HomeMoviesമമ്മൂട്ടിയുടെ മാമാങ്കത്തിന് വില്ലേജ് ഓഫിസറുടെ സ്റ്റോപ് മെമ്മോ

മമ്മൂട്ടിയുടെ മാമാങ്കത്തിന് വില്ലേജ് ഓഫിസറുടെ സ്റ്റോപ് മെമ്മോ

കൊച്ചി: മമ്മൂട്ടിചിത്രo മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനായി നിലം മണ്ണിട്ട് നികത്തിയതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസറുടെ സ്റ്റോപ് മെമ്മോ. ഷൂട്ടിങ് നിര്‍ത്തിവയ്ക്കാനും മണ്ണടിച്ച സ്ഥലം പൂര്‍വസ്ഥിതിയില്‍ ആക്കണമെന്നും ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിൽ 27നാണ് സ്ഥലത്തിന്‍റെ ഉടമയായ പാലാരിവട്ടം ചന്ദ്രത്തില്‍ ബാബു സി ജോര്‍ജ്ജിനും മകള്‍ മെയ്‌മോള്‍ക്കും വില്ലേജ് ഓഫീസർ സ്‌റ്റോപ്പ് മെമ്മോ നൽകിയത്. എന്നാൽ സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടും ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം തുടരുകയാണ്.

കൊച്ചി മരട് വില്ലേജില്‍ വൈറ്റ് ഫോര്‍ട്ട് ഹോട്ടലിന് എതിര്‍ വശത്തുള്ള രണ്ട് ഏക്കര്‍ സ്ഥലത്താണ് മാമാങ്കത്തിനായി വലിയ സെറ്റ് ഒരുക്കിയിട്ടുള്ളത്. സിനിമയ്ക്കായി മണ്ണിട്ട് നികത്തിയിട്ടില്ല എന്നും മരട് നഗരസഭ നാലു മാസത്തേക്ക് താല്‍കാലിക നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും 96ല്‍ സ്ഥലത്ത് മണ്ണിട്ട് നികത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നുമാണ് നിര്‍മാതാക്കളുടെ വാദം.

RELATED ARTICLES
- Advertisment -
Google search engine

Most Popular