Home Blog Page 577

രാജസേനന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം : “പ്രിയപ്പെട്ടവര്‍”

0

പ്രശസ്ത സംവിധായകനായ രാജസേനനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഖാദര്‍ മൊയ്ദു സംവിധാനം ചെയ്യുന്ന ചിതമാണ് “പ്രിയപ്പെട്ടവര്‍”.

രാജസേനൻ വത്യസ്ഥമായ രൂപത്തിലെത്തുന്ന എത്തുന്ന ചിത്രത്തിൽ എം.ആര്‍.ഗോപകുമാര്‍, ന്യുഫെസ്, കലാഭവന്‍ നവാസ്, യദുകുമാര്‍, അരുണ്‍ ദാസ് എം.ഡി, പ്രവീണ്‍ വഞ്ചിയൂര്‍, ഡോക്ടര്‍ എം.എം.ബഷീര്‍, ശെല്‍വരാജ്, ഭുഷന്‍ലാല്‍, ഷമീര്‍ അബദുള്ള, സുബിന്‍ രാജ്, നിധിന്‍ പിള്ള, ഡോക്ടര്‍ ജോവിന്‍ അബ്രാഹം, സുമിത്രരാജന്‍, ടി.ടി.ഉഷ, കനകലത, അനുഷ, വീണ, ക്രിസ്റ്റി തുടങ്ങിയവരാണ്  മറ്റു പ്രമുഖ താരങ്ങള്‍.

ഭരതക്ഷേത്രയുടെ ബാനറില്‍ ജയന്‍ ഭരതക്ഷേത്ര,രാധേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈചിത്രത്തിന്‍റെ ഛായാഗ്രഹണം മധു.കെ.പിള്ള നിര്‍വ്വഹിക്കുന്നു.
തിരക്കഥ-രാധേഷ് നായര്‍, ഗാനരചന-ശശികല.വി.മേനോന്‍, സംഗീതം-വിജയന്‍ അമ്പലപ്പുഴ, എഡിറ്റര്‍-പ്രദീപ്ശങ്കര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിതേഷ്.കെ.അഞ്ചുമന, കല-സാജന്‍, മേക്കപ്പ്-വിപിന്‍ പൂത്തൂര്‍, വസ്ത്രാലങ്കാരം-സജി തിരുവല്ലം, സ്റ്റില്‍സ്-ഫസല്‍ ആളൂര്‍, പരസ്യകല-പ്രമേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുഭാഷ് ഇളമ്പല്‍, സംവിധാന സഹായികള്‍-വിനീഷ് നെന്മാറ, ജയരാജ് ജയകുമാര്‍.

എ.എസ്.ദിനേശ്, പി ആർ ഒ

മിക്സഡ് ജ്യൂസ്

0

ചേരുവകൾ

1 . ഓറഞ്ച്      – ആറ്

2 . കാരറ്റ്       – രണ്ട് ഇടത്തരം

3 . ആപ്പിൾ     – രണ്ട്

പാകം ചെയ്യുന്ന വിധം 

  • ഓറഞ്ച് പിഴിഞ്ഞു നീരെടുക്കുക
  • കാരട്ട് ഗ്രേറ്റ് ചെയ്യുക
  • ആപ്പിൾ തൊലികളഞ്ഞു കഷണങ്ങളാക്കുക
  • ഇവ മൂന്നും മിക്സിയിലാക്കി അല്പം ഐസും അര കപ്പ് വെള്ളവും ചേർത്ത് നന്നായി അടിക്കുക
  • ഐസ് പൊടിച്ചത് ഏറെ ചേർത്ത് വിളമ്പാo

ഷുഹൈബ് വധം : സിബിഐ അന്വേഷിക്കും

0

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്. സിബിഐയ്ക്ക് കേസ് കൈമാറേണ്ട ആവശ്യമില്ല എന്ന സർക്കാരിന്റെ വാദത്തിനാണ് ഇതോടെ തിരിച്ചടിയായത്.

