ് നിവിനെ പുകഴ്ത്തി പൃഥ്വി എത്തിയത്. നിവിൻ ചെയ്തതിൽ വച്ച്‌ മികച്ചകഥാപാത്രങ്ങളില്‍ ഒന്നാണ് ജൂഡെന്ന് പൃഥ്വി പറഞ്ഞു. ജൂഡിനെ നിന്റേതായി മാറ്റിയ അഭിനയരീതിയും ഇഷ്ടപ്പെട്ടെന്നും പൃഥ്വി അഭിപ്രായപ്പെട്ടു. പൃഥ്വിയുടെ അഭിനന്ദനത്തിന് മറുപടിയായി  നന്ദിപറഞ്ഞ് നിവിന്‍ പോളിയും ട്വീറ്റ് ചെയ്തു.

 

മോഹൻലാലിൻറെ നായികയായി റിമ കല്ലിങ്കൽ

0

സംവിധായകന്‍ എം .പത്മകുമാറും രചയിതാവ് സുരേഷ് ബാബുവും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രം “അറബികടലിന്റെ റാണി ” യില്‍ ലാലിന്റെ നായികയായി റിമ കല്ലിങ്കൽ.

12ഓളം സിനിമകള്‍ സംവിധാനം ചെയ്ത ഒരു സംവിധായകനൊപ്പം അത്രത്തോളം ചിത്രങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ച ഒരു തിരക്കഥാകൃത്ത് കൈകോര്‍ക്കുന്നത് മലയാളസിനിമയെ സംബന്ധിച്ച് അപൂര്‍വ്വത തന്നെയാണ് കൂടാതെ മോഹന്‍ലാലും റിമയും ഒരുമിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും “അറബികടലിന്റെ റാണി” യ്ക്ക് ഉണ്ട്.

മെട്രോ ട്രെയിനിന്‍റെയും അതിന്‍റെ അണിയറയിലെ സംഭവങ്ങളുമാണ് “അറബികടലിന്‍റെ റാണി”യുടെ പ്രമേയം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീനിൽ : മോദി ശ്രേഷ്ഠ അതിഥി

0

റാമല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീനിൽ. റാമല്ല വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണമാണ് ഒരുക്കിയത്. ജോർദാൻ രാജാവിന്റെ ഹെലികോപ്റ്ററിലാണു മോദി റാമല്ലയിലെത്തിയത്. വിമാനത്താവളത്തിൽനിന്ന് ആദ്യം  യാസർ അറാഫത്തിന്‍റെ ശവകുടീരത്തിലേക്കാണ് മോദി പോയത്. ഇവിടെ പുഷ്പാർച്ച നടത്തിയ ശേഷം  മോദി അറാഫത്ത് മ്യൂസിയo സന്ദർശിച്ചു.

പലസ്തീൻ പ്രസിഡന്‍റ് മഹമ്മൂദ് അബാസിയുമായി  മോദി ഇന്ന്കൂടിക്കാഴ്ച നടത്തും. തുടർന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ചക്ക് ശേഷം ഇരുരാജ്യങ്ങളും സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് സൂചന.  അറാഫത്ത് അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, റാമല്ലയിലെ ഐടി പാര്‍ക്കിന്റെ ഉദ്ഘാടനവും നിർവഹിക്കും.

റോസാപ്പൂ മൂവി റിവ്യൂ

0

വിനു ജോസഫ് തിരക്കഥയും  സംവിധാനവും നിർവഹിച്ച ബിജു മേനോൻ, നീരജ് മാധവ്, അഞ്ജലി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം റോസാപ്പൂ വിന്റെ റിവ്യൂ കേൾക്കാം

ആമി മൂവി റിവ്യൂ

0

മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമാണ് ആമി. ചിത്രത്തിൽ ആമിയായി മഞ്ജു വാര്യർ വേഷമിട്ടിരിക്കുന്നു. സംവിധാനം കമൽ.

നീർമാതളം എന്ന  പാട്ടിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ശ്രേയ ഘോഷാൽ  ആലപിച്ച ഈ മനോഹര ഗാനം  പല സീനുകളിലും തുടർച്ചയായി വരുന്നത് കാണാം. എന്നാൽ ഒരൊറ്റ രംഗത്തിൽ പോലും അവ അനാവശ്യമായി തോന്നില്ല. ആ പാട്ടിനോട് തന്നെ നമുക്ക് ഇഷ്ടം തോന്നും.

