“അബ്രഹാമിന്റെ സന്തതികൾ” ട്രെയ്‌ലർ പുറത്തിറങ്ങി

“അബ്രഹാമിന്റെ സന്തതികൾ”  എന്ന മമ്മൂട്ടി ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കൊച്ചി ലുലുമാളിൽ വച്ച് നടന്ന ചടങ്ങിലാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ നിറഞ്ഞ ട്രെയ്‌ലർ ആണ് ചിത്രത്തിന്റേത്.

ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ അബ്രഹാമിന്റെ സന്തതികളിൽ ഡെറിക്ക്‌ എബ്രഹാം എന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്.

ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കനിഹയാണ്‌ നായിക. പുതുമുഖം മെറീന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സിദ്ദിഖ്‌, രൺജിപണിക്കർ,  കലാഭവൻ ഷാജോൺ, സുരേഷ്‌കൃഷ്ണ, മഗ്‌ബൂൽ സൽമാൻ, യോഗ്‌ജാപ്പി, രതീഷ്‌, അനൂപ്‌ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

 

admin:
Related Post