കോടതി നിർദ്ദേശിച്ചാൽ കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന നിലപാടാണ് സിബിഐ ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്നത്. അന്വേഷണം ഏറ്റെടുക്കാൻ ഉത്തരവിടാനുള്ള അധികാരം കോടതിക്കുണ്ടെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഈ ഒരു വിധിന്യായം കൊണ്ടെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യമുണ്ടാകട്ടെ എന്ന ശുഭപ്രതീക്ഷയോടെയാണ് കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

സിബിഐ അന്വേഷണം സർക്കാർ എതിർത്തത് സത്യം പുറത്തുവരുമെന്നെ പേടികൊണ്ടാണെന്നും അധികാരംകൊണ്ട് അന്വേഷണം അട്ടിമറിക്കാൻ സാധിക്കില്ലെന്നും കെ സുധാകരൻ പ്രതികരിച്ചു.

 

ശുഹൈബ് വധം : സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെയാണ് ജസ്റ്റീസ് ബി.കെമാൽപാഷ സർക്കാരിനെതിരേ രൂക്ഷ പരാമർശങ്ങൾ നടത്തിയത്. ശുഹൈബിന്റെ കേസിൽ പോലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു.

കേസ് അന്വേഷണത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കോടതി കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പ്രതികളുടെ സാന്നിധ്യത്തിൽ കണ്ടെടുക്കാൻ പോലീസ് ശ്രമിക്കാതിരുന്നതുതന്നെ സംശയമുണ്ടാക്കുന്നുണ്ടെന്നും കേസിന് പിന്നിലുള്ള എല്ലാവരും കൈകഴുകിയെന്നും നിരീക്ഷിച്ചു.

എന്നാൽ, വാദത്തിനിടെ സർക്കാർ അഭിഭാഷകൻ ഈ ഹർജി പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചാണെന്ന് വാദിച്ചത് കോടതിയെ ചൊടിപ്പിച്ചു. താൻ മുൻപും സിബിഐ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും അതിനുള്ള അധികാരം കോടതിക്കുണ്ടെന്നും ജസ്റ്റീസ് കെമാൽപാഷ ഓർമിപ്പിച്ചു. ഇതോടെ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാൻ സർക്കാർ ഒരാഴ്ചത്തെ സാവകാശം തേടി.

പ്രണവ് വീണ്ടും വരുന്നു

0

“ആദി” വിജയകരമായി തീയറ്ററുകളിൽ പ്രദർശനം തുടരവേ പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രം ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിക്ക് ശേഷം ഇത്തവണ രാമലീലയുടെ സംവിധായകൻ അരുൺ ഗോപിക്കൊപ്പമാണ് പ്രണവ്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർമ്മിക്കുന്നത് താന്‍ തന്നെയാണെന്ന് അരുണ്‍ ഗോപി പോസ്റ്റില്‍ വ്യക്തമാക്കി.

ഒരുപാട് പ്രശ്നങ്ങൾക്കിടയിലും രാമലീല  വിജയമാക്കിയതിന് ആരാധകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അരുണ്‍ഗോപി പോസ്റ്റ് അവസാനിപ്പിക്കുന്നത്. പ്രണവ് ആദ്യമായി  നായകനായ ചിത്രം ” ആദി” വന്‍വിജയമായി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ആദിയുടെ വിജയത്തിനു ശേഷം ഹിമാലയന്‍ യാത്രയ്ക്കു പോയ പ്രണവിന്‍റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

സിപിഎമ്മും കൊടികുത്തി : മുഖ്യമന്ത്രിയുടെ വാക്കിന് വിലയില്ല

0

തിരുവനന്തപുരം:  പിണറായി വിജയന്‍റെ വാക്കുകൾ പാടെ തള്ളി അദ്ദേഹത്തിന്‍റെ പാർട്ടിക്കാർ. കൊടികുത്തൽ സമരങ്ങൾ അനാവശ്യമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്കു വിലനൽകാതെ  കോഴിക്കോട്ട് പുതുപ്പാടിയിൽ ഫാക്ടറിക്കു മുന്നിൽ അതിർത്തി തർക്കം ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തകർ കൊടികുത്തി.  ഇതേത്തുടർന്ന് ലാറ്റക്സ് യൂണിറ്റിന്‍റെ പ്രവർത്തനം നിലച്ചെന്നാണ് വിവരം.

മദ്യപിച്ചെത്തിയ ‌പാർട്ടി പ്രവർത്തകർ ഫാക്ടറി പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് കൊടിനാട്ടിയതെന്ന് ഫാക്ടറി ഉടമസ്ഥൻ ആരോപിച്ചു. കൊടികുത്തിയെന്നത് പ്രാദേശിക സിപിഎം നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തു.