ഓരോ ഫ്രെയിമും മനോഹരമാണ്. ഓരോന്നിലും സംവിധായകന്റെ, അഭിനേതാക്കളുടെ, ഛായാഗ്രാഹകന്റെ, സംഗീത സംവിധായകന്റെ മിടുക്ക് പ്രകടമാണ്.

ആദ്യപകുതി മികച്ച സംഭാഷണo, സംഗീതം,  അഭിനയo എന്നിവയാൽ അതിമനോഹരമാണ്. രണ്ടാം പകുതിയും മികച്ചതുതന്നെ. എന്നാൽ ഇടവേളയ്ക്ക് ശേഷം  രണ്ടാം പകുതിയുടെ തുടക്കം മുതൽ കഥയോട് ഇണങ്ങിച്ചേരാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടാക്കും.

അനൂപ് മേനോൻ അവതരിപ്പിച്ച അൻവർ അലി എന്ന കഥാപാത്രവും അതിലൂടെ ഇസ്ലാം മതത്തെ പറ്റി പറയുന്നതും അയാളുടെ സ്വാധീനം മൂലം കമലാ ദാസ് കമലാ സുരയ്യ ആകുന്നതുമാണ് രണ്ടാം പകുതി. കുറച്ചധികം പതുക്കെ തന്നെയാണ് കഥപറച്ചിൽ. അതിനാൽ തന്നെ ലാഗിംഗ് തോന്നിക്കാൻ ഇടയുണ്ട്. പക്ഷെ രസച്ചരട് മുറിയുന്നില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന, സമാധാനത്തിന്റെ മതമായ ഇസ്‌ലാമിനെ പറ്റി മുസ്ലിങ്ങളായ കഥാപാത്രങ്ങൾ പറയുന്നുണ്ട് എങ്കിലും മാധവി കുട്ടി ആയിരുന്നപ്പോൾ ഉണ്ടായിരുന്ന സ്വാതന്ത്ര്യം കമലാ സുരയ്യ ആയപ്പോൾ ലഭിക്കാതെ വരുന്നത് ശ്രദ്ധേയമാണ്.

മഞ്ജു വാര്യരുടെ കരിയറിലെ മികച്ച  വേഷങ്ങളിൽ ഒന്നുതന്നെയാണ് ആമി.  കമലാ ദാസിനെ നന്നായി അവതരിപ്പിക്കാൻ മഞ്ജുവിന് സാധിച്ചു. ക്ലൈമാക്സിലെ മഞ്ജുവിന്റെ പ്രകടനo കയ്യടി അർഹിക്കുന്നു.

ആമിയുടെ കുട്ടിക്കാലം അവതരിപ്പിച്ച ആഞ്ജലീന എബ്രഹാം എന്ന കുട്ടിയുടെ അഭിനയത്തിൽ തുടങ്ങി കൗമാരം അവതരിപ്പിച്ച നീലാഞ്ജനയിലേക്ക് എത്തുമ്പോൾ ആമി എന്ന കഥാപാത്രവും നമ്മുടെ കൂടെ സഞ്ചരിക്കും. നീലാഞ്ജനയുടെ പ്രകടനം എടുത്തു പറയേണ്ടതുതന്നെയാണ്.

ചിത്രത്തിൽ ആമിയുടെ ആദ്യത്തെയും അവസാനത്തെയും പ്രണയമായ കൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടോവിനോ ആണ്. ടോവിനോയുടെ ചിരിയും ആ കഥാപാത്രം വരുന്ന രംഗങ്ങളും ആമിയുടെ ജീവിതത്തിൽ കൃഷ്‌ണനുള്ള സ്വാധീനവുമെല്ലാം അവസാനം വരെ ഒരു കവിത പോലെ മനോഹരമായി ചിത്രത്തിൽ  പറയുന്നു.

ഗാനങ്ങളെല്ലാം മികച്ചതുതന്നെ. ശ്രേയയും വിജയ്‌ യേശുദാസും ആലപിച്ച ‘പ്രണയമായി രാധ’.. എന്ന പാട്ടു തരുന്ന ഫീൽ വെറും വാക്കുകളിൽ ഒതുക്കാൻ കഴിയുന്നില്ല.  ആ ഗാനം ദൃശ്യങ്ങൾ കൊണ്ടും ആലാപനം കൊണ്ടും വളരെയേറെ മികച്ച് നിൽക്കുന്നു.