തിങ്കളാഴ്ച നിയമസഭയിൽ സംസാരിക്കവെയാണ് കൊല്ലത്ത് പ്രവാസിയായ സുഗതൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട്  കൊടികുത്തൽ സമരങ്ങൾക്കെതിരെ മുഖ്യമന്ത്രി തുറന്നടിച്ചത്. ഓരോ പാർട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നും അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നുo  മുഖ്യമന്ത്രി പറഞ്ഞു. ഏത് പാർട്ടിയാണെങ്കിലും കൊടികുത്തുന്ന പ്രവണത ആശാസ്യമല്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജ്യോതിക സുലുവാകുന്നു !!

0

ബോളിവുഡിൽ കഴിഞ്ഞ വര്‍ഷം  വൻ ബോക്സോഫീസ് വിജയം നേടിയ സിനിമ, വിദ്യാബാലന്റെ ‘തുമാരി സുലു’ തമിഴില്‍ പുനരാവിഷ്കരിക്കപ്പെടുന്നു.  സുരേഷ് ത്രിവേണി രചനയും സംവിധാനവും നിർവഹിച്ച ,പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയ ഈ ചിത്രം വീട്ടമ്മയായ സുലോചന എന്ന സ്ത്രീ റേഡിയോ ജോക്കിയാവുന്നതും അനന്തര സംഭവങ്ങളും ഹാസ്യത്മകമായി ദൃശ്യവൽക്കരിക്കപ്പെട്ട സിനിമയായിരുന്നു .

ടി-സീരീസ് നിർമ്മിച്ച ‘തുമാരി സുലു’വിന്റെ   ദക്ഷിണേന്ത്യൻ റീമേക്ക് അവകാശം ബോഫ്ടാ മീഡിയാ വർക്ക്സ് ഇൻഡ്യയ്ക്കു വേണ്ടി ജി.ധനജ്ഞയൻ ചിത്രം പ്രദർശനത്തിനെത്തുന്നതിനു മുമ്പു തന്നെ  കരസ്ഥമാക്കിയിരുന്നു.ഈ കഥാപാത്രത്തെ തമിഴിൽ അവതരിപ്പിയ്ക്കുന്നതിനായി പല തെന്നിന്ത്യൻ മുന്‍നിര നായികമാരുടെയും പേരുകൾ പ്രചരിച്ചിരുന്നു. എന്നാൽ ജ്യോതികയാണ് സലുവാകുക എന്ന് നിർമ്മാതാവ് വ്യക്തമാക്കി. അഴകിയ തീയേ,മൊഴി, അഭിയും ഞാനും,ഉപ്പു കരുവാട്  തുടങ്ങിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമകള്‍ സംവിധാനം ചെയ്ത രാധാമോഹനാണ്  ഇനിയും പേരിട്ടിട്ടില്ലാത്ത  ഈ ‘ തമിഴ് പുനരാവിഷ്ക്കാര ചിത്രം സംവിധാനം ചെയ്യുന്നത്.

ഏറെ അഭിനന്ദനങ്ങളും   ജനപ്രീതിയും നേടിയ ‘തുമാരി സുലു‘ തമിഴിൽ സംവിധാനം ചെയ്യാൻ അവസരം കിട്ടിയ ആഹ്ലാദത്തിലും ആവേശത്തിലുമാണ് താനെന്ന് സംവിധയകന്‍ രാധാമോഹന്‍. പ്രത്യേകിച്ച് ജ്യോതികയെ വെച്ച് വീണ്ടും ഒരു പടം ചെയ്യാൻ അവസരം കിട്ടിയതിൽ.’മൊഴി’യാണ്  ജ്യോതികയുമായി നേരത്തേ ഒന്നിച്ച സിനിമ. അവരുടെ റിയലിസ്റ്റിക്കായ അഭിനയം സ്തുത്യര്‍ഹമാണ്. ‘മൊഴി’യ്ക്ക് ശേഷം അവരുമായി  ചേരുമ്പോള്‍ തമിഴിൽ വീണ്ടുമൊരു  മാജിക്  ഈ സിനിമയിലൂടെ സൃഷ്ടിക്കാൻ  കഴിയും എന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും രാധാ മോഹൻ  പറയുന്നു.