സംവിധായകൻ എന്ന നിലയിൽ കമലും നായിക എന്ന നിലയിൽ മഞ്ജുവും വിജയിച്ചു എന്നുതന്നെ പറയാം. മികച്ച പ്രതികരണമാണ് ചിത്രം കണ്ട പ്രേക്ഷകർക്കുള്ളത്.  സിനിമ തീരുമ്പോൾ മാധവി കുട്ടി എന്ന യഥാർത്ഥ സ്ത്രീയോട് ബഹുമാനവും സ്നേഹവും കൂടുന്നു.

“പത്മിനി” ചിത്രീകരണം പൂർത്തിയാക്കി

0

ടി. കെ പത്മിനി എന്ന ചിത്രകാരിയുടെ കഥ പറയുന്ന അനുമോൾ നായികയാകുന്ന യുവ എഴുത്തുകരാന്‍ സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന  മലയാള സിനിമ “പത്മിനി”യുടെ ചിത്രീകരണം പൂർത്തിയായി.

ടി കെ പത്മിനി പ്രൊഡക്ഷന്റെ ബാനറിൽ ടി കെ ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ അനുമോളോടൊപ്പം ഇര്‍ഷാദ്, സഞ്ജു ശിവറാം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തെക്കുറിച്ചു അനുമോൾ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചതിങ്ങനെ -പത്മിനിയുടെ കൂടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഈ സിനിമയെക്കുറിച്ച് തീര്‍ച്ചയായും സ്വപ്‌നങ്ങളുണ്ട്. പക്ഷേ യാതൊരു അവകാശവാദങ്ങളുമില്ല. ഇത് പത്മിനിയുടെ ജീവിതത്തെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചെറിയൊരു കൈചൂണ്ടിമാത്രമാണ്.

അനുമോളുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം :

“പത്മിനി” പൂര്‍ത്തിയായി. നന്ദി.
———————————–
രണ്ടര വര്‍ഷം മുമ്പാണ് ടി. കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റിനുവേണ്ടി ടി. കെ ഗോപാലന്‍ തന്റെ ചെറിയമ്മയായിരുന്ന വിഖ്യാത ചിത്രകാരി ടി. കെ പത്മിനിയെക്കുറിച്ച് ഒരു ഡ്യോക്യുമെന്ററി ഫിലിം തയ്യാറാക്കാമോ എന്നെന്നോട് ചോദിക്കുന്നത്.

ആ ചോദ്യം എന്നെ ആഹ്ലാദിപ്പിച്ചതിലുമേറെ അമ്പരപ്പിക്കുകയാണുണ്ടായത്. ടി. കെ പത്മിനി എന്ന ചിത്രകാരിയും അവരുടെ പെയിന്റിംഗുകളും വളരെ ചെറിയ പ്രായം മുതലേ എന്റെ മനസ്സില്‍ കയറിക്കൂടിയിട്ടുള്ളതാണ്. എന്നെങ്കിലുമൊരിക്കല്‍ ടി. കെ പത്മിനി ജീവിച്ചിരുന്ന വീടും ഗ്രാമവും പോയിക്കാണണമെന്നും ചെറുപ്പത്തിലേ വിചാരിച്ചിരുന്നതാണ്. അന്നൊന്നും അതെവിടെയാണെന്ന് അറിയുമായിരുന്നില്ലെങ്കിലും. ചിത്രകലയോടും ഫോട്ടോഗ്രാഫിയോടുമുള്ള അഭിനിവേശമാവാം എന്നെ ഈ വിഖ്യാതചിത്രകാരിയുടെ രചനകളിലേക്കുമെത്തിച്ചത്. കൊല്‍ക്കത്തയില്‍ വന്നശേഷമാണ് ഗോപാലേട്ടന്‍ ടി. കെ പത്മിനിയുടെ ബന്ധുവാണെന്നും അറിയുന്നത്. ഗോപാലേട്ടന്‍ ആവശ്യപ്പെട്ട കാര്യത്തെപ്പറ്റിയായി പിന്നത്തെ ചിന്ത. അധികം വൈകാതെ അത് പത്മിനിയെക്കുറിച്ചുള്ള ഒരു ഫീച്ചര്‍ ഫിലിം എന്ന ആശയത്തിലേക്ക് വന്നു. മെച്ചപ്പെട്ട രീതിയില്‍ ഒരു ഡോക്യുമെന്ററിയെടുക്കാന്‍ മാത്രം പണം കൈവശമുള്ള ട്രസ്റ്റിനോട് ഫീച്ചര്‍ ഫിലിമിന്റെ ആശയം അവതരിപ്പിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഒരേയൊരു കാര്യമായിരുന്നു. ടി. കെ പത്മിനിയെക്കുറിച്ച് ഒരു സിനിമ വരണം. അതിനൊരു സന്ദര്‍ഭം കിട്ടിയത് പരമാവധി വിനിയോഗിക്കണം. ആ ആശയത്തിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്ന സാങ്കേതിക പ്രവര്‍ത്തകരായ സുഹൃത്തുക്കളെ കണ്ടെത്തലായിരുന്നു പിന്നത്തെ ദൗത്യം.

2015 നവംബറില്‍ ആരംഭിച്ച ശ്രമം 24 മാസത്തിനുശേഷം കഴിഞ്ഞ നവംബറില്‍ പൂര്‍ത്തിയായി. എഴുത്തുകാരനായി ജീവിക്കാന്‍ മാത്രമാഗ്രഹിച്ച ഞാന്‍ ചലച്ചിത്രസംവിധായകനുമായി. നന്ദി പറയാനുള്ളത് പലരോടാണ്. അത് പറയുന്നതിനുമുമ്പേ, ഈ ചിത്രം, ഒട്ടേറെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും ഇടറിപ്പോകാതെ പിടിച്ചുനിര്‍ത്തുകയും പൂര്‍ത്തീകരിക്കാന്‍ ക്ഷമയോടെ ആദ്യവസാനം കൂടെനില്‍ക്കുകയും ചെയ്ത ടി. കെ ഗോപാലന്‍ എന്ന ഞങ്ങളുടെയെല്ലാം ഗോപാലേട്ടനോടാണ്. തന്റെ ചെറിയമ്മയെക്കുറിച്ചുള്ള ഒരു സ്മാരകം എന്നതിലുപരി ഞങ്ങള്‍ കുറച്ചുപേരില്‍ കാലാന്തരത്തില്‍ വ്യക്തമായ ടി. കെ പത്മിനി എന്ന ചിത്രകാരിയോടുള്ള മനസികാടുപ്പത്തിന്റേയും അതിലൂടെ ദൃഢപ്പെട്ടുവന്ന സ്വപ്‌നത്തിന്റെയും കൂടെയുള്ള ഒത്തുതീര്‍പ്പുകളില്ലാത്ത സഹജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. ആ സഹജീവിതമാണ് പത്മിനി എന്ന സിനിമയെ പൂര്‍ണമാക്കിയത്. ഒരാഗ്രഹമുണ്ടായിരുന്നു, അദ്ദേഹത്തിനും ഞങ്ങള്‍ക്കും. അത് പത്മിനിയെ എല്ലാ എതിര്‍പ്പുകള്‍ക്കകത്തുനിന്നും പുറം ലോകത്തെത്തിച്ച പത്മിനിയുടെ അമ്മാമന്‍ ടി. കെ ദിവാകരമേനോനെ ഈ ചിത്രം പൂര്‍ത്തിയാക്കി കാണിക്കണമെന്ന ആഗ്രഹമായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ശയ്യാവലംബിയായിക്കഴിഞ്ഞിരുന്ന ദിവാകരമേനോന്‍ ഈ കഴിഞ്ഞ നവംബര്‍ 15 ന് യാത്രയായി. തന്റെ മരുമകള്‍ക്കായി ജീവിതം സമര്‍പ്പിച്ച ആ വലിയ മനുഷ്യനെ ഈ സിനിമ കാണിച്ചുകൊടുക്കാന്‍ സാധിക്കാത്തതിന്റെ കുറ്റബോധവും നഷ്ടബോധവും ഒരിക്കലുമെന്നെ വിട്ടുപോവുകയുമില്ല. അതെല്ലാം, പൂര്‍ത്തീകരണത്തിനെടുത്ത സമയമെല്ലാം, സൃഷ്ടിപരമായ പൂര്‍ണതയ്ക്കു വേണ്ടിയായിരുന്നു എന്നതാണ് അല്പമെങ്കിലും സമാധാനം തരുന്നത്. ഒരു കലാസൃഷ്ടിയും പൂര്‍ണമല്ലെങ്കിലും.

ചിത്രം പൂര്‍ത്തിയാക്കി കൊല്‍ക്കത്തയില്‍ തിരിച്ചെത്തി ഗോപാലേട്ടനെ കാണിച്ചുകഴിഞ്ഞപ്പോഴാണ് 24 മാസത്തെ വിശ്രമമില്ലാത്ത പ്രയത്‌നത്തിന്റേയും പ്രയാണത്തിന്റെയും പരിമിതികളെയെല്ലാം സര്‍ഗ്ഗാത്മകമായി അതിജീവിക്കാനാവുമോ എന്ന ഉത്കണ്ഠയെയുമെല്ലാം അല്പമെങ്കിലും സമാധാനിപ്പിക്കാനായത്. ഇനിയും ഒട്ടേറെ കടമ്പകള്‍ മുന്നില്‍ കിടക്കുന്നു. പ്രേക്ഷകരിലേക്കെത്തിക്കുന്നതടക്കം. സമാന്തര സിനിമകളുടെ പതിവ് വിധിയായിരിക്കരുത് പത്മിനിക്കുണ്ടാകേണ്ടതെന്ന് വിചാരിക്കുന്നു.

ഞങ്ങളെ സംബന്ധിച്ച്, പത്മിനിയുടെ കൂടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഈ സിനിമയെക്കുറിച്ച് തീര്‍ച്ചയായും സ്വപ്‌നങ്ങളുണ്ട്. പക്ഷേ യാതൊരു അവകാശവാദങ്ങളുമില്ല. ഇത് പത്മിനിയുടെ ജീവിതത്തെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചെറിയൊരു കൈചൂണ്ടിമാത്രമാണ്. അവരുടെ ജീവിതത്തെയും ചിത്രകലയെയും ചിത്രകലയിലെ അവരുടേതായ വൈദഗ്ധ്യങ്ങളേയും പരിചയപ്പെടുത്താനുള്ള ശ്രമമല്ല ഈ സിനിമ. അതിനിയും സാധിക്കും. പത്മിനിയെ സംബന്ധിച്ചുള്ള അനേകം ചലച്ചിത്രശ്രമങ്ങള്‍ക്ക് ഇനിയും സാധ്യതകളുണ്ട്. അത്തരത്തിലുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരില്‍നിന്നും ഉണ്ടാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും. ഈ ചിത്രം പത്മിനി ജീവിച്ച കാലത്തേയും സമൂഹത്തേയും കുടുംബപശ്ചാത്തലത്തേയും പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.

നന്ദി ഗോപാലേട്ടാ…
2006 ല്‍ (പകല്‍) ആദ്യതിരക്കഥയെഴുതി പത്ത് വര്‍ഷം പിന്നിട്ടു നില്‍ക്കുമ്പോള്‍ യാതൊരു സംവിധാനപരിചയവുമില്ലാത്ത എന്നെ ആദ്യത്തെ സംവിധാന സംരംഭമേല്‍പ്പിക്കാന്‍ കാണിച്ച വിശ്വാസത്തിന്. അതിനു ധൈര്യം പകരുകയും യാതൊരു ഇടപെടലുമില്ലാതെ ഞങ്ങളുടെ കൃത്യം നിര്‍വ്വഹിക്കുവാന്‍ കൂടെ നിന്നതിന്. ടി. കെ പത്മിനി എന്ന ചിത്രകാരിയുടെ ജീവിതം ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ അകാലത്തില്‍ അവസാനിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് അവരുടെ പേരില്‍ കേരളം ലോകത്തിനുമുന്നില്‍ അറിയപ്പെടുമായിരുന്നു എന്ന തിരിച്ചറിവിന്. അതേപോലുള്ള ഒരുകൂട്ടം കലാകാരന്മാരോട് ആ തിരിച്ചറിവിനാല്‍ വേണ്ട പ്രോത്സാഹനം തന്ന് കൂടെ നില്‍ക്കുന്നതിന്.
സ്‌നേഹം. നന്ദി. സുസ്മേഷ് ചന്ദ്രോത്ത്

 

സർക്കാരിന് തിരിച്ചടി : പാറ്റൂർ എഫ് ഐ ആർ റദ്ദാക്കി

0

കൊച്ചി: പാറ്റൂർ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചീഫ്സെക്രട്ടറിയായിരുന്ന ഇ.കെ.ഭരത്‌ഭൂഷണും പ്രതികളായ കേസിലെ എഫ്ഐആർ,ഭരത് ഭൂഷൻ നൽകിയ ഹർജി പരിഗണിക്കവേ ഹൈക്കോടതി റദ്ദാക്കി.