 വിവാഹാനന്തര ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചു വരവാണ്  ജ്യോതിക നടത്തിയിരിയ്ക്കുന്നത്.  36 വയതിനിലേ,മകളീർ മട്ടും എന്നീ സിനിമകളെ തുടർന്ന്  ഒടുവില്‍ റിലീസായ   ബാലാ ചിത്രമായ നാച്ചിയാരുടെ മഹത്തായ വിജയവും ജ്യോതികയ്ക്ക് അഭിനയത്തിൽ സജീവമാകാൻ ഉത്തേജനം പകർന്നിരിക്കയാണ് .‘തുമാരി സുലു’ തമിഴ് പുനരാവിഷ്ക്കാരമായ ചിത്രത്തിലെ ഇതര താര – സാങ്കേതിക വിദഗ്ദരുടെ നിർണ്ണയം ധൃതഗതിയിൽ  നടന്നു വരുന്നതായും ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും നിർമ്മാതാവ് ധനജ്ഞയൻ അറിയിച്ചു.

                        # സി.കെ. അജയ്കുമാർ .


പൂമരം റിലീസ് വീണ്ടും നീട്ടിവച്ചു

0

ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം പൂമരം മാര്‍ച്ച് 9 ന് പുറത്തിറങ്ങുമെന്ന് കാളിദാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു . എന്നാല്‍ ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ വീണ്ടും നീട്ടിവച്ചുവെന്ന് കാളിദാസ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് .

ഒടുവിൽ മേഘാലയയും കാവിയിൽ മുങ്ങി

0

ഒടുവിൽ മേഘാലയയും കാവിയിൽ മുങ്ങി . മേഘാലയിൽ മാർച്ച് ആറിന് എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയും (എന്‍.പി.പി) 6 സീറ്റുകളുള്ള യുഡിപിയും ഒരു സ്വതന്ത്ര എംഎല്‍എയും എൻഡിഎയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തു . എൻപിപി നേതാവ് കോൺറാഡ് സാംഗ്മയാകും മുഖ്യമന്ത്രിയാവുക‍യെന്നാണ് വിവരം. ചൊവ്വാഴ്ച സാംഗ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതജ്ഞ ചെയ്ത് അധികാരമേൽക്കും.

ബിജു സി. കണ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വിഷമവൃത്തം”

0

മനോജ് കെ.ജയന്‍,ഇനിയ, ഭാഗ്യലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി. കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “വിഷമവൃത്തം”
സൗണ്ട് ഓഫ് ആര്‍ട്ട്സിന്‍റെ ബാനറില്‍ ബി. സന്തോഷ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലേക്ക് ഒരു പുതുമുഖ നായികയെ ആവശ്യമുണ്ട്.
ഇര്‍ഷാദ്,ആനൂപ് ചന്ദ്രന്‍,എസ്‌.പി.ശ്രീകുമാര്‍,കലാഭവന്‍ റഹ്മാന്‍,ചെമ്പില്‍ അശോകന്‍,എന്‍.സി.മോ,
വിജു കൊടുങ്ങല്ലൂര്‍,അഡ്വക്കേറ്റ് സുനില്‍ ഗോപിനാഥ്,സഫീര്‍ അയ്യക്കരപ്പടി,അംബികാ മോഹന്‍,അനഹ എസ്സ് ലാല്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.വാര്‍ത്താപ്രചരണം-എ.എസ്സ്.ദിനേശ്.

മാധ്യമങ്ങള്‍ക്കെതിരെ അമല : എന്നെ മര്യാദയ്ക്ക് പ്രായമാകാന്‍ നിങ്ങള്‍ വിടുമോ?

0

നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണങ്ങളിലൂടെയും ഗോസിപ്പ് കഥകളിലൂടെയും ഇന്ത്യന്‍ മാധ്യമങ്ങള്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങി നില്‍ക്കുന്നതിനിടെയാണ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി അമല ഫേസ്ബുക്കില്‍ രംഗത്തെത്തിയിരിക്കുന്നത്. തുറന്ന കത്തിന്റെ രൂപത്തിലുള്ള കുറിപ്പില്‍ മാധ്യമങ്ങളോട് “എന്നെ മര്യാദയ്ക്ക് പ്രായമാകാന്‍ നിങ്ങള്‍ വിടുമോ?” എന്ന് അമല ചോദിക്കുന്നു. മുഖത്തും ശരീരത്തിലും പ്രായമായതിന്റെ സൂചനകള്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചുകൊണ്ട് തന്നെ പ്രായമാകാമോ എന്നാണ് അമലയുടെ ചോദ്യം.

ശ്രീദേവിയുടെ ശരീര സംരക്ഷണത്തിലേയും സൗന്ദര്യ സംരക്ഷണത്തിലേയും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മാധ്യമ വിവരണങ്ങളെ പരിഹസിക്കുകയാണ് അമല തന്റെ കുറിപ്പിലൂടെ. കാമറകള്‍ക്ക് ശരീരം മാത്രമേ കാണാനാകൂ, ഒരാളുടെ വ്യക്തിത്വം തിരിച്ചറിയാനാകില്ലേ? എന്ന് അമല ചോദിക്കുന്നു.

സത്രീകളായ അഭിനേതാക്കള്‍ നിരന്തരം നേരിടേണ്ടി വരുന്ന സ്റ്റീരിയോടൈപ്പ് ചോദ്യങ്ങളിലേയ്ക്ക് അമല പോകുന്നുണ്ട്. താരങ്ങളുടെ സ്വകാര്യത മാനിക്കാതെയുള്ള ഈ ചൂഴ്ന്നിറങ്ങിയുള്ള പരിശോധനയെ അവർ വിമര്‍ശിക്കുന്നു. ഞാന്‍ എന്ത് പാചകം ചെയ്യും എങ്ങനെ ചെയ്യും എന്നൊക്കെ നിങ്ങള്‍ അറിഞ്ഞിട്ടെന്തിനാണ്? 19ാം വയസില്‍ “പുഷ്പകില്‍” അഭിനയിക്കുമ്പോള്‍ എനിക്കുണ്ടായിരുന്ന നീണ്ട മുടിയുമായി എന്റെ ഇപ്പോളത്തെ മുടിയെ താരതമ്യപ്പെടുത്താതിരിക്കാമോ – അമല ചോദിക്കുന്നു.

അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കി ഗൗരവമായ കാര്യങ്ങളാണ് മാധ്യമങ്ങൾ ചർച്ചചെയ്യേണ്ടത്. എന്റെ ജീവിതത്തിനു അല്പം സ്വകാര്യത നൽകു എന്നും അമല തന്റെ കുറിപ്പിൽ പറയുന്നു.

ത്രിപുരയിൽ ചരിത്രംകുറിച്ച്‌ ബിജെപി

0

ന്യൂ​ഡ​ൽ​ഹി: ത്രി​പു​ര​യി​ലെ സി​പി​എ​മ്മി​ന്‍റെ ശ​ക്ത​മാ​യ കോ​ട്ട​യി​ൽ വി​ള്ള​ൽ വീ​ഴ്ത്തി​​ ബിജെ​പി​യു​ടെ തേ​രോ​ട്ടം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത്രി​പു​ര​യി​ലും നാ​ഗാ​ലാ​ൻ​ഡി​ലും ബി​ജെ​പി​ക്കു മുന്നേറ്റം. ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ലീ​ഡും ക​ട​ന്ന് ബി​ജെ​പി മു​ന്നേ​റു​ക​യാ​ണ്.  60 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ത്രി​പു​ര​യി​ൽ 40 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി 25 വ​ർ​ഷം ത്രി​പു​ര ഭ​രി​ച്ച ഇ​ട​തു​പ​ക്ഷ​ത്തി​ന് 19 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് മു​ന്നേ​റാ​നാ​യ​ത്.

നാ​ഗാ​ലാ​ൻ​ഡി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി നെ​ഫ്യു​റി​യോ​യ്ക്കൊ​പ്പം ചേ​ർ​ന്ന് ബി​ജെ​പി ശ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. നെ​ഫ്യു​റി​യോ​യു​ടെ എ​ൻ​ഡി​പി​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി 32 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി ലീ​ഡ് ചെ​യ്യു​ന്ന​ത്. ഭ​ര​ണ​പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന നാ​ഗാ​ലാ​ൻ​ഡി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൻ​പി​എ​ഫി​ന് 24 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് നേ​ടാ​നാ​യ​ത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളായിരുന്ന നഗര മേഖലകളില്‍ വലിയ മുന്നേറ്റമാണ് ബിജെപി ഉണ്ടാക്കിയിരിക്കുന്നത്.

കോൺഗ്രസ്സ്കാരെല്ലാം ബിജെപി ആയതുകൊണ്ടാണ് ത്രിപുരയിൽ ബിജെപി വിജയിച്ചതെന്നു എം എ ബേബി പ്രതികരിച്ചു.