തിരുവനന്തപുരം നഗര മധ്യത്തിലെ പാറ്റൂരിൽ 12 സെന്‍റ് സർക്കാർഭൂമി സ്വാകാര്യ ഫ്ളാറ്റ് നിർമാതാക്കൾ കൈവശപ്പെടുത്തുന്നതിന് ഒത്താശ ചെയ്തു എന്നായിരുന്നു കേസ്. ജല അതോറിറ്റി മുൻഎക്സിക്യൂട്ടിവ് എൻജിനിയർമാരായ എസ്.മധു ആർ.സോമശേഖരൻ, എന്നിവരായിരുന്നു കേസിലെ ഒന്നും രണ്ടും പ്രതികൾ.

ഹൈക്കോടതി നടപടിയോടെ കേസിലെ വിജിലന്‍സ് അന്വേഷണം ഇല്ലാതായി. കേസിൽ അന്വേഷണം നടത്തിയ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശം നടത്തുകയും  പാറ്റൂരിലെ ഭൂപതിവ് രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന ജേക്കബ് തോമസിന്‍റെ തെറ്റായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്നതിന് ലോകായുക്തയ്ക്ക് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഹൈക്കോടതി വിധിയിൽ  സന്തോഷമുണ്ടെന്ന് ഇ.കെ.ഭരത്‌ഭൂഷൺ പ്രതികരിച്ചു. കേസ് പഠിച്ചതിനു ശേഷം മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കും എന്ന് മന്ത്രി ഇ കെ ബാലൻ പറഞ്ഞു.

 

 

കെഎസ്ആർടിസി പെൻഷൻ മുടങ്ങി : രണ്ടു പേർ കൂടി ജീവനൊടുക്കി

0

സുൽത്താൻ ബത്തേരി‍: കെഎസ്ആർടിസിയിലെ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് സംസ്ഥാനത്ത് രണ്ടു പേർ കൂടി ജീവനൊടുക്കി. കെഎസ്ആർടിസി തിരുവനന്തപുരം നേമം സ്വദേശി കരുണാകരൻ നാടാരുo  ബത്തേരി ഡിപ്പോയിലെ മുൻ സൂപ്രണ്ട് നടേശ് ബാബുവുമാണ് ജീവനൊടുക്കിയത്. തലശേരി സ്വദേശിയായ നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെനിന്നും ആത്മഹത്യാക്കുറിപ്പ്  കണ്ടെത്തുകയും ചെയ്തു.

പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ടാം തീയതി വിഷം കഴിച്ച്‌  ജീവനൊടുക്കാൻ ശ്രമിച്ച കരുണാകരൻ നാടാർ ആശുപത്രിയിൽ  ചികിത്സയിലിരിക്കുന്നതിനിടെ ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്.  ഇതോടെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കിയവരുടെ എണ്ണം 15 ആയി.

കെഎസ്ആർടിസി പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് എട്ടിന് തിരുവനന്തപുര അടിയന്തര യോഗം വിളിച്ചു. ഗതാഗതമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

കെഎസ്ആർടിസി പെൻഷൻകാർ ജീവനൊടുക്കിയതിൽ ഒന്നാം പ്രതി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

സംഗീത സംവിധായകയായി സയനോര

0

ഗായിക സയനോര ഇനിം സംഗീത സംവിധായക. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന “കുട്ടന്‍പിള്ളയുടെ ശിവരാത്രി” എന്ന ചിത്രത്തിലൂടെയാണ് സയനോര സംഗീത സംവിധായകയാകുന്നത്.

സംഗീത സംവിധായകയായതില്‍ സന്തോഷമുണ്ടെന്നും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു അവസരമാണ് ഇതെന്നും സയനോര പറയുന്നു.

സയനോരയുടെ സംഗീത സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂട് ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയും കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിനുണ്ട